NEWS

  • അമ്മാവനെ വിവാഹം കഴിച്ച യുകെ യുവതിക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി ശരീഅത്ത് കോടതി

    ഇസ്ലാമാബാദ്: അമ്മാവനെ വിവാഹം കഴിച്ച യു.കെ സ്വദേശിയായി യുവതിക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി പാക് ശരീഅത്ത് കോടതി. 2021 ഏപ്രിലില്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കവെയാണ് 30കാരി തന്റെ അമ്മയുടെ സഹോദരനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായത്. പാകിസ്ഥാനില്‍ നിന്ന് യു.കെയിലേക്ക് താമസം മാറ്റുന്നതിനുള്ള നിയമതടസം നീക്കുന്നതിനായാണ് അമ്മയുടെ സഹോദരനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായതെന്ന് വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹത്തിന് ശേഷം ഒരുമാസത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി താമസിക്കുകയും ചെയ്തു, ഇതിനിടെ ഗര്‍ഭിണിയുമായി. പ്രസവത്തിനായി യുവതി യു.കെയിലേക്ക് മടങ്ങിയെങ്കിലും അമ്മാവന്‍ പാകിസ്ഥാനില്‍ തുടര്‍ന്നു. ഇതിനിടെ അയല്‍വാസികള്‍ ഇരുവര്‍ക്കുമെതിരെ മതകോടതിയില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശരീഅത്ത് കോടതി ഇവര്‍ക്കെതിരെ വ്യഭിചാര കുറ്റം ചുമത്തിയത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ വിശദീകരണവുമായി യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചു, യു.കെയിലേക്ക് പോകുന്നതിനുള്ള രേഖകള്‍ സമ്പാദിക്കുന്നതിനായാണ് അമ്മാവനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായതെന്ന് യുവതി ആരോപിച്ചു. പിന്നീട് വീഡിയോ യുവതി നീക്കം ചെയ്തിരുന്നു. ഇംഗ്ലണ്ടിലെത്താന്‍ അദ്ദേഹത്തെ സഹായിച്ചാല്‍ ഒരു കാറും…

    Read More »
  • കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം, ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

    തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ കുറഞ്ഞ നിരക്കില്‍ റീച്ചാര്‍ജ് ചെയ്യാം എന്ന പേരില്‍ നടക്കുന്ന തട്ടിപ്പില്‍ വീഴരുതെന്ന് കേരള പൊലീസ്. ‘ഇത്തരം വ്യാജപ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടര്‍ന്ന് റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ പരാതിക്കാരന് തന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ തീര്‍ച്ചയായും അവഗണിക്കണം.’- കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി. കുറിപ്പ്: മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടര്‍ന്ന് റീചാര്‍ജിങിനായി യു.പി.ഐ പിന്‍ നല്‍കുന്നതോടെ പരാതിക്കാരന് തന്റെ അക്കൗണ്ടില്‍ നിന്ന്…

    Read More »
  • പുതിയ ഹെയര്‍സ്‌റ്റൈല്‍ പിടിച്ചില്ല; കാമുകിയെ കുത്തിക്കൊലപ്പെടുത്തി

    ന്യൂയോര്‍ക്ക്: പുതിയ ഹെയര്‍സ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് കാമുകിയെ കുത്തിക്കൊലപ്പെടുത്തി 49-കാരന്‍. അമേരിക്കയിലെ പെന്‍സില്‍വാനിയയിലായിരുന്നു സംഭവം. ബെഞ്ചമിന്‍ ഗാര്‍സിയ ഗുവല്‍ എന്നയാളാണ് പങ്കാളിയായ 50-കാരി കാര്‍മെന്‍ മാര്‍ട്ടിനസ് സില്‍വയെ കൊലപ്പെടുത്തിയത്. കാര്‍മെനിന്റെ പുതിയ ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് സഹോദരന്റെ വീട്ടിലേക്ക് മാറിയ കാര്‍മെനെ, അവിടെയെത്തിയാണ് ബെഞ്ചമിന്‍ കൊലപ്പെടുത്തിയത്. സൈക്കോ എന്ന് പോലീസ് തന്നെ വിശേഷിപ്പിച്ച ഇയാളെ കാര്‍മെനിന്റെ മൃതദേഹത്തിനരികില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. കാര്‍മെനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരനും ബെഞ്ചമിന്റെ കുത്തേറ്റു. നരഹത്യ, കൊലപാതകശ്രമം, ക്രൂരമായ ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുടിമുറിച്ച് പുതിയ ഹെയര്‍ സ്‌റ്റൈലില്‍ കാര്‍മെന്‍ വീട്ടിലെത്തിയപ്പോള്‍ തന്നെ ബെഞ്ചമിന്‍ അസ്വസ്ഥനായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ പുതിയ രൂപം ബെഞ്ചമിന് ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കിയ കാര്‍മെന്‍, ഇയാളുടെ രോഷം ഭയന്ന് ഉടന്‍ തന്നെ വീടുവിട്ടിറങ്ങുകയായിരുന്നു. നേരേ മകളുടെ വീട്ടിലേക്കാണ് കാര്‍മെന്‍ ആദ്യം പോയത്. രാത്രി അവിടെ ചെലവഴിക്കാമെന്നാണ് ആദ്യം…

    Read More »
  • ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് മോഹന്‍ലാല്‍; പുതിയ ഭാരവാഹികള്‍ ജൂണില്‍?

    കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആടിയുലഞ്ഞ താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാല്‍ പ്രസിഡന്റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായിരുന്ന സംഘടന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു. നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ അഡ്‌ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിച്ചു വരികയാണ്. അമ്മയുടെ പുതിയ ഭാരവാഹികളെ ഉടന്‍ തിരഞ്ഞെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അടുത്ത ജൂണില്‍ മാത്രമേ ഇതു നടക്കാന്‍ സാധ്യതയുള്ളൂ. ഒരു വര്‍ഷത്തേക്കാണു താല്‍ക്കാലിക കമ്മിറ്റിക്കു ചുമതല വഹിക്കാനാവുക. അതിനുശേഷം അമ്മ ജനറല്‍ ബോഡി യോഗം ചേര്‍ന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. മൂന്നു വര്‍ഷത്തിലൊരിക്കലാണ് സാധാരണയായി ജനറല്‍ ബോഡി കൂടി ഭാരവാഹികളെ തിരഞ്ഞെടുക്കാറ്. ഇത്തരത്തില്‍ ഇക്കഴിഞ്ഞ ജൂണില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ് മോഹന്‍ലാലിനെ പ്രസിഡന്റ് സ്ഥാനത്തു തുടരാന്‍ തീരുമാനിച്ചതും സിദ്ദിഖ് അടക്കമുള്ളവരെ തിരഞ്ഞെടുത്തതും. 2021ലെ തിരഞ്ഞെടുപ്പിലും മോഹന്‍ലാലും ഇടവേള ബാബുവും പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ അധികാരത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ 25 വര്‍ഷത്തിനുശേഷം ഇടവേള…

    Read More »
  • അഭിനയത്തിന് നിയന്ത്രണം, സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്വം നല്‍കി കേന്ദ്രസര്‍ക്കാര്‍, ആഴ്ചയില്‍ മൂന്ന് ദിവസം ഡല്‍ഹിയില്‍ ഉണ്ടാകണം

    ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് നിയന്ത്രണം വച്ച കേന്ദ്രസര്‍ക്കാര്‍, കൂടുതല്‍ ഉത്തരവാദിത്വം നല്‍കി. ആഴ്ചയില്‍ മൂന്ന് ദിവസം ഡല്‍ഹിയില്‍ തന്നെയുണ്ടാകണം. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20 വരെ നിശ്ചയിച്ചിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ആഴ്ചയില്‍ നാല് ദിവസം റോസ്റ്റര്‍ ചുമതല വഹിക്കണം. മറുപടി പറയേണ്ട കേന്ദ്രമന്ത്രി സഭയില്‍ ഇല്ലെങ്കില്‍ റോസ്റ്റര്‍ ചുമതലയുള്ള മന്ത്രിയാണ് മറുപടി നല്‍കേണ്ടത്. ഇറ്റലിയിലെ ഫ്ളോറന്‍സില്‍ ഈമാസം 13 മുതല്‍ 15 വരെ നടക്കുന്ന ജി 7 ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തില്‍ സുരേഷ്ഗോപി ഇന്ത്യന്‍ സംഘത്തെ നയിക്കും. കേരളത്തിലെ വഖഫ് വിഷയങ്ങളില്‍ സജീവമാകാനും നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷമാണ് ചുമതലകള്‍ നല്‍കിയത്. സിനിമ വര്‍ഷത്തില്‍ ഒന്ന് മതിയെന്ന നിലപാട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സുരേഷ്ഗോപിയെ അറിയിച്ചത്. 22 സിനിമകളില്‍ അഭിനയിക്കാന്‍ സുരേഷ്ഗോപി ഏറ്റിട്ടുണ്ട്. തൃശൂര്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ്ഗോപി ജയിപ്പിച്ച മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്…

    Read More »
  • ഫലസ്തീന്‍ പതാക വലിച്ചുകീറി; ആംസ്റ്റര്‍ഡാമില്‍ ഫുട്‌ബോള്‍ സംഘര്‍ഷത്തില്‍ രണ്ട് ഇസ്രയേലികളെ കാണാതായി

    ആംസ്റ്റര്‍ഡാം: ആംസ്റ്റര്‍ഡാമില്‍ ഫുട്‌ബോള്‍ ആരാധകര്‍ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലില്‍ രണ്ട് ഇസ്രായേലികളെ കാണാതായി. പത്ത് പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യൂറോപ്പ ലീഗ് മത്സരത്തിന് മുമ്പ് ആംസ്റ്റര്‍ഡാമില്‍ ഇസ്രായേല്‍ അനുകൂലികള്‍ ഫലസ്തീന്‍ പതാകകള്‍ നശിപ്പിച്ചതിനെ തുടര്‍ന്നാണ് ആംസ്റ്റര്‍ഡാംഷെ ഫുട്‌ബോള്‍ ക്ലബ്ബായ അജാക്സിന്റെയും ഇസ്രായേലി പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബായ മക്കാബി ടെല്‍ അവീവിന്റേയും ഏറ്റുമുട്ടല്‍ ഉണ്ടായത്. തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു എന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നൂറുകണക്കിന് മക്കാബി ആരാധകര്‍ സെന്‍ട്രല്‍ ഡാം സ്‌ക്വയറില്‍ തടിച്ചുകൂടി പടക്കം പൊട്ടിച്ചതോടെ മത്സരത്തിന് മുന്‍പ് പൊലീസുമായും ഏറ്റുമുട്ടല്‍ ഉണ്ടായി. പൊതു ക്രമസമാധാനം തകര്‍ത്തതിനും അനധികൃതമായി പടക്കങ്ങള്‍ കൈവശം വച്ചതിനും ഇരുപതോളം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആംസ്റ്റര്‍ഡാമിലെ ഇസ്രായേലികളോട് തെരുവുകളില്‍ ഇറങ്ങരുതെന്നും ഹോട്ടല്‍ മുറികളില്‍ താമസിക്കാനും ഇസ്രായേല്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആംസ്റ്റര്‍ഡാമിലെ ഇസ്രായേലി ഫുട്‌ബോള്‍ ആരാധകരുടെ സുരക്ഷക്കായി രണ്ട് രക്ഷാപ്രവര്‍ത്തന വിമാനങ്ങള്‍ അയക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു. മക്കാബി ടെല്‍…

    Read More »
  • കെഎസ്ആര്‍ടിസി ബസില്‍ ശല്യംചെയ്തു; ജനല്‍ വഴി ചാടി ഓടിയ ആളെ പിന്നാലെയെത്തി പിടികൂടി യുവതി

    പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശല്യം ചെയ്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ യുവതി പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതി കൊല്ലം കരിക്കോട് വയലില്‍ പുത്തന്‍വീട്ടില്‍ ഷാനിറി (42)നെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി ഏഴിന് അടൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ പുതുശേരി ഭാ?ഗത്തുവച്ചായിരുന്നു സംഭവം. യാത്രയ്ക്കിടയില്‍ ഇയാള്‍ ശരീരത്തില്‍ സ്പര്‍ശിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ യുവതി ശക്തമായി പ്രതികരിച്ചു. തുടര്‍ന്ന് ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചപ്പോള്‍ കണ്ടക്ടര്‍ രണ്ടു വാതിലുകളും അടച്ചു. പുതുശേരിഭാഗം പെട്രോള്‍ പമ്പിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇയാള്‍ ഗ്ലാസ് ചില്ലുകളിലൊന്നു നീക്കി പുറത്തേക്കു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതി ബസില്‍ നിന്നിറങ്ങി ഇയാളുടെ പിന്നാലെ ഓടുകയും പെട്രോള്‍ പമ്പിനു സമീപം പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ഇയാളെ നാട്ടുകാര്‍ തടഞ്ഞു വയ്ക്കുകയും പൊലീസില്‍…

    Read More »
  • നവീന്‍ ബാബുവിന്റെ ആത്മഹത്യ: പി.പി.ദിവ്യയ്ക്ക് ജാമ്യം, പതിനൊന്നാം നാള്‍ പുറത്തേക്ക്

    കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പി.പി. ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ജയിലിലായി 11 ദിവസത്തിനു ശേഷമാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രണ്ടു ദിവസത്തിനകം പത്തനംതിട്ടയിലെത്തി രേഖപ്പെടുത്തും. ജാമ്യാപേക്ഷയിലെ വാദത്തില്‍ ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനം. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി.പി. ദിവ്യ, പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ടു ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

    Read More »
  • വഴിത്തര്‍ക്കത്തെചൊല്ലി വര്‍ഷങ്ങളോളം പക; വയോധികനെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

    കാസര്‍ഗോഡ്: പള്ളിയിലേക്ക് നിസ്‌കാരത്തിന് പുലര്‍ച്ചെ സ്‌കൂട്ടറില്‍ പോകുകയായിരുന്ന വയോധികനെ ലോറിയിടിച്ച സംഭവം കൊലപാതകശ്രമമാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ വാഹനമോടിച്ച ലോറിയുടമയെ പോലീസ് അറസ്റ്റുചെയ്തു. എടനീര്‍ കെട്ടുങ്കല്ലിലെ സി.എച്ച്. അബ്ദുള്ളക്കുഞ്ഞി(52)യെയാണ് വിദ്യാനഗര്‍ പോലീസ് കര്‍ണാടകയിലെ സുറത്കലില്‍നിന്ന് അറസ്റ്റുചെയ്തത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന മീത്തലെ എടനീര്‍ ചാപ്പാടിയിലെ ബല്‍ക്കീസ് മന്‍സിലില്‍ അബ്ദുള്‍റഹ്‌മാ(64)നെയാണ് വധിക്കാന്‍ ശ്രമിച്ചത്. ഇടതുകാലിന്റെ എല്ല് പൊട്ടിയതുള്‍പ്പെടെയുള്ള പരിക്കുകളോടെ അബ്ദുള്‍റഹ്‌മാന്‍ ചെങ്കള കെ.കെ. പുറത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച പുലര്‍ച്ചെ 5.10-ന് ചെര്‍ക്കള കല്ലടുക്ക അന്തഃസംസ്ഥാനപാതയില്‍ മീത്തലെ എടനീരിലാണ് സംഭവം. നെല്ലിക്കട്ടഭാഗത്തുനിന്ന് ചെര്‍ക്കള ഭാഗത്തേക്ക് വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് സ്‌കൂട്ടറില്‍ പോകുകയായിരുന്ന അബ്ദുള്‍റഹ്‌മാനെ ഇടിച്ചിട്ടത്. സമീപത്തെ വീടിന്റെ ഗേറ്റിനടുത്താണ് വീണത്. ഇടിച്ചിട്ട ലോറി പിറകോട്ടെടുത്ത് വീണുകിടക്കുന്ന അബ്ദുള്‍ റഹ്‌മാന്റെ ദേഹത്ത് വീണ്ടും കയറ്റാന്‍ ശ്രമിച്ചെന്ന് പോലീസ് പറഞ്ഞു. ലോറി വീടിന്റെ മതിലിലും ഗേറ്റിന്റെ ഒരു ഭാഗത്തും തട്ടിയതിനെത്തുടര്‍ന്ന് ഇവയും തകര്‍ന്ന് അബ്ദുള്‍റഹ്‌മാന്റെ ദേഹത്ത് വീണു. ഉടമ കൂടിയായ അബ്ദുള്ളക്കുഞ്ഞിയാണ് ലോറി…

    Read More »
  • കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍? ഭാര്യയെ വിളിച്ചു

    മലപ്പുറം: തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ മാങ്ങാട്ടിരി സ്വദേശി പി.ബി.ചാലിബിന്റെ തിരോധാനത്തില്‍ വഴിത്തിരിവ്. കാണാതായ പി.ബി. ചാലിബ് രാവിലെ വീട്ടുകാരെ ഫോണില്‍ വിളിച്ചു. മാനസിക പ്രയാസത്തിലാണ് നാടു വിട്ടതെന്നും, വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് ഭാര്യയോടു പറഞ്ഞു. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് ടവര്‍ ലൊക്കേഷന്‍ എന്നാണ് സൂചന. ഒറ്റയ്ക്കാണ് ഉള്ളതെന്നു ചാലിബ് സൂചിപ്പിച്ചതായി വീട്ടുകാര്‍ പറഞ്ഞു. ചാലിബിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ്, ചാലിബ് വീട്ടിലേക്ക് വിളിച്ചത്. കാണാതായതിനു ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും, പിന്നീട് ഉഡുപ്പിയിലുമാണ് കാണിച്ചത്. ബുധനാഴ്ച വൈകിട്ട് ഓഫീസില്‍ നിന്ന് ഇറങ്ങിയ ചാലിബ്, വീട്ടിലെത്താന്‍ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. 8 മണിയോടെ വീണ്ടും അന്വേഷിച്ചപ്പോള്‍ വളാഞ്ചേരി ഭാഗത്താണെന്നും പൊലീസും എക്ൈസസുമൊത്ത് പരിശോധനയുള്ളതിനാല്‍ വീട്ടിലെത്താന്‍ വൈകുമെന്നും സന്ദേശം അയച്ചു. പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണില്‍ കിട്ടിയില്ല. ഇതോടെ ബുധനാഴ്ച രാത്രി 11 മണിയോടെ കുടുംബം അന്വേഷണം ആരംഭിക്കുകയായിരുന്നു.…

    Read More »
Back to top button
error: