NEWS
-
പരീക്ഷയ്ക്കെത്തിയ പ്ലസ് വൺ- പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്, പിടിച്ചുമാറ്റാനെത്തിയ ഓട്ടോ ഡ്രൈവറേയും വിദ്യാർഥികൾ മർദിച്ചു, ഒരു വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റു
തിരുവനന്തപുരം: നെടുവേലി സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. കന്യാകുളങ്ങര ജങ്ഷനിൽ വച്ചാണ് കൂട്ടത്തല്ല് ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അടിപിടികണ്ട് പിടിച്ചുമാറ്റാൻ എത്തിയ ഓട്ടോ ഡ്രൈവറേയും വിദ്യാർത്ഥികൾ മർദിച്ചു. പരീക്ഷയ്ക്ക് എത്തിയ പ്ലസ് വൺ വിദ്യാർഥികളെയാണ് പരീക്ഷ കഴിഞ്ഞു പോയ പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചതെന്നും നാട്ടുകാർ പറയുന്നു. ഒരു പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമായ മർദ്ദനമേറ്റെന്നും നാട്ടുകാർ പറയുന്നു.
Read More » -
കോഴിക്കോട് ജയലക്ഷ്‌മി സിൽക്സിൽ വീണ്ടും തീപിടിത്തം, രണ്ടും മൂന്നും നിലകളിലുണ്ടായ തീപിടിത്തം മുകളിൽ നിലയിലേക്ക് തീ വ്യാപിക്കുന്നു, അപകടമുണ്ടായയുടൻ ജീവനക്കാരേയും കസ്റ്റമേഴ്സിനേയും മാറ്റിയതിനാൽ അപകടം ഒഴിവായി, മുൻപ് തീപിടിത്തമുണ്ടായത് 2023ൽ
കോഴിക്കോട്: കോഴിക്കോട് പാളയത്തെ ജയലക്ഷ്‌മി സിൽക്സിൽ തീപിടിത്തം. ഇന്നു വൈകിട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാപ്രവർത്തകർ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ 5 ഫയർഎൻജിനുകളാണ് സ്ഥലത്തുള്ളത്. കൂടുതൽ ഫയർ എൻജിനുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യം രണ്ടും മൂന്നും നിലകളിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് മുകളിലെ നിലയിലേക്ക് തീ പടരുകയായിരുന്നു. തീപിടിത്തത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകടമുണ്ടായ ഉടനെ ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയവരെയും പുറത്തേക്ക് എത്തിച്ചു. 2023ലും ജയലക്ഷ്‌മി സിൽക്സിൽ തീപിടിത്തമുണ്ടായിരുന്നു. കോടികളുടെ നാശനഷ്ടമാണ് അന്നുണ്ടായത്.
Read More » -
മാറ്റത്തിന്റെ സാരഥികളായി സ്ത്രീകൾ; ‘സേ യെസ്’ നേതൃത്വ സംഗമത്തിന് കൊച്ചിയിൽ തുടക്കം
കൊച്ചി, : വ്യവസായ-വാണിജ്യ മേഖലകളിൽ സ്ത്രീകളുടെ നേതൃപാടവം ഉറപ്പാക്കാനും തുല്യപങ്കാളിത്തം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് സി.ഐ.ഐ ഇന്ത്യൻ വിമെൻ നെറ്റ്‌വർക്ക് (IWN) സംഘടിപ്പിക്കുന്ന ഏഴാം വാർഷിക നേതൃത്വ സംഗമത്തിന് ‘സേ യെസ് 2026’ (SAY YES) കൊച്ചിയിൽ തുടക്കമായി. ‘മാറ്റത്തിന് നേതൃത്വം നൽകുക, ഭാവിയെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടി സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മൂല്യാധിഷ്ഠിതമാകണം നേതൃത്വം സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോഴും മൂല്യങ്ങളിലും ധാർമ്മികതയിലും വിട്ടുവീഴ്ച ചെയ്യാത്ത നേതൃത്വമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് അഡ്വ. സംഗീത വിശ്വനാഥൻ പറഞ്ഞു. “സ്ത്രീകൾ ഇപ്പോൾ അവസരങ്ങൾക്കായി കാത്ത് നിൽക്കുകയല്ല, മറിച്ച് തങ്ങൾക്കായി സ്വന്തം ഇടങ്ങൾ സൃഷ്ടിക്കുകയാണ്. ഒരു സ്ത്രീ ഉയർച്ച കൈവരിക്കുമ്പോൾ അവൾ തനിച്ചല്ല വളരുന്നത്; ഒരു സമൂഹത്തിന് മുഴുവൻ പ്രയോജനപ്പെടുന്ന രീതിയിൽ സാഹചര്യം ഒരുക്കുകയാണ് അവൾ ചെയ്യുന്നത്,” – അവർ കൂട്ടിച്ചേർത്തു. ഐ.ഡബ്ല്യു.എൻ പോലുള്ള വേദികൾ സ്ത്രീകൾക്ക് പരസ്പരം താങ്ങും തണലുമാകാൻ സഹായിക്കുമെന്നും അവർ ഓർമ്മിപ്പിച്ചു. നിർമ്മാണ മേഖലയിലെ…
Read More » -
വീട്ടുചെലവ് കൊടുക്കാത്തതിനെപ്പറ്റി ചോദിച്ചത് പ്രകോപിപ്പിച്ചു!! മദ്യലഹരിയിലെത്തിയ മകൻ വരാന്തയിൽ കസേരയിൽ ഇരിക്കുകയായിരുന്ന അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു, 88 വയസുകാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: മകൻ്റെ ക്രൂരതയ്ക്കിരയായ അമ്മ മരിച്ചു. കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേൽപ്പിച്ച പള്ളിയാന്മൂല വി ശാന്ത (88 ) ആണ് മരിച്ചത്. മദ്യലഹരിയിലെത്തിയ മകൻ കസേരയിൽ ഇരിക്കുകയായിരുന്ന അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. ആക്രമണത്തിൽ വി ശാന്തയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തിൽ പള്ളിക്കാംമൂല ലക്ഷംവീട് കോളനിയുടെ തെരണ്ടി സജീവനെ (58) പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. വരാന്തയിൽ ഇരിക്കുകയായിരുന്ന രാധയെ മദ്യപിച്ചെത്തിയ മകൻ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. തലയടിച്ചുവീണ വൃദ്ധയ്ക്ക് ഗുരുതരമായി പരുക്കുപറ്റിയിരുന്നു, ഇവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. വീട്ടുചെലവിന് കൊടുക്കാത്തതിനെപ്പറ്റി ചോദിച്ചതാണ് പ്രകോപനത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
Read More » -
നിയമവിരുദ്ധ എണ്ണക്കടത്ത്: യു.എസ്. ഉപരോധം മറികടന്ന ഇറാൻ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ മുംബൈ തീരത്ത് പിടിയിൽ; നാവിക-വ്യോമ നിരീക്ഷണം കർശനമാക്കി ഇന്ത്യ
മുംബൈ: യു.എസ്. ഉപരോധം ലംഘിച്ച് നിയമവിരുദ്ധമായി ഇന്ധനക്കടത്ത് നടത്തിയ മൂന്ന് എണ്ണക്കപ്പലുകൾ ഇന്ത്യൻ കൈവശപ്പെടുത്തി. ഇറാനുമായി ബന്ധമുള്ള ഈ കപ്പലുകൾ മുംബൈ തീരത്തുനിന്നാണ് പിടികൂടിയത്. സ്റ്റെല്ലാർ റൂബി, അസ്ഫാൽറ്റ് സ്റ്റാർ, അൽ ജഫ്‌സിയ എന്നീ മൂന്ന് കപ്പലുകളാണ് പിടിച്ചെടുത്തത്. ഇവയെ കൂടുതൽ അന്വേഷണത്തിനായി മുംബൈ തുറമുഖത്തേക്ക് മാറ്റി. മുംബൈ തീരത്തുനിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ അകലെ സംശയാസ്പദമായ സാഹചര്യത്തിൽ കപ്പല് ഇന്ത്യൻ കോസ്റ്റ് ഗാർഡ് തടയുകയായിരുന്നു. യു.എസ്. ഉപരോധം മറികടക്കാൻ ഇറാൻ ഉപയോഗിക്കുന്ന കപ്പലുകളാണിയാണ് നിഗമനം. ഈ കപ്പലുകൾ പലപ്പോഴും തങ്ങളുടെ പേരും ഐഡൻ്റിറ്റിയും മാറ്റിയാണ് കടൽവഴി സഞ്ചരിക്കുക. കടലിൽവെച്ച് ഒരു കപ്പലിൽനിന്ന് മറ്റൊന്നിലേക്ക് എണ്ണ മാറ്റിനിറച്ച് എണ്ണയുടെ ഉറവിടം മറച്ചുവയ്ക്കാനാണ് ഇവർ ശ്രമിച്ചിരുന്നത്. പിടിച്ചെടുത്ത കപ്പലുകളിൽ അൽ ജഫ്‌സിയ 2025-ൽ ഇറാനിൽനിന്ന് ജിബൂട്ടിയിലേക്ക് എണ്ണ കടത്തിയതായി രേഖകളുണ്ട്. ഇറാൻ്റെ പതാകയുള്ള കപ്പലാണ് സ്റ്റെല്ലാർ റൂബി. അസ്ഫാൽറ്റ് സ്റ്റാർ, പ്രധാനമായും ചൈനീസ് മേഖലയിലാണ് സർവീസ് നടത്തിയത്. അതേസമയം പിടിച്ചെടുത്ത കപ്പലുകൾക്കോ…
Read More » -
ഇറാനെ വിരട്ടി അമേരിക്ക; യുദ്ധവിമാനങ്ങളും നാവികസന്നാഹവും സുസജ്ജം; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം നിർണ്ണായകം
വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാംവട്ട ചർച്ചകൾ പരാജയമടഞ്ഞാൽ ഉടൻ സൈനീക നീക്കമെന്ന പ്രസിഡൻ്റിൻ്റെ വാക്കുകളുടെ ആക്കം കൂട്ടി മധ്യേഷ്യയിൽ യുഎസ് വ്യോമ, നാവിക വിന്യാസം ശക്തമാക്കി. ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് സ്വിസ് നഗരമായ ജനീവയിലാണ് നടക്കുന്നത്. ചർച്ചകൾക്ക് മുന്നോടിയായി ഇറാനെ ഭയപ്പെടുത്താനും ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ ആക്രമണത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കാനുമുള്ള സൈനീക നടപടിയാണ്. ബ്രിട്ടനിലെ അമേരിക്കൻ എയർഫോഴ്‌സ് വിമാനങ്ങൾ, ടാങ്കറുകൾ, ഫൈറ്റർ ജെറ്റുകൾ എന്നിവ മധ്യേഷ്യയ്ക്ക് സമീപത്തേക്ക് മാറിയിട്ടുണ്ട്. കൂടുതൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് എത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജോർദാൻ, ബഹ്റൈൻ, സൗദി അറേബ്യയിലേക്ക് നിരവധി സൈനിക ചരക്ക് വിമാനങ്ങളാണ് എത്തിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ജോർദാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ യുഎസ് യുദ്ധവിമാനങ്ങൾക്ക് അനുമതി ലഭിച്ചു. ജനുവരി അവസാനത്തോടെ 12 അമേരിക്കൻ എഫ്-15 യുദ്ധ വിമാനങ്ങളെ ജോർദാനിലെ മുവാഫഖ് സാൾട്ടി വ്യോമതാവളത്തിൽ വിന്യസിച്ചിട്ടുണ്ട്. ഓപ്പൺ-സോഴ്സ് ഫ്ലൈറ്റ് ഡാറ്റ പ്രകാരം ഈ മേഖലയിലേക്ക് 250-ൽ അധികം…
Read More » -
കാടിനു തീയിട്ടെന്നാരോപിച്ച് ആദിവാസി യുവാവിനെ പത്തോളം വനം വകുപ്പ് ഉദ്യോഗസ്ഥർ കെട്ടിയിട്ട് മർദിച്ചതായി പരാതി!! മർദനം പണിക്കിടെ കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി… ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയില്ല- മർദനമേറ്റ രാധ
മലമ്പുഴ: ചെറാടിലെ കാട്ടിൽ തീയിട്ടെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടംചേർന്നു കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ചെറാട് സ്വദേശി രാധയ്ക്കാണ് മർദ്ദനമേറ്റത്. ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് യുവാവ് പറഞ്ഞു. കാട്ടിൽ തീയിട്ടെന്നാരോപിച്ച് കഴിഞ്ഞ ഏഴാം തീയതിയാണ് ആദിവാസി യുവാവിനെ വനം വകുപ്പ് വാച്ചർമാർ സംഘം ചേർന്നു മർദിച്ചത്. ചെറാട് ഭാഗത്ത് ഗോപാലൻ എന്നയാളുടെ പറമ്പിൽ ജോലിക്ക് ചെന്നതായിരുന്നു ആദിവാസി യുവാവ് രാധ. പത്തോളം വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി രാധയെ കാട്ടിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്നും യുവാവ് പറഞ്ഞു. പ്രദേശത്തെ കുറുമ്പാച്ചി മലയിൽ നിന്നും പുക ഉയരുന്നത് കണ്ടെന്നും തീവച്ചത് താനാണെന്ന് ആരോപിച്ചായിരുന്നു മർദ്ദിച്ചതെന്നും രാധ പറഞ്ഞു. അതേസമയം പണി ഇല്ലാത്ത സമയത്ത് കാട്ടിൽ തേൻ എടുക്കാൻ പോകാറുണ്ടെന്നും, താൻ തീയിടാറില്ലെന്നും രാധ പറഞ്ഞു. സംഭവത്തിൽ മലമ്പുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് പൊതുപ്രവർത്തകൻ വിളയോടി വേണുഗോപാൽ ആരോപിച്ചു. കുറ്റക്കാരായ…
Read More » -
സ്വദേശിവത്ക്കരണം കർശനമാക്കി ഒമാൻ; പ്രവാസികളുടെ തൊഴിൽ പെർമിറ്റ് നിയമങ്ങൾ പരിഷ്‌കരിച്ചു; വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് കടുത്ത നടപടി
മസ്‌കറ്റ്: ഒമാനിൽ പ്രവാസികളുടെ തൊഴിൽ പെർമിറ്റ് നിയമങ്ങൾ പരിഷ്‌കരിച്ചു. സ്വദേശികൾക്ക് കൂടുതൽ ജോലി നൽകുന്ന രീതിയിലാണ് പ്രവാസികളുടെ വർക്ക് പെർമിറ്റ് പരിഷ്കരിച്ചത്. സ്വദേശിവൽക്കരണം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് ഫീസ് ഇരട്ടിയാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രവാസികൾക്കുള്ള വർക്ക് പെർമിറ്റുകളും പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസുകളും നിയന്ത്രിക്കുന്ന ചട്ടങ്ങളിലാണ് ഒമാൻ ഭേദഗതി വരുത്തിയത്. സ്വദേശികളുടെ തൊഴിൽ നിരക്കുകൾ വർദ്ധിപ്പിക്കുകയും തൊഴിൽ വിപണിയുടെ നിയന്ത്രണം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.പുതുക്കിയ പ്രവാസി വർക്ക് പെർമിറ്റ് ചട്ടക്കൂടിൽ, കമ്പനികളെ മൂന്ന് വിഭാഗങ്ങളാണ് തിരിച്ചിരിക്കുന്നത്. ഗ്രീൻ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി വർക്ക് പെർമിറ്റ് ഫീസിൽ 30% കിഴിവ് ലഭിക്കും. കൃത്യമായി സ്വദേശിവൽക്കരണ നയം നടപ്പാക്കുന്നതിനുള്ള അംഗീകാരമാണ് ഇത്. സ്വദേശിവൽക്കരണ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ യെല്ലോ അല്ലെങ്കിൽ റെഡ് വിഭാഗങ്ങളിൽപ്പെടുന്ന കമ്പനികൾക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കും. അതേസമയം, ‘റിയാദ’ കാർഡ് കൈവശമുള്ള സംരംഭങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നും തൊഴിൽ ഡയറക്ടർ ജനറലും വക്താവുമായ അമ്മാർ ബിൻ സലേം അൽ…
Read More » -
വിദേശത്തേക്കു പോകാൻ വെറും രണ്ടുദിവസംമാത്രം ബാക്കി, ബൈക്ക് യാത്രികന്റെ ജീവനെടുത്ത് കലുങ്ക് നിർമാണത്തിനായി മാസങ്ങൾ മുൻപ് റോഡിലെടുത്ത പിഡബ്ല്യുഡിയുടെ കുഴി!! അന്വേഷിക്കും, വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി- മന്ത്രി റിയാസ്
തൊടുപുഴ: പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. തൊടുപുഴ മുതലക്കോടം സ്വദേശി ജെയിസ് ബെന്നി (27) യാണ് കലുങ്ക് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് മരിച്ചത്. ഇന്നലെ രാത്രി 10:45 ഓടെയാണ് തൊടുപുഴയിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന ജെയിസ് ബെന്നിയുടെ ബൈക്ക് മുതലക്കോടം മാവിൻ ചുവട്ടിലാണ് അപകടത്തിൽപ്പെട്ടത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കലുങ്ക് നിർമ്മാണത്തിനായി മാസങ്ങൾക്ക് മുമ്പ് എടുത്ത കുഴിയിൽ പതിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജെയ്സിന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റന്നാൾ വിദേശത്തേക്ക് പോകാനിരിക്കെയാണ് അധികൃതരുടെ അനാസ്ഥയിൽ ജീവൻ നഷ്ടമായത്. അതേസമയം പിഡബ്ല്യുഡി ജീവനക്കാരുടെ അനാസ്ഥയാണ് അപകടകാരണം എന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തി.മാസങ്ങളായി അപകടാവസ്ഥയിൽ തുടരുന്ന കുഴി മൂടണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ തൊടുപുഴ പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു. PWD വിജിലൻസ് ഡെപ്യൂട്ടി എൻജിയനീറോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്…
Read More » -
സ്‌കൂളിലേക്ക് പോകുന്ന വാൻ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു, 15 കുട്ടികൾക്കും ആയയ്ക്കും പരുക്ക്, കനാലിൽ വെള്ളം കുറവായിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ കനാലിലേക്കു മറിഞ്ഞു 15 കുട്ടികൾക്കു പരുക്ക്. പൂവത്തൂർ സ്‌കൂളിലെ വാനാണ് കനാലിൽ വീണത്. അപകടത്തിൽ 15 കുട്ടികൾക്കും ആയയ്ക്കും പരുക്കുപറ്റി. ഇതിൽ രണ്ടു കുട്ടികളുടെ പരുക്ക് സാരമാണെന്നാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ട കുട്ടികളെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിൽ ഉണ്ടായിരുന്ന ആയയ്ക്കും പരുക്കേറ്റിട്ടുണ്ട്. സ്‌കൂളിലേക്ക് പോകുന്ന വഴിയിലുള്ള കനാലിലേക്കാണ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞത്. കനാലിൽ വെള്ളം കുറവായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
Read More »