NEWS

  • ദേശീയ പണിമുടക്ക് മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്നത് ഖേദകരമായ ഒരു വൈരുദ്ധ്യം, ലോകവും ഇന്ത്യയുടെ മറ്റു ഭാഗങ്ങളും തള്ളിക്കളഞ്ഞ കാലഹരണപ്പെട്ട സമരരീതികൾ പിന്തുടർന്നുകൊണ്ട്, ആധുനികവും നിക്ഷേപക സൗഹൃദവുമായ ഒരു ലക്ഷ്യസ്ഥാനമായി മാറാൻ നമുക്ക് കഴിയില്ല…അത് എന്റെ പാർട്ടിയാണെങ്കിൽ പോലും- ശശി തരൂർ

    ദേശീയ പണിമുടക്കിനെ വിമർശിച്ച് ശശി തരൂർ എംപിയുടെ ഫേസ്ബുക്ക് പോസ്റ്ര്. ഭാരത് ബന്ദ് കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്നത് ഖേദകരമായ വൈരുധ്യം. ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ നിർബന്ധിത തടസപ്പെടുത്തലുകൾക്ക് അപ്പുറത്തേക്ക് വളർന്നു. സംഘടിത ന്യൂനപക്ഷം നടത്തുന്ന അതിക്രമം ഇപ്പോഴും കേരളത്തെ ബന്ദിയാകുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പ്രതിഷേധിക്കാനുള്ള അവകാശത്തെയും വിയോജിപ്പ് പറയാനുള്ള അവകാശത്തെയും പിന്തുണയ്ക്കുന്നു. വ്യവസായങ്ങളെ കേരളത്തിൽ നിന്ന് അകറ്റിയത് തീവ്രമായ യൂണിയൻ പ്രവർത്തനം. നിർബന്ധിതമായി ഷട്ടറുകൾ താഴ്ത്തുന്നതും, പൗരന്മാരെ വീടുകളിൽ ബന്ദിയാക്കുന്നതും പഴഞ്ചൻ രീതി. ക്രിയാത്മകമായ വിയോജിപ്പുകൾ കൊണ്ട് നമുക്ക് ഇതിനെ മാറ്റിസ്ഥാപിക്കാവുന്നതേയുള്ളൂ. എൻ്റെ സ്വന്തം പാർട്ടി ഉൾപ്പെട്ടിരിക്കുമ്പോൾ പോലും, പണിമുടക്കാനുള്ള അവകാശത്തിൽ മറ്റുള്ളവരെക്കൊണ്ട് നിർബന്ധിതമായി പണിമുടക്കിക്കാനുള്ള അവകാശം ഉൾപ്പെടുന്നില്ലെന്ന് ഞാൻ കാലങ്ങളായി വാദിക്കുന്നതാണ്. ദൈനംദിന ജീവിതവും വ്യാപാരവും ഗതാഗതവും തടസ്സപ്പെടുത്തി ഒരു സംസ്ഥാനത്തെ സ്തംഭിപ്പിക്കുന്നത് സാധാരണക്കാരന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്- ശശി തരൂർ കുറിച്ചു. ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ഇന്നത്തെ “ഭാരത് ബന്ദ്” യഥാർത്ഥത്തിൽ മറ്റൊരു…

    Read More »
  • നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് 2026 ഓഗസ്റ്റ് 21 ന്

    തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ന്റെ പുത്തൻ റിലീസ് തീയതി പുറത്ത്. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. നേരത്തെ മാർച്ച് അവസാന വാരമാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ, പുതിയ തീയതിയിലേക്ക് റിലീസ് നീട്ടുകയായിരുന്നു. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. അടുത്തിടെ അനിരുദ്ധിന്റെ സംഗീതത്തിൽ ചിത്രത്തിലെ നാനിയുടെ ഇൻട്രോ ഗാനം ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ഒരുക്കിയിരുന്നു. വിജയ് ചിത്രം ജന നായകനിൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ…

    Read More »
  • നെടുമങ്ങാട് GHSSൽ രാവിലെയെത്തിയ എട്ട് അധ്യാപകരെ സമരാനുകൂലികൾ പൂ‌ട്ടിയിട്ടു, അധ്യാപകർക്ക് പുറത്തിറങ്ങാനായത് വൈകുന്നേരം നാലുമണിയോടെ, കോഴിക്കോട് സ്കൂളിൽ കയറി അധ്യാപകരേയും വിദ്യാർഥികളേയും ഇറക്കിവിട്ട് ​ഗേറ്റ് പൂട്ടി കൊടിയുംനാട്ടി മുദ്രാവാക്യം വിളിച്ചു!! ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ശമ്പളം മുടങ്ങുമെന്ന് കരുതി എത്തിയതെന്ന് അധ്യാപകർ

    കോഴിക്കോട്: ദേശീയ പണിമുടക്കിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സമരാനുകൂലികൾ. നെടുമങ്ങാട് GHSS ൽ അധ്യാപകരെ പൂട്ടിയിട്ടു. രാവിലെ സ്കൂളിൽ എത്തിയ എട്ട് അധ്യാപകരെയാണ് സമരാനുകൂലികൾ പൂട്ടിയിട്ടത്. സ്കൂളിലെ മെയിൻ ഗേറ്റ് പൂട്ടിയതിനാൽ. പുറകുവശത്തെ വാതിലിലൂടെയാണ് അധ്യാപകർ അകത്ത് കയറിയത്. ഇതോടെ സമരാനുകൂലികൾ പുറകുവശത്തെ ഗേറ്റും പൂട്ടുകയായിരുന്നു. പിന്നീട് വൈകിട്ട് നാല് മണിയോടെയാണ് അധ്യാപകർക്ക് പുറത്തിറങ്ങാനായത്. അതേസമയം അധ്യാപകർ ഓഫീസ് തുറക്കുകയോ ഹാജർ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. കോഴിക്കോട് സ്കൂളിൽ കയറി അധ്യാപകരെയും വിദ്യാർഥികളെയും സിഐടിയു പ്രവർത്തകർ പുറത്താക്കി. കോഴിക്കോട് കോയറോഡ് ജി.എം. യുപിഎസ് സ്കൂളിലാണ് സംഭവം. ഇവിടെ രാവിലെ സ്കൂളിലെത്തിയ അധ്യാപകരേയും വിദ്യാർഥികളെയുമാണ് സംഘടിച്ചെത്തിയ സമരക്കാർ പുറത്താക്കിയത്. ശേഷം സ്കൂളിന്റെ രണ്ടു ഗേറ്റും പൂട്ടി കൊടികൾ നാട്ടി മുദ്രാവാക്യം വിളിച്ചു സമരക്കാർ പ്രതിഷേധം ആരംഭിച്ചു. തുടർന്ന് സ്കൂളിൽ കയറാനാവാതെ അധ്യാപകർ റോഡിൽ നിലയുറപ്പിച്ചു. ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ശമ്പളം മുടങ്ങുമെന്ന് കരുതിയാണ് ജോലിക്കെത്തിയതെന്നാണ് അധ്യാപകർ പറയുന്നു. വിദ്യാഭ്യാസ വകുപ്പിൽ വിവരം അറിയിച്ചതായും അവർ പറഞ്ഞു.

    Read More »
  • പ്രതിപക്ഷ നേതാവ് നേതാവ് പുതുയു​ഗ യാത്ര നടത്താൻ പാ‌ടില്ല… പക്ഷെ ഏരിയ സെക്രട്ടറിയുടെ കെട്ടിടത്തിന് മുന്നിലൂടെ പോകുന്ന റോഡ് നല്ല വ‍‍ൃത്തിയായി ടാറിട്ടോണം, പൊടിശല്യം ഒഴിവാക്കാൻ ടാറിങ്, കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാലുള്ള സൗകര്യം കണക്കിലെടുത്ത് ഇന്ന് നടത്തിയത്, നിർത്തിവെക്കാൻ നിർദേശം നൽകി- സിപിഎം ഏരിയ സെക്രട്ടറി

    തൊടുപുഴ: കരിമണ്ണൂരിൽ പണിമുടക്ക് ദിവസം സിപിഎം ഏരിയ സെക്രട്ടറിയുടെ കെട്ടിടത്തിനു മുന്നിൽ തക‍ൃതിയായ ടാറിങ്. കരിമണ്ണൂർ സിപിഎം ഏരിയ സെക്രട്ടറി പി.പി. സുമേഷിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്നിലാണ് തൊഴിലാളികൾ പണിമുടക്ക് വകവെക്കാതെ ടാറിങ് ജോലികളിൽ ഏർപ്പെട്ടത്. പണിമുടക്ക് സമരത്തിനു നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാവിന്റെ കെട്ടിടത്തിനു മുന്നിൽ ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ജോലികൾ നടന്നത് വിവാദമായിട്ടുണ്ട്. കെട്ടിടത്തിനു സമീപമുള്ള ഹോട്ടലിലെ മാലിന്യകുഴി നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ പൊടിശല്യം ഒഴിവാക്കാനാണ് ടാറിങ് നടത്തുന്നതെന്നാണ് സുമേഷിന്റെ പ്രതികരണം. പണിമുടക്ക് ദിവസം കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാലുള്ള സൗകര്യം കണക്കിലെടുത്താണ് വ്യാഴാഴ്ച ടാറിങ് നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ജോലികൾ നിർത്തിവയ്ക്കാൻ താൻ തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുമേഷ് പറഞ്ഞു. അതേസമയം പണിമുടക്ക് ദിവസം വാഹനവുമായി പോയവരേയും, സ്കൂൾ കുട്ടികളേയുമെല്ലാം പണിമുടക്ക് അനുകൂലികൾ തടഞ്ഞിരുന്നു. ദേശീയ പണിമുടക്കിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പുതുയുഗ യാത്ര തുടരുന്നതിനെ വിമർശിച്ച് സിപിഎം രം​ഗത്തെത്തിയിരുന്നു.…

    Read More »
  • ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിനുള്ള നടപടികൾ അന്തിമഘട്ടത്തിലേയ്ക്ക്; 114 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിന് അനുമതി കിട്ടി

    ദില്ലി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതിയായി. ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയിൽ ചേർന്ന് അക്വിസിഷൻ കൗൺസിലാണ് അംഗീകാരം നൽകിയത്. ഫ്രഞ്ച് പ്രസിഡൻറിൻ്റെ സന്ദർശനത്തിന് മുൻപാണ് ഈ നിർണ്ണായക നീക്കം. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെ സമിതി നേരത്തെ അനുമതി നൽകിയിരുന്നു. വ്യോമസേനയ്ക്ക് 36 റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങിയിരുന്നു. നാവിക സേനയ്ക്ക് 26 വിമാനങ്ങൾക്കുള്ള കരാറും നൽകി. ഇത് കൂടാതെ 114 വിമാനങ്ങൾ കൂടി വാങ്ങാനാണ് ഇന്ത്യയുടെ നീക്കം . ഈ കരാർ ഫലമണിയുന്നതോടെ ഇന്ത്യൻ വ്യോമശേഷി മറ്റൊരു തലത്തിലേക്ക് ഉയരും. പുതിയ കരാർ പ്രകാരം ഇരുപത് വിമാനങ്ങൾ ഫ്രാൻസ് നിർമ്മിച്ച് ഇന്ത്യയ്ക്ക് നൽകും. ബാക്കിയുള്ള വിമാനങ്ങൾ ഇന്ത്യയിലാകും നിർമ്മിക്കുക. 2021-ൽ ഒപ്പിട്ട 83 വിമാനങ്ങളുടെ കരാറനുസരിച്ച് 2024 ഫെബ്രുവരിയിൽ തന്നെ വിമാനങ്ങൾ നൽകി തുടങ്ങേണ്ടതായിരുന്നു. എന്നാൽ എൻജിൻ വിതരണം,…

    Read More »
  • ‘ബ്രാൻഡിക്ക് പേരു നല്കൂ, നേടൂ 10,000 രൂപ’- ആ പരസ്യം ഞങ്ങൾ നല്കിയിട്ടില്ല, അങ്ങനെയൊരു മദ്യവും നിർമ്മിക്കുന്നുമില്ല’- ബെവ്കോ ഹൈക്കോടതിയിൽ

    കൊച്ചി: പുതുതായി നിർമ്മിക്കുന്ന ബ്രാണ്ടിക്ക് പൊതുജനങ്ങളിൽ നിന്നും പേരും ലോഗോയും തേടിയുള്ള പരസ്യത്തിന് ഹൈക്കോടതിയിൽ വിമർശനം ഉന്നയിച്ചതിന് വിശദീകരണവുമായി ബെവ്‌കോ. പരസ്യം നൽകിയത് തങ്ങളല്ലെന്നും മദ്യ ഉൽപ്പാദനത്തിൽ ഏർപ്പെടുത്തിയിട്ടില്ലെന്നുമാണ് വിശദീകരണം. അതിനാല് തന്നെ പുതിയ ബ്രാന് ഡിന് പേരിടാനുള്ള മത്സരം ഉദിക്കുന്നില്ലെന്ന് ഹൈക്കോടതിയില് സമര് പ്പിച്ച സത്യവാങ്മൂലത്തില് ബെവ്കോ വ്യക്തമാക്കി. മദ്യബ്രാൻ്റിൻ്റെ പേര് നിർദേശിക്കാനും ലോഗോ തയ്യാറാക്കാനും സംഘടിപ്പിച്ച നടപടിയിൽ സർക്കാർ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സർക്കാർ നടപടി. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡിക്ക് ഉചിതമായ പേര് ലോഗോയും ക്ഷണിച്ചിരുന്നു സർക്കാർ പരസ്യം. ബ്രാൻഡിക്ക് ഏറ്റവും മികച്ച പേര് നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്നായിരുന്നു പരസ്യപ്പെടുത്തിയത്. പാലക്കാട് മേനോന്പാറയിലുള്ള മലബാർ ഡിസ്റ്റിലറീസിൽ നിന്നും നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ നിർമ്മിത ബ്രാന്ഡിക്ക് പേരിൻ്റെ ലോഗോയും നിർദ്ദേശിക്കാനുള്ള അവസരമാണ് അതിലൂടെ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ജനുവരി ഏഴിനായിരുന്നു പേര് ലോഗോയും സമർപ്പിക്കാനുള്ള അവസാന തീയ്യതി.…

    Read More »
  • ദേശീയ പണിമുടക്ക് ദിനം പ്രതിപക്ഷനേതാവിന്റെ പുതുയു​ഗ യാത്ര മാറ്റിവയ്ക്കാതിരുന്നത് വലിയ തെറ്റെന്ന് എംവി ​ഗോവിന്ദൻ; ഇത് യുഡിഎഫ് അപമാനിച്ചതിന് തുല്യമെന്ന് എളമരം കരിം

    മലപ്പുറം: ദേശീയ പണിമുടക്കിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പുതുയുഗ യാത്ര തുടരുന്നതിനെ വിമർശിച്ച് സിപിഐഎം. എൽഡിഎഫ് യാത്ര മാറ്റിവെച്ചുവെന്നും യുഡിഎഫ് തയ്യാറായില്ലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഐഎൻടിയുസിയുടെ ആളുകൾ പറയുന്നത് യുഡിഎഫ് സമ്മതിക്കുന്നില്ലായെന്നതാണ്. ഇത് അങ്ങേയറ്റം തെറ്റായ കാര്യമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കക്ഷി രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തി തൊഴിലാളി രാഷ്ട്രീയത്തെ വേർതിരിക്കാൻ പാടില്ല. വി ഡി സതീശൻ ജാഥ മാറ്റണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും അതിനൊരു വിലയും കൊടുത്തില്ല. നരേന്ദ്രമോദി സർക്കാരിനെ തിരുത്താൻ എല്ലാവരും ഫലപ്രദമായി ഇടപെടണം. എല്ലാ ദിവസവും തൊഴിലാളി വിരുദ്ധ നടപടികൾ പണിമുടക്കിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും യുഡിഎഫ് ജാഥ നടത്തുന്നതിന് അപമാനമാണെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം പ്രതികരിച്ചു. കോടിക്കണക്കിന് തൊഴിലാളികള്‍ ജീവന്‍മരണ സമരം നടത്തുമ്പോള്‍ ബഹുമാന സൂചകമായെങ്കിലും ഇന്ന് യുഡിഎഫ് ജാഥ മാറ്റിവെക്കേണ്ടതായിരുന്നു. ഇന്നൊരു ദിവസം മാറ്റിവെച്ചതുകൊണ്ട് ഒരു തെരഞ്ഞെടുപ്പിനെയും ബാധിക്കാൻ…

    Read More »
  • ‘ ഷാഫിയുടെ ചോരയ്ക്ക് പേരാമ്പ്ര പകരം ചോ​ദിക്കും;. ഞങ്ങള്‍ ഒരാളെയും വെറുതെവിടില്ല ‘ – വിഡി സതീശൻ

    കോഴിക്കോട്: ഷാഫി പറമ്പിലിൻ്റെ ചോരയ്ക്ക് പേരാമ്പ്ര പകരം ചോദിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് പുതുയുഗ യാത്രക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഫിയെ മർദ്ദിക്കാനായി കൂട്ടുനിന്ന ഉദ്യോഗസ്ഥർ ചെവിയിൽ നുള്ളിക്കോ. ഞങ്ങൾ വന്നാൽ ഒരാളെയും വെറുതെവിടില്ല. ഞങ്ങളുടെ കുഞ്ഞുങ്ങളെയും സഹോദരങ്ങളെയും തല്ലിച്ചതയ്ക്കാൻ കൂട്ടുനിന്നവർക്കെല്ലാം കൃത്യമായ മറുപടിയുണ്ടാകും. പ്രവർത്തകരുടെ വികാരമുൾക്കൊണ്ടാണ് പറയുന്നത്. അക്രമത്തിൻ്റെയും കൊലവിളിയുടെയും ഭാഷയാണ് സിപിഎമ്മിൻ്റേതെന്നും വി ഡി സതീശൻ പറഞ്ഞു. പേരാമ്പ്രയിൽ വിജയിക്കും ഉറപ്പാണ്. നൂറിലധികം സീറ്റുകളുമായി അധികാരത്തിൽ വരുമെന്നത് ഉറപ്പാണ്. രക്തസാക്ഷികളുടെ കുടുംബം പോലും വെറുക്കുന്ന പാർട്ടിയായി പിണറായി വിജയൻ്റെ സിപിഐഎം മാറി. കേരളത്തിലെ സിപിഐഎമ്മിന് രക്തസാക്ഷിയുണ്ടാകുന്നത് ലോട്ടറിയടിക്കുന്നതുപോലെയാണിപ്പോൾ. അവരുടെ പേരിൽ ഫണ്ടുപിരിച്ച് അടിച്ചുമാറ്റുക. ആ ചോദ്യം ചെയ്ത ഉത്തമനായ കമ്മ്യൂണിസ്റ്റുകാരനെ പുറത്താക്കുക. ഇതാണ് കേരളത്തിലെ കമ്മ്യൂണിസത്തിലെ വൈരുദ്ധ്യാത്മക ഭൗതികവാദം. അഭിമന്യുവിൻ്റെയും വിഷ്ണുവിൻ്റെയും രക്തസാക്ഷി ഫണ്ടുകൾ അടിച്ചുമാറ്റി. സിപിഐഎമ്മുകാരായ വിഷ്ണുവിൻ്റെ കുടുംബം കോൺഗ്രസിൽ ചേർന്നെന്നും വി ഡി സതീശൻ പറഞ്ഞു.

    Read More »
  • മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ സർവേ നടത്തിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാർത്തകൾ; പ്രചരിപ്പിക്കുന്ന നേതാക്കൾക്കെതിരെ കടുത്ത നടപടി- ഹൈക്കമാൻഡ്

    സുനിൽ കനഗോലുവിന്റെയെന്ന പേരിൽ നടക്കുന്ന വ്യാജ സർവ്വേകൾക്കെതിരെ കടുത്ത നടപടിയെടുക്കാൻ നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് തരത്തിൽ സർവ്വേ നടത്താൻ സുനിൽ കനഗോലുവിനെയോ മറ്റാരെയെങ്കിലോ ചുമതലപ്പെടുത്തിയിട്ടില്ലന്നാണ് ഹൈക്കമാൻഡിന്റെ കേരളത്തിലെ പ്രതിനിധിയായ ദീപാ ദാസ് മുൻഷി പറയുന്നത്. ഇത്തരത്തിൽ നടക്കുന്ന പ്രചാരണങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അസംതൃപ്തിയുണ്ടെന്നും അവർ സൂചിപ്പിച്ചു. കേരളത്തിൽ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഓരോ മണ്ഡലങ്ങളിലെയും വിജയസാധ്യത അറിയാനാണ് സുനിൽ കനഗോലുവിനെ ചുമതലപ്പെടുത്തിയത്. ഇതിനെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തുന്നത്. അല്ലാതെ മുഖ്യമന്ത്രി ആരെന്ന തരത്തിലുള്ള ഒരു സർവ്വേ കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്നില്ല. ഇതുവരെ അങ്ങിനെ നടത്തിയിട്ടുമില്ല. ഹൈക്കമാൻഡിന്റെ പേരിൽ ഇത്തരത്തിൽ നടക്കുന്ന സർവ്വേകൾ എല്ലാം വ്യാജമാണെന്നാണ് ദീപാ ദാസ് മുൻഷിയടക്കമുള്ളവർ സൂചിപ്പിക്കുന്നത്. കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ സ്വന്തം നിലയ്ക്ക് മുഖ്യമന്ത്രിക്കുപ്പായം തുന്നിയിരിക്കുന്നതിലും ഹൈക്കമാൻഡിന് എതിർപ്പുണ്ട്. അവരാണ് ഇത്തരത്തിൽ സർവ്വേകളുണ്ടെന്ന് വരുത്തിത്തീർക്കുന്നത്. മുഖ്യമന്ത്രിയെക്കണ്ടുപിടിക്കാൻ സുനിൽ കനിഗോലു സർവ്വേ നടത്തിയെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്നും ഇത്തരത്തിലുള്ള വാർത്തകൾ നൽകുന്ന നേതാക്കൾക്കെതിരെ കടുത്ത…

    Read More »
  • കളിസ്ഥലത്തുനിന്ന് പലഹാരം വാങ്ങിത്തരാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് 8 വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം സമീപത്തെ ഓവുചാലിൽ കൊണ്ടിട്ടു!! മൂന്ന് പ്രതികൾക്ക് വധശിക്ഷ, പ്രതികൾ ദയ അർഹിക്കുന്നില്ല, ശിക്ഷ ഇളവ് നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും- കോടതി

    മംഗളൂരു: എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന മൂന്ന് യുവാക്കൾക്ക് വധശിക്ഷ നൽകാനുള്ള കീഴ്ക്കോടതി വിധി കർണാടക ഹൈക്കോടതി ശരിവെച്ചു. കേസിൽ മധ്യപ്രദേശുകാരായ ജയ്ബാൻ, മുകേഷ് സിങ്, ഝാർഖണ്ഡുകാരനായ മനീഷ് തിർക്കി എന്നിവരെയാണ് മരണംവരെ തൂക്കിലേറ്റാനുള്ള വിധി ഹൈക്കോടതി അം​ഗീകരിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും ശിക്ഷ ഇളവ് നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം 2021 നവംബർ 21-ന് വാമഞ്ചൂർ ഓട്ടുകമ്പനിക്കടുത്താണ് സംഭവം. ഇവിടെ ജോലിക്കാരായ അച്ഛനും അമ്മയ്ക്കുമൊപ്പം കഴിയുകയായിരുന്ന കുട്ടിയെ, കളിസ്ഥലത്തുനിന്ന് പലഹാരം വാങ്ങിത്തരാമെന്നു പറഞ്ഞ് പ്രതികളിലൊരാളായ മനീഷ് തിർക്കി തന്റെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് മറ്റു രണ്ടു പ്രതികളും മുറിയിലെത്തി പീഡിപ്പിച്ചതോടെ കുട്ടി മരിച്ചു. ഇതോടെ മൃതദേഹം തൊട്ടടുത്ത ഓവുചാലിൽ കൊണ്ടിട്ടു. അമ്മയുടെ പരാതിയെത്തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികളും പിടിയിലായത്. ഫൊറൻസിക് പരിശോധനാഫലവും സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായക തെളിവായി.  

    Read More »
Back to top button
error: