NEWS
-
അമേരിക്ക മിലിട്ടറി ഇന്റലിജന്‍സ് അടക്കം ഇറാനു കൈമാറി! ഗള്‍ഫിലെ ഇറാന്റെ ആക്രമണത്തിന് സഹായം റഷ്യ; അമേരിക്കന്‍ സൈനിക നീക്കത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും അപ്പപ്പോള്‍ നല്‍കി
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കൃത്യതയോടെ ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക ആസ്തികള്‍ ആക്രമിക്കാന്‍ ഇറാന് സാധിച്ചതിന് പിന്നില്‍ റഷ്യന്‍ സഹായം. യു.എസുമായി ബന്ധപ്പെട്ട മിലിട്ടറി ഇന്റലിജന്‍സ് വിവരങ്ങള്‍ റഷ്യ ഇറാന് കൈമാറുന്നതായി വിവരം. മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് സൈനികര്‍, നാവിക കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇറാന് ലഭിച്ചത്. റഷ്യയുടെ സൈനിക സാറ്റ്‌ലൈറ്റ് ശ്രംഖലയില്‍ നിന്നുള്ള വിവരങ്ങളാണ് ഇറാന് ലഭിക്കുന്നത്. സൈനിക വിന്യാസം, നാവിക നീക്കങ്ങള്‍, വ്യോമ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളാണ് ആക്രമണങ്ങളില്‍ ഇറാന്റെ കരുത്ത്. എന്നാല്‍ ഇറാന്‍ നടത്തിയ ഏതെങ്കിലും പ്രത്യേക ആക്രമണത്തെ റഷ്യന്‍ ഇന്റലിജന്‍സുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ഇറാന്‍ നടത്തിയ നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍ യു.എസ് സൈനിക കേന്ദ്രങ്ങളില്‍ പതിച്ചിട്ടുണ്ട്. കുവൈത്തിലെ യു.എസ് സൈനിക കേന്ദ്രത്തില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറു യുഎസ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ചൈനീസ് സഹായം ഇറാന് ലഭിക്കുന്നുണ്ടോ എന്നതിലും യു.എസ്…
Read More » -
‘ഫൈനലില്‍ അഭിഷേകിനെ ഒഴിവാക്കണം, റിങ്കു അവിടെ ഇരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? സഞ്ജു ടി20 വെറ്ററന്‍, അഭിഷേകിനെ താരതമ്യം ചെയ്യുന്നത് ശരിയല്ല; വരുണ്‍ ബോളിംഗ് ലൈന്‍ മാറ്റുമെന്നും കൈഫ്
ന്യൂഡല്‍ഹി: നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 ലോകകപ്പ് ഫൈനലില്‍ അഭിഷേക് ശര്‍മ്മയെ ഇന്ത്യ ഒഴിവാക്കണമെന്ന ശക്തമായ നിര്‍ദേശം നല്‍കി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഈ ടൂര്‍ണമെന്റില്‍ അഭിഷേക് വളരെ മോശം ഫോമിലാണ്, സിംബാബ്വെക്കെതിരായ ഒരു അര്‍ധസെഞ്ചുറി ഒഴികെ മറ്റൊരു മികച്ച പ്രകടനവും അദ്ദേഹം കാഴ്ചവെച്ചിട്ടില്ല. ബാറ്റിംഗിലെ ഈ മോശം പ്രകടനം അദ്ദേഹത്തിന്റെ ഫീല്‍ഡിംഗിനെയും ബാധിച്ചിട്ടുണ്ട്. നിര്‍ണായകമായ ചില ക്യാച്ചുകള്‍ അദ്ദേഹം കൈവിട്ടു. അഭിഷേകിന് പകരം റിങ്കു സിംഗിനെ പ്ലെയിംഗ് ഇലവനിലേക്ക് കൊണ്ടുവരാം. ‘ഇന്ത്യക്ക് അഭിഷേക് ശര്‍മ്മയ്ക്ക് ഇടവേള നല്‍കാം. അദ്ദേഹം ഇപ്പോള്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചുകഴിഞ്ഞു. മാറ്റങ്ങള്‍ വരുത്തുന്നതില്‍ തെറ്റൊന്നുമില്ല. ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുത്താം. ബ്രാന്‍ഡന്‍ കിംഗ് ഫോമിലല്ലാതിരുന്നപ്പോള്‍ റോസ്റ്റണ്‍ ചേസ് ഇന്ത്യക്കെതിരെ ഓപ്പണ്‍ ചെയ്തിരുന്നു. അവര്‍ അഞ്ച് അല്ലെങ്കില്‍ ആറ് മത്സരങ്ങളില്‍ അദ്ദേഹത്തെ പിന്തുണച്ചു, പക്ഷേ ഒരു വലിയ മത്സരത്തിനായി അവര്‍ അദ്ദേഹത്തിന് വിശ്രമം നല്‍കി. സഞ്ജുവിനെ ടീമിലെത്തിച്ചപ്പോള്‍ അദ്ദേഹം മികച്ച…
Read More » -
ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ; ‘ഇതുവരെ ചെയ്തതിനെല്ലാം മാപ്പ്; പക്ഷേ, ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പിൽ തല കുനിക്കില്ല ‘
ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ. ഇറാന്റെ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളോട് മാപ്പുചോദിച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രഖ്യാപനം. എന്നാൽ ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി തങ്ങൾക്കുനേരെ ഇനി ആക്രമണം ഉണ്ടായില്ലെങ്കിൽ ഈ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനാണ് ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ പ്രഖ്യാപിച്ചത്. ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പിൽ ഇറാൻ കീഴടങ്ങില്ലെന്നും പെസഷ്കിയാൻ പറഞ്ഞു. യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങളെ ഇറാൻ ലക്ഷ്യംവെച്ചത്. ഇത് മേഖലയിൽ കടുത്ത സംഘർഷാവസ്ഥയും അനിശ്ചിതത്വവും പടരാൻ ഇടയാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് അടക്കമുള്ള രാജ്യങ്ങളെയാണ് ഇറാൻ ആക്രമിച്ചത്. ഹോർമൂസ് കടലിടുക്ക് അടക്കുകയും ചെയ്തിരുന്നു. ഒമാൻ തുറമുഖങ്ങൾക്കും ഇന്ധന ടാങ്കറുകൾക്കും നേരെയും ഇറാൻ ആക്രമണം അഴിച്ചുവിട്ടിരുന്നു.
Read More » -
‘കള്ള വാര്‍ത്ത കൊടുക്കുന്ന ആവേശത്തില്‍ ഞാന്‍ രാജ്യസഭയിലാണോ ലോക്‌സഭയിലാണോ എന്നുപോലും നോക്കിയില്ല!’; മീഡിയ വണ്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന് മന്ത്രി എം.ബി. രാജേഷ്; ഇക്കുറി ‘മൗദൂദി പരിവാറി’ന്റെ പണിപാളുമെന്നും കുറിപ്പ്
തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും നിയമം ലംഘിച്ച് മന്ത്രിയുടെ ശമ്പളവും മുന്‍ എംപിയുടെ പെന്‍ഷനും വാങ്ങിയെന്ന മീഡിയ വണ്‍ വാര്‍ത്തയ്‌ക്കെതിരേ മന്ത്രി രംഗത്ത്. വാര്‍ത്ത കൊടുക്കുന്ന തിരക്കില്‍ താന്‍ ലോക്‌സഭയിലാണോ അതോ രാജ്യസഭയിലാണോ ഉണ്ടായിരുന്നതെന്നു പോലും ജമാഅത്തെ ഇസ്ലാമി ചാനല്‍ നോക്കിയില്ലെന്നും രാജേക് പരിഹസിച്ചു. മന്ത്രിയുടെ കുറിപ്പ് തെരഞ്ഞെടുപ്പായി. ജമാ അത്തെ ഇസ്ലാമി ചാനലായ മീഡിയാ വണ്‍ പുതിയ നുണ ബോംബ് സ്‌ഫോടനം നടത്തിയിട്ടുണ്ട്. ഞാനും കടന്നപ്പള്ളിയും നിയമം ലംഘിച്ച് മന്ത്രിയുടെ ശമ്പളവും മുന്‍ എംപിയുടെ പെന്‍ഷനും വാങ്ങി എന്നാണ് മീഡിയാ വണ്ണിന്റെ പുതിയ നുണ ബോംബ്. വ്യാജ വാര്‍ത്ത നല്‍കിയ മീഡിയ വണ്ണിനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്. ഇതില്‍ മൗദൂദി പരിവാറിന്റെ പണി പാളും. സത്യം ഇതാണ്. നിയമസഭാ സ്പീക്കറായ ശേഷം 10.1.2022 ന് ലോക്സഭാ സെക്രട്ടറി ജനറലിന് ഞാന്‍ സ്പീക്കറെന്ന നിലയില്‍ ശമ്പളം കൈപ്പറ്റുന്ന കാര്യം അറിയിച്ചു കൊണ്ടും, അതു കുറച്ച് എന്റെ പെന്‍ഷന്‍…
Read More » -
ആറന്മുളയിൽ അബിൻ വർക്കിയ്ക്കെതിരെ പോസ്റ്ററുകൾ: ‘ജനങ്ങളുടെ യുഡിഎഫ് അനുകൂല സ്പിരിറ്റ് നശിപ്പിക്കരുത്; എല്ലാ തലങ്ങളിലും ചർച്ച നടത്തിയേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൂ‘ – പ്രതികരണവുമായ് കെ. സി വേണുഗോപാൽ
ഇടുക്കി: ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും അങ്ങനെ തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും കെ സി വേണുഗോപാൽ നിർദേശിച്ചു. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ജയിക്കാൻ വേണ്ടിയുള്ളതാണ്. ജനങ്ങൾ യുഡിഎഫിനെ വിജയിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണ്. അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരിൽനിന്നും ഉണ്ടാകാൻ പാടില്ല എന്നും എല്ലാ തലങ്ങളിലും ചർച്ച നടത്തിയാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക എന്നും കെ സി പറഞ്ഞു. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും.. സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ വിജയസാധ്യത മാത്രമാണ് പരിഗണിക്കുക. എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തീരുമാനമായിട്ടില്ല എന്നും കെ സി വേണുഗോപാൽ പറഞ്ഞു. ‘പുതുയുഗ യാത്ര’ വലിയ ആവേശമായി മാറിയെന്നും കെ സി കൂട്ടിച്ചേർത്തു. സിപിഐഎമ്മുമായി പിണങ്ങിനിൽക്കുന്ന ജി സുധാകരനുമായി തങ്ങൾ ചർച്ച നടത്തിയിട്ടില്ല എന്നും അദ്ദേഹം ഇപ്പോഴും സിപിഐഎമ്മിൽ ഉറച്ചുനിൽക്കുകയാണ്…
Read More » -
‘ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള ഉദ്ദേശ്യമില്ല; കപ്പലുകൾക്ക് സ്വന്തം റിസ്കിൽ അതുവഴി പോകാം; ഇസ്രയേൽ, യുഎസ് കപ്പലുകളെ അല്ലാതെ മറ്റൊരു കപ്പലുകളെയും ഇറാൻ ആക്രമില്ല‘ – ഐആർജിസി
ടെഹ്റാൻ: പ്രധാന കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള ഉദ്ദേശ്യമില്ലെന്ന് ഇറാൻ സൈന്യം. എന്നാൽ നിലവിലെ യുദ്ധസാഹചര്യത്തിൽ പാത ഉപയോഗിക്കുന്ന കപ്പലുകളുടെ സുരക്ഷാ ഉത്തരവാദിത്വം അതാത് കപ്പലുകൾക്ക് തന്നെയായിരിക്കുമെന്നും ഐആർജിസി വക്താവ് പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ഇസ്രയേൽ, യുഎസ് കപ്പലുകളെ അല്ലാതെ മറ്റൊരു കപ്പലുകളെയും ഇറാൻ ആക്രമില്ലെന്നും സൈന്യം വ്യക്തമാക്കി. അമേരിക്കയെ വിശ്വാസമില്ലെന്ന് ഇറാൻ ഉപ വിദേശകാര്യ മന്ത്രി മജീദ് തഖ്ത് റവാഞ്ചി ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുഎസ് ഇറാനെ മാത്രമല്ല രാജ്യാന്തര നയതന്ത്രത്തെയും വഞ്ചിച്ചുവെന്നും റവാഞ്ചി ആരോപിച്ചു. അതേസമയം, ഇറാനെ നയിക്കാൻ യോഗ്യനായ നേതാവിനെ യുഎസ് തേടുകയാണെന്ന് വൈറ്റ്ഹൗസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. ഇറാന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ യുഎസ് ഇടപെടുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലെവിറ്റിന്റെ പരാമർശം. യുഎസ് ഇന്റലിജൻസ് ഏജൻസികളും സർക്കാരും ചിലരെ നിർദേശിച്ചിട്ടുണ്ടെങ്കിലും അതേക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും ലെവിറ്റ് പറഞ്ഞു. ഇറാന്റെ വ്യോമമേഖല പിടിച്ചെടുക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നും ലെവിറ്റ് കൂട്ടിച്ചേർത്തു. നാലു…
Read More » -
വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “തത് ത്വം അസി” ക്ക് തുടക്കമായി
‘മാളികപ്പുറം’ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ‘തത് ത്വം അസി’ (That Thou Art) സമകാലിക ആത്മീയ ആക്ഷൻ പാൻ-ഇന്ത്യൻ തലത്തിൽ ആസ്വദിക്കാവുന്ന ആക്ഷൻ ഫാമിലി എന്റർടൈനറായി ഒരുങ്ങുന്നു. ഇന്ത്യൻ സിനിമയിൽ ആത്മീയതയുടെയും ചരിത്രത്തിന്റെയും മഹത്തായ പാരമ്പര്യം പുതുഭാവത്തിൽ അവതരിപ്പിക്കാൻ തന്ത്ര ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് . ജെ.കെ. ശരവണയുടെ നേതൃത്വത്തിലുള്ള തന്ത്ര ഫിലിംസ്, ശ്രീ സ്വാമി അയ്യപ്പന്റെ ദിവ്യ പാരമ്പര്യത്തെ ആസ്പദമാക്കി രണ്ട് പാൻ-ഇന്ത്യൻ ചിത്രങ്ങൾ നിർമ്മിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിൽ തത് ത്വം അസിയാണ് വിഷ്ണു ശശി ശങ്കർ സംവിധാനം നിർവ്വഹിക്കുന്നത്. ആര്യ കേരള വർമ്മൻ എന്ന ചിത്രമാണ് തന്ത്ര ഫിലിംസ് നിർമ്മിക്കുന്ന മറ്റൊരു ചിത്രം. രണ്ട് ചിത്രത്തിന്റെയും ശീർഷകങ്ങൾ പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭു ചെന്നൈയിലെ രാജ അണ്ണാമലൈപുരം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്തു. തമിഴ് സിനിമാ ചരിത്രത്തിൽ ആത്മീയതയെ കേന്ദ്രീകരിച്ച് ഒരേസമയം രണ്ട് വലിയ ചിത്രങ്ങൾ…
Read More » -
പ്രാദേശിക ബ്രാന്‍ഡുകളെ കൂട്ടുപിടിച്ച് റിലയന്‍സ്: എഫ്.എം.സി.ജി വിപണിയില്‍ വന്‍ അഴിച്ചുപണിക്ക് മുകേഷ് അംബാനി; വമ്പന്‍മാര്‍ മുതല്‍ പ്രാദേശിക സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കു വരെ തിരിച്ചടിയാകും; ലക്ഷ്യം ഒരുലക്ഷം കോടിയുടെ വരുമാനം
മുംബൈ: ഇന്ത്യയിലെ അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ (FMCG) വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡ് (RCPL) പുതിയ തന്ത്രങ്ങള്‍ മെനയുന്നു. പതിറ്റാണ്ടുകളായി ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുള്ളതും എന്നാല്‍ കാലക്രമേണ മങ്ങിപ്പോയതുമായ പ്രാദേശിക ബ്രാന്‍ഡുകളെ (Legacy Brands) ഏറ്റെടുത്ത് പുനരുജ്ജീവിപ്പിക്കാനാണ് റിലയന്‍സിന്റെ നീക്കം. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ (HUL), ഐടിസി (ITC) തുടങ്ങിയ ആഗോള ഭീമന്മാര്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. പാരമ്പര്യവും വിശ്വാസവും മൂലധനമാക്കുന്നു പുതിയ ബ്രാന്‍ഡുകള്‍ ഒന്നില്‍നിന്ന് തുടങ്ങുന്നതിനു പകരം, സാധാരണക്കാര്‍ക്ക് സുപരിചിതമായ ബ്രാന്‍ഡുകളെ ഏറ്റെടുക്കുന്നത് വഴി ഉപഭോക്താക്കളുടെ വിശ്വാസം വേഗത്തില്‍ നേടിയെടുക്കാന്‍ റിലയന്‍സിന് സാധിക്കും. കാംപ കോളയുടെ തിരിച്ചുവരവ്: 70-കളിലും 80-കളിലും ഇന്ത്യയില്‍ തരംഗമായിരുന്ന കാംപ കോളയെ ഏറ്റെടുത്തുകൊണ്ട് റിലയന്‍സ് ഈ നീക്കത്തിന് തുടക്കമിട്ടു. കൊക്കക്കോളയോടും പെപ്‌സിയോടും കുറഞ്ഞ വിലയില്‍ മത്സരിച്ചുകൊണ്ട് വിപണി പിടിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോക്കല്‍ ബ്രാന്‍ഡുകളുടെ കരുത്ത്: ഗുജറാത്തിലെ ‘സോസ്യോ ഹജൂരി’ (Sosyo Hajoori),…
Read More » -
‘ഇന്ത്യ നല്ല ആക്ടേർസ്, പറഞ്ഞത് അതുപോലെ അനുസരിക്കുന്നുണ്ട്!! റഷ്യൻ എണ്ണ വാങ്ങരുത് എന്ന് ഞങ്ങൾ പറഞ്ഞു, ഇന്ത്യ നിർത്തി, പകരം യുഎസിൽ നിന്ന് എണ്ണ വാങ്ങാമെന്ന് പറഞ്ഞു, നിലവിൽ ലോകമാകെ എണ്ണ വിതരണത്തിൽ ഒരു ചെറിയ വിടവുണ്ട്, അത് പരിഹരിക്കാൻ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് അനുമതി നൽകി”- യുഎസ് ട്രഷറി സെക്രട്ടറി
വാഷിംഗ്‌ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിൽ യുഎസ് ഇന്ത്യയ്ക്ക് ഇളവ് നൽകിയതിന് പിന്നാലെ ഇന്ത്യയെ പരിഹസിച്ചുള്ള പരാമർശവുമായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഇന്ത്യ നല്ല ആക്ടേർസ് ആണെന്നും തങ്ങൾ പറഞ്ഞതെല്ലാം അനുസരിക്കുന്നുണ്ടെന്നും സ്കോട്ട് ബെസെൻറ് പറഞ്ഞു. ഫോക്സ് ബിസിനസിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു യു എസ് ട്രഷറി സെക്രട്ടറി. ‘ഇന്ത്യ നല്ല ആക്ടേർസ് ആണ്. റഷ്യൻ എണ്ണ വാങ്ങരുത് എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ഇന്ത്യ അത് നിർത്തി. പകരം യുഎസിൽ നിന്ന് എണ്ണ വാങ്ങാമെന്നാണ് അവർ പറഞ്ഞത്. എന്നാൽ യുദ്ധം തുടങ്ങിയതോടെ നിലവിൽ ലോകമാകെ എണ്ണ വിതരണത്തിൽ ഒരു ചെറിയ വിടവുണ്ട്. അത് പരിഹരിക്കാനാണ് നമ്മൾ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് അനുമതി നൽകിയത്’ എന്നാണ് സ്കോട്ട് ബെസെന്റ് പറഞ്ഞത്. അതേസമയം കഴിഞ്ഞ ദിവസമാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്ക ഇന്ത്യക്ക് അനുമതി നൽകിയത്. പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ആഗോള എണ്ണ വിതരണം തടസ്സപ്പെടാതിരിക്കാനാണ് അമേരിക്കയുടെ ലക്ഷ്യമെന്നായിരുന്നു വൈറ്റ്ഹൗസ് അറിയിച്ചത്.…
Read More » -
‘പ്രായപൂര്‍ത്തി ആകാത്ത ഇരയുള്‍പ്പടെ 10 ഓളം ഇരകളെ രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചിട്ടുണ്ട്; സൈക്കോപാത്തായ അയാൾക്ക് സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുണ്ട്‘ – ആദ്യപരാതിക്കാരി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ ആദ്യപരാതിക്കാരി സുപ്രീംകോടതിയില്‍. രാഹുലിന്റെ ജാമ്യം നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പരാതിക്കാരി പറയുന്നു. ജാമ്യ വേളയില്‍ ഹൈക്കോടതി മിനി ട്രയല്‍ നടത്തി. ഇത് നിയമവിരുദ്ധമാണെന്നും ആരോപിച്ചു. പ്രായപൂര്‍ത്തി ആകാത്ത ഇരയുള്‍പ്പടെ 10 ഓളം ഇരകളെ രാഹുല്‍ പീഡിപ്പിച്ചിട്ടുണ്ട്. രാഹുല്‍ സൈക്കോപാത്താണ്. സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുണ്ട്. ജാമ്യം നല്‍കിയത് തന്റെ ജീവന് ഭീഷണിയാണെന്നും പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നു. സമ്മതമില്ലാതെ പലവട്ടം ബലാത്സംഘം ചെയ്തു. ഗര്‍ഭിണി ആയിരിക്കെ ഒരിക്കല്‍ പോലും സമാധാനം നല്‍കിയിട്ടില്ല. അബോര്‍ഷന് സ്വയം സന്നദ്ധ ആയിരുന്നില്ല. ഭീഷണിയിലൂടെ സമ്മതിപ്പിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച വാദംകേൾക്കും.മുൻകൂർ ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ട് അതിജീവിതയെ ഫോൺ വിളിച്ചതിനാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഹർജി നൽകിയത്. തന്നെ വാട്സ് ആപ്പ് കോൾ…
Read More »