LocalNEWS

പാതിരാത്രി മദ്യപിച്ചെത്തി യുവതിയുടെ അഴിഞ്ഞാട്ടം: അസഭ്യം പറഞ്ഞ് പൊലീസിനെ കയ്യേറ്റം ചെയ്ത 38കാരി ജയിലിലായി

     മദ്യപിച്ച് അഴിഞ്ഞാടുകയും പ്രദേശവാസികളെ പുലഭ്യം പറഞ്ഞ് കാല്‍ ഉയർത്തി ചവിട്ടുകയും പൊലീസിനെ കയ്യേറ്റം ചെയ്യുകയും ചെയ്തത സംഭവത്തില്‍ 38കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ രാമന്തളി പഞ്ചായത്ത് നിവാസിയായ റസീനയെയാണ് തലശ്ശേരി എസ് ഐ വി.വി ദീപ്തി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസംരാത്രി തലശ്ശേരി കീഴന്തിമുക്കിലായിരുന്നു യുവതിയുടെ അഴിഞ്ഞാട്ടം. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ എസ്‌ഐയ്ക്ക് നേരെയും ഇവര്‍ പരാക്രമം നടത്തി. സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായി മാറിയിരിക്കുകയാണ് യുവതി മദ്യപിച്ച് കൂത്താടുന്നതിന്റെ ദൃശ്യങ്ങള്‍.

അറസ്റ്റ് ചെയ്ത യുവതിയെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വഴിയും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സ്ത്രീ മദ്യപിച്ച് വാഹനത്തിലെത്തി പരാക്രമം നടത്തുന്നത് നിത്യ സംഭവമാന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

വിവിധ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. യുവതി സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Back to top button
error: