politics
-
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയം, മന്ത്രിമാര്‍ വിട്ടുനില്‍ക്കും ; പിഎം ശ്രീ പദ്ധതിയില്‍ നിലപാടില്‍ കുടുങ്ങിപ്പോയി സിപിഐ : മുമ്പോട്ടും പുറകോട്ടും പോകാനും തിരിച്ചിറങ്ങാനും വയ്യ
ആലപ്പുഴ: പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ നിര്‍ണായക ചര്‍ച്ച പരാജയമായി. ആലപ്പുഴ ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ബിനോയ് വിശ്വവും തമ്മിലു ളള കൂടിക്കാഴ്ച്ച ധാരണയായില്ല. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന തടക്കം കടുത്ത തീരുമാനത്തിലേക്ക് സിപിഐ കടന്നേക്കും. പിഎം ശ്രീ കരാറില്‍ നിന്നും പിന്‍വാങ്ങു ന്നത് വരെയാകും വിട്ടുനില്‍ക്കല്‍. ഉടന്‍ എല്‍ഡിഎഫ് യോഗം ചേരും. എല്‍ഡിഎഫ് യോഗത്തിന് ശേഷം സബ് കമ്മിറ്റി ഉള്‍പ്പെടെ തീരുമാനിക്കാനും സിപിഐഎം സെക്രട്ടറിയേറ്റില്‍ തീരുമാനം എടുത്തിരുന്നു. എക്സിക്യൂട്ടീവ് യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായിരുന്നു. പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന ആവശ്യത്തില്‍ നിന്ന് അയയേണ്ടതില്ല എന്നാണ് എക്സിക്യൂട്ടീവില്‍ നേരത്തേ തീുമാനം എടുത്തിരുന്നു. മുഖ്യമന്ത്രി യുമായുളള ചര്‍ച്ച പരാജയമായതോടെ ഉടന്‍ സിപിഐ സെക്രട്ടറിയേറ്റും ചേരുന്നുണ്ട്. സിപിഐഎം സമീപനം പോസിറ്റീവ് അല്ലെന്ന് നേതൃത്വം എക്സിക്യൂട്ടീവിനെ അറിയിച്ചിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സിപിഐഎമ്മിന്റെ തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച…
Read More » -
സിപിഐയെ തളയ്ക്കാന്‍ പിണറായി; പിഎം ശ്രീയുടെ വേഗം കുറയ്ക്കും; പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ സിപിഎം സെക്രട്ടേറിയറ്റ്; ബിനോയ് വിശ്വവുമായി തിരക്കിട്ട് ചര്‍ച്ച
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ അനുനയ ചര്‍ച്ചകള്‍ സജീവമാക്കുന്നതിനൊപ്പം തന്ത്രപരമായ നീക്കങ്ങളുമായി സിപിഎം. കേന്ദ്രത്തില്‍നിന്നു പണം വാങ്ങിയെടുക്കുന്നതിനൊപ്പം സിപിഐയെ പിണക്കാതെ മുന്നോട്ടുകൊണ്ടുപോകാനുമുള്ള സാധ്യതകളാണ് പാര്‍ട്ടി ആലോചിക്കുന്നത്. കരാര്‍ ഒപ്പുവച്ച സാഹചര്യത്തില്‍ ഫണ്ട് ലഭിച്ചു തുടങ്ങും. എന്നാല്‍ പദ്ധതി നടത്തിപ്പ് വൈകിപ്പിച്ച് ആ സമയം കൊണ്ട് എല്‍ഡിഎഫില്‍ വിഷയം ചര്‍ച്ച ചെയ്ത് സിപിഐയെ അനുനയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. എന്തായാലും പിഎം ശ്രീയില്‍നിന്നുള്ള പിന്നോട്ടില്ല എന്ന നിലപാട് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായത്. അതേസമയം ഇടഞ്ഞു നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങുകയും ചെയ്യും. എന്നാല്‍ പദ്ധതിയില്‍നിന്നു പിന്മാറുക എന്ന കടുത്ത നിലപാട് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ തന്നെ വ്യക്തമാക്കിയ നിലയ്ക്ക് സിപിഎമ്മിന്റെ അനുനയശ്രമങ്ങള്‍ എത്രത്തോളം ഫലിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ഉച്ചയ്ക്കു ശേഷം ആലപ്പുഴയില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നരയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തും. പദ്ധതിയില്‍ ഒപ്പിട്ടതിന്റെ സാഹചര്യം…
Read More » -
പിഎം ശ്രീയിലൂടെ സംഘപരിവാറിന് കേരളത്തിന്റെ മണ്ണിൽ വിത്തു പാകാൻ നിലം ഒരുക്കി കൊടുത്ത് സിപിഎം, ഉൾപുളകം കൊണ്ട് കേരളത്തിലെ ബിജെപി നേതാക്കൾ
രാഷ്ട്രീയ കേരളത്തോട് പിണറായി വിജയൻ സർക്കാർ കാട്ടിയ ഏറ്റവും വലിയ വഞ്ചനയാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. പിഎം ശ്രീയിൽ ഒപ്പുവച്ച തീരുമാനത്തെ പ്രതിപക്ഷവും സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷികളും എതിർക്കുമ്പോൾ ഈ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും, സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്യുന്ന ഒരേ ഒരു കൂട്ടരേയുള്ളൂ അത് ബിജെപിയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ ഇനി ഹെഡ‍്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കുമെന്നും ഇഷ്ടമില്ലാത്തവര്‍ പഠിക്കണ്ടെന്നും പറഞ്ഞ് കേരളാ പൊതുസമൂഹത്തെ വെല്ലുവിളിക്കാൻ കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾക്ക് അവസരം ഒരുക്കി കൊടുത്തത് കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാറാണ്. സിപിഐയുടെ വിമർശനത്തെ ‘സിപിഐ കുരയ്ക്കും പക്ഷെ കടിക്കില്ല’ എന്ന പരാമർശത്തിലൂടെ സുരേന്ദ്രൻ അപമാനിക്കുമ്പോഴും സിപിഎം മൗനത്തിൽ തന്നെ തുടരുകയാണ്. പിഎം ശ്രീയിലൂടെ സംഘപരിവാറിന് കേരളത്തിന്റെ മണ്ണിൽ വിത്തു പാകാനായി നിലം ഒരുക്കി കൊടുത്തിരിക്കുകയാണ് സിപിഎം എന്നത് പറയാതെ വയ്യ. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ…
Read More » -
ഏതൊക്കെ വിദേശ സൈനികര്‍ ഗാസയില്‍ എത്തുമെന്ന് ഇസ്രയേല്‍ തീരുമാനിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു; എതിര്‍പ്പ് ഹമാസുമായി ബന്ധമുള്ള തുര്‍ക്കിയോട്; മരിച്ച ബന്ദികളെ കൈമാറാതെ ഹമാസ്; അനുദിനം ദുര്‍ബലപ്പെട്ട് വെടിനിര്‍ത്തല്‍
ജെറുസലേം: ഏതൊക്കെ വിദേശസേനകള്‍ ഗാസയിലേക്കുള്ള രാജ്യാന്തര സൈന്യത്തിന്റെ ഭാഗമാകണമെന്നത് ഇസ്രയേല്‍ തീരുമാനിക്കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപിന്റെ പദ്ധതിയനുസരിച്ച് വെടിനിര്‍ത്തല്‍ പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് രാജ്യാന്തര സൈന്യം രൂപീകരിക്കുന്നത്. കരാറിന്റെ രണ്ടാം ഘട്ടത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനത്തിന്റെ പട്ടികയിലാണ് ഇതു ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹമാസ് ആയുധം താഴെവയ്ക്കണമെന്ന നിബന്ധനയും ഇക്കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏതൊക്കെ അറബ് രാജ്യങ്ങള്‍ സൈന്യത്തിന്റെ ഭാഗമാകുമെന്ന് ഇപ്പോഴും വ്യക്തതയില്ല. ഹമാസ് ആയുധം താഴെ വയ്ക്കാതെ സ്വന്തം സൈന്യത്തെ അപകടകരമായ സാഹചര്യങ്ങളിലേക്ക് അയയ്ക്കാന്‍ രാജ്യങ്ങള്‍ തയാറാകില്ലെന്നും സൂചനയുണ്ട്. അമേരിക്കന്‍ സൈന്യത്തെ ഗാസയിലേക്ക് അയയ്ക്കില്ലെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ, ഈജിപ്റ്റ്, ഖത്തര്‍, തുര്‍ക്കി, അസര്‍ബൈജാന്‍ എന്നിവ സൈന്യത്തെ അയയ്ക്കുമെന്നാണു വിവരം. ‘ഞങ്ങളാണ് ഇപ്പോള്‍ സുരക്ഷ തീരുമാനിക്കുന്നത്. രാജ്യാനന്തര സേനയില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന കാര്യത്തിലും ഇസ്രയേല്‍ തീരുമാനമെടുക്കും. അവരുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നതിലും തീരുമാനമെടുക്കു’മെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയ്ക്കുകൂടി സ്വീകാര്യമാകുന്ന സൈന്യത്തെയാകും രൂപീകരിക്കുകയെന്നും നെതന്യാഹു പാര്‍ലമെന്റില്‍ വ്യക്തമാക്കി. 2023 ഒക്‌ടോബര്‍ ഏഴിനു ഹമാസ് നടത്തിയ ആക്രമണത്തിനു…
Read More » -
‘അതിദരിദ്രര്‍ അഭ്യര്‍ഥിക്കുന്നു, പങ്കെടുക്കരുത്, ആ വലിയ നുണയുടെ പ്രചാരകരാകും’; മമ്മൂട്ടിക്കും മോഹന്‍ലാലിനും കമല്‍ ഹാസനും തുറന്ന കത്തുമായി ആശമാര്‍; സെക്രട്ടേറിയറ്റ് നടയില്‍ വരണമെന്നും ആവശ്യം
തിരുവനന്തപുരം: മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ എന്നിവര്‍ക്ക് തുറന്ന കത്തുമായി സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍. നവംബര്‍ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ മൂന്നു താരങ്ങളെയും സര്‍ക്കാര്‍ ക്ഷണിച്ചതിനു പിന്നാലെയാണ് ആശമാരുടെ കത്ത്. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാപ്രവര്‍ത്തകരെ വന്നു കാണണമെന്നാണ് ആവശ്യം. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാന്‍ കഴിയാത്ത, മാരകരോഗം വന്നാല്‍ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്ത, കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തില്‍ പറയുന്നു. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്‍, കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്. ഇമെയില്‍ മുഖേനയാണ് താരങ്ങള്‍ക്കു കത്തയച്ചത്. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുക വഴി നിങ്ങള്‍ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് ചടങ്ങില്‍ നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ഹാസനും വിട്ടുനില്‍ക്കണമെന്നാണ്…
Read More » -
ബിഹാര്‍ തെരഞ്ഞെടുപ്പ്: ഇക്കുറിയും മുസ്ലിം സ്ഥാനാര്‍ഥികളുടെ എണ്ണം തുച്ഛം; 17 ശതമാനം ജനസംഖ്യയുണ്ടായിട്ടും എല്ലാ പാര്‍ട്ടികളിലുമായി 243 സീറ്റില്‍ 35 പേര്‍ മാത്രം; കൂടുതല്‍ സീറ്റുകള്‍ നല്‍കിയത് ആര്‍ജെഡി, തൊട്ടു പിന്നില്‍ കോണ്‍ഗ്രസ്; ബിജെപിക്കു വട്ടപ്പൂജ്യം
പാറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് ചൂടിലേക്കു കടക്കുമ്പോള്‍ ആര്‍ജെഡി അടക്കമുള്ള പാര്‍ട്ടികള്‍ ന്യൂനപക്ഷമായ മുസ്ലിംകളെ അകറ്റി നിര്‍ത്തുന്നെന്ന ആരോപണവും കടുക്കുന്നു. സംസ്ഥാനത്തു 17.7 ശതമാനം മുസ്ലിംകളുണ്ടായിട്ടും എല്ലാ മുന്നണികളിലുമായി അവരുടെ പ്രാതിനിധ്യം 35 സീറ്റുകളില്‍ ഒതുങ്ങി. ആകെയുള്ള 243 സീറ്റില്‍ 203 സീറ്റ് ജനറല്‍ കാറ്റഗറിയിലും 40 സീറ്റ് എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്കുമാണ്. 143 സീറ്റില്‍ മത്സരിക്കുന്ന ആര്‍ജെഡി 18 സീറ്റുകള്‍ മുസ്ലിംകള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. 61 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് 10 സീറ്റും സിപിഐ-എംഎല്‍ (ലിബറേഷന്‍) രണ്ടു സീറ്റും മുസ്ലിംകള്‍ക്കായി മാറ്റിവച്ചു. മുകേഷ് സഹാനി നയിക്കുന്ന വിഐപി, ഇന്ത്യ മുന്നണിയിലുണ്ടായിട്ടും ഒറ്റ സീറ്റുപോലും നല്‍കിയിട്ടില്ല. എന്‍ഡിഎ ക്യാമ്പില്‍ നിതീഷ് കുമാറിന്റെ ജെഡിയു നാലു മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തി. ആകെ 101 സീറ്റുകളിലാണ് ജെഡിയുവിനു സ്ഥാനാര്‍ഥികളുള്ളത്. ചിരാഗ് പാസ്വാന്‍ നയിക്കുന്ന ലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ്) ഒരു സീറ്റ് മുസ്ലിം വിഭാഗത്തിനു നല്‍കി. എല്‍ജെപി 29 സീറ്റിലാണു മത്സരിക്കുന്നത്. 2020ല്‍ ആര്‍ജെഡി മത്സരിച്ച 144 സീറ്റുകളില്‍…
Read More » -
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചു; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെട്ടു; വീണ്ടും അവകാശ വാദവുമായി ട്രംപ്
ന്യൂയോര്‍ക്ക്: ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പൂർണ്ണമായും വെട്ടിക്കുറച്ചെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ‘റഷ്യൻ എണ്ണ വാങ്ങുന്നത് ചൈന ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്, ഇന്ത്യ പൂർണ്ണമായും വെട്ടിക്കുറച്ചു, ഞങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്’ ട്രംപ് പറഞ്ഞു.ആസിയാന്‍ ഉച്ചകോടിയില്‍ എത്തിയപ്പോഴാണ് പ്രതികരണം. ഇന്ത്യ– പാക് സംഘര്‍ഷത്തില്‍ ഇടപ്പെട്ടെന്നും ട്രംപ് വീണ്ടും ആവര്‍ത്തിക്കുകയുണ്ടായി. ഇതാദ്യമായല്ല ഈ അവകാശവാദവുമായി ട്രംപ് രംഗത്തെത്തുന്നത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന വാദവുമായി മുന്‍പ് ട്രംപ് രംഗത്തെത്തിയിരുന്നു. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവെപ്പെന്ന വിശേഷണത്തോടെയായിരുന്നു ട്രംപിന്‍റെ ഈ അവകാശവാദം. ഇന്ത്യ എന്നും യു.എസിന്റെ വിശ്വസ്തനായ പങ്കാളിയാണെന്നും ചൈനയെകൊണ്ടും ഇത് ചെയ്യിക്കും എന്നും ട്രംപ് അവകാശപ്പെടുകയുണ്ടായി. എന്നാല്‍ ഈ വാദം ഇന്ത്യ തള്ളുകയും ചെയ്തു. റഷ്യയില്‍നിന്നുള്ള എണ്ണവാങ്ങല്‍ നിര്‍ത്താത്തത് ചൂണ്ടിക്കാട്ടിയാണ് മുന്‍പ് ഇന്ത്യയ്‌ക്കെതിരെ യു.എസ് ഇരട്ട തീരുവയും ചുമത്തിയിരുന്നത്. അതേസമയം, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചൈനയും കുറയ്ക്കുകയാണെന്ന് ട്രംപ്…
Read More » -
ബിഹാര്‍ തെരഞ്ഞെടുപ്പ് എന്തു വിലകൊടുത്തും പിടിക്കാന്‍ ബിജെപി; ഹരിയാനയിലെ ബിഹാറി കുടിയേറ്റക്കാരെ തിരികെയെത്തിക്കും; തെരഞ്ഞെടുപ്പു ദിവസങ്ങളില്‍ പ്രത്യേകം ട്രെയിന്‍; മൂന്നുലക്ഷം പേരെ എത്തിക്കാനുള്ള ചുമതല കേന്ദ്രമന്ത്രിമാര്‍ അടക്കം 54 മുതിര്‍ന്ന നേതാക്കള്‍ക്ക്
ഗുരുഗ്രാം: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി പ്രചാരണം കടുപ്പിച്ചതിനു പിന്നാലെ മറുതന്ത്രവുമായി ബിജെപി. ഹരിയാനയിലെ ബിഹാറികളായ കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിനാണു തുടക്കമിട്ടത്. ഇവരെ കൂട്ടത്തോടെ ബിഹാറിലെത്തിച്ചു വോട്ടു ചെയ്യിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. അടുത്തിടെ നടത്തിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി അമ്പതുലക്ഷത്തോളം ആളുകളാണു വോട്ടര്‍ പട്ടികയില്‍നിന്നു പുറത്തായത്. മരിച്ചവര്‍, സ്ഥിരമായി താമസം മാറിയവര്‍, ഒന്നിലധികം അസംബ്ലി മണ്ഡലങ്ങളില്‍ പേരുള്ളവര്‍, എവിടെയെന്ന് അറിയാത്തവര്‍ എന്നിവരെയാണു കമ്മീഷന്‍ ഒഴിവാക്കിയത്. ഇതില്‍ കൂടുതലും ബിഹാറില്‍നിന്ന് ഹരിയാനയിലേക്കു കുടിയേറിയവരാണ്. ഇവരെ കണ്ടെത്തി തിരിച്ചെത്തിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നു ‘ദി പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടികയില്‍നിന്നു പുറത്തായെങ്കിലും ഇവരെ തിരികെയെത്തിച്ച് നാട്ടിലുള്ളവര്‍ക്കിടയില്‍ പ്രചാരണം നടത്താനുമാണ് ഉദ്ദേശിക്കുന്നതെന്നു മുതിര്‍ന്ന ബിജെപി നേതാക്കള്‍ പറഞ്ഞു. നവംബര്‍ ആറുമുതല്‍ 11 വരെയാണ് ബിഹാറില്‍ തെരഞ്ഞെടുപ്പു നടക്കുക. ഇവര്‍ ജോലി ചെയ്യുന്ന കമ്പനികളെ സമീപിച്ചിട്ടുണ്ടെന്നും ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്നും പാനിപ്പട്ട് ജില്ലാ പ്രസിഡന്റ് ദുഷ്യന്ത് ഭട്ട് പറഞ്ഞു. പാനിപ്പട്ടില്‍ മാത്രം 25,000 ബിഹാറി…
Read More » -
‘സുരേന്ദ്രന്‍ ആഗ്രഹിക്കുന്നതുപോലെ സവര്‍ക്കറെപ്പറ്റി കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല’; പിഎം ശ്രീയില്‍ ചുട്ട മറുപടിയുമായി ശിവന്‍കുട്ടി; കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ അസംബന്ധം പറയുന്നു
തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറ വെക്കാനല്ല. പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്ര സത്യം കേരളത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന്…
Read More » -
എന്താണ് പിഎം ശ്രീ? ദേശീയ പാഠ്യ പദ്ധതിയുടെ ഭാഗമായാല്‍ എന്തു സംഭവിക്കും? കേരളത്തിന്റെ നയം മാറ്റത്തിനു പിന്നില്‍ ഇക്കാര്യങ്ങള്‍; നിലവില്‍ സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത് എന്‍ഇപി അനുസരിച്ച്; വിമര്‍ശകര്‍ നടത്തുന്നത് ജനത്തെ തെറ്റിദ്ധരിപ്പിക്കല്‍
തിരുവനന്തപുരം: തമിഴ്‌നാടിനും പശ്ചിമ ബംഗാളിനുമൊപ്പം പിഎം ശ്രീയില്‍ ഒപ്പിടില്ലെന്നു വ്യക്തമാക്കിയ കേരളം കഴിഞ്ഞ ദിവസം ഒപ്പിട്ടു. കുട്ടികള്‍ക്കു ലഭിക്കേണ്ട പണം വിട്ടുകളയാന്‍ താത്പര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഏറെനാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ കേരളവും പദ്ധതിയുടെ ഭാഗമായത്. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പദ്ധതിയെന്ന വാദമാണ് പിഎം ശ്രീ അഥവാ പിഎം സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ എന്ന പദ്ധതിക്കെതിരേ ഉയര്‍ത്തിയത്. നാഷണല്‍ എജ്യുക്കേഷന്‍ പോളിസി-2020 (എന്‍ഇപി)യുടെ ഭാഗമാകും ഇനിമുതല്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല. ഠ എന്താണ് പിഎം ശ്രീ ഇന്ത്യയിലുടനീളം 14,500 മാതൃകാ വിദ്യാലയങ്ങള്‍ രൂപീകരിക്കുകയെന്ന ലക്ഷ്യത്തിലാണ് 2022ല്‍ പിഎം ശ്രീ ആരംഭിച്ചത്. ആകെ 27,360 കോടി അഞ്ചുവര്‍ഷത്തേക്ക് ചെലവഴിക്കുന്നതില്‍ 18,128 കോടി കേന്ദ്ര വിഹിതമായി ലഭിക്കും. ഇതുവരെ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 33 സംസ്ഥാനങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. കേരളം കൂടി ഭാഗമായതോടെ ആകെ എണ്ണം 34 ആയി. നിലവില്‍ തമിഴ്‌നാടും പശ്ചിമ ബംഗാളും മാത്രമാണ് വിട്ടുനില്‍ക്കുന്നത്. ഠ എന്‍ഇപിയെ കേരളം എന്തിന് എതിര്‍ത്തു? ആര്‍എസ്എസിന്റെ പദ്ധതി നടപ്പാക്കുന്നെന്ന്…
Read More »