Pravasi
-
കുവൈത്ത് മെട്രോ റാപ്പിഡ് ട്രാൻസ്പോർട്ട് സിസ്റ്റംസ് പ്രോജക്റ്റ് റദ്ദാക്കി
കുവൈത്ത് സിറ്റി: കുവൈത്ത് മെട്രോ റാപ്പിഡ് ട്രാൻസ്പോർട്ട് സിസ്റ്റംസ് പ്രോജക്റ്റ് റദ്ദാക്കിയതായി പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്കുള്ള അതോറിറ്റിയുടെ സുപ്രീം കമ്മിറ്റി. പൊതു ഫണ്ടുകളില്‍ 2.152 മില്യണ ദിനാറിന്‍റെ ബാധ്യത വരുത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി. ഇത്രയും വലിയ നഷ്ടം സംഭവിച്ചതായി ഓഡിറ്റ് ബ്യൂറോയാണ് കണ്ടെത്തിയത്. പ്രോജക്റ്റ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് ഏകദേശം 10 വർഷത്തെ നീണ്ട കാലയളവാണ് എടുത്തത്. സാധ്യതാ പഠനങ്ങളുടെ ഫലങ്ങൾ പഠിക്കാനും ചർച്ച ചെയ്യാനും രൂപീകരിച്ച നിരവധി കമ്മിറ്റികൾ സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് റദ്ദാക്കൽ തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു.
Read More » -
യുഎഇയില്‍ ഇലക്‌ട്രീഷൻ, മെക്കാനിക് ;അവസാന തീയതി: നവംബര്‍ 18
യുഎഇയിലേക്ക് പ്ലാന്‍റ് ഇലക‌്ട്രീഷൻ, പ്ലാന്‍റ് മെക്കാനിക് ഒഴിവിലേക്ക് അവസരം. ഒഡെപെക് വഴിയാണ് റിക്രൂട്ട്മെന്റ് യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി/ഡിപ്ലോമ, കുറഞ്ഞത് മൂന്നു വര്‍ഷം പരിചയം. പ്രായപരിധി: 35. അവസാന തീയതി: നവംബര്‍ 18. ഇ-മെയില്‍: [email protected]. ഫോണ്‍ : 0471-2329440/41/42/45, 7736496574 (www.odepc.kerala.gov.in).
Read More » -
മകനെ കാണാന്‍ വിസിറ്റ് വിസയിൽ സൗദിയിലെത്തിയ മലയാളി മരിച്ചു
റിയാദ്: വിസിറ്റ് വിസയിലെത്തിയ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം അതിരകുളങ്ങര വീട്ടില്‍ ജോസഫ് (72) ആണ് മരിച്ചത്. റിയാദിലുള്ള മകന്റെ അടുത്ത് സന്ദര്‍ശന വിസയില്‍ എത്തിയതായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു.
Read More » -
ഭക്ഷ്യ വിഷബാധ ; മലയാളി ഒമാനില്‍ മരിച്ചു
മസ്കറ്റ്:ഒമാനില്‍ ഭക്ഷ്യവിഷബാധയേറ്റ് മലയാളി യുവാവ് മരിച്ചു.ആമയിട പുണര്‍തം ചോളംതറയില്‍ വാസുദേവന്‍പിള്ളയുടേയും ഇന്ദിരാദേവിയുടേയും മകന്‍ വി ശ്രീകുമാര്‍ (44) ആണ് മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്. ഭാര്യ പ്രിയ കുമാര്‍. മകന്‍ ഋഷികേശ്
Read More » -
പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്പ്; വിശദവിവരങ്ങൾ
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള സ്കോളര്‍ഷിപ്പിന് നോര്‍ക്ക-റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. സാമ്ബത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതാണ് പദ്ധതി. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും, പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കും 2023-24 അധ്യായന വര്‍ഷം ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യത പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്കായിരിക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അര്‍ഹത. 2023 ഡിസംബര്‍ 7 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണെന്ന് നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്ബൂതിരി അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനായി നോര്‍ക്ക റൂട്ട്സിന്റെ www.scholarship.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടാതെ വിശദവിവരങ്ങള്‍ 0471-2770528/2770543/2770500 എന്നീ നമ്ബറുകളിലും നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) നിന്നും ലഭിക്കും.
Read More » -
കുവൈത്തില്‍ താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് തിരിച്ചടിയായി വാടക വര്‍ധന; ചെലവുചുരുക്കാൻ പല സ്ഥലങ്ങളിലും അഞ്ചുപേർ വരെ ഒരു മുറി പങ്കിടുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് തിരിച്ചടിയായി വാടക വര്‍ധന. പ്രവാസികളുടെ ആകെ വരുമാനത്തിന്‍റെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തിൽ ചെലവ് വരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ 62 ശതമാനം പ്രവാസി തൊഴിലാളികളും പ്രതിമാസം 125 കുവൈത്ത് ദിനാറിന് താഴെയാണ് ശമ്പളം വാങ്ങുന്നത്. 33 ശതമാനം പേർക്ക് 325 മുതൽ ദിനാർ 400വരെ ശമ്പളം ലഭിക്കുന്നതായും ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ച് അൽ അൻബ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. വാടക വർധന മൂലം അഞ്ചുപേർ വരെ മുറി പങ്കിടുന്ന രീതിയും പല സ്ഥലങ്ങളിലുമുണ്ട്. വാടക കുറഞ്ഞ ചെറിയ സൗകര്യങ്ങളുള്ള താമസസ്ഥലങ്ങൾ കണ്ടെത്തി പലരും ഇവിടങ്ങളിൽ താമസമാക്കുന്നുമുണ്ട്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള അപ്പാർട്ടമെന്റുകളിൽ മുറികളും ഹാളുകളും വാടകയ്ക്ക് നൽകുന്ന രീതിയുമുണ്ട്. രണ്ടോ മൂന്നോ മുറികളും ഹാളും ഉൾപ്പെടുന്ന അപ്പാർട്ട്മെന്റുകൾ പാർട്ടീഷനിങ് സമ്പ്രദായത്തിൽ വാടകയ്ക്ക് നൽകുന്നു. ഇതിലൂടെ വാടകക്കാർക്ക് ഉയർന്ന വരുമാനവും താഴ്ന്ന വരുമാനമുള്ള പ്രവാസികൾക്ക് ചെലവു കുറഞ്ഞ താമസസൗകര്യവും…
Read More » -
മലയാളി യുവാവ് ബഹ്റൈനിൽ കുഴഞ്ഞുവീണുമരിച്ചു
മനാമ: മലയാളി യുവാവ് ബഹ്റൈനിൽ കുഴഞ്ഞുവീണുമരിച്ചു. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി ഷാജിയാണ് മരിച്ചത്.ബഹ്റൈനിലെ ദേവ്ജി ഗോള്‍ഡ് ഗ്രൂപ്പിലെ ജീവനക്കാരനാണ്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന്റെ നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: സിംജ. മക്കള്‍: അദ്വൈത, ദത്താത്രേയ.
Read More » -
നറുക്കെടുപ്പുകള്‍ ഭാഗ്യപരീക്ഷണങ്ങളാണ്; പ്രവാസി ഇന്ത്യക്കാരനായ മനോജിന്‍റെ ജീവിതം മാറ്റി മറിച്ചത്, ഇങ്ങനെ തെരഞ്ഞെടുത്ത നമ്പറുകള്‍ !
ദുബൈ: നറുക്കെടുപ്പുകള്‍ ഭാഗ്യപരീക്ഷണങ്ങളാണ്. ചിലര്‍ ലക്കി നമ്പറുകളോ ജീവിതത്തിലെ നല്ല കാര്യങ്ങളുമായി ബന്ധപ്പെട്ട നമ്പറുകളോ ആണ് ലോട്ടറികള്‍ വാങ്ങുമ്പോഴും നറുക്കെടുപ്പില്‍ പങ്കെടുക്കുമ്പോഴും തെരഞ്ഞെടുക്കുക. എന്നാല്‍ ഒന്ന് നോക്കുക പോലും ചെയ്യാതെ തെരഞ്ഞെടുത്ത നമ്പറുകള്‍ ‘ലക്കി’ ആയാലോ. അത്തരത്തിലൊരു മാജിക് ആണ് പ്രവാസി ഇന്ത്യക്കാരനായ മനോജ് ഭാവ്സറിന്‍റെ ജീവിതത്തില്‍ സംഭവിച്ചത്. എമിറേറ്റ്സ് ഡ്രോയുടെ ഏറ്റവും പുതിയ ഫാസ്റ്റ്5 നറുക്കെടുപ്പിലാണ് മനോജിനെ തേടി ഭാഗ്യമെത്തിയത്. 42കാരനായ മനോജ് ഇലക്ട്രോണിക്സ് ടെക്നീഷ്യനാണ്. 16 വര്‍ഷമായി അബുദാബിയില്‍ താമസിച്ച് വരികയാണ് ഈ മുംബൈ സ്വദേശി. നിരവധി സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോയ മനോജിന് പല രാത്രികളിലും ഉറക്കം പോലം നഷ്ടപ്പെട്ടു. 2023 തുടക്കത്തില്‍ സുഹൃത്തുക്കള്‍ വഴി എമിറേറ്റ്സ് ഡ്രോയെ കുറിച്ച് അറിയുകയും നറുക്കെടുപ്പില്‍ എല്ലാ ആഴ്ചകളിലും പങ്കെടുത്ത് തുടങ്ങുകയുമായിരുന്നു. എല്ലാ സമയത്തും നമ്പറുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കണ്ണുകളടക്കുന്നത് മനോജിന്‍റെ രീതിയാണ്. ഇത്തവണയും പതിവ് പോലെ കണ്ണടച്ച് ക്രമരഹിതമായി തെരഞ്ഞെടുത്ത നമ്പറുകള്‍ മനോജിന്‍റെ ജീവിതം മാറ്റി മറിച്ചു. 75,000 ദിര്‍ഹമാണ്…
Read More » -
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടി; പ്രവാസിയെ ഒരു വര്‍ഷം തടവിന് ശേഷം നാടുകടത്തും
റിയാദ്: സൗദി അറേബ്യയില്‍ വ്യാജ എന്‍ജിനീയറിങ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ പ്രവാസിക്കെതിരേ നടപടി. പ്രതിക്ക് കോടതി ഒരു വര്‍ഷം തടവും പിഴ ശിക്ഷയും വിധിച്ചു. ശിക്ഷാ കാലയളവ് പൂര്‍ത്തിയാവുന്ന മുറയ്ക്ക് പ്രതിയെ നാടുകടത്താനും ഉത്തരവുണ്ട്. അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനായി സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സിന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് വ്യാജമാണെന്ന് തെളിഞ്ഞത്. സ്വന്തം രാജ്യത്തെ സര്‍ക്കാര്‍ മിലിട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരിലുള്ള മെക്കാനിക്കല്‍ ടെക്നോളജി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റാണ് പ്രതി സമര്‍പ്പിച്ചിരുന്നത്. സൗദി എന്‍ജിനീയറിങ് കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ഫയല്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.
Read More » -
യു.എസില്‍ ജിമ്മില്‍വച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു
വാഷിങ്ടണ്‍: യുഎസിലെ ജിമ്മില്‍ വച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. വാല്‍പാറൈസോ സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി തെലങ്കാന സ്വദേശി വരുണ്‍ രാജ് (24) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 29ന് ഇന്‍ഡ്യാനയിലായിരുന്നു സംഭവം. ജിമ്മില്‍ വെച്ച് ജോര്‍ദാന്‍ അന്‍ഡ്രാഡ് എന്നയാള്‍ വരുണിനെ ആക്രമിക്കുകയായിരുന്നു. വരുണിന്റെ തലയ്ക്ക് ജോര്‍ദാന്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. മസാജ് റൂമില്‍ വച്ചുണ്ടായ പ്രശ്നത്തിനിടെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും തന്റെ ഭാഗത്ത് തെറ്റില്ലെന്നുമാണ് പ്രതി ആന്‍ഡ്രേഡ് പൊലീസിനോടു പറഞ്ഞത്. വാല്‍പാറൈസോ സര്‍വകലാശാലയാണ് വിദ്യാര്‍ഥിയുടെ മരണവിവരം അറിയിച്ചത്.
Read More »