NEWS

  • 20 സീറ്റ് മസ്റ്റ്! മഹാരാഷ്ട്രയില്‍ ഉദ്ധവിന്റെ കടുംപിടിത്തം; ‘ഇന്ത്യ’യില്‍ വീണ്ടും പ്രതിസന്ധിയില്‍

    മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ത്യസഖ്യം ലോക്സഭാസീറ്റുകള്‍ സംബന്ധിച്ച ധാരണ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ ഉദ്ധവ് താക്കറെ ശിവസേന 20 സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി. മഹാരാഷ്ട്രയിലെ 18 ലോക്സഭാമണ്ഡലങ്ങളിലേക്ക് ഉദ്ധവ് ശിവസേന കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചു. മഹാരാഷ്ട്ര വികാസ് അഘാഡിയിലെ (എം.വി.എ.) നാലാപങ്കാളികള്‍ ഇതുവരെ സീറ്റുപങ്കിടല്‍ സംബന്ധിച്ച് അന്തിമതീരുമാനത്തിലെത്തിയിട്ടില്ല. ഇത് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ആദ്യപട്ടികയാണെന്നും 20-ലധികം സീറ്റുകളിലേക്ക് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ നാലോ അഞ്ചോ കോ-ഓര്‍ഡിനേറ്റര്‍മാരെക്കൂടി നിയമിക്കുമെന്നും താക്കറെവിഭാഗം എം.പി. വിനായക് റാവത്ത് പറഞ്ഞു. മുംബൈ നഗരത്തിലെ മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബൈ നോര്‍ത്ത് ഈസ്റ്റ്, മുംബൈ സൗത്ത് സെന്‍ട്രല്‍, സൗത്ത് മുംബൈ എന്നീ നാല് സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന ആവശ്യം ശിവസേന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശിവസേന ടിക്കറ്റില്‍ ജയിച്ച മുംബൈ നോര്‍ത്ത് വെസ്റ്റില്‍നിന്നുള്ള ഗജാനന്‍ കീര്‍ത്തികര്‍, മുംബൈ സൗത്ത് സെന്‍ട്രലില്‍നിന്നുള്ള രാഹുല്‍ ഷെവാലെ എന്നിവര്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ ശിവസേനയിലാണ്. നിലവില്‍ ഷിന്ദേയുടെ മകന്റെ കൈവശമുള്ള കല്യാണ്‍ ലോക്സഭാമണ്ഡലത്തിന്റെ പേര് ആദ്യപട്ടികയില്‍…

    Read More »
  • പരാതികള്‍ നിഷ്പക്ഷ സമിതി പരിശോധിക്കും; ആത്മഹത്യാ ഭീഷണി മുഴക്കിയ വിദ്യാര്‍ഥികളുടെ സമരം അവസാനിച്ചു

    ഇടുക്കി: തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളജില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ വിദ്യാര്‍ഥികളുടെ പ്രതിഷേധ സമരം അര്‍ദ്ധ രാത്രിയോടെ അവസാനിച്ചു. സബ് കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ നിഷ്പക്ഷമായ കമ്മിറ്റി പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്. വിദ്യാര്‍ത്ഥികളുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ കോളജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇന്നലെ നാലുമണിക്ക് തുടങ്ങിയ സമരം ഏഴുമണിക്കൂറോളമാണ് നീണ്ടത്. പ്രിന്‍സിപ്പല്‍ രാജിവെക്കുക, അനര്‍ഹമായി ഒരുകുട്ടിക്ക് മാത്രം നല്‍കിയ മാര്‍ക്ക് റദ്ദാക്കുക, ഈ ആവശ്യമുന്നയിച്ച് സമരം നടത്തിയ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി പിന്‍വലിക്കുക, റാഗിങ് പരാതി പരിശോധിക്കുക. ഇതില്‍ പ്രിന്‍സിപ്പല്‍ രാജി വെക്കുന്നതൊഴികെ മറ്റെല്ലാം ചെയ്യാമെന്ന് മാനേജുമെന്റ് ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ പ്രിന്‍സിപ്പലിന്റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന നിലപാടുമായി മൂന്നു നിലക്ക് മുകളില്‍ ആതമഹത്യ ഭീക്ഷണിയോടെ മുപ്പതിലധികം…

    Read More »
  • മോഷണസംഘത്തെ പിടികൂടാന്‍ ശ്രമം; കേരള പൊലീസിനു നേരെ അജ്‌മേറില്‍ വെടിവയ്പ്

    ജയ്പുര്‍: മോഷണസംഘത്തെ പിടികൂടാനെത്തിയ കേരള പൊലീസ് സംഘത്തിനു നേരെ രാജസ്ഥാനില്‍ വെടിവയ്പ്. കൊച്ചിയില്‍നിന്ന് അജ്‌മേറിലെത്തിയ പൊലീസ് സംഘത്തെയാണ് അക്രമികള്‍ തോക്കുപയോഗിച്ചു നേരിട്ടത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണു വിവരം. സ്വര്‍ണ മോഷണ സംഘത്തെ പിടികൂടാനാണ് പൊലീസ് സംഘം അജ്‌മേറിലേക്കു പോയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടത്തുന്ന സംഘത്തിലെ ആളുകളെ തിരഞ്ഞായിരുന്നു പൊലീസ് സംഘത്തിന്റെ അജ്‌മേര്‍ യാത്ര. അജ്‌മേര്‍ ദര്‍ഗ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് മോഷണ സംഘത്തിലെ ആളുകളെ പിടികൂടാന്‍ ശ്രമിച്ചത്. ഇതിനിടെ അക്രമികള്‍ പൊലീസ് സംഘത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു തവണ വെടിവച്ചതായാണ് അജ്‌മേര്‍ പൊലീസ് നല്‍കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡുകാരായ ഷെഹ്‌സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് രണ്ട് കള്ളത്തോക്കുകളും പിടിച്ചെടുത്തു. ഇവര്‍ മുന്‍പും വിവിധ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.

    Read More »
  • കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും ട്രെയിന്‍ തട്ടിമരിച്ച നിലയില്‍

    പാലക്കാട്: മലമ്പുഴയില്‍ കടുക്കാംകുന്ന് പാലത്തിന് സമീപം അമ്മയെയും മകനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചെറാട് സ്വദേശികളായ റഷീദ (46) മകന്‍ ഷാജി (23) എന്നിവരാണ് മരിച്ചത്. കുറുമ്പാച്ചി മലയില്‍ അകപ്പെട്ട ബാബുവിന്റെ മാതാവും സഹോദരനുമാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടം നടന്നതെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു. 2022 ഫെബ്രുവരിയിലാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്. മലകയറി തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് സൈന്യം, എന്‍.ഡി.ആര്‍.എഫ്, കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു, കോസ്റ്റ് ഗാര്‍ഡ്, വ്യോമസേന തുടങ്ങി നിരവധി ഏജന്‍സികള്‍ സംയുക്തമായി നടത്തിയ 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. സംരക്ഷിത വനപ്രദേശത്തിന്റെ ഭാഗമായ മലയില്‍ കയറിയതിന് അന്ന് ബാബുവിനെതിരെ കേസെടുത്തിരുന്നു. അതേസമയം, ബന്ധുവീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് ബാബുവിനെ കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കാനിക്കുളത്തെ…

    Read More »
  • ചിരി നന്നാക്കാൻ ചികിത്സ തേടിയ പ്രതിശ്രുത വരൻ മരിച്ചു

    ഹൈദരാബാദ്: ചിരി കൂടുതല്‍ മനോഹരമാക്കാൻ ശസ്ത്രക്രിയ നടത്തിയ പ്രതിശ്രുത വരൻ മരിച്ചു. ഹൈദരാബാദിലെ ദന്താശുപത്രിയിലാണ് ചികിത്സക്കിടെ ലക്ഷ്മി നാരായണ്‍ എന്ന 28 കാരന് ജീവൻ നഷ്ടമായത്. വിവാഹ ഒരുക്കത്തിനിടയിലാണ് ചിരി കൂടുതല്‍ നന്നാക്കാൻ സർജറിക്ക് വിധേയനാകാൻ നാരായണ്‍ തീരുമാനിച്ചത്. സർജറിയുടെ ഭാഗമായി അമിതമായി അനസ്തേഷ്യ നല്‍കിയതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്മൈല്‍ ഡിസൈനിങ് പ്രൊസീജറിന് വിധേയനാകാൻ ഒരു ക്ലിനിക്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ലക്ഷ്മി നാരായണൻ വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും മകനെ കാണാത്തതിനെ തുടർന്ന് പിതാവ് ഫോണില്‍ വിളിച്ചപ്പോള്‍ ആശുപത്രി ജീവനക്കാരാണ് കാള്‍ അറ്റന്റ് ചെയ്തത്. ചികിത്സക്കിടയില്‍ മകൻ അബോധാവസ്ഥയിലായെന്ന വിവരം ബന്ധുക്കള്‍ അറിയുന്നത് അപ്പോഴാണ്. നാരായണനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരാതിയെ തുടർന്ന് ആശുപത്രിയില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.

    Read More »
  • സാമ്ബത്തിക തട്ടിപ്പ്: നടിയും ബിജെപി നേതാവുമായ ജയലക്ഷ്മി അറസ്റ്റില്‍

    ചെന്നൈ: സന്നദ്ധസംഘടനയുടെ പേരില്‍ സാമ്ബത്തിക തട്ടിപ്പുനടത്തിയ കേസില്‍ സീരിയല്‍നടിയും ബി.ജെ.പി. നേതാവുമായ ജയലക്ഷ്മി അറസ്റ്റില്‍. തന്റെ പേരില്‍ സന്നദ്ധ സംഘടനയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിലുടെ അഭ്യർഥന നടത്തി ജയലക്ഷ്മി പണം തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ച്‌ ഗാനരചയിതാവും മക്കള്‍ നീതി മയ്യം നേതാവുമായ സ്‌നേഹൻ നല്‍കിയ പരാതിയ്ക്ക് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ജയലക്ഷ്മിക്കെതിരേ സിറ്റി പോലീസില്‍ സ്‌നേഹൻ പരാതി നല്‍കിയത്. സ്‌നേഹൻ ഫൗണ്ടേഷൻ എന്നപേരില്‍ ട്രസ്റ്റ് നടത്തി തട്ടിപ്പു നടത്തുന്നുവെന്നായിരുന്നു പരാതി. എന്നാല്‍, ഇത് സ്‌നേഹന്റെപേരിലുള്ള ട്രസ്റ്റ് അല്ലെന്നും താൻ നടത്തുന്ന സംഘടനയാണെന്നും ജയലക്ഷ്മി വിശദീകരിച്ചു. ആരോപണത്തിന്റെ പേരില്‍ സ്‌നേഹനെതിരെ ജയലക്ഷ്മി പോലീസില്‍ പരാതിയും നല്‍കി. പിന്നീട് രണ്ട് പേരും കോടതിയെയും സമീപിച്ചു.അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് മനസ്സിലായതോടെ തുടർന്ന് ചൊവ്വാഴ്ചയാണ് ജയലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ജയലക്ഷ്മി മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റാണ്.

    Read More »
  • വാട്സാപ്പ് ചാറ്റ് ബാക്കപ്പിന് ഇനി പണം നല്‍കണം

    വാട്സാപ്പ് ചാറ്റുകള്‍ ഇനി പഴയതുപോലെ ബാക്കപ്പ് ചെയ്യണമെങ്കില്‍ പണം നല്‍കണം.ആൻഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ വർഷം വരെ എത്ര വേണമെങ്കിലും വാട്സാപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാമായിരുന്നു. എന്നാല്‍ ഇനിമുതല്‍ അങ്ങനെ സാധിക്കില്ല. ഇനിമുതല്‍ ഒരാളുടെ ഗൂഗിള്‍ ഡ്രൈവില്‍ പരമാവധി 15 ജിബി ബാക്‌അപ് ഡേറ്റ മാത്രമേ ഫ്രീയായി സൂക്ഷിക്കാന്‍ സാധിക്കൂ എന്നതാണ് പുതിയ ഫീച്ചർ. 2024 ജൂണിന്‌ മുൻപായി ആൻഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ആപ്പിള്‍ ഉപഭോക്താക്കള്‍ക്കും 15 ജിബിയായി വാട്സാപ്പ് ചാറ്റ് ബാക്കപ്പ് പരിമിതപ്പെടുത്തുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. വരുന്ന മെസ്സേജുകളിലെ ഫോട്ടോകളും വിഡിയോകളും താനെ ഡൌണ്‍ലോഡ് ആകുന്ന ഓട്ടോ മീഡിയ ഡൌണ്‍ലോഡ് ഫീച്ചർ പ്രവർത്തനരഹിതമാക്കുന്നതു വഴി ചാറ്റ് 15 ജിബിക്കുള്ളില്‍ നിലനിർത്താൻ സാധിക്കും. ചാറ്റ് ബാക്കപ്പില്‍ വീഡിയോ, ഫോട്ടോ എന്നിങ്ങളെ അധികം ജിബി ആവശ്യമുള്ളത് ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യാവുന്നതാണ്. ഡിസപ്പിയറിങ് മെസ്സേജസ് ഫീച്ചർ ഉപയിഗിക്കുന്നതിലൂടെയും ചാറ്റ് ബാക്കപ്പ് ഡാറ്റ കുറയ്ക്കാൻ സാധിക്കും. ചാറ്റ് ബാക്കപ്പ് 15 ജിബിയിലധികമായിട്ടും നിങ്ങളുടെ ചാറ്റ് നിങ്ങള്‍ക്ക് ബാക്കപ്പ്…

    Read More »
  • ‘ഉച്ചഭക്ഷണം എസ് സി, എസ് ടി നേതാക്കള്‍ക്കൊപ്പം’; കെ സുരേന്ദ്രന്റെ ‘ഔദാര്യം’, പരക്കെ വിമര്‍ശനം

    ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എസ് സി, എസ് ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു എന്ന് കാണിച്ച്‌ ഇറക്കിയ പോസ്റ്ററിന് എതിരെ രൂക്ഷ വിമര്‍ശനം. കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്ററിലാണ് ജാതീയ പരാമര്‍ശമുള്ളത്. കോഴിക്കോട് ജില്ലയിലെ പര്യടനത്തെ കുറിച്ചുള്ള പോസ്റ്ററിന് എതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.   ഇന്നലെ നടന്ന പരിപാടിയുടെ പോസ്റ്റര്‍ ആണ് വിവാദമായത്. ബിജെപി നേതൃത്വത്തിന്റെ സവര്‍ണ മനോഭാവം വെളിപ്പെടുത്തുന്നതാണ് പോസ്റ്റര്‍ എന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. തങ്ങളുടെ പാര്‍ട്ടിയില്‍ ജാതി വിവേചനമില്ലെന്ന് ബിജെപി നേതാക്കള്‍ സ്ഥിരമായി പറയാറുണ്ടെങ്കിലും, അവരുടെ പ്രവൃത്തിയും വാക്കുമായി യാതൊരു ബന്ധവുമില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.   ഇതാദ്യമായല്ല, ബിജെപിയുടെ ഭാഗത്തുനിന്ന് അടിസ്ഥാനവര്‍ഗത്തെ അവഹേളിക്കുന്ന പ്രചാരണങ്ങള്‍ നടക്കുന്നത്. 2017-ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടെ, അദ്ദേഹം ‘ചെങ്കല്‍ച്ചൂള ചേരിയിലെ ജനങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നു’ എന്ന ബിജെപിയുടെ പ്രചാരണം രൂക്ഷ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്ന പ്രചാരണം…

    Read More »
  • മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു

    ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായിരുന്ന ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു. 1971 മുതൽ സുപ്രീംകോടതി അഭിഭാഷകനായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പത്മ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ച വ്യക്തിത്വമാണ് ഫാലി എസ് നരിമാൻ. 19 വർഷം ഇന്ത്യൻ ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്നു. 1972 മുതൽ 75 വരെ അഡീഷനൽ സോളിസിറ്റർ ജനറലായി സേവനം അനുഷ്ഠിച്ചു. സുപ്രീംകോടതി ജഡ്ജായിരുന്ന റോഹിൻടൺ‌ നരിമാൻ ആണ് മകൻ.

    Read More »
  • തൃശൂരില്‍ കനാലില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

    തൃശൂർ :കനാലില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. വെള്ളിക്കുളങ്ങര പടിഞ്ഞാക്കര വീട്ടില്‍ ജോബി മകൻ ഇവാൻ ആണ് മരിച്ചത്. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം.വെള്ളിക്കുളങ്ങരയിലെ കനാലില്‍ കുഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button
error: