NEWS

  • ഹൃദയവിശാലത: യാത്രക്കിടയില്‍ കൂട്ടുകാരനോട് പൈസ കടംവാങ്ങി പഞ്ചാബ് സ്‌റ്റേറ്റ് ലോട്ടറിയെടുത്തു ; ദരിദ്രന് അടിച്ചത് ദീപാവലി ജാക്ക്‌പോട്ട് 11 കോടി ; കിട്ടാന്‍ പോകുന്ന കോടികളില്‍ നിന്നും ഒരു കോടി കൂട്ടുകാരനെന്ന് ഭാഗ്യവാന്‍

    ചണ്ഡീഗഢ്: ഭാഗ്യമുള്ളവന് തേടി വെയ്‌ക്കേണ്ടതില്ലെന്നാണ് ചൊല്ല്. കൂട്ടുകാരന്റെ കയ്യില്‍ നിന്നും കടംവാങ്ങി എടുത്ത ലോട്ടറിക്ക് യുവാവിന് അടിച്ചത് 11 കോടിയുടെ സമ്മാനം. കഴിഞ്ഞ ദിവസം പഞ്ചാബില്‍ ഉണ്ടായ സംഭവത്തില്‍ ദീപാവലി ജാക്ക്‌പോട്ട് അടിച്ചത് പച്ചക്കറി വില്‍പ്പനക്കാരനാണ്. സുഹൃത്തിന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ പണം ഉപയോഗിച്ച് എടുത്ത ലോട്ടറിക്കാണ് സമ്മാനമടിച്ചത്. ജയ്പൂര്‍ കോട്ട്പുട്ലിയില്‍ നിന്നുള്ള സെഹ്‌റാനാണ് 11 കോടി സമ്മാനം അടിച്ചത്. പഞ്ചാബിലേക്കുള്ള ഒരു യാത്രക്കിടെയായിരുന്നു സെഹ്‌റയുടെ ജീവിതത്തിന്റെ ഗതി മാറ്റിയ ഭാഗ്യം എത്തിയത്. സുഹൃത്തിന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ പണം ഉപയോഗിച്ച് പഞ്ചാബ് സ്റ്റേറ്റ് ലോട്ടറിയിലെ ഏറ്റവും വലിയ സമ്മാനമായ 11 കോടിയുടെ ഭാഗ്യക്കുറി എടുക്കുകയായിരുന്നു. അപ്രതീക്ഷിതമായി എത്തിയ വിജയത്തിന്റെ ഞെട്ടലിലാണ് സെഹ്‌റ ഇപ്പോള്‍. അതേസമയം തനിക്ക് ലോട്ടറിയെടുക്കാന്‍ പണം നല്‍കി സഹായിച്ച സുഹൃത്തിനെയും സെഹ്റ മറന്നില്ല. പണം ലഭിച്ചാല്‍ അദ്ദേഹത്തിന് ഒരു കോടി രൂപ നല്‍കുമെന്നും സെഹ്റ പറഞ്ഞു. ദൈവത്തിന്റെ അനുഗ്രഹത്താലാണ് തനിക്ക് ലോട്ടറിയിലൂടെ ഭാഗ്യം എത്തിയതെന്നാണ്…

    Read More »
  • ന്യൂയോര്‍ക്കിന് ചരിത്രത്തില്‍ ആദ്യമായി മുസ്‌ളീം മേയറാകുന്നു, അതാകട്ടെ ഒരു ഇന്ത്യന്‍ വംശജനും ; സൊഹ്റാന്‍ മംദാനി ഡിസംബറില്‍ ചുമതലയേല്‍ക്കുമ്പോള്‍ മംദാനി ഈ പദവിയില്‍ എത്തുന്ന നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളുമാകും

    ന്യൂയോര്‍ക്ക്: ഡെമോക്രാറ്റുകള്‍ വന്‍ വിജയം നേടിയ ന്യൂയോര്‍ക്കിലെ വോട്ടെടുപ്പില്‍ വന്‍ വിജയം നേടിയ ഇന്ത്യന്‍ വംശജന്‍ സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഉഗാണ്ടന്‍ പണ്ഡിതന്‍ മഹ്മൂദ് മംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീര നായരുടെയും മകനായ മംദാനി ഡിസംബര്‍ ആദ്യം മേയറായി സ്ഥാനമേല്‍ക്കുമ്പോള്‍ ഒരു നൂറ്റാണ്ടിനിടയില്‍ നഗരത്തിന്റെ മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതിക്കും അര്‍ഹനാകും. മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയ മംദാനി, നഗരത്തിലെ ആദ്യത്തെ മുസ്ലീം മേയര്‍, ദക്ഷിണേഷ്യന്‍ പൈതൃകത്തിലെ ആദ്യത്തെയാള്‍, ആഫ്രിക്കയില്‍ ജനിച്ച ആദ്യ വ്യക്തി എന്നീ നിലകളിലെല്ലാം ചരിത്രത്തില്‍ ഇടം നേടി. വിജയത്തിനു ശേഷമുള്ള തന്റെ ആദ്യ എക്‌സിലെ പോസ്റ്റില്‍, സിറ്റി ഹാളില്‍ ന്യൂയോര്‍ക്ക് സബ്വേ തുറക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ മംദാനി പോസ്റ്റ് ചെയ്തു, ‘സോഹ്രാന്‍ ഫോര്‍ ന്യൂയോര്‍ക്ക് സിറ്റി’ എന്ന വാചകം ചുവരില്‍ ഉയര്‍ന്നുവരുന്നു. പശ്ചാത്തലത്തില്‍, ‘അടുത്തതും അവസാനവുമായ സ്റ്റോപ്പ് സിറ്റി ഹാള്‍ ആണ്’…

    Read More »
  • ഇന്ത്യ ഞെട്ടുന്നു: ബിലാസ്പൂര്‍ ട്രെയിന്‍ അപകടത്തിന്റെ നടുക്കം മാറും മുന്‍പേ മിര്‍സാപൂരിലും ദുരന്തം: റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറുപേര്‍ മരിച്ചു: അപകടത്തില്‍ പെട്ടത് കാര്‍ത്തിക പൂര്‍ണിമ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയവര്‍

      ന്യൂഡല്‍ഹി: ബിലാസ്പൂര്‍ ട്രെയിന്‍ അപകടത്തിന്റെ നടുക്കം മാറും മുന്‍പേ മിര്‍സാപൂരിലും ദുരന്തം. റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശ് മിര്‍സാപൂരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിനിടിച്ച് ആറ് പേര്‍ മരിച്ചത്. ചുനാര്‍ റെയില്‍ വേ സ്റ്റേഷനില്‍ രാവിലെയാണ് അപകടം ഉണ്ടായത്. ചോപാന്‍-പ്രയാഗ്രാജ് എക്‌സ്പ്രസ് ട്രെയിനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങാതെ എതിര്‍ വശത്തുകൂടി പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ സമയം എതിര്‍ദിശയില്‍ നിന്ന് വന്ന നേതാജി എക്‌സ്പ്രസ് ട്രെയിന്‍ യാത്രക്കാരെ ഇടിക്കുകയായിരുന്നു. കാര്‍ത്തിക പൂര്‍ണിമ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരില്‍ ലോക്കോ പൈലറ്റും ഉള്‍പ്പെടുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ അറിയിച്ചു.  

    Read More »
  • കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു

    പാലക്കാട് വാഹനാപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് പള്ളികുറുപ്പ് സ്വദേശി ദില്‍ജിത്ത്(17)ആണ് മരിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് -കാഞ്ഞിരപ്പുഴ റോഡില്‍ വെച്ച് ഇന്നുച്ചയോടെയാാണ് അപകടമുണ്ടായത്. വാനും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ദില്‍ജിത്ത് സബ് ജില്ല കലോത്സവത്തില്‍ പങ്കെടുക്കാന്‍പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പള്ളിക്കുറുപ്പ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് മരിച്ച ദില്‍ജിത്ത്. മണ്ണാര്‍ക്കാട് സബ് ജില്ലാ കലോത്സവത്തില്‍ കഴിഞ്ഞദിവസം ചിത്രരചനയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.ഇന്ന് നടക്കുന്ന നാടന്‍പാട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്.

    Read More »
  • സാംസ്കാരിക മന്ത്രി അറിയണം, വേടനും വിഷമമായി  ;  സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമെന്ന് വേടൻ :  പാട്ടിലൂടെ മറുപടി കൊടുക്കുമെന്നും പ്രതികരണം:

    കൊച്ചി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ ഗായകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ വേടൻ വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍ തുറന്നടിച്ചു . അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടന്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ വേടനെപ്പോലും തങ്ങള്‍ അവാര്‍ഡിനായി സ്വീകരിച്ചുവെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.  പോലെ എന്ന പ്രയോഗം ഏറെ വിമർശനങ്ങൾക്ക് വഴി വെക്കുകയും  ചെയ്തു. തനിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും വേടൻ പ്രതികരിച്ചു. അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമല്ലെന്നും വേടന്‍ പറഞ്ഞു. തുടര്‍ച്ചയായ കേസുകള്‍ ജോലിയെ ബാധിച്ചുവെന്നും വേടന്‍ പറഞ്ഞു. വ്യക്തിജീവിതത്തില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വത കുറവ് ഉണ്ടെന്നും വേടന്‍ പറഞ്ഞു.

    Read More »
  • ഹരിയാനയിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ ഗാന്ധി: ഇത് ബീഹാറിലും നടക്കാൻ പോകുകയാണെന്ന് രാഹുൽ  : രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ​ഗാന്ധി

     ന്യൂഡൽഹി : ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഇത് ബീഹാറിലും നടക്കാൻ പോകുകയാണ്. ഇത് തടയാൻ ആകില്ല, വോട്ടർ ലിസ്റ്റ് തന്നത് അവസാന നിമിഷമാണെന്നും പറഞ്ഞ രാഹുൽ ​ഗാന്ധി ബീഹാറിലെ ക്രമക്കേട് സംബന്ധിച്ച് വിവരങ്ങളും പുറത്തുവിട്ടു. ബീഹാറിലെ വോട്ടർമാരെ ഹാജരാക്കിയ രാഹുൽ ഗാന്ധി, ഒരു കുടുംബത്തിലെ മുഴുവൻ വോട്ടുകൾ ഒഴിവാക്കിയതായും ദിലീപ് യാദവ് എന്ന വികലാംഗനായ വ്യക്തിയെ സംസാരിക്കുന്നതിനും ഹാജരാക്കി. ഇദ്ദേഹത്തിൻറെ വോട്ടെടക്കം ഒഴിവാക്കിയെന്നും ഒരു ഗ്രാമത്തിലെ മാത്രം 187 പേരുടെ വോട്ടുകൾ ഒഴിവാക്കിയെന്നും രാഹുൽ പറഞ്ഞു. ഇത് സംബന്ധിച്ച വിവരങ്ങളുമായി ബീഹാറിലെ തെരഞ്ഞെടുപ്പിന് ശേഷം ഉറപ്പായും ജനങ്ങൾക്ക് മുന്നിൽ എത്തും. അപേക്ഷ കൊടുത്തതിനുശേഷം വോട്ടർ പട്ടികയിൽ പേര് ചേർത്തില്ല. ജനാധിപത്യം തിരികെ കൊണ്ടുവരാൻ യുവജനങ്ങൾക്ക് ശക്തിയുണ്ടെന്ന് ഹരിയാനയിലും, മഹാരാഷ്ട്രയിലും സർക്കാരിന് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഇവിടെ പറയുന്നത് എല്ലാം നൂറു ശതമാനം സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത…

    Read More »
  • ഓപ്പറേഷൻ സർക്കാർ ചോരി.. ബ്രസീൽ മോഡൽ ഹരിയാനയിൽ വോട്ട് ചെയ്തത് 22 തവണ!! ഹരിയാനയിൽ ന‌ടന്നത് 25 ലക്ഷത്തിലധികം വോട്ട് തട്ടിപ്പുകൾ, 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടർ, കൃത്യമായ അഡ്രസ് ഇല്ലാത്ത വോട്ടർമാർ- 93,174

    ന്യൂഡൽഹി: ഹരിയാനയിൽ നിയമസഭാ തെര‍ഞ്ഞെടുപ്പിൽ നടന്നത് 25 ലക്ഷത്തിലധികം വോട്ടുമോഷണങ്ങളെന്ന് രാഹുൽ ​ഗാന്ധിയുടെ വെളിപ്പെത്തൽ. ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഹരിയാനയിൽ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്. എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ കോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്. പോസ്റ്റൽ വോട്ടും പോളിങ്ങും സാധാരണ ഒരുപോലെ. എന്നാൽ ഹരിയാനയിൽ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിൻ്റെ ഫലമാണ് ഇവിടെ പറയുന്നത്. യുവജനങ്ങളോടാണ് സംസാരിക്കുന്നതെന്നും രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. അതുപോലെ ഹരിയാനയിൽ 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടർമാരുണ്ടെന്നും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ തെളിവുകൾ നിരത്തി വ്യക്തമാക്കി. ഒരേ പേരിൽ ഒന്നിലധികം വോട്ടർ രജിസ്ട്രേഷനുകൾ അദ്ദേഹം കാണിച്ചു. കൂടാതെ ഹരിയാനയിൽ ഒന്നിലധികം ഇന്ത്യൻ വോട്ടർ ഐഡികളിൽ ബ്രസീലിയൻ മോഡലിന്റെ ഫോട്ടായാണുള്ളതെന്നും തെളിവുകൾ…

    Read More »
  • മണലാറുകാവിൽ നിന്ന് സ്കൂട്ടർ മോഷണം പോയതായി പരാതി  ;  തട്ടിയെടുത്ത് രക്ഷപ്പെട്ടത് ബാലമുരുകൻ ആണോ എന്ന് സംശയം

    തൃശൂർ:  50ലധികം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ വിയ്യൂർ മണലാവിൽ നിന്ന് തട്ടിയെടുത്ത സ്കൂട്ടറിൽ ആണോ രക്ഷപ്പെട്ടതെന്ന് പോലീസിന് സംശയം. മണലാറുകാവിൽ നിന്ന്   കടും നീല നിറത്തിലുള്ള ആക്ടീവ സ്കൂട്ടർ മോഷണം പോയതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ബാലമുരുകൻ രക്ഷപ്പെട്ടത് സ്കൂട്ടറിൽ ആകാം എന്ന് പോലീസ് അനുമാനിക്കുന്നത്. ബൈക്കോ സ്കൂട്ടർ മോഷ്ടിച്ച് രക്ഷപ്പെടുന്ന രീതി ഇയാൾക്കുള്ളതിനാൽ ഇതേക്കുറിച്ച് പോലീസ് കഴിഞ്ഞദിവസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.  സ്കൂട്ടറിലോ ബൈക്കിലോ താക്കോൽ വെച്ച് പോകരുതെന്ന് പ്രത്യേക ജാഗ്രത നിർദേശവും കൊടുത്തിരുന്നു.  ആലത്തൂരിലെ സിസിടിവി ദൃശ്യം ബാലമുരുകനെ തൃശൂരിലേക്ക് കൊണ്ടുവരുമ്പോൾ ഉള്ളതാണ് എന്നും പറയപ്പെടുന്നു.

    Read More »
  • സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം 

    തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് മരണം സ്ഥിരീകരിച്ചത്. കൊടുമൺ സ്വദേശിയായ 57 കാരനാണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു. അതേസമയം, രോഗപ്പകർച്ചയുടെ ഉറവിടം വ്യക്തമല്ല.

    Read More »
  • നേരറിയാൻ എസ് ഐ ടി :  ശബരിമല സ്വർണ്ണപ്പാളി കേസിൽ കൂടുതൽ അന്വേഷണം നടത്താൻ എസ് ഐ ടിയെ കോടതി ചുമതലപ്പെടുത്തി:  സകലതും അന്വേഷിക്കണമെന്ന് കോടതി: ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണമെന്നും ഹൈക്കോടതി 

    കൊച്ചി:  ശബരിമല സ്വർണ്ണപ്പാളി കേസിൽ കൂടുതൽ അന്വേഷണം നടത്താൻ എസ് ഐ ടിയെ കോടതി ചുമതലപ്പെടുത്തി. ശബരിമല സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക്  കോടതി അനുമതി നൽകി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാം. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി.  സ്വർണ്ണക്കൊള്ള യുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും അന്വേഷിക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും പോറ്റിയെ മുൻ നിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ചെന്നൈയിൽ എന്താണ് നടന്നത് എന്ന് കൃത്യമായി അറിയണം. പോറ്റിക്ക് ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകി. പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും പറഞ്ഞ കോടതി ദേവസം ബോർഡിനെതിരെ ആഞ്ഞടിച്ചു. ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം. ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ദേവസ്വം…

    Read More »
Back to top button
error: