NEWS
-
ഇനി വൈകില്ല…ആണവ ധാരണ അന്തിമമാകുന്നതിന് ഒരു കൈയ്യകലം മാത്രമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി
വാഷിങ്ടണ്‍: അമേരിക്കയുമായി ചരിത്രപരമായ ആണവ ധാരണ കയ്യെത്തും ദൂരത്തെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി. മറ്റന്നാൾ ഇറാൻ – അമേരിക്ക മൂന്നാം വട്ട ചർച്ച നടക്കാനിരിക്കെയാണ് നിർണായക പ്രതികരണം. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനേക്കാൾ കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും കരാർ നടപ്പിലായില്ലെങ്കിൽ ഇറാന് അത് വളരെ മോശം ദിവസമായിരിക്കുമെന്ന് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ ഇറാനിലെ ജനങ്ങളെ ലക്ഷ്യമിട്ട് പേർഷ്യൻ ഭാഷയിൽ അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസിയായ സി ഐ എ ഇട്ട പോസ്റ്റ് വൻ ചർച്ചയായി. തങ്ങളെ ബന്ധപ്പെടാനുള്ള വഴികളാണ് പോസ്റ്റിൽ വിശദീകരിക്കുന്നത്. വിവിധ സാഹചര്യങ്ങളെ നേരിടുന്നതിൽ അമേരിക്ക – ഇസ്രയേൽ സൈനിക മേധാവിമാർ ചർച്ച നടത്തി. ചൊവ്വാഴ്ചയാണ് വിവര ദാതാക്കൾക്ക് സെൻട്രൽ ഇന്‍റലിജൻസ് ഏജൻസി സഹായം വാഗ്ദാനം ചെയ്തത്. ട്രംപ് ഇറാനിൽ സൈനിക ആക്രമണത്തിന് പദ്ധതിയിട്ടാൽ യുഎസ് ചാര ഏജൻസിയെ സുരക്ഷിതമായി ബന്ധപ്പെടാനുള്ള വഴിയെ കുറിച്ചാണ് പേർഷ്യൻ ഭാഷയിൽ നിർദേശങ്ങൾ നൽകിയത്- “ഹലോ…
Read More » -
ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാവാത്തതിനെ തുടർന്ന് ബധിരനും മൂകനുമായ യുവാവിന് ക്രൂര മർദനം, ലോഡ്ജിലെത്തിച്ചത് സുഹൃത്തായ യുവതി
കൊച്ചി : പനമ്പിള്ളി നഗറിലെ ലോഡ്ജിൽ ഭിന്ന ശേഷിക്കാരന് ക്രൂരമർദ്ദനം. ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിലുള്ള വിരോധമാണ് മർദനത്തിന് കാരണം. കലൂരിൽ താമസിക്കുന്ന ബധിരനും മൂകനുമായ യുവാവിനാണ് മർദനമേറ്റത്. ഇയാൾ കൊല്ലം സ്വദേശിയാണ്. ഞായറാഴ്ചയാണ് സംഭവമുണ്ടാവുന്നത്. യുവാവിനെ സുഹൃത്തായ യുവതിയാണ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുന്നത്. ഇവർ തമ്മിൽ ഒരുമാസമായി ഇൻസ്റ്റാഗ്രാം വഴി പരിചയത്തിലായിരുന്നു. ഇവർ തമ്മിലുള്ള ചാറ്റിങ്ങ് യുവതിയുടെ മറ്റൊരു സുഹൃത്ത് കാണുകയും അതിൽ പ്രകോപിതനായ അയാൾ യുവതിയെക്കൊണ്ട് ഭിന്നശേഷിക്കാരനായ യുവാവിനെ റൂമിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ആ സമയം ഇവരുടെ മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. ഇവിടെ വച്ച് തർക്കമുണ്ടായതിനെ തുടർന്ന് മർദനമേൽക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ടോർച്ച് വച്ച് മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. പിന്നീട് സുഹൃത്തുക്കൾ വന്നാണ് ഇയാളെ ആശുപത്രിയിലെത്തിക്കുന്നത്. ഇയാൾക്ക് വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സംഘടന വഴി നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത കടവന്ത്ര പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കണ്ടാലറിയുന്ന…
Read More » -
വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; തെളിവെടുപ്പ് നടന്നു; എല്ലാം വിവരിച്ച് ഷാജി
കൊച്ചി: വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ തെളിവെടുപ്പ് നടന്നു. അതിക്രൂരമായ മർദനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട സുധയും സുഹൃത്ത് ഷാജിയും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. തൻ്റെ കുടുംബം തകർക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതായും പ്രതി മൊഴിനൽകി. ഷാജിയും സുധയും ഏറെനാൾ സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയുണ്ടായ ആക്രമണത്തിൽ അടിപിടിയിൽ ഷാജി സുധയെ ശ്വാസംമുട്ടിച്ചശേഷം ട്രാക്കിൽ തള്ളുകയായിരുന്നു. ഷാജി യുവതിയുടെ മുഖത്തും കണ്ണിലും പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. ഇതിനിടെ കരിങ്കല്ലിലേക്ക് തെറിച്ചു വീണ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. ബന്ധം പുറത്തുപറഞ്ഞ് തൻ്റെ കുടുംബം തകർക്കുമെന്ന സുധയുടെ ഭീഷണിയടക്കം പ്രകോപനപരമായ കാരണമായെന്നാണ് പ്രതിയുടെ മൊഴി. സംഭവസ്ഥലത്തേക്ക് ഇരുവരും കാറിലാണ് എത്തിയത്. വാഹനത്തിൽനിന്ന് പുറത്തിറങ്ങിപാലത്തിനടുത്തേക്ക് നടന്നു. തുടർന്ന് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ ഷാജിയുടെ ഫോൺ സുധ എടുത്തെറിഞ്ഞു. ഇതിൽ പ്രകോപിതനായ ഷാജി സുധയുടെ മുഖത്തും കണ്ണിലും മുഷ്ടി ചുരുട്ടി ആഞ്ഞാഞ്ഞിടിക്കുകയായിരുന്നു.…
Read More » -
ഓര്‍ത്തഡോക്സ് സഭ, എൻഎസ്എസ് ആസ്ഥാനങ്ങളിലെത്തി രമേശ് ചെന്നിത്തല; സന്ദർശനങ്ങളിൽ രാഷ്ട്രീയ പ്രാധാന്യമില്ലെന്നും വ്യക്തിപരമായ ബന്ധങ്ങളുടെ ഭാഗമായെന്നും പ്രതികരണം
കോട്ടയം: തെരഞ്ഞെടുപ്പ് അടുത്തുവുന്നതിനിടെ .ഓർത്തഡോക്സ് സഭാ, എൻഎസ്എസ് ആസ്ഥാനങ്ങളിൽ രമേശ് ചെന്നിത്തലയുടെ നന്ദർശനം. രാവിലെ ദേവലോകത്തെ ഓര്‍ത്തഡോക്സ് സഭ ആസ്ഥാനത്തെത്തിയ രമേശ് ചെന്നിത്തല കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷമാണ് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ്ത്തിയത്. എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചതിൽ രാഷ്ട്രീയ പ്രാധാന്യമില്ലെന്നും പുഷ്പാർച്ചന നടത്താൻ വേണ്ടി വന്നതാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കോളേജിൽ പഠിക്കുന്ന കാലം മുതൽ എൻഎസ്എസ് ആസ്ഥാനത്ത് താൻ പുഷ്പാർച്ചന നടത്താറുണ്ടെന്നും എൻഎസ്എസുമായി തനിക്ക് പണ്ട് അകൽച്ചയുണ്ടായിരുന്നുവെന്നും ഇപ്പോൾ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓര്‍ത്തഡോക്സ് സഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ദേവലോകത്ത് ഇന്നും ഇന്നലെയും താൻ പോകാൻ തുടങ്ങിയതല്ലെന്നും ബാവ തിരുമേനിമാരുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പുതുയുഗയാത്ര ഇന്നലെ ചങ്ങനാശ്ശേരിയിൽ ഉദ്ഘാടനം ചെയ്തത് താൻ ആണ്. വിഡി സതീശന്‍റെ പുതുയുഗയാത്ര കേരളത്തെ ഇളക്കിമറിച്ചിരിക്കുന്നു. പത്തു വർഷത്തെ ഇടതുപക്ഷ ഭരണത്തിനെതിരായ ശക്തമായ ജനവികാരം ഉണ്ടാകും. എൽഡിഎഫിന്‍റെ ജാഥ വിജയിച്ചില്ല എന്ന് സിപിഐ തന്നെ പറഞ്ഞു..…
Read More » -
കുടുംബജീവിതം തകർക്കുമെന്ന് സുധ പറഞ്ഞു, തുടർന്ന് വകവരുത്തി, ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിട്ടു; സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി
വൈറ്റില∙ കോട്ടയം ചിങ്ങവനം പനച്ചിക്കൽ സുധ ബേബിയുടെ (46) കൊലപാതകം ആസൂത്രിതമല്ലെന്നു പൊലീസ്. കുടുംബജീവിതം തകർക്കുമെന്ന് സുധ പറഞ്ഞതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നു വൈറ്റില പൊന്നുരുന്നി കണ്ടത്തിൽ കെ.വി.ഷാജി (63) പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് സുധയുടെ മൃതദേഹം റെയില്‍വേ ട്രാക്കിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. ഹൈക്കോടതി മുൻ ജീവനക്കാരനാണ് ഷാജി. ക്രൂരമായ ഉപദ്രവമാണ് യുവതി നേരിട്ടതെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ മുഖത്ത് ഷാജി പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയ സുധ അമ്മ അശ്വതിയോടൊപ്പം പൂത്തോട്ടയിലായിരുന്നു താമസം. ഹൈക്കോടതി മുൻ ജീവനക്കാരിയായ അശ്വതി വഴിയാണു മകൾ സുധയുമായി ഷാജി ബന്ധം സ്ഥാപിച്ചത്. മാനസിക വിഭ്രാന്തിയോടെ പെരുമാറിയിരുന്ന സുധ ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണു സുധയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിൽ ഷാജി ഇട്ടതെന്നാണു പൊലീസ് പറയുന്നത്. ഇരുവരും ഏറെ നാൾ സുഹൃത്തുക്കളായിരുന്നു. വാക്കു…
Read More » -
‘ഞാനിടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യാ- പാക് സംഘർഷം ആണവ യുദ്ധമായേനെ, പാക്ക് പ്രധാനമന്ത്രിയടക്കം കൊല്ലപ്പെടുമായിരുന്നു‘- ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ട്രംപ്
വാഷിങ്ടൻ: ഇക്കഴിഞ്ഞ വർഷം നടന്ന ഇന്ത്യ–പാക്ക് സംഘർഷം അവസാനിപ്പിക്കാൻ കാണമായത് കൃത്യസമയത്തുണ്ടായ തന്റെ ഇടപെടലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താനിടപെട്ടില്ലായിരുന്നെങ്കിൽ പാക്ക് പ്രധാനമന്ത്രി മരിക്കുമായിരുന്നെന്ന് ട്രംപ് പറയുന്നു. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങളെക്കുറിച്ച് പരാമർശിച്ചത്. ‘‘ എന്റെ ഭരണത്തിലെ ആദ്യ പത്തു മാസത്തിനുള്ളിൽ 8 യുദ്ധങ്ങൾ അവസാനിപ്പിച്ചു. പാക്കിസ്ഥാനും ഇന്ത്യയുമായി ആണവയുദ്ധം ഉണ്ടാകുമായിരുന്നു. ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക്ക് പ്രധാനമന്ത്രിയടക്കം 35 മില്യൻ ജനങ്ങൾ കൊല്ലപ്പെടുമായിരുന്നു’’–ട്രംപ് പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറെന്നു പേരിട്ട ഓപ്പറേഷനിലൂടെ പാക്കിസ്ഥാനിലെ സൈനിക–ഭീകരവാദ കേന്ദ്രങ്ങൾ ആക്രമിച്ചത്. പാക്കിസ്ഥാനിലെ നിരവധി കേന്ദ്രങ്ങൾ ആ ആക്രമണത്തിലൂടെ ഇന്ത്യ തകർത്തു. യുഎസ് സമ്മർദത്തെ തുടർന്നാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം. തീവ്രവാദത്തിന്റെ ഒന്നാം നമ്പർ സ്പോൺസറാണ് ഇറാനെന്ന് ട്രംപ് ആരോപിച്ചു. ഡിസംബർ 25ന് ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചശേഷം 32,000പേരാണ് കൊല്ലപ്പെട്ടത്. ആണവായുധം ഉണ്ടാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിൽ…
Read More » -
കേരളത്തിൽ പുതുതായി നിർമ്മിക്കുന്ന സർക്കാർ സ്‌കൂളുകൾക്കും കോളേജുകകൾക്കും സർവ്വകലാശാലകൾക്കും മതങ്ങളുമായി പേരുകൾ നല്കില്ലയെന്ന തീരുമാനവുമായി മന്ത്രി സഭാ യോഗം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തിൽ മതേതര തത്വങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി, പുതുതായി സ്ഥാപിതമാകുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങ്‍ക്ക് ഇനി മതത്തെ അടിസ്ഥാനമാക്കിയുള്ള പേരുകൾ ഉപയോഗിക്കില്ലെന്ന് കേരള സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനം, ഭാവിയിൽ സ്ഥാപിക്കപ്പെടുന്ന സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മറ്റ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് ബാധകമാണ്. എന്നാൽ, നിലവിലുള്ള സ്ഥാപനങ്ങൾക്ക് പുതിയ തീരുമാനം ബാധകമാകില്ല. സർക്കാർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതേതരമായി തുടരുകയും ഭരണഘടനാ മൂല്യങ്ങളായ സമത്വവും ഉൾക്കൊള്ളുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ നടപടിയിലൂടെ അർത്ഥമാക്കുന്നത്. ഭാവിയിലെ എല്ലാ സ്ഥാപനങ്ങളെയും നിഷ്പക്ഷരാക്കുകയും, എല്ലാവരെയും ഉൾക്കൊള്ളുന്നതിനോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. മന്ത്രിസഭ അംഗീകരിച്ച വിശാലമായ നയപരമായ നടപടികളുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയും ക്ഷേമവും പരിശോധിക്കുന്നതിനായി നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ തത്വത്തിൽ അംഗീകരിക്കുകയും…
Read More » -
പ്രധാനമന്ത്രി മോദിയുടെ ഇസ്രായേൽ സന്ദർനം ഇന്ന് മുതൽ; തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്ന പുതുപങ്കാളിത്തങ്ങളിൽ ധാരണയായേക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25-26 തീയതികളിൽ (ബുധൻ, വ്യാഴം) ഇസ്രായേൽ സന്ദർശിക്കും . പ്രതിരോധം, സുരക്ഷ, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, നവീകരണം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണും. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും മോദി കൂടിക്കാഴ്ച നടത്തും. ഇ സ്രായേൽ പാർലമെന്റായ നെസ്സെറ്റിനെ അദ്ദേഹം അഭിസംബോധന ചെയ്യും. ഔദ്യോഗിക വൃത്തങ്ങൾ പ്രകാരം ബുധനാഴ്ച ഒരു സ്വകാര്യ അത്താഴവിരുന്നിലാവും മോദി നെതന്യാഹുവിനെ കാണുക. ഇറാനെതിരെ അമേരിക്ക സൈനീക സജ്ജീകരണം നടത്തിവരുന്നതിനിടയിലാണ് മോദിയടെ ഇസ്രയേൽ സന്ദർശനം എന്നതും ശ്രദ്ധേയം. “സന്ദർശന വേളയിൽ, പ്രധാനമന്ത്രി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണും . ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിൽ കൈവരിച്ച ഗണ്യമായ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യും. ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം, പ്രതിരോധം, സുരക്ഷ, കൃഷി, ജല മാനേജ്മെന്റ്, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ജനങ്ങൾ തമ്മിലുള്ള കൈമാറ്റം എന്നിവയുൾപ്പെടെ സഹകരണത്തിന്റെ വിവിധ മേഖലകളിലെ കൂടുതൽ അവസരങ്ങളെക്കുറിച്ച് ചർച്ച…
Read More »

