Kerala

    • ക്ഷേത്രോത്സവത്തിനിടെ നടുറോഡിൽ കിടന്ന് സിപിഎം വെളളറട ലോക്കൽ സെക്രട്ടറിയുൾപ്പെടെയുള്ളവരുടെ സംഘം നൃത്തം, ​ഗതാ​ഗത കുരുക്ക് വന്നതോടെ മാറി നിൽക്കാൻ ആവശ്യപ്പെട്ട എസ്ഐയെ എടുത്തിട്ട് തല്ലി, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസ്

      തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ മർദിച്ചെന്ന് പരാതി. വെളളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനുൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9മണിയോട് കൂടിയാണ് സംഭവം. വെളളറടയിൽ ചൂണ്ടിക്കൽ ക്ഷേത്രോത്സവത്തിലെ ഘോഷയാത്ര ജം​ഗ്ഷനിലെത്തിയപ്പോൾ സിപിഎം വെളളറട ലോക്കൽ സെക്രട്ടറിയുൾപ്പെടെയുള്ള സംഘം നൃത്തം ചെയ്യുന്നത് ​ഗതാ​ഗതക്കുരുക്കുണ്ടാക്കി. ഇവിടെ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതോടെ ഇവർ പ്രകോപിതരായി എസ്ഐയെ മർദിക്കുകയായിരുന്നു. സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർ എസ്ഐയെ മർദിക്കുകയും പിന്നീട് ചികിത്സ തേടാൻ അനുവദിക്കുകയും ചെയ്തില്ല.

      Read More »
    • ‘ഞാനും കുടുംബവും ആത്മഹത്യയുടെ വക്കിൽ, നീതിയും സംരക്ഷണവും വേണം’; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി എംഎ ഷഹനാസ്

      തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ സഹയാത്രികയും എഴുത്തുകാരിയും പ്രസാധകയുമായ എം.എ. ഷഹനാസ് പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ഷഹനാസ് പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി എത്തിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് വ്യാജ പെരുമാറ്റം തുറന്നുപറഞ്ഞതിൻ്റെ പേരിൽ തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് ഷഹനാസിൻ്റെ പരാതി. രാഹുൽ മാക്കൂട്ടത്തിൻ്റെയും ഷാഫി പറമ്പിലിൻ്റെയും അനുയായിയായ നിബു വർഗീസ് എന്നയാളാണ് സാമൂഹികമാധ്യമങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മോശമായ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് പരാതിയിൽ പറയുന്നു. താൻ ഭർത്താവും കുട്ടിയുമായി ജീവിച്ചുവരികയാണ്. സൈബർ ആക്രമണത്തെ തുടർന്ന് താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. ഈ ട്രോമ താങ്ങാനാകുന്നില്ല; പരാതിയിൽ പറയുന്നു. നിബു വർഗീസ് എന്നയാളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ലിങ്കും പോസ്റ്റുകളുടെ ലിങ്കുകളും സഹിതമാണ് ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.

      Read More »
    • സുരേഷ് ​ഗോപിക്കു പിന്നാലെ തൃശൂരിനെ ഉള്ളംകയ്യിലെടുക്കാൻ പത്മജയും, പാലക്കാട് ഹെവി വെയ്റ്റ് സ്ഥാനാർഥിയായി ശോഭ സുരേന്ദ്രൻ!! ബിജെപിയിൽ സ്ഥാനാർഥി ചിത്രം തെളിയുന്നു

      തിരുവനന്തപുരം: നിയമസഭാ തെരഞ്ഞുപ്പിൽ ബിജെപി ചിത്രം തെളിയുന്നു. പത്മജ വേണുഗോപാൽ തൃശൂരിലും ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ബിജെപി സംസ്ഥാന ദേശീയ നേതൃത്വങ്ങൾ ഇരുവരോടും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചനകൾ പുറത്തുവരുന്നുണ്ട്. ഇതോടെ എ ഗ്രേഡ് മണ്ഡലങ്ങളായി ബിജെപി പരിഗണിക്കുന്ന തൃശ്ശൂരിലും പാലക്കാട്ടും ഹെവി വെയ്റ്റ് സ്ഥാനാർത്ഥികളെതന്നെയാണ് ബിജെപി നിശ്ചയിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ 946 വോട്ടുകൾക്ക് പരാജയപ്പെട്ട പത്മജാ വേണുഗോപാൽ ഇത്തവണ ബിജെപി ടിക്കറ്റിലാണ് തൃശ്ശൂരിൽ അങ്കം കുറിക്കുക. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 35 ഡിവിഷനുകളിൽ സുരേഷ്ഗോപിക്ക് മേൽക്കൈ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാൻ കോർപ്പറേഷനിൽ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിലും പത്മജയുടെ വരവോടെ കാര്യങ്ങൾ തിരിയും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. നിലവിൽ തിരുവനന്തപുരത്തുള്ള പത്മജാ വെള്ളിയാഴ്ചയോടുകൂടി തൃശ്ശൂർ എത്തി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചേക്കും. അതേസമയം 2016 ൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ശോഭാ സുരേന്ദ്രന് നാൽപതിനായിരത്തിലധികം വോട്ടുകളാണ് നേടാനായത്. ബിജെപി അന്ന് തൊട്ട് മണ്ഡലത്തിൽ…

      Read More »
    • സർക്കാർ ഔദ്യോഗിക യന്ത്രങ്ങൾ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’- വി.ഡി. സതീശൻ

      ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദൃശ്യ സംവിധാനങ്ങളെ മുഴുവൻ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിൻ്റെ ഭാഗമായാണ് ഡാറ്റാ മോഷണമടക്കം നടന്നതെന്നും അദ്ദേഹം ഇടുക്കിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം നൽകുന്ന സ്പാർക്കിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യൽ മീഡിയ വിഭാഗമാണ് ഡാറ്റാ മോഷണം നടത്തിയതെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ പറഞ്ഞു. നവകേരള സർവേയ്ക്ക് ഡിവൈഎഫ്ഐക്കാർ വൊളൻ്റിയർമാരാകണമെന്ന് പാർട്ടിയാണ് സർക്കുലർ ഇറക്കിയത്. ഇതിനുശേഷം ഇവർക്ക് പണംനൽകാൻ സർക്കാർ ഉത്തരവിട്ടു. നാട്ടുകാരുടെ നികുതിപ്പണം ഉപയോഗിച്ച് സർക്കാരിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഡിവൈഎഫ്ഐക്കാരെ കൊണ്ട് ചെയ്യാനുള്ള ശ്രമം കോടതി തടഞ്ഞു. ഇതിനുപുറമെ സർക്കാരിൻ്റെ നേട്ടങ്ങൾ ട്രൈബൽ കോളനികളിൽ പോയി വിവരിച്ചു കൊടുക്കാൻ പല ജില്ലകളിലേയും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇത്തരത്തിൽ സംവിധാനങ്ങളെ മുഴുവൻ ദുരുപയോഗം ചെയ്തുകൊണ്ട് വ്യാപകമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ് സർക്കാർ. കോടികളാണ് ഇതിനായി പിആർഡി മുടക്കുന്നത്. ഈ വിധത്തിലെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ ഔദ്യോഗിക യന്ത്രങ്ങൾ…

      Read More »
    • എഴുത്തുകാരൻ വി.ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസ്; കോടതിയിൽ ഹാജരായി എം.എ. ഷഹനാസ്

      കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരൻ വി. ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസിൽ പ്രസാധകയും കോൺ​ഗ്രസ് വനിതാ നേതാവുമായ എം.എ. ഷഹനാസ് കോടതിയിൽ ഹാജരായി. തിങ്കളാഴ്ച കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഷഹനാസ് ഹാജരായത്. 2022-ലായിരുന്നു കേസിനാസ്പദമായ സംഭവം. സാമൂഹികമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തും വിധം പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് വി.ആർ. സുധീഷ് ഷഹനാസിനെതിരേ മാനനഷ്ടക്കേസ് ഫയൽചെയ്തത്. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യം.കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു

      Read More »
    • മുമ്പ് അരിവിഹിതം, ഇപ്പോള്‍ കെ- ഫോണ്‍: പാര്‍ലമെന്റില്‍ ചോദ്യങ്ങളുമായി എത്തിയ എന്‍.കെ. പ്രമചന്ദ്രനു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി വൈറല്‍; ‘99,970 കണക്ഷനുകള്‍, നടത്തിപ്പ് എല്ലാ നടപടികളും പാലിച്ച്’

      ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെ-ഫോണുമായി ബന്ധപ്പെട്ടു കുത്തിത്തിരിപ്പിന് ഇറങ്ങിയ എംപി എന്‍.കെ. പ്രേമചന്ദ്രനു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയിലാണു പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതെന്നും എല്ലാ ലൈസന്‍സുകളും പാലിക്കുന്നുണ്ടെന്നും കേന്ദ്ര വാര്‍ത്താ വിനിമയ ഗ്രാമവികസന മന്ത്രാലയ സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖര്‍ മറുപടി നല്‍കി. ഇതിനു മുമ്പും കേരളത്തിലെ നിരവധി പദ്ധതികള്‍ക്കെതിരേ എന്‍.കെ. പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയിരുന്നു. കേരളം അതിദാരിദ്ര്യ മുക്തമാണെന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന അരിവിഹിതത്തില്‍ കുറവു വരുത്തുമോ എന്നായിരുന്നു ചോദ്യം. സദ്ദുദ്ദേശ്യമെന്നു തോന്നുമെങ്കിലും കേന്ദ്രം അരിവിഹിതം വെട്ടിക്കുറയ്ക്കണമെന്ന പരോക്ഷ നിര്‍ദേശമായിട്ടാണ് ഇതു വിമര്‍ശിക്കപ്പെട്ടത്. ഇതിനു സമാനമായ ചോദ്യങ്ങളുമായാണ് ഇക്കുറിയും പ്രേമചന്ദ്രന്‍ രംഗത്തുവന്നതെങ്കിലും കുഴപ്പങ്ങള്‍ കണ്ടു പിടിക്കാന്‍ പഴുതുകളില്ലാതെയാണ് സംസ്ഥാനം പദ്ധതി നടപ്പാക്കുന്നതെന്നും വ്യക്തമായി. പ്രേമചന്ദ്രന്‍ ചോദിച്ച ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും പൂര്‍ണരൂപത്തില്‍   ചോദ്യം: കേരള ഫൈബര്‍ ഒപ്റ്റിക്…

      Read More »
    • എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാൻ കഴിയും? എന്റെ നിരപരാധിത്വം തെളിയിക്കാൻ മരണമല്ലാതെ മറ്റു വഴികളില്ല, മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഭർത്താവ്, രേഖാമൂലം പരാതി കൊടുക്കാൻ ആദൂർ പോലീസും സമ്മതിക്കുന്നില്ല, മക്കൾക്ക് തലയുയർത്തി നടക്കാനാകുന്നില്ല, ഉപ്പക്കും ഉമ്മയ്ക്കും എന്നെക്കൊണ്ട് സമാധാനമില്ല, ഞാൻ കള്ളിയല്ല….നിർണായകമായി മരണമൊഴി

      കാസർകോട്: മോഷണക്കുറ്റം ആരോപിച്ചതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ഭർതൃമതിയുടെ മരണത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. മോഷണക്കുറ്റം ആരോപിച്ച് ആലംപാടി നാലത്തടുക്കയിലെ ജസീലയാണ് (24) കഴിഞ്ഞ ദിവസം മരിച്ചത്. വിഷം കഴിച്ച് ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന യുവതി വെള്ളിയാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഏതാനുംദിവസം മുൻപ് നടന്ന ഒരു സ്വർണമോഷണ പരാതിയിൽ തന്റെ പേര് വലിച്ചിഴച്ചത് വലിയ മാനസികവിഷമമുണ്ടാക്കിയെന്ന് യുവതി മജിസ്‌ട്രേറ്റിന് നൽകിയ മരണ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ പകർപ്പ് അന്വേഷണം നടത്തുന്ന വിദ്യാനഗർ ഇൻസ്‌പെക്ടർ കെ.പി.ഷൈനിന് ലഭിച്ചു. ജസീല വീഡിയോയിൽ പറയുന്നത് ഇങ്ങനെ- നിരപരാധിയായ തന്നെ കള്ളിയാക്കിയെന്നും വീട്ടുകാർക്കും നാട്ടുകാർക്കും മുമ്പിൽ ചിത്രീകരിച്ചത് തന്നെ പൂർണമായും തളർത്തി, തന്റെ നിരപരാധിത്വം തെളിയിക്കാൻ മരണമല്ലാതെ മറ്റു വഴികളില്ലെന്നും പറയുന്ന ജസീലയുടെ വീഡിയോയും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ‘ചെയ്യാത്ത തെറ്റിന്റെ പേരിൽ ഞാൻ കുറെ അനുഭവിച്ചു. എന്റെ സുഹൃത്തിന്റെ ഉമ്മയുടെ സ്വർണം എടുത്തെന്നാണ് പറയുന്നത്.…

      Read More »
    • മാറ്റിനിർത്തിയിരുന്ന ടെമ്പോ ട്രാവലർ ബസുകളിലേക്ക് ഇടിച്ചുകയറ്റിയ നിലയിൽ!! ചേങ്കോട്ടുകോണം സ്കൂളിലെ തീപിടിത്തത്തിൽ ദുരൂഹത, ബസുകൾക്ക് ആരോ തീയിട്ടതാണെന്ന് സ്‌കൂൾ അധികൃതർ, തീപിടിത്തമുണ്ടായത് പുലർച്ചെ 2.45-ഓടെ

      തിരുവനന്തപുരം: ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയെന്ന് പരാതി. സ്‌കൂൾഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസുകൾക്ക് ആരോ തീയിട്ടതാണെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. സംഭവത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.45-ഓടെയാണ് സ്‌കൂൾവളപ്പിൽ വൻ തീപ്പിടിത്തമുണ്ടായത്. ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾബസുകൾക്കു തീ പിടിക്കുകയായിന്നു. മൂന്ന് ബസുകൾ പൂർണമായും ഒരുബസ് ഭാഗികമായും കത്തിനശിച്ചു. സംഭവസമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്‌കൂളിലുണ്ടായിരുന്നത്. തീ ആളിക്കത്തുന്നത് കണ്ട സമീപവാസികളാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി തീയണയ്ക്കുകയായിരുന്നു. ഉടൻതന്നെ തീയണയ്ക്കാനായതിനാൽ അപകടം ഒഴിവായി. അതേസമയം, വലിയ ബസുകളെല്ലാം ഒരുമിച്ചാണ് നിർത്തിയിട്ടിരുന്നത്. ഒരു ടെമ്പോ ട്രാവലർ മറ്റൊരു സ്ഥലത്തും പാർക്ക്‌ ചെയ്തിരുന്നു. എന്നാൽ, ടെമ്പോ ട്രാവലർ ബസുകളിലേക്ക് ഇടിച്ചുകയറ്റിയശേഷം തീയിട്ട നിലയിലാണ്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാൽ മാത്രമേ കൂടുതൽ വ്യക്തതവരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു. കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. ബസുകൾ ആരോ കത്തിച്ചതാണെന്നാണ് സ്‌കൂൾ അധികൃതരുടെ പരാതി.…

      Read More »
    • വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണം: അനില്‍ അക്കര പറയുന്നത് അര്‍ധസത്യം; വാദങ്ങളും ഓരോന്നായി പൊളിയുന്നു; നിലവിലെ കരാറുകള്‍ റദ്ദാക്കാതെ സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല; സുപ്രീം കോടതിയില്‍ അടക്കം കേസുകള്‍; ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിന്റെ പൂര്‍ണരൂപം പുറത്ത്

      തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണം സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ വാദം പൊളിച്ച് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ അഫിഡാവിറ്റ്. എന്നാല്‍, ഇതില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് ആവര്‍ത്തിക്കുകയാണ് അനില്‍ അക്കര. സര്‍ക്കാരിനുവേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ട ടിങ്കു ബിസ്വാള്‍ ഐഎഎസ് ആണ് സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. യുഎഇയിലെ റെഡ് ക്രസന്റ് അതോറിറ്റിയുമായും മറ്റു കരാറുകാരുമായിട്ടാണു കരാറുള്ളതെന്നും ഇവര്‍ സുപ്രീം കോടതിയില്‍ അടക്കം നല്‍കിയ ഹര്‍ജികള്‍ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാരിന് ഏകപക്ഷീയമായി പദ്ധതി ഏറ്റെടുക്കാന്‍ കഴിയില്ലെന്നും നിലവിലെ കരാറുകള്‍ റദ്ദാക്കിയാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഒരുക്കമാണെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലം. കെട്ടിടത്തിന് ഉറപ്പുണ്ടെന്ന് എഐടി കാലിക്കറ്റ് റിപ്പോര്‍ട്ട് നല്‍കിയാലും ആവശ്യമായ ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട്. കെട്ടിടത്തിനു ബലമുണ്ടായിട്ടും സര്‍ക്കാര്‍ നടപടി വൈകിക്കുന്നു എന്നാണ് അനില്‍ പറയുന്നത്. എന്നാല്‍, കെട്ടിടമല്ല, നിലവിലെ കരാറുകളാണ് പ്രതിസന്ധിയെന്നാണു സര്‍ക്കാര്‍ വാദം. വടക്കാഞ്ചേരിയില്‍ 2.17 ഏക്കര്‍ സ്ഥലത്ത് 500 ചതുരശ്രയടി വീതമുള്ള 140 ഫ്‌ളാറ്റുകള്‍…

      Read More »
    • കോൺ​ഗ്രസ് ബഹിഷ്കരിച്ചു!! 10 വർഷങ്ങൾക്ക് ശേഷം നടന്ന കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ്ണ ജയം

      തൃശ്ശൂർ: 10 വർഷങ്ങൾക്കു ശേഷം നടന്ന കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ്ണ ജയം. ഭരണസമിതിയിൽ പതിമൂന്ന് അംഗങ്ങളും എൽഡിഎഫ്. അതിൽ രണ്ട് അം​ഗങ്ങൾ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 3033 വോട്ടുകൾ പോൾ ചെയ്തു. 1733 പാനൽ വോട്ടുകൾ എൽഡിഎഫ് നേടി. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചതോടെ മത്സരരംഗത്ത് സിപിഎമ്മും ബിജെപിയുമാണ് ഉണ്ടായിരുന്നത്. മാടായിക്കോണത്തെ സ്കൂളിൽ രാവിലെ ഒൻപതു മുതൽ വൈകീട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ് നടന്നത്. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്‌മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്.

      Read More »
    Back to top button
    error: