NEWS

  • നാലുവയസുകാരനെ കൊലപ്പെടുത്തിയത് തലയിണ കൊണ്ട് ശ്വാസംമുട്ടിച്ച്; കൈ ഞരമ്പ് മുറിച്ച് സുചന ആത്മഹത്യയ്ക്ക് ശ്രമിച്ചു

    ബംഗളൂരു: ഗോവയിലെ ഹോട്ടലില്‍ വച്ച് നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ സ്റ്റാര്‍ട്ടപ്പ് സിഇഒ സുചന ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാനാണ് സുചന ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. അപ്പാര്‍ട്ട്മെന്റിലെ കിടക്കയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നതെന്ന് സുചന സമ്മതിച്ചു. ഭര്‍ത്താവുമായുള്ള വേര്‍പിരിയലിന്റെ പിരിമുറുക്കവും കുട്ടിയുടെ സംരക്ഷണത്തിനായുള്ള പോരാട്ടവും അടക്കമുള്ള കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ താമസിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്മെന്റിലെ കിടക്കയിലെ പുതപ്പില്‍ ജീവനക്കാരന്‍ രക്തക്കറ കണ്ടെത്തിയതോടെയാണ് 39കാരി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ശ്വാസം മുട്ടിയാണ് മരണമെന്ന് കുട്ടിയുടെ ഓട്ടോപ്സി റിപ്പോര്‍ട്ടിലുമുണ്ട്. കുട്ടിയുടെ കഴുത്തിലോ ദേഹത്തോ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല. കോടതിയില്‍ ഹാജരാക്കിയ സുചനയെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സുചനയുടെ ഭര്‍ത്താവ് വെങ്കട്ട് ഇന്ത്യയിലെത്തി. ചിത്രദുര്‍ഗയിലെ ആശുപത്രിയിലെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു സുചന. ഇവരുടെ വിവാഹമോചനക്കേസ് അതിന്റെ…

    Read More »
  • ഇസ്രായേലിന് സപ്പോർട്ട് നൽകുമ്പോഴും പാലസ്തീൻ ജനതയെ കൈവിടാതെ ഇന്ത്യ

    ന്യൂഡൽഹി: ഇസ്രായേല്‍- ഹമാസ് യുദ്ധത്തില്‍ ഇന്ത്യയെടുത്ത നിലപാട് ശക്തം.സംഘര്‍ഷ ബാധിത മേഖലകളിലെ ജനങ്ങള്‍ക്ക് ഇന്ത്യ നല്‍കിയത് 70 ടണ്‍ അവശ്യവസ്തുക്കളാണ്. ഇസ്രായേലിനും പാലസ്തീനും സാമ്ബത്തികമായും അല്ലാതെയും ഇന്ത്യ സഹയാങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. ഇരു രാജ്യങ്ങളിലെ നേതാക്കളുമായി സമാധാനം നിലര്‍നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പലതവണ ഇന്ത്യ നടത്തുകയും ചെയ്തിരുന്നു. ” ഇസ്രായേലും ഹമാസും തമ്മില്‍ നടന്നുക്കൊണ്ടിരിക്കുന്ന സംഘര്‍ഷം സാധാരണക്കാരായ ജനങ്ങളെയാണ് ബാധിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി ജനങ്ങളുടെ ജീവൻ പൊലിഞ്ഞു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യ ഇതുവരെ 70 ടണ്‍ അവശ്യവസ്തുക്കള്‍ നല്‍കി. യുദ്ധമുണ്ടാകുന്നത് തടയുകയാണ് പ്രധാനം. സമാധാനവും സുസ്ഥിരതയും വേഗത്തില്‍ പുന: സ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കണം. ഇന്ത്യ അതിനായി ശ്രമിക്കുന്നു. സംവാദത്തിലൂടെയും നയതന്ത്ര ചര്‍ച്ചകളിലൂടെയും യുദ്ധത്തിന് പരിഹാരം കാണുകയെന്നതാണ് മുന്നിലുള്ള വഴി”-  ഇന്ത്യൻ പ്രതിനിധി രുചിര കാംബോജ് പറഞ്ഞു യുഎന്നിലെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു രുചിര.

    Read More »
  • കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തില്‍ ഭൂഗര്‍ഭ പാതയും പരിഗണനയില്‍

    കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തില്‍ ഭൂഗര്‍ഭ പാതയും പരിഗണനയില്‍. ആലുവ മുതല്‍ അങ്കമാലി വരെയാണ് മൂന്നാം ഘട്ടം. അങ്കമാലിയില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഒരു ഉപപാതയുണ്ട്. വിമാനത്താവളത്തില്‍ (സിയാല്‍) അവസാനിക്കുന്ന ഈ പാതയിലെ ഒടുവിലെ സ്‌റ്റേഷൻ ഭൂഗര്‍ഭ സ്റ്റേഷനായി നിര്‍മ്മിക്കാനാണ് കെ.എം.ആ‌ര്‍.എല്‍ തീരുമാനം. സര്‍ക്കാരിന്റെ പരിഗണനയിലുള്ള മൂന്നാം ഘട്ട പദ്ധതിയിലെ ഏറ്റവും വലിയ സ്‌റ്റേഷനായിരിക്കും സിയാലിലേത്. വിമാനത്താവളത്തിന്റെ സ്ഥലം നഷ്ടപ്പെടാത്തവിധം സ്റ്റേഷൻ നിര്‍മ്മിക്കണമെന്ന സിയാലിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് ഭൂഗര്‍ഭ സ്റ്റേഷൻ നിര്‍മ്മിക്കാൻ തീരുമാനിച്ചതെന്ന് സി.എം.ആര്‍.എല്‍ എം.ഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നടപടികളും വേഗത്തില്‍ പുരോഗമിക്കുകയാണ്. 82.50 ശതമാനം ഭൂമി ഏറ്റെടുക്കല്‍ ഇതിനകം പൂര്‍ത്തിയായി. മാര്‍ച്ച്‌ 31 മുമ്ബ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കും. 2.5 കി.മി. സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡും പാലാരിവട്ടം കുന്നുപുറം പദ്ധതി പ്രദേശത്തെ ജോലികളും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടം രണ്ട് വര്‍ഷത്തികം പൂര്‍ത്തിയാക്കായാണ് കെ.എം.ആര്‍.എല്‍…

    Read More »
  • കാണാതായ യുവതി വനത്തിനോട് ചേര്‍ന്ന ആളൊഴിഞ്ഞ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; കൊലപതാകത്തിനുശേഷം ആത്മഹത്യയ്ക്കു പ്ലാനിട്ടെന്ന് കാമുകന്‍

    തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ യുവതിയെ വനത്തിനോടു ചേര്‍ന്ന ആളൊഴിഞ്ഞ വീട്ടില്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനില്‍ സുനില(22)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ടോടെ സമീപത്തെ ഊരായ കല്ലന്‍കുടി ഊറാന്‍മൂട്ടിലെ വീട്ടില്‍ കണ്ടത്. കൊലപാതകം നടത്തിയെന്നു സംശയിക്കുന്ന കാമുകന്‍ അച്ചു(24)വിനെ പാലോട് പനയമുട്ടത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുകാരിക്കൊപ്പം മെഡിക്കല്‍ കോളേജില്‍ പോകുന്നുവെന്നു പറഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ വീട്ടില്‍നിന്നു പോയ സുനില വൈകിട്ടായിട്ടും മടങ്ങിവന്നില്ല. തുടര്‍ന്ന് സുനിലയുടെ മാതാപിതാക്കളും ഭര്‍ത്താവ് സിബിയും പോലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കല്ലന്‍കുടിയിലെ വീട്ടില്‍നിന്നു കണ്ടെത്തിയത്. ഇതിനിടെ, പനയമുട്ടത്തുെവച്ച് സംശയാസ്പദമായ രീതിയില്‍ കണ്ട അച്ചുവിനെ പാലോട് പോലീസ് ചോദ്യംചെയ്തതില്‍നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നും ഒരുമിച്ചു ജീവിക്കാന്‍ കഴിയാത്തതിനാല്‍ മരിക്കാന്‍ തീരുമാനിച്ചതായും സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്നും അച്ചു പോലീസിനോടു പറഞ്ഞു. ഇയാളെ വിതുര പോലീസിനു കൈമാറി.

    Read More »
  • ഓ വേണ്ട!!! മാലദ്വീപ് പ്രസിഡന്റിന്റെ സന്ദര്‍ശനം; താല്‍പര്യം പ്രകടിപ്പിക്കാതെ ഇന്ത്യ

    ന്യൂഡല്‍ഹി: മാലദ്വീപ് പ്രസിഡന്റിന്റെ സന്ദര്‍ശനം സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ഇന്ത്യ. തെരഞ്ഞെടുപ്പിന് മുന്‍പ് സന്ദര്‍ശനത്തിന് അനുമതി നല്‍കാനാണ് സാധ്യത. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യാസന്ദര്‍ശനത്തിന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ് താല്‍പര്യം അറിയിച്ചിരുന്നു. മാലദ്വീപിലേക്ക് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ ഇന്ത്യയില്‍ നിന്നായിരിക്കെ മുയിസിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രിമാരുടെ പരാമര്‍ശത്തിന് പിന്നാലെ മാലദ്വീപിനെതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി ഇന്ത്യയിലെ വിനോദസഞ്ചാരികള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലടക്കം ബഹിഷ്‌കരണ ക്യാമ്പയിന്‍ ശക്തമാകുന്നതിനിടെയാണ് മാലദ്വീപ് പ്രസിഡന്റിന്റെ ഇടപെടല്‍. സഞ്ചാരികളുടെ എന്നതില്‍ കുറവ് വരുമെന്ന ആശങ്ക മാലിദ്വീപിലെ പ്രതിപക്ഷ പാര്‍ട്ടികളും അറിയിച്ചിരുന്നു. മുഹമ്മദ് മുയിസ് ചൈനയിലേക്ക് പോയതിന് പിന്നാലെ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. കൂടാതെ ചൈനയുമായുള്ള വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുകയും രണ്ടു രാജ്യങ്ങള്‍ക്കിടയിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുകയുമായിരുന്നു മുയിസ്. ശേഷം ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് മുയിസ് നിലപാടില്‍ അയവ് വരുത്തിയിരിക്കുന്നത്. ടൂറിസം മേഖലക്ക് പുറമെ…

    Read More »
  • അധ്യാപകന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് 13 വര്‍ഷത്തിനുശേഷം പിടിയില്‍; കൊടുംഭീകരന്‍ കുടുങ്ങിയത് കണ്ണൂരില്‍

    കണ്ണൂര്‍:  ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) കണ്ണൂരില്‍ പിടിയില്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) സവാദിനെ പിടികൂടിയത്. കുറ്റകൃത്യം നടന്ന 2010 ജൂലൈ 4നു ആലുവയില്‍ നിന്നു സവാദ് ബംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍, 13 വര്‍ഷം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കാണ് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയര്‍ത്തിയത്. 54 പ്രതികളുള്ള കേസില്‍ മറ്റുപ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കി. ഒന്നാംഘട്ടത്തില്‍ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു. സവാദിനെ വിദേശത്തു കണ്ടതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എന്‍ഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. നയതന്ത്രപാഴ്‌സല്‍…

    Read More »
  • പ്രമുഖ പണ്ഡിതൻ ഫൈസല്‍ ഫൈസി കൂടത്തായി ഇറാഖില്‍ കുഴഞ്ഞുവീണ് മരിച്ചു

    താമരശ്ശേരി: പ്രമുഖ പണ്ഡിതനും വാഗ്മിയുമായ  ഫൈസല്‍ ഫൈസി കൂടത്തായി (49) ഇറാഖിലെ കൂഫയില്‍ കുഴഞ്ഞുവീണ് മരിച്ചു. സിയാറത് ടൂര്‍ സംഘത്തെ നയിച്ച്‌ ഇറാഖിലെ ബഗ്ദാദില്‍ നിന്ന് കൂഫയിലെത്തിയതായിരുന്നു. മൃതദേഹം കൂഫയില്‍ തന്നെ ഖബറടക്കും. മൂസക്കുട്ടി ഹാജി – ഫാത്വിമ ഹജ്ജുമ്മ ദമ്ബതികളുടെ മകനാണ്. ഭാര്യ: മാരിയത്ത് മടവൂര്‍. മക്കള്‍: മൂസ തുഫൈല്‍, മുഹമ്മദ് ദഖ് വാൻ, ഹനിയ ഇൻസാന, അദ്നാൻസിയ.

    Read More »
  • കൂട്ടംതെറ്റിയ ഭക്തന് ആശ്വാസമായി റാന്നി പോലീസ്

    റാന്നി:ആന്ധ്രയിൽ നിന്നെത്തിയ ശബരിമല തീർത്ഥാടക സംഘത്തിൽ നിന്ന് കൂട്ടംതെറ്റിയ ഭക്തന് ആശ്വാസമായി റാന്നി പോലീസ്. വിജയവാഡയിൽ നിന്നെത്തിയ ശബരിമല തീർത്ഥാടകസംഘത്തിൽ നിന്ന് കൂട്ടംതെറ്റിയ ഭക്തനാണ് റാന്നി പോലീസ് തുണയായത്.  15 അംഗ തീർഥാടക സംഘത്തിലെ അംഗമായ മുൻഡിൽ‌ ഹരിയാണ് പമ്പയിൽനിന്ന് കൂട്ടംതെറ്റി റാന്നിയിലെത്തിയത്. മാനസികബുദ്ധിമുട്ടനുഭവിച്ചിരുന്ന തീർഥാടകനാണെന്നു മനസിലാക്കിയ റാന്നി ജനമൈത്രി പോലീസ് ടീം,  ആവശ്യമായ വസ്ത്രങ്ങൾ വാങ്ങി നൽകുകയും അങ്ങാടി നാക്കോലിയ്ക്കൽ സീനിയർ സിറ്റിസൺ ഹോമിൽ എത്തിച്ച് താമസവും ഭക്ഷണവും ക്രമീകരിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ചു. ഇദ്ദേഹത്തിന്റെ  സഹോദരൻ പിറ്റേ ദിവസം  സ്റ്റേഷനിലെത്തി.  അദ്ദേഹം കൊണ്ടുവന്ന രേഖകൾ  പരിശോധിച്ചശേഷം റാന്നി പോലീസ് ഇരുവരെയും നാട്ടിലേയ്ക്ക് മടക്കി അയച്ചു. #keralapolice

    Read More »
  • മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി കെജിഎഫ് താരം

    കെജിഎഫ് താരം യഷിന്റെ പിറന്നാള്‍ ആഘോഷത്തിനോടനുബന്ധിച്ച്‌ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ താരം അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെയും ചികിത്സയിലുള്ളവരെയും താരം സന്ദര്‍ശിച്ചു. ഞായറാഴ്ച രാത്രി കര്‍ണാടകയിലെ ഗദക്കിലെ സുരാനഗി എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. തിങ്കളാഴ്‌ചയായിരുന്നു യഷിന്റെ പിറന്നാള്‍.   യഷിന്റെ പിറന്നാളിനോട് അനുബന്ധിച്ച്‌ 25 അടിയോളം ഉയരമുള്ള സ്റ്റീല്‍ഫ്രെയിമില്‍ സ്ഥാപിച്ച കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ മുകളിലുണ്ടായിരുന്ന വൈദ്യുതി ലൈനില്‍ തട്ടി ആറ് പേര്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. രണ്ടു പേര്‍ സംഭവ സ്ഥലത്തു വെച്ചും ഒരാള്‍ ആശുപത്രിയില്‍ എത്തിയ ശേഷവുമാണ് മരിച്ചത്. മറ്റ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.   തന്നെ പൂര്‍ണ ഹൃദയത്തോടെ സ്നേഹിക്കുന്നതാണ് വലിയ കാര്യമെന്നും ജന്മദിനത്തില്‍ ഇത്തരം ദാരുണ സംഭവങ്ങള്‍ ഉണ്ടാകുന്നത് വേദനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് യഷ് പറഞ്ഞു. ‘ഇങ്ങനെയല്ല ആരാധന പ്രകടിപ്പിക്കേണ്ടത്. എല്ലാവരോടുമായി പറയുകയാണ്. ദയവായി നിങ്ങളുടെ സ്‌നേഹം ഈ തരത്തില്‍ കാണിക്കരുത്. വലിയ ബാനറുകളോ, അപകടകരമായ സെല്‍ഫികളോ, സിനിമകളിലെ പോലെ…

    Read More »
  • കടയിൽ കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റ് , മലയാളി ജീവനക്കാരന് സൗദിയിൽ നാടുകടത്തലും പിഴയും 

    റിയാദ്:കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റ് ബഖാലയില്‍  കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാരനായ മലയാളിക്ക് നാടുകടത്തലും ആയിരം റിയാല്‍ പിഴയും ശിക്ഷ. അബഹയിലെ ഒരു ബഖാലയില്‍ ജീവനക്കാരനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശാഫിക്കാണ് നാടുകടത്തിലിനോടൊപ്പം പിഴയും ശിക്ഷ ലഭിച്ചത്. ശാഫിക്ക് ആയിരം റിയാല്‍ പിഴയും നാടുകടത്തലും സ്ഥാപന ഉടമയ്ക്ക് 12000 റിയാല്‍ പിഴയുമാണ് ശിക്ഷ വിധിച്ചത്.

    Read More »
Back to top button
error: