NEWS

  • പൂച്ചയെ ഇടിച്ച്‌ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

    കോഴിക്കോട്:  പൂച്ചയെ ഇടിച്ച്‌ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ചോമ്ബാല കല്ലാമല കുഞ്ഞിമ്മാണിക്കോത്ത് സുരേന്ദ്രന്‍ (60) ആണു മരിച്ചത്. വണ്ടിയിലുണ്ടായിരുന്ന യാത്രക്കാരിക്ക് പരിക്കേറ്റു. വടകര കേളു ബസാറില്‍ വച്ച്‌ വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. റോഡിന് കുറുകെ പോയ പൂച്ചയെ ഓട്ടോ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ അടിയില്‍ പൂച്ച കുടുങ്ങിയതിനെ തുടര്‍ന്ന് ഓട്ടോ മറിയുകയായിരുന്നു എന്നാണ് വിവരം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

    Read More »
  • കൊടകരയില്‍ കെഎസ്‌ആര്‍ടിസി ബസിന് പിന്നില്‍ ലോറിയിടിച്ച്‌ നിരവധിപ്പേര്‍ക്ക് പരിക്ക്

    തൃശൂര്‍: കൊടകരയില്‍ കെഎസ്‌ആര്‍ടിസി ബസിന് പിന്നില്‍ ലോറിയിടിച്ച്‌ നിരവധിപ്പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. വേളാങ്കണ്ണിയില്‍ നിന്ന്  ചങ്ങനാശേരിയിലേക്ക് സര്‍വീസ് നടത്തുന്ന സൂപ്പര്‍ എക്‌സ്പ്രസ് ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ കൊടകര ജംഗ്ഷനിലേക്ക്  തിരിയുന്നതിനിടെ മുന്നില്‍ പോയ ലോറിയ്ക്ക് പിന്നില്‍ ബസ് ആദ്യം ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബസിന് പിന്നില്‍ വന്നിരുന്ന മറ്റൊരു ലോറി നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ചുകയറുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Read More »
  • സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ;പ്രതിമാസ വേതനം-25000

    പത്തനംതിട്ട പുതമണ്‍, വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ ഒഴിവുള്ള സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക്  ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍  യോഗ്യത, പ്രായം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഫെബ്രുവരി ഒന്‍പതിന് രാവിലെ 11 ന് വൃദ്ധമന്ദിരത്തില്‍ ഹാജരാക്കണം. യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബിരുദം/ ബിരുദാനന്തര ബിരുദം, സര്‍ട്ടിഫൈഡ് കൗണ്‍സലിംഗ് കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണന. പ്രവര്‍ത്തി പരിചയം : സര്‍ക്കാര്‍/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. സാമൂഹ്യനീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളില്‍ ജോലി ചെയ്തു പരിചയമുള്ള ജീവനക്കാര്‍ക്ക് മുന്‍ഗണന. പ്രായം: 18-45 ( 2024 ജനുവരി ഒന്നിന് ). ഒഴിവ്: ഒന്ന്. പ്രതിമാസ വേതനം:- 25000. ഫോണ്‍:9074782396.

    Read More »
  • കൊച്ചി മെട്രോ; കാക്കനാട്ടേക്കുള്ള പാതയുടെ  നിർമാണ പ്രവർത്തനങ്ങള്‍ മാർച്ചിൽ ആരംഭിക്കും

    കൊച്ചി മെട്രോ രണ്ടാം ഘട്ടമായ കാക്കനാട്ടേക്കുള്ള പാതയുടെ പ്രധാന നിർമാണ പ്രവർത്തനങ്ങള്‍ മാർച്ചോടെ ആരംഭിക്കുമെന്ന് കെഎംആർഎൽ. പാലാരിവട്ടം മുതല്‍ കാക്കനാട് വരെ റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജെഎല്‍എൻ സ്റ്റേഡിയം മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗത്ത് സ്ഥലമേറ്റെടുക്കലിന് കാലതാമസം നേരിട്ടിരുന്നു. എന്നാല്‍ തടസങ്ങള്‍ നീങ്ങിയതോടെ സ്ഥലമേറ്റെടുക്കല്‍ നടപടിയും ആരംഭിച്ചിട്ടുണ്ട്. കൊച്ചിൻ സെസ് മെട്രോ സ്റ്റേഷനില്‍ പ്രവേശന കവാടത്തിന്‍റെയും പുറത്തേക്കിറങ്ങുന്ന ഭാഗത്തിന്‍റെയും പൈലിങ് ജോലികള്‍ പൂർത്തീകരിച്ചിട്ടുണ്ട്. കിൻഫ്ര സ്റ്റേഷനിലും സ്റ്റേഷൻ പൈലിങ് ജോലികള്‍ അടുത്തയാഴ്ച തുടങ്ങും. ഇൻഫോപാർക്ക് സ്റ്റേഷനിലും എൻട്രി – എക്‌സിറ്റ് ഭാഗത്തിന്‍റെ ജോലികള്‍ ഉടൻ തുടങ്ങും. ജെഎല്‍എൻ സ്റ്റേഡിയം മുതല്‍ കാക്കാനാട് വരെയുള്ള റൂട്ടിലെ മെട്രോ ലൈൻ നിർമാണം വരുന്ന 24 മാസത്തിനുള്ളില്‍ പൂർത്തിയാക്കുകയാണ് കെഎംആർഎല്‍ ലക്ഷ്യമിടുന്നത്. കേരള ബജറ്റില്‍ രണ്ടാം ഘട്ടം മെട്രോ ലൈൻ നിർമാണത്തിനായി 239 കോടി രൂപ വകയിരുത്തിയിരുന്നു.യാത്രക്കാര്‍ക്ക് മെട്രോ സ്റ്റേഷനിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള മോട്ടര്‍ ഇതര ഗതാഗത പദ്ധതി വിദേശ വായ്പാ സഹായത്തോടെ നടപ്പാക്കാനും…

    Read More »
  • കാപ്പ കേസ് പ്രതിയായ  കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റില്‍ 

    പത്തനംതിട്ട: ഇളമണ്ണൂരില്‍ കാപ്പ കേസ് പ്രതിയായ ജെറില്‍ പി. ജോർജ്ജിനെ മൃഗീയമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റില്‍. ഏഴംകുളം സ്വദേശി വിഷ്ണു വിജയൻ, അങ്ങാടിക്കല്‍ വടക്ക് സ്വദേശി കാർത്തിക്, വയല സ്വദേശി ശ്യാം എന്നിവരാണ് അറസ്റ്റിലായത്. സാമ്ബത്തിക തർക്കത്തിന്‍റെ പേരിലായിരുന്നു സംഭവം. ജനുവരി 18 നാണ് കണ്ണൂർ സ്വദേശിയായ ജെറിലിന് ക്രൂരമർദ്ദനമേറ്റത്. കേസില്‍ അറസ്റ്റിലായ വിഷ്ണുവും ശ്യാമും കാപ്പകേസ് പ്രതികളാണ്. വിഷ്ണു വിജയന് ജെറില്‍ നല്‍കിയ പണം തിരികെ ചോദിച്ചതിലെ വൈരാഗ്യത്തില്‍ പത്തനംതിട്ട ഇളമണ്ണൂരിലുള്ള വീട്ടിലെത്തിച്ചായിരുന്നു മർദ്ദനം. ജെറിലിന്‍റെ പുറത്തും നെഞ്ചിലും ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയും എയർ ഗണ്‍ ഉപയോഗിച്ച്‌ ചെവിയില്‍ അടിക്കുകയും ചെയ്തു. തീക്കനല്‍ വാരിയിട്ട് രഹസ്യഭാഗത്തും തുടയിലും പൊള്ളലേല്‍പ്പിച്ചുവെന്ന് ജെറില്‍ പറയുന്നു. പരിക്കേറ്റ ജെറിലിനെ ആശുപത്രിയില്‍ കൊണ്ടുപോകാൻ തയ്യാറാകാതെ അഞ്ച് ദിവസം മുറിയില്‍ പൂട്ടിയിട്ടു. തുടർന്ന് വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് ജെറില്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കാപ്പ കേസ് പ്രതികളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവരുടെ വീട്ടില്‍…

    Read More »
  • യുവതിയെ ഒരാഴ്ചയോളം പൂട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി 

    ന്യൂഡൽഹി:യുവതിയെ ഒരാഴ്ചയോളം പൂട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ഡല്‍ഹിയിലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.യുവതിയുടെ സുഹൃത്ത് കൂടിയായ പരസ് (28) എന്നയാളെ അറസ്റ്റ് ചെയ്തു. തെക്കൻ ഡല്‍ഹിയിലെ നെബ് സരായിലായിരുന്നു സംഭവം.പ്രതിക്കെതിരെ ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. യുവതിയുടെ ദേഹത്തേക്ക് ചൂടുള്ള പരിപ്പ് കറിയൊഴിച്ച്‌ പൊള്ളിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ പരസ് ഡല്‍ഹിയിലെ ഒരു ഭക്ഷണശാലയില്‍ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

    Read More »
  • വേനല്‍ എത്തുന്നതിനു മുൻപേ വിയർത്തൊലിച്ച്‌ പാലക്കാട്; മഴ കനിഞ്ഞില്ലെങ്കില്‍ പണി പാളും 

    പാലക്കാട്: വേനല്‍ എത്തുന്നതിനു മുൻപേ വിയർത്തൊലിച്ച്‌ പാലക്കാട്. വേനല്‍ക്കാലം ആരംഭിക്കാൻ ഇനിയും ഒരു മാസം ബാക്കി നില്‍ക്കെയാണ് പാലക്കാട് ജില്ലയില്‍ താപനില ഉയരുന്നത്. കഴിഞ്ഞ 10 ദിവസത്തിലേറെയായി 38 ഡിഗ്രി സെല്‍ഷ്യസിനടുത്താണ് പാലക്കാട് ജില്ലയിലെ താപനില. മുണ്ടൂർ, പട്ടാമ്ബി, മലമ്ബുഴ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. രാവിലെ 10 മണിയാകുമ്ബോള്‍ തന്നെ വെയിലിന്റെ കാഠിന്യം കൂടുതലാണ്. ഫെബ്രുവരിയില്‍ ഇടക്കാല മഴ ലഭിച്ചില്ലെങ്കില്‍ അടുത്ത മാസത്തോടെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍. പശ്ചിമഘട്ട മലനിരകളോട് ചേർന്ന് കിടക്കുന്നതിനാല്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച്‌ പാലക്കാട് ഉയർന്ന ചൂടാണ് അനുഭവപ്പെടാറുള്ളത്.

    Read More »
  • ഡല്‍ഹിയിൽ നടന്ന പ്രതിഷേധം കേവലമായ പ്രഹസനം: കേന്ദ്രമന്ത്രി വി. മുരളീധരന്‍

    ന്യൂഡൽഹി: കേരളസര്‍ക്കാരിന്റെ നേതൃത്ത്വത്തില്‍ ഡല്‍ഹിയിൽ നടന്ന പ്രതിഷേധം കേവലമായ പ്രഹസനമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പിണറായി വിജയന്റെ നേതൃത്ത്വത്തിലുള്ള സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും മറച്ചുവയ്‌ക്കാനാണ് ആവര്‍ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാന്‍ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി പിണറായി വിജയന്റെ നേതൃത്ത്വത്തിലുള്ള സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലുള്ളത്. 2016-2021 തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അവര്‍ വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്, എന്നാല്‍ ഇപ്പോള്‍ അവരുടെ നേട്ടങ്ങളെക്കുറിച്ച്‌ ഒന്നും തന്നെ പറയാനില്ലെന്ന് അവര്‍ക്ക് മനസ്സിലായി. അതുകൊണ്ട് ഈ കുറ്റങ്ങളും കുറവുകളും ആരുടെയെങ്ങിലും മേലെ ചുമത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായുള്ള പ്രഹസനമാണ് രാജ്യ തലസ്ഥാനത്ത് അരങ്ങേറിയതെന്നും മന്ത്രി പറഞ്ഞു.

    Read More »
  • ഇന്ത്യയിൽ മുസ്ലിങ്ങളുടെ വീടുകളും കടകളും ഇടിച്ചുനിരത്തുന്നു: ആംനസ്റ്റി

    ഭോപ്പാൽ: ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലീങ്ങളുടെ വീടുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവ പൊളിച്ചു മാറ്റികൊണ്ടിരിക്കുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റർനാഷണല്‍. . ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ പൊളിച്ചുമാറ്റലുകള്‍ നടക്കുന്നത്. മുഖ്യ മന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തത്തിലാണ് മധ്യപ്രദേശില്‍ ബുള്‍ഡോസർ ആക്ടഷൻ നടന്നു കൊണ്ടിരിക്കുന്നത്.ഉത്തർ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. ഇതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ രംഗത്തു വന്നിട്ടുണ്ട്. ഇന്ത്യയിലെ മുസ്ലീങ്ങളുടെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ നിയമ വിരുദ്ധമായി പൊളിക്കുന്നതു നിർത്തലാക്കണമെന്നു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റർനാഷണല്‍ ആവശ്യപ്പെട്ടു.  5 സംസ്ഥാനങ്ങളിലെ മുസ്ലിം സമുദായത്തില്‍പ്പെട്ടവരുടെ സ്വത്തു വകകള്‍, ആരാധനാലയങ്ങള്‍ എന്നിവ പൊളിച്ചെടുത്തിട്ടുണ്ട്. കൃത്യമായ കാരണങ്ങള്‍ ഒന്ന് കൂടാതെയാണ് ന്യൂനപക്ഷ സമുദായത്തോട് ഇത്തരത്തില്‍ അക്രമോത്സുഹമായി പെരുമാറുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഏകദേശം 128 പൊളിച്ചു മറ്റാളുകള്‍ നടത്തിയിട്ടുണ്ട്. ഇതിനായി 33 ജെ സി ബികളാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ ബുള്‍ഡോസർ ആക്ഷൻ 617 മുസ്‌ലിം കുടുബങ്ങളെ ബാധിച്ചു. ഏകദേശം…

    Read More »
  • ട്രെയിനില്‍ ഓടിക്കയറവെ വീണ് പരിക്കേറ്റ റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു

    കണ്ണൂർ: പയ്യന്നൂര്‍ സ്റ്റേഷനില്‍ നിന്നും യാത്ര പുറപ്പെട്ട പാസഞ്ചർ ട്രെയിനില്‍ ഓടിക്കയറവെ വീണ് പരിക്കേറ്റ ഛത്തീസ്ഗഡ് പാര്‍സഭാര്‍ സ്വദേശിയായ റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ ക്ലര്‍ക്ക്  കുര്യാക്കോസ് എക്ക (48)യാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണമടഞ്ഞത്.ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. ജോലി കഴിഞ്ഞ് താമസസ്ഥലമായ മംഗലൂരുവിലേക്ക് പോകാന്‍   പാസ്സഞ്ചര്‍ ട്രെയിനില്‍ കയറുന്നതിനിടെയാണ് വീണത്. ഓടി തുടങ്ങിയ വണ്ടി നിര്‍ത്തിയാണ് വണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ കുര്യാക്കോസിനെ കണ്ണൂര്‍ ഗവ.റെയില്‍വെ പോലീസിലെ സീനിയര്‍ സിപി.ഒ ബിജുവും മറ്റ് റെയില്‍വെ ജീവനക്കാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കൈ അറ്റ നിലയിലായിരുന്നു, തലക്കും ശരീരത്തിന്റെ ഭാഗങ്ങളിലും പരിക്കുകളുണ്ടായിരുന്നു. ബുധനാഴ്ച്ചപുലര്‍ച്ചെ 12.30നായിരുന്നു അന്ത്യം.

    Read More »
Back to top button
error: