NEWS

  • ‘ഒരു ചെക്കില്‍ നില്‍ക്കില്ല, അവളുടെ ജീവനു വിലയുണ്ട്’; അമേരിക്കന്‍ ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് വിദ്യാര്‍ഥിനിയുടെ മരണം; ഇന്ത്യക്കാരായ കുടുംബത്തിന് 260 കോടി നഷ്ടപരിഹാരം; നിര്‍ണായകമായത് ബോഡി ക്യാമറ ദൃശ്യങ്ങള്‍; ക്ഷമാപണവുമായി അറ്റോര്‍ണി

    സീറ്റില്‍: 2023-ല്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന പോലീസ് വാഹനം ഇടിച്ച് കൊല്ലപ്പെട്ട 23 വയസ്സുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 29 മില്യണ്‍ ഡോളര്‍ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ സീറ്റില്‍ നഗരസഭ.. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട (Drug overdose) കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പോകുന്നതിനിടെ കെവിന്‍ ഡേവ് എന്ന ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമാണ് ജാഹ്നവി കന്ദുലയെ ഇടിച്ചത്. മണിക്കൂറില്‍ 25 മൈല്‍ (40 കി.മീ) മാത്രം വേഗത അനുവദനീയമായ മേഖലയില്‍ 74 മൈല്‍ (119 കി.മീ) വേഗതയിലായിരുന്നു വാഹനം. എമര്‍ജന്‍സി ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നെങ്കിലും ജംഗ്ഷനുകളില്‍ മാത്രമാണ് അദ്ദേഹം സൈറണ്‍ മുഴക്കിയിരുന്നത്. ‘ജാഹ്നവി കന്ദുലയുടെ മരണം ഹൃദയഭേദകമാണ്. ഈ സാമ്പത്തിക ഒത്തുതീര്‍പ്പ് കന്ദുലയുടെ കുടുംബത്തിന് ഒരു പരിധിവരെ ആശ്വാസകരമാകുമെന്നു പ്രതീക്ഷിക്കുന്നെന്നു സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് പറഞ്ഞു. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സീറ്റില്‍ ക്യാമ്പസില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ മാസ്റ്റര്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ജാഹ്നവി. കഴിഞ്ഞ വെള്ളിയാഴ്ച കിംഗ്…

    Read More »
  • വീട്ടിൽവച്ച് അമ്മയേയും സഹോദരനേയും വെടിവെച്ചു കൊലപ്പെടുത്തി, പിന്നെ നേരെ മുൻപ് പഠിച്ച സ്കൂളിലേക്ക്!! കാനഡയിലെ സ്‌കൂളിൽ ഒൻപതുപേരെ വെടിവെച്ച് കൊലപ്പെടുത്തിയത് 18 വയസുള്ള ട്രാൻസ് വുമൺ, പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പല തവണ പോലീസ് വീട്ടുകാരെ അറിയിച്ചിരുന്നു, ജെസി വെടിവച്ച് കൊലപ്പെടുത്തിയത് ഒരു അധ്യാപികയും വിദ്യാർഥികളും അടക്കമുള്ളവരെ

    ഒട്ടാവ: കാനഡയിലെ സ്‌കൂളിൽ ഒൻപതുപേരെ വെടിവെച്ച് കൊലപ്പെടുത്തിയത് 18 വയസുള്ള ട്രാൻസ് വുമൺ ആണെന്ന് പോലീസ്. ജെസ്സി വാൻ റൂട്ട്‌സെലാർ എന്നാണ് പ്രതിയുടെ പേരെന്നും ഇവർ സ്‌കൂളിലെ വെടിവെപ്പിന് തൊട്ടുമുൻപ് അമ്മയെയും സഹോദരനെയും പ്രതി വെടിവെച്ച് കൊലപ്പെടുത്തിയതായും പോലീസ് വെളിപ്പെടുത്തി. അതുപോലെ പ്രതിയായ ജെസ്സി വെടിവെപ്പ് നടന്ന സ്‌കൂളിലെ പൂർവ വിദ്യാർഥിയാണെന്നും പോലീസ് സ്ഥിരീകരിച്ചു, അതേസമയം ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. പ്രതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലുണ്ടായ വെടിവെപ്പിൽ അക്രമിയ‌ടക്കം എ‌ട്ടുപേരും തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന രണ്ടു പേരുമടക്കം 10 പേർ കൊല്ലപ്പെട്ടത്. തോക്കുമായി സ്‌കൂളിലെത്തിയ ജെസ്സി സ്‌കൂളിലുണ്ടായിരുന്നവർക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. വീട്ടിൽവെച്ച് ആദ്യം അമ്മയെയും സഹോദരനെയുമാണ് ജെസ്സി ആദ്യം വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം സ്‌കൂളിലെത്തി ആക്രമണം തുടരുകയായിരുന്നു. ഒരു അധ്യാപികയും വിദ്യാർഥികളും അടക്കമുള്ളവരാണ് ഇവിടെവെച്ച് കൊല്ലപ്പെട്ടവർ. ആക്രമണത്തിൽ 24 പേർക്ക് പരുക്കേൽക്കുകയുംചെയ്തു. അതേസമയം ട്രാൻസ്‌ജെൻഡർ സ്ത്രീയായ ജെസ്സി നാലുവർഷം…

    Read More »
  • രാഹുൽ ഗാന്ധി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു… സഭയെ തെറ്റിദ്ധരിപ്പിച്ചു, അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തി!! ലോക്സഭാ അംഗത്വം റദ്ദാക്കണം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും വിലക്കണം- പ്രമേയമവതരിപ്പിച്ച് ബിജെപി, നീക്കം സഭയിൽ- ഭരണപ്രതിപക്ഷ ബ​ഹളം

    ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി രം​ഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് എംപി നിഷികാന്ത് ദുബെ സഭയിൽ പ്രമേയം അവതരിപ്പിച്ചു. രാഹുൽ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിയെന്നും ആരോപിച്ച് അവകാശലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞതിനുപിന്നാലെയാണ് നടപടി. ഫെബ്രുവരി രണ്ടിന് മുൻ സൈനിക മേധാവി ജനറൽ എം.എം. നരവനെയുടെ അപ്രകാശിത ഓർമ്മക്കുറിപ്പുകളിലെ 2020-ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ചുള്ള പരാമർശങ്ങൾ രാഹുൽ സഭയിൽ ഉദ്ധരിക്കാൻ ശ്രമിച്ചതു മുതൽ പാർലമെന്റിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാഹുലിനെതിരായ നീക്കങ്ങൾ. രാഹുൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും അതിനാൽ രാഹുലിൻ്റെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും വിലക്കണമെന്നുമാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. അതേസമയം ബജറ്റ് ചർച്ചയ്ക്കിടയിൽ കേന്ദ്ര ഗവൺമെന്റിനെതിരെ കടുത്ത വിമർശനങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ രാജ്യത്തെ മൊത്തമായി അടിയറവ് വെക്കുന്നതാണെന്നും ഗവൺമെന്റ് രാജ്യത്തെ…

    Read More »
  • ഷ്യയിൽ വാട്ട്സ്ആപ്പ് പൂർണ്ണമായും ബ്ലോക്ക് ചെയ്യാനുള്ള നീക്കം നടക്കുന്നു;100 ദശലക്ഷത്തിലധികം ആപ്പ് ഉപയോക്താക്കളെ സർക്കാർ ഉടമസ്ഥതയിലുള്ള നിരീക്ഷണ ആപ്പിലേക്ക് മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി

    ക്രെംലിൻ: മെസേജിംഗ് ആപ്പുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നത് തുടരുന്നതിനിടെ, റഷ്യ വാട്ട്‌സ്ആപ്പ് രാജ്യത്ത് പൂർണ്ണമായും ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചതായി കമ്പനി. റഷ്യയിലെ 100 ദശലക്ഷത്തിലധികം ആപ്പ് ഉപയോക്താക്കളെ സർക്കാർ ഉടമസ്ഥതയിലുള്ള നിരീക്ഷണ ആപ്പിലേക്ക് മാറ്റുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് മെറ്റാ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി റഷ്യൻ റെഗുലേറ്റർമാർ ടെലിഗ്രാമിലേക്കുള്ള ആക്‌സസ് കൂടുതൽ നിയന്ത്രിച്ചതിനെ തുടർന്നാണിത്. റഷ്യയിൽ വാട്ട്‌സ്ആപ്പിന് തുല്യമായ ഉപയോക്താക്കളാണ് ടെലിഗ്രാമിനുള്ളതെന്ന് കണക്കാക്കപ്പെടുന്നു. ‘സ്വകാര്യവും സുരക്ഷിതവുമായ ആശയവിനിമയത്തിൽ നിന്ന് 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് ഒരു പിന്നോട്ടടിക്കലാണ്, ഇത് റഷ്യയിലെ ആളുകളുടെ സുരക്ഷ കുറയ്ക്കുന്നതിലേക്ക് നയിക്കും,ഉപയോക്താക്കളെ ബന്ധിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുന്നതെല്ലാം ഞങ്ങൾ തുടർന്നും ചെയ്യും’; വാട്ട്‌സ്ആപ്പ് ഒരു പ്രസ്താവനയിൽ പറഞ്ഞു . റഷ്യയുടെ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററായ റോസ്‌കോംനാഡ്‌സർ, പ്രാദേശിക നിയമങ്ങൾ പാലിക്കണമെന്ന് വാട്ട്‌സ്ആപ്പിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2026 ൽ രാജ്യത്ത് വാട്ട്‌സ്ആപ്പ് ശാശ്വതമായി നിരോധിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ ഉടമസ്ഥതയിലുള്ള ടാസ് മീഡിയ ഈ…

    Read More »
  • ‘ദേശീയ പണിമുടക്ക് ഹർത്താലിനും ബന്ദിനും സമാനമായി മാറുന്നു; കേരളത്തിൽ മാത്രമാണ് ഈ പ്രവണത, ഇത് ശരിയാണോയെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യം’- വി.ഡി. സതീശൻ

    കോഴിക്കോട്: ദേശീയ പണിമുടക്ക് ഹർത്താലിനും ബന്ദിനും സമാനമായ അവസ്ഥയിലേക്ക് മാറുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ മാത്രമാണ് ഹർത്താലിനും ബന്ദിനും സമാനമായ അവസ്ഥയായി ദേശീയ പണിമുടക്ക് മാറുന്നത്. ഇത് കാലഹരണപ്പെട്ടതാണോ എന്ന് ചർച്ചചെയ്യണമെന്ന് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു തുടർഭരണം ഉണ്ടായാൽ മലയാളത്തിൽ ‘പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ല എന്ന എം.വി. ഗോവിന്ദൻ്റെ പരാമർശങ്ങളോടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു . ഗോവിന്ദൻ ഭൂമിയിലേക്ക് തിരിച്ചുവരണം , എന്നിട്ട് നിലത്ത് കാലുകുത്തി നിന്ന് സംസാരിക്കണം. അദ്ദേഹം സ്ഥിരമായി കള്ളം പറയുന്നു. ഫാസിസ്റ്റ് പാർട്ടിയായി ഇടതുപക്ഷം മാറിയതിൻ്റെ വേദനയിലാണ് സാംസ്കാരിക നായകർ ഭരണം മാറണമെന്ന് പറയുന്നത്. വിഡി സതീശൻ പറഞ്ഞു. കുറ്റ്യാടിയിലെ പിടിവലിയുമായി ബന്ധപ്പെട്ട ചോദ്യത്തിന്; ഷാഫി പറഞ്ഞിട്ടാണ് എന്നെ വിളിച്ചത്. ഞാൻ പ്രസംഗിച്ചപ്പോൾ മുല്ലപ്പള്ളി സീറ്റിലിരുന്നതാണ്. എന്നിട്ട് വീണു എന്ന് പറഞ്ഞു. ഇല്ലാത്ത കാര്യം ഊതി വീർപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • ‘ഇതും ഉദ്ധരിക്കാം, നാളേയ്ക്കുള്ള വഴിയായല്ലോ’: മാധ്യമങ്ങള്‍ക്കു രൂക്ഷ വിമര്‍ശനവുമായി കവി സച്ചിദാനന്ദന്‍; ‘ജല്‍പനങ്ങള്‍ക്ക് പ്രതികരിച്ച് സമയം കളയാനില്ല, പൊതുതത്വങ്ങളെ പാര്‍ട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്നു’

    തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ ഇടുന്ന ഒരു കുറിപ്പിലെ തിരുത്തല്‍ പോലും വാര്‍ത്തയാണെന്നും പൊതു തത്വത്തെപ്പോലും പാര്‍ട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്‍. ഇനി ഈ വിഷയത്തില്‍ പ്രതികരണമില്ലെന്നും ജല്‍പനങ്ങള്‍ക്കു പ്രതികരിച്ചു സമയം കളയാനില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ ഭരണം ആശാസ്യമല്ലെന്ന പ്രതികരണത്തിനു പിന്നാലെ പുറത്തിറങ്ങാനിരിക്കുന്ന രചനകളെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റും മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് വീണ്ടും കുറിപ്പുമായി എത്തിയത്. ഇടതുപക്ഷത്തുനിന്നാണ് താന്‍ ഇടതിന്റെ വീഴ്ചകളെ വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഏതു പാര്‍ട്ടി ഭരിച്ചാലും സ്വയം വിമര്‍ശനം ഇല്ലെങ്കില്‍ അപ്രമാദിത്വം തോന്നാം. താന്‍ എത്രയോകുറി പറഞ്ഞതിനെ എന്തെല്ലാം വിധത്തിലാണു സോഷ്യല്‍ മീഡിയയിലും പൊതുമാധ്യമങ്ങളിലും വ്യാഖ്യാനിക്കുന്നത് എന്നതു തമാശയോടെ കാണുന്നു. പ്രതികരണങ്ങള്‍ കാണുമ്പോള്‍ ചില സുഹൃത്തുക്കള്‍ക്കു വേദനിച്ചെന്നു കണ്ടു പോസ്റ്റില്‍ ഒരു വാക്കു തിരുത്തിയാല്‍ പോലും വാര്‍ത്തയാണ്. ഇതിനെയും സമൂഹം എഴുത്തുകാര്‍ക്കു നല്‍കുന്ന പ്രധാന്യമായി വ്യാഖ്യാനിച്ച് അഭിമാനം കൊള്ളാം. പൊതുതത്വത്തെപ്പോലും പാര്‍ട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്ന…

    Read More »
  • കൊച്ചി മെട്രോ രണ്ടാം ഘട്ടം: 1,016.24 കോടി രൂപ വിദേശ വായ്പയെടുക്കാനുള്ള അനുമതി നല്കി സംസ്ഥാന സർക്കാർ; പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി രാജീവ്

    കൊച്ചി: മെട്രോറെയിലിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി വിദേശവായ്പയെടുക്കാൻ സംസ്ഥാന സർക്കാരിൻ്റെ അനുമതി നല്കി. ബെയ്ജിങ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ബാങ്കിൽ നിന്നാണ് വായ്പയെടുക്കുന്നത്. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ട പാത നിർമ്മാണത്തിനായി 1,016.24 കോടി രൂപ വായ്പയെടുക്കുന്നതിനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് സർക്കാർ നൽകിയത്. എ.ഐ.ഐ.ബി.യുമായുള്ള വായ്പാ കരാറിലും പദ്ധതി കരാറിലും ഏർപ്പെടുന്നതിനും കെ.എം.ആർ.എല്ലിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ടാംഘട്ടം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. അഞ്ചുവർഷത്തെ ഇളവോടെ 25 വർഷത്തെ കാലാവധിയിലാകും വായ്പ ലഭ്യമാക്കുക. വായ്പ ലഭ്യമാക്കുന്നതിനും വായ്പ കരാർ, പ്രോജക്ട് കരാർ എന്നിവ ഒപ്പുവയ്ക്കാനും മന്ത്രിസഭ അനുമതിയായതോടെ തുടർ നടപടികൾ വേഗത്തിലാക്കും. അദ്ദേഹം പറഞ്ഞു. മെട്രോയുടെ ആദ്യഘട്ട നിർമ്മാണത്തിന് ഫ്രഞ്ച് വികസന ഏജൻസിയാണ് വായ്പ നൽകിയത്. രണ്ടാംഘട്ടത്തിനും ഇവർ വായ്പ വാഗ്ദാനം ചെയ്തു. രണ്ടാംഘട്ടത്തിൻ്റെ നിർമാണം തുടങ്ങാൻ വൈകിയതോടെ ഇവർ പിൻമാറി. പിന്നീടാണ് എ.ഐ.ഐ.ബി.യുമായി ധാരണയിലെത്തുന്നത്.…

    Read More »
  • ശബരിമലയടക്കം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ ഓഫീസ് ഡിജിറ്റൈസ് നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണം: ഹൈക്കോടതി

    കൊച്ചി: ശബരിമലയടക്കമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ ഓഫീസ് ഡിജിറ്റസ് ചെയ്യാനുള്ള നടപടി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ഹൈക്കോടതി. ഇതിനായുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ഇൻഫർമേഷൻ കേരള ലിമിറ്റഡിന് ദേവസ്വം ബെഞ്ച് അനുമതി നൽകി. ഇതിൽ നിലപാടറിയിക്കാൻ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും കോടതി നിർദ്ദേശിച്ചു. രേഖകളുടെ ഡിജിറ്റൈസേഷൻ തുടങ്ങിയെന്നും ആറുമാസത്തിനകം അത് പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. സോഫ്റ്റ്‌വെയർ വികസിപ്പിക്കാനുള്ള നടപടികളും ഇതോടൊപ്പം നടക്കും. സമഗ്ര സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിനുള്ള സമയക്രമം അറിയിച്ചു. കെ-സ്മാർട്ട് മാതൃകയിലുള്ള ഡിജിറ്റൽ സംവിധാനമാണ് ഒരുക്കുന്നത്.കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കിറ്റ്ഫ്ര) കോടതി. കെ-സ്മാർട്ട് സംവിധാനം വികസിപ്പിക്കാൻ 70 കോടി രൂപ ചെലവായത്. ക്ഷേത്രങ്ങൾക്കായുള്ള സോഫ്റ്റ്വെയർ ഇതിൽ കുറഞ്ഞ ചെലവിൽ വികസിപ്പിക്കാനാകുമെന്ന് ഹാജരായ കിറ്റ്ഫ്ര എം.ഡി. ഡോ. സന്തോഷ് ബാബു വിശദീകരിച്ചു. സമഗ്ര സോഫ്റ്റ് വെയറിനായി ബോർഡ് ചെലവിടുന്ന തുക നഷ്ടമായി കണക്കാക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ദേവസ്വം ബോർഡ് ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജിയാണ്…

    Read More »
  • ആദ്യ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനു കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ‘കേരളം വിട്ടു പോകരുത്, ഫോൺ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം, ചോദ്യം ചെയ്യലിന് ഹാജരാകണം‘

    കൊച്ചി ∙ ആദ്യത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചാൽ രാഹുൽ തെളിവു നശിപ്പിക്കുമെന്നും അത് പരി​ഗണിച്ച് ജാമ്യം നൽകരുതെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുൽ കോടതിയിൽ വാദിച്ചത്. രാഹുലിന്റെ വാദം ശരിവച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം. ഫെബ്രുവരി 16ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും കോടതി നിർദേശിച്ചു. മൂന്നു ദിവസം ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം. കൂടാതെ കേരളം വിട്ടു പോകരുതെന്നും രാഹുലിനോടു നിർദേശിച്ചിട്ടുണ്ട്. നേരത്തെ രണ്ടാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യവും മൂന്നാം ബലാത്സംഗ കേസിൽ ജാമ്യവും രാഹുലിനു ലഭിച്ചിരുന്നു. ഇതോടെ രാഹുലിനെതിരെ പൊലീസ് എടുത്ത മൂന്നു പീഡനക്കേസിലും ജാമ്യം ലഭിച്ചിരിക്കുകയാണ്.

    Read More »
  • ടെറസിൽ നില്ക്കവെ അബദ്ധത്തിൽ വൈദ്യുത ലൈനിൽ കൈ തട്ടി അപകടം, 12 കാരിയ്ക്ക് ദാരുണാന്ത്യം

    കോഴിക്കോട്: കൊടുവള്ളിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതിനെ തുടർന്ന് 12-കാരിക്ക് ദാരുണാന്ത്യം. കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിൻ്റെ മകളും മടവൂർ എ.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ തൻഹ ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു അപകടം. വീടിനോട് ചേർന്ന് കടന്നു പോകുന്ന വൈദ്യുത ലൈനിൽ നിന്നും ടെറസിൽ നില്ക്കവെ അബദ്ധത്തിൽ കൈ തട്ടിയതോടെയാണ് അപകടം. ഇവർ പുതുതായി നിർമ്മിച്ച വീട്ടിലാണ് സംഭവം. ഈ വീടിന്റെ തൊട്ടടുത്തു കൂടിയാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്. ഇത് മാറ്റി സ്ഥാപിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്. അപകടം നടന്ന ഉടൻ തന്നെ തൻഹയെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
Back to top button
error: