Newsthen Special

  • ഗണേശ് കുമാര്‍ സിനിമയിലേ അഭിനയിക്കൂ; മനസിലുളളത് മൂടിവെച്ച് സംസാരിക്കാറില്ല: നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് മത്സരിക്കുമെന്ന് തുറന്നുപറഞ്ഞ് ഗതാഗതമന്ത്രി; താനില്ലാതെ പത്തനാപുരത്തുകാര്‍ക്ക് പറ്റില്ലെന്നും ഗണേശ് കുമാര്‍; ഡബ്ബിള്‍ ബെല്ലടിച്ച് മത്സരംഗത്തേക്ക്

      തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി മോഹികളേറെയുണ്ടെങ്കിലും ഒരു മുന്നണിയിലും പാര്‍ട്ടിയിലുമുള്ളവര്‍ തങ്ങളുടെ മോഹം തുറന്നുപറയില്ല. എല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ എന്ന് വിവാഹത്തിനു മുന്‍പ് പെണ്‍കുട്ടി പറയും പോലെ പറയുന്നവരാണ് 99 ശതമാനം പേരും. എന്നാല്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് ചങ്കൂറ്റത്തോടെ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും സ്വയം പ്രഖ്യാപിക്കാന്‍ ഗണേശ്കുമാറിന് തണ്ടെല്ലുണ്ട്. അതുകൊണ്ടു തന്നെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേശ്കുമാര്‍ തറപ്പിച്ചുറപ്പിച്ചു പറഞ്ഞ് വ്യക്തമാക്കിയിട്ടുണ്ട്. വളരെ രസകരമായാണ് താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഗണേശ്കുമാര്‍ പ്രഖ്യാപിച്ചത്. ഞാന്‍ ഇല്ലാതെ പത്തനാപുരത്തുകാര്‍ക്ക് പറ്റില്ല, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, വന്‍ ഭൂരിപക്ഷത്തിലാകും വിജയിക്കുക – എന്നായിരുന്നു മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ വാക്കുകള്‍. എനിക്ക് പത്തനാപുരത്തിനെയും പത്തനാപുരത്തിന് എന്നെയും വിശ്വാസമാണ്. അവിടെ അല്ലാതെ വേറെ എവിടെ പോവാനാണ് എന്നും ഗണേശ്കുമാര്‍ പറഞ്ഞുവെക്കുന്നു. ഇതാണ് ജാഡയില്ലാത്ത തുറന്നുപറച്ചില്‍. സ്ഥാനാര്‍ത്ഥിക്കുപ്പായം രഹസ്യമാക്കി തുന്നി പെട്ടിയില്‍ വെച്ച് എനിക്ക് പാര്‍ലമെന്ററി മോഹമൊന്നുമില്ലേ എന്ന് നടിക്കുന്ന നടികരുടെ കൂട്ടത്തില്‍ ഗണേശ് പെടില്ല.…

    Read More »
  • ഒരാള്‍ മാത്രം സിനിമാപ്പേരല്ല ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് ചാണ്ടി ഉമ്മന്റെ തീരുമാനമാണ്; കുടുംബത്തില്‍ നിന്നും ഒരാള്‍ മാത്രമെന്ന് ചാണ്ടി ഉമ്മന്‍; അച്ചുവിനും മറിയത്തിനും താത്പര്യമല്ല

      കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മൂന്നുമക്കളും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യഹം പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചായെങ്കിലും മകന്‍ ചാണ്ടി ഉമ്മന്‍ അക്കാര്യത്തിലൊരു വ്യക്തത ഉണ്ടാക്കിയിരിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനും മറിയ ഉമ്മനും ചചാണ്ടി ഉമ്മനും മത്സരിക്കുമെന്നായിരുന്നു നാടാകെ പരന്ന കഥ. എന്നാല്‍ തങ്ങളുടെ കുടുംബത്തില്‍ നിന്ന് മൂന്നുപേര്‍ മത്സരിക്കില്ലെന്ന നിലപാടാണ് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരിക്കുന്നത്. അത് താന്‍ തീരുമാനിച്ചതല്ല മറിച്ച് പിതാവ് ഉമ്മന്‍ചാണ്ടി തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ളതാണെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. അച്ചു ഉമ്മനും മറിയ ഉമ്മനും തെരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങുമെന്ന അഭ്യൂഹം വെറും അഭ്യൂഹം മാത്രമാണെന്നും താല്‍പര്യമില്ല എന്നാണ് ഇവര്‍ രണ്ടുപേരും പറഞ്ഞിട്ടുള്ളതെന്നും, വീട്ടില്‍ നിന്ന് ഞാന്‍ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളതെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് തീരുമാനിക്കാമെന്നും പക്ഷേ ഒരാളെ കാണുകയുള്ളൂവെന്നും ചാണ്ടി ഉമ്മന്‍ ആവര്‍ത്തിച്ചോര്‍മ്മപ്പെടുത്തുന്നുണ്ട്. ഇതൊരു വാര്‍ത്ത മാധ്യമസൃഷ്ടിയാണ്. മാധ്യമങ്ങളിലേ ഇക്കാര്യം കണ്ടിട്ടുള്ളൂ. രണ്ടാമത്തെ സഹോദരിയുടെ പേരും കേള്‍ക്കുന്നുണ്ട്. താല്‍പര്യമില്ല…

    Read More »
  • മലയാള ഭാഷയ്ക്ക് കലാമണ്ഡലം സത്യഭാമ വക പുതിയൊരു പ്രയോഗം പിണ്ഡോദരി മോള്‍ ; അധിക്ഷേപ വീഡിയോയുമായി വീണ്ടും; നടി സ്‌നേഹ ശ്രീകുമാറിനെതിരെ സത്യഭാമ

      കൊച്ചി: മലയാള ഭാഷയ്ക്ക് കലാമണ്ഡലം സത്യഭാമ വക പുതിയൊരു പ്രയോഗം – പിണ്ഡോദരി മോള്‍. മുന്‍പ് ആര്‍.എല്‍.വി.രാമകൃഷ്ണനെ കുറിച്ചൊരു ഉപമ പ്രയോഗം നടത്തിയ ആളാണ് കലാമണ്ഡലം സത്യഭാമ. ഇപ്പോഴത്തെ പിണ്ഡോദരി മോള്‍ പ്രയോഗം നടി സ്‌നേഹ ശ്രീകുമാറിനാണ്. അതായത് സൂപ്പര്‍ഹിറ്റ് സീരിയല്‍ മറിമായത്തിലെ മണ്ഡോദരിക്ക്. നെടുങ്കനൊരു വീഡിയോ സന്ദേശത്തിലാണ് കലാമണ്ഡലം സത്യഭാമ സ്‌നേഹയുടെ പേരു പറയാതെ സ്‌നേഹയുടെ ചിത്രം ഇന്‍സേര്‍ട്ട് ചെയ്ത് പിണ്ഡോദരി മോളെക്കുറിച്ച് കലിപ്പ് തീരുവോളം പലതും പറയുന്നത്. ബോഡി ഷെയ്മിംഗിന്റെ അങ്ങേയറ്റം വരെ സത്യഭാമ എത്തിയിട്ടുണ്ട്. ആരും പരാതി കൊടുക്കാതെ തന്നെ കേസെടുക്കാവുന്ന തരത്തിലെല്ലാം അവര്‍ സ്‌നേഹക്കെതിരെ പറഞ്ഞിട്ടുണ്ട്. നര്‍ത്തകന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതിവര്‍ണ അധിക്ഷേപത്തിന് പിന്നാലെയാണ് നടി സ്‌നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയിരിക്കുന്നത്. മുന്‍പ് രാമകൃഷ്ണനെതിരെയുള്ള സത്യഭാമയുടെ വിദ്വേഷ പരാമര്‍ശങ്ങളെ സ്‌നേഹ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലാണ് സ്‌നേഹയുടെ ശാരീരിക പ്രത്യേകതകളെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ട് സത്യഭാമ സംസാരിച്ചത്.…

    Read More »
  • വിയര്‍പ്പ് തുന്നിയിട്ട കുപ്പായമല്ല പാട്ടിനിടയില്‍ വലിച്ചൂരിയ കുപ്പായമാണ് പ്രശ്‌നം; ഗൗരി ലക്ഷ്മിയുടെ സംഗീത പരിപാടിക്ക് തല്ലും തലോടലും; ഒടുവില്‍ ഹരിവരാസനം പാടി തിരിച്ചുവരവ്

      കൊച്ചി : സംഗീതം സാഗരമാണെന്ന് കേട്ടിട്ടുണ്ട്. എന്നുവെച്ചാല്‍ കടല്‍. ആ കടലിലേക്ക് കുളിക്കാന്‍ ഇറങ്ങുമ്പോള്‍ വസ്ത്രം അഴിച്ചു വെച്ചിട്ട് വേണ്ടേ ഇറങ്ങാന്‍ . സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷിക്കുന്നത് ഗായിക ഗൗരി ലക്ഷ്മിയുടെ കുപ്പായം വലിച്ചൂരി എറിഞ്ഞ പാട്ടാണ്. വേടന്‍ എഴുതിയ പോലെ വിയര്‍പ്പ് തുന്നിയിട്ട കുപ്പായം അല്ല, പാട്ടിനിടയില്‍ വലിചൂരിയ കുപ്പായമാണ് തല്ലും തലോടലും നേടിക്കൊണ്ടിരിക്കുന്നത്. എന്നും വിവാദങ്ങളുടെ തോഴിയായി നില്‍ക്കാറുള്ള ഗൗരി കഴിഞ്ഞവര്‍ഷം അവസാനം സ്റ്റേജില്‍ അവതരിപ്പിച്ച പാട്ടിന്റെ ഒടുവില്‍ അണിഞ്ഞിരുന്ന വസ്ത്രങ്ങളില്‍ മേല്‍ വസ്ത്രം ഊരിയെറിയുന്നുണ്ട്. കൂടെ കോറസ് കളിച്ചവരും ഇതുതന്നെ ചെയ്യുന്നു. ഇതിനെ അനുകൂലിച്ചും ശക്തമായി എതിര്‍ത്തും നിരവധി പേരാണ് കഴിഞ്ഞവര്‍ഷം മുതല്‍ ഈ വര്‍ഷത്തിലും രംഗത്തുള്ളത്. തലോടലിനേക്കാള്‍ കൂടുതല്‍ തല്ലാണ് ഗൗരിയുടെ പെര്‍ഫോമന്‍സിന് കിട്ടിയിരിക്കുന്നത്. കഞ്ചാവ് അടിച്ചാണ് ഗൗരി പാടിയത് എന്ന് നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. ഗൗരി മേല്‍ വസ്ത്രം ഊരിയെങ്കിലും നഗ്‌നതാ പ്രദര്‍ശനം ഇല്ലല്ലോ എന്ന് ചിലര്‍ ന്യായീകരിക്കുന്നു .…

    Read More »
  • ആടുജീവിതം അല്ല സ്ഥാനാര്‍ത്ഥി ജീവിതം; സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് വ്യക്തമാക്കി ബെന്യാമിന്‍: സാഹിത്യ രചനകളിലാണ് തന്റെ ആഹ്ലാദമെന്നും അതില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തുറന്നുപറച്ചില്‍

      തിരുവനന്തപുരം : ആടുജീവിതം എഴുതിയ ബെന്യാമിന് രാഷ്ട്രീയ ജീവിതം എങ്ങനെയുണ്ടാകും എന്ന് സംശയിച്ചവര്‍ക്കും ബെന്യാമിന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത എന്ന പ്രവചിച്ചവര്‍ക്കും വ്യക്തമായ മറുപടിയുമായി ബെന്യാമിന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിന്‍ തന്റെ സാഹിത്യ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തനിക്ക് രാഷ്ട്രീയവും രാഷ്ട്രീയ നിലപാടുകളും ഉണ്ടെങ്കിലും അതൊന്നും ഒരു സ്ഥാനമാനത്തിനും വേണ്ടിയുള്ളതല്ല എന്ന് വ്യക്തമാക്കുന്ന ബെന്യാമിന്‍ സാഹിത്യ രചനകളിലാണ് എന്റെ ആഹ്ലാദമെന്നും. അതില്‍ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും തറപ്പിച്ചു പറയുന്നു. ആഅതുകൊണ്ട് ഇത്തരം വാര്‍ത്തകളും കൊണ്ട് ഇനിയും ഈ വഴി വരല്ലേ മാധ്യമങ്ങളേ.. എന്ന് അപേക്ഷിച്ചുകൊണ്ടാണ് ബെന്യാമിന്‍ ആ ബെന്യാമിന്‍ ഞാനല്ല എന്ന തലക്കെട്ടിലുള്ള എഫ്ബി കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ബെന്യാമിന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയതിന്റെ പൂര്‍ണ്ണരൂപം. ആ ബെന്യാമിന്‍ ഞാനല്ല മലയാള മനോരമ ദിനപ്പത്രത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ബെന്യാമിന്‍ എന്ന പേരും കണ്ടു. എന്നാല്‍ അങ്ങനെയൊരു സാധ്യതയില്ലെന്ന് വിനയപൂര്‍വ്വം അറിയിക്കട്ടെ. ഓണ്‍ലൈന്‍ – യൂടൂബ് ചാനലുകള്‍ ഇതിനുമുന്‍പും ഇത്തരം…

    Read More »
  • വെട്ടി നിരത്തിയാലും വിട്ടുകൊടുക്കില്ല: സംസ്ഥാനത്തെ അർഹരായ മുഴുവന്‍ ആളുകളെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയുമായി സര്‍ക്കാര്‍: രേഖകള്‍ക്ക് ഫീസ് ഈടാക്കില്ല

        തിരുവനന്തപുരം: ആരൊക്കെ വെട്ടി നിരത്തിയാലും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച സംസ്ഥാന സർക്കാർ വോട്ടർ പട്ടികയുമായി മുന്നോട്ട്.അര്‍ഹരായ മുഴുവന്‍ ആളുകളെയും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടികള്‍ക്ക് സര്‍ക്കാര്‍ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചപ്പോൾ അത് . സംസ്ഥാന സർക്കാരിന്റെ ഏറ്റവും ധീരമായ പ്രഖ്യാപനമായി. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വോട്ടവകാശം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. എസ്‌ഐആര്‍ പ്രക്രിയ അര്‍ഹതയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകണം എന്ന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. എന്നാല്‍ അതിന് അനുകൂലമായ തീരുമാനങ്ങളല്ല ഉണ്ടായത്. അര്‍ഹരായ എല്ലാവര്‍ക്കും സമ്മതിദാന അവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ വില്ലേജ് തലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിച്ചത് ഈ പശ്ചാത്തലത്തിലാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് വിട്ടുപോയ മുഴുവന്‍ ആളുകളും ഈ സൗകര്യം ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.   മതിയായ രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രേഖകള്‍ കിട്ടാന്‍…

    Read More »
  • നല്ല അടി നാട്ടില്‍ കിട്ടില്ലേ ചേട്ടാ; വിലപേശി ഒടുവില്‍ അടിവാങ്ങി പട്ടായയില്‍ ഒരു ഇന്ത്യക്കാരന്‍; നടുറോഡിലിട്ട് ഇന്ത്യക്കാരനെ തല്ലി ലൈംഗിക തൊഴിലാളികള്‍: പറഞ്ഞുറപ്പിച്ച പണം കൊടുത്തില്ലെന്ന് പരാതി

      തായ്‌ലാന്റ് : നല്ല അടി വേണമെങ്കില്‍ നാട്ടില്‍ കിട്ടുമല്ലോ എന്തിനാണ് തായ്‌ലാന്റിലെ പട്ടായയില്‍ പോയി അടി വാങ്ങുന്നത് എന്നാണ് പേരു വെളിപ്പെടുത്താത്ത ആ ഇന്ത്യക്കാരനോട് ആളുകള്‍ ചോദിക്കുന്നത്. വിലപേശിയുറപ്പിച്ച് പട്ടായയിലെ ലൈംഗിക തൊഴിലാൡക്കൊപ്പം ആഘോഷിച്ച ശേഷം പറഞ്ഞുറപ്പിച്ച പണം നല്‍കാന്‍ വിസമ്മതിച്ചെന്നാരോപിച്ച് പട്ടായയിലെ ലൈംഗിക തൊഴിലാളികള്‍ ഒരു ഇന്ത്യക്കാരനെ അടിച്ചവശനാക്കി പഞ്ഞിക്കിട്ട കഥ വൈറലായിക്കഴിഞ്ഞു. ഇതിനൊക്കെയെങ്കിലും കടം പറയാതെയും ചോദിച്ച പൈസ കൊടുത്തും വന്നൂടെടാ എന്നാണ് ഇന്ത്യക്കാരനോടുള്ള ആളുകളുടെ ചോദ്യം. തായ്ലന്‍ഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയില്‍ ലൈംഗിക സേവനങ്ങള്‍ക്കുള്ള പണം നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഇന്ത്യന്‍ പൗരന് അടിയേറ്റ് അത്യാവശ്യം നല്ല പരിക്ക് പറ്റി. പട്ടായയിലെ വാക്കിങ് സ്ട്രീറ്റില്‍ വെച്ച് ട്രാന്‍സ് വുമണ്‍ ലൈംഗികത്തൊഴിലാളികള്‍ ഇന്ത്യക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ആക്രമണത്തിന് ഇരയായ 52കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുവര്‍ഷം പട്ടായയില്‍ ആഘോഷിക്കാനെത്തിയതാണ് അമ്പത്തിരണ്ടുകാരന്‍ ഇന്ത്യക്കാരന്‍. പുതുവര്‍ഷത്തിന് മൂന്നുനാള്‍ മുമ്പാണ് കക്ഷി കിലുക്കം സിനിമയില്‍ നന്ദിനിത്തമ്പുരാട്ടി…

    Read More »
  • പേടി വേണം ജാഗ്രതയും : അമീബിക് മസ്തിഷ്ക ജ്വരം വിട്ടു പോയിട്ടില്ല : കേസുകൾ കൂടുന്നതിൽ ആശങ്ക : നിയന്ത്രിക്കാനും ഉറവിടം കണ്ടെത്താനും ആകാതെ ആരോഗ്യവകുപ്പ്: മരണവും സംഭവിക്കുന്നു

      തിരുവനന്തപുരം : നിയന്ത്രിക്കാനും ഉറവിടം കണ്ടെത്താനും ആകാതെ അമീബിക്ക് മസ്തിഷ്ക ജലം സംസ്ഥാനത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതിൽ ആശങ്ക ഉയരുന്നു. പേടിയും ജാഗ്രതയും വേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അമീബിക്ക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് നോക്കി കാണുന്നത്. എന്നാൽ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് ആരോഗ്യവകുപ്പിന് കനത്ത തിരിച്ചടിയായിട്ടുണ്ട് . രോഗം പടരുന്നത് തടയാനോ രോഗം മൂലമുള്ള മരണം ഇല്ലാതാക്കാനോ സാധിക്കാത്തതും ആശങ്ക ഉയർത്തുന്നുണ്ട്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കഴിഞ്ഞദിവസം ബാധിച്ച് രണ്ട് പേര്‍ മരിച്ചു. കഴിഞ്ഞമാസം അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. 2025 ല്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായത്. 2024ല്‍ അന്‍പതില്‍ താഴെ ആയിരുന്നു രോഗം ബാധിച്ചവരുടെ എണ്ണം. എന്നാല്‍ 2025ല്‍ ഇരുന്നൂറിന് മുകളിലാണ് അമീബിക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം. കഴിഞ്ഞ വര്‍ഷം മാത്രം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്…

    Read More »
  • വിഘ്‌നേശ്വരാ പിതാവിന്റെ വിഗ്രഹത്തിന് വഴിമുടക്കുകള്‍ മാറ്റണേ; ഭക്തലക്ഷങ്ങള്‍ ഗണപതിയോട് പ്രാര്‍ത്ഥിക്കുന്നു; ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗത്തിന് കടന്നുപോകാന്‍ വിഘ്‌നങ്ങള്‍ മാറ്റണേയെന്ന്; വീഴാറായ പാലം കടക്കുക ദുര്‍ഘടം; ശിവലിംഗം വഴിയില്‍ കുടുങ്ങി

          ബീഹാര്‍: ഭക്തലക്ഷങ്ങള്‍ ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥിക്കുകയാണ് – വിഘ്‌നേശ്വരാ വിഘ്‌നങ്ങളെല്ലാം തീര്‍ത്ത് പിതാവായ മഹാദേവന്റെ വിഗ്രഹത്തിന് കടന്നുപോകാന്‍ വഴിയൊരുക്കണേയെന്ന്. തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നിന്ന് ബിഹാറിലെ ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ കുടുങ്ങിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം. 33 അടി നീളമുള്ള ശിവലിംഗം ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ എത്തിയെങ്കിലും കുടുങ്ങുകയായിരുന്നു. അപകടാവസ്ഥയിലുള്ള പഴയ പാലത്തിലൂടെ മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. പാലത്തിന് ഭാരം താങ്ങാനുള്ള ശേഷിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും എഞ്ചിനിയര്‍മാര്‍ ആശങ്ക പങ്കുവെച്ചതോടെയാണ് യാത്ര വഴിമുട്ടിയത്. എസ്പി അവധേഷ് ദീക്ഷിത് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ഉദ്യോഗസ്ഥര്‍ പാലം പരിശോധിച്ചു. പാലത്തില്‍ പലയിടത്തും വിള്ളലുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഈ പാലത്തിനു മുകളിലൂടെ ഇത്രയും വലിയ ശിവലിംഗം കൊണ്ടുപോകുന്നത് ഹൈ റിസ്‌ക് ആണെന്നാണ് പോലീസും എന്‍ജിനീയര്‍മാരും തദ്ദേശവാസികളും പറയുന്നത്. കടന്നുപപോകാന്‍ മറ്റേതെങ്കിലും വഴികളുണ്ടോയെന്ന് തേടുകയാണ് ഭക്തരടക്കമുള്ളവര്‍. ബാലത്തി ചെക്പോസ്റ്റിനടുത്ത് ശിവലിംഗം വഹിച്ചുകൊണ്ടുള്ള വാഹനം നിര്‍ത്തിയിട്ടതോടെ ഒട്ടേറെ ഭക്തരാണ് ശിവലിംഗം കാണാനും തൊഴാനുമായി എത്തിച്ചേര്‍ന്നത്.…

    Read More »
  • രാജ്യവും അധികാരവുമില്ലെങ്കിലും അയാള്‍ രാജാവിനെ പോലെ; ഞാന്‍ വെനസ്വേലയുടെ പ്രസിഡന്റാണെന്ന് മഡൂറോ; കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും താന്‍ മാന്യനാണെന്നും കോടതിയില്‍ തടവകാരന്റെ വേഷത്തില്‍ നില്‍ക്കുമ്പോഴും മഡൂറോയുടെ വാക്കുക

    ള്‍ മാന്‍ഹാട്ടന്‍: രാജ്യവും അധികാരവുമൊക്കെ നഷ്ടപ്പെട്ട് തടവുകാരന്റെ വേഷത്തില്‍ നില്‍ക്കുമ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോ തന്റെ പ്രൗഢി കൈവിട്ടില്ല. അമേരിക്കന്‍ കോടതി മുറിയില്‍ പരിഭാഷകന്റെ ശബ്ദത്തില്‍ മഡൂറോയുടെ വാക്കുകള്‍ മുഴങ്ങി – ഞാന്‍ വെനസ്വേലയുടെ പ്രസിഡന്റാണ്. ഞാന്‍ മാന്യനാണ്, കുറ്റമൊന്നും ചെയ്തിട്ടില്ല…   സൈനിക നടപടിയിലൂടെ അമേരിക്ക തടവിലാക്കിയ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കയിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മഡൂറോ അധികാരപ്രൗഢിയൊട്ടും കുറയ്ക്കാതെ സംസാരിച്ചത്. നിക്കോളാസ് മഡൂറോയേയും ഭാര്യ സീലിയ ഫ്‌ലോറെസിനേയും ന്യൂയോര്‍ക്കിലെ കോടതിയിലാണ് ഹാജരാക്കിയത്. താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് ആണെന്നാണ് മഡൂറോ കോടതിയോട് വിശദമാക്കിയത്. ലഹരിമരുന്ന് സംബന്ധിയായ കുറ്റങ്ങളാണ് മഡൂറോയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് മഡൂറോ കോടതിയെ അറിയിച്ചു. മഡൂറോയും ഭാര്യയും ന്യൂയോര്‍ക്കിലെ കോടതിയില്‍ ആദ്യമായാണ് ഹാജരാവുന്നത്. 63കാരനായ നിക്കോളാസ് മഡൂറോ കോടതിയില്‍ പരിഭാഷകന്‍ മുഖേനയാണ് തനിക്ക് പറയാനും കോടതിയെ ബോധിപ്പിക്കാനുമുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്. മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതിയിലാണ് ഇരുവരേയും ഹാജരാക്കിയത്. മാര്‍ച്ച് 17നാണ് ഇരുവരേയും വീണ്ടും…

    Read More »
Back to top button
error: