Kerala

    • ‘സർക്കാർ ജീവനക്കാരുടെ വ്യക്തി​ഗത വിവരങ്ങൾ കൈമാറണമെന്ന ആവശ്യവുമായി വിവിധ വകുപ്പുകൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു’; തെളിവുമായി രമേശ് ചെന്നിത്തല

      തിരുവനന്തപുരം: സ്പാർക്കിൽ (SPARK)നിന്നടക്കം സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വിവിധ വകുപ്പുകൾക്ക് നൽകിയ കത്ത് പുറത്തുവിട്ട് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഒഎസ്ഡി സീറം സാംബശിവ റാവു അയച്ച കത്താണ് ചെന്നിത്തല പത്രസമ്മേളനത്തിൽ പുറത്തുവിട്ടത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന ആരോപണത്തിനുള്ള തെളിവുമായാണ് ചെന്നിത്തല പത്രസമ്മേളനം നടത്തിയത്. കത്ത് നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഴുവൻ സർക്കാർ ജീവനക്കാരുടെയും സ്വകാര്യ വിവരങ്ങൾ ഇതിലൂടെ ചോർത്തി. സ്‌പിംഗ്ലർ കേസിന് സമാനമായ രീതിയിലുള്ള ഡാറ്റാ കച്ചവടമാണ് ഇവിടെ നടക്കുന്നത്. ചെന്നിത്തല പറഞ്ഞു. സർക്കാർ സേവനങ്ങൾക്കായി ‘സെൻട്രലൈസ്ഡ് നോട്ടിഫിക്കേഷൻ ഹബ്’ രൂപീകരിക്കുന്നതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഒഎസ്ഡി സീറം സാംബശിവ റാവു ജീവനക്കാരുടെ വിവരം തേടിയത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നിർമ്മിക്കുന്നഒരു ‘ഡാറ്റയിലേക്ക്’ എല്ലാ വകുപ്പുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു. ഇതിൻ്റെ…

      Read More »
    • ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാവാത്തതിനെ തുടർന്ന് ബധിരനും മൂകനുമായ യുവാവിന് ക്രൂര മർദനം, ലോഡ്ജിലെത്തിച്ചത് സുഹൃത്തായ യുവതി

      കൊച്ചി : പനമ്പിള്ളി നഗറിലെ ലോഡ്ജിൽ ഭിന്ന ശേഷിക്കാരന് ക്രൂരമർദ്ദനം. ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിലുള്ള വിരോധമാണ് മർദനത്തിന് കാരണം. കലൂരിൽ താമസിക്കുന്ന ബധിരനും മൂകനുമായ യുവാവിനാണ് മർദനമേറ്റത്. ഇയാൾ കൊല്ലം സ്വദേശിയാണ്. ഞായറാഴ്ചയാണ് സംഭവമുണ്ടാവുന്നത്. യുവാവിനെ സുഹൃത്തായ യുവതിയാണ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുന്നത്. ഇവർ തമ്മിൽ ഒരുമാസമായി ഇൻസ്റ്റാഗ്രാം വഴി പരിചയത്തിലായിരുന്നു. ഇവർ തമ്മിലുള്ള ചാറ്റിങ്ങ് യുവതിയുടെ മറ്റൊരു സുഹൃത്ത് കാണുകയും അതിൽ പ്രകോപിതനായ അയാൾ യുവതിയെക്കൊണ്ട് ഭിന്നശേഷിക്കാരനായ യുവാവിനെ റൂമിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ആ സമയം ഇവരുടെ മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. ഇവിടെ വച്ച് തർക്കമുണ്ടായതിനെ തുടർന്ന് മർദനമേൽക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ടോർച്ച് വച്ച് മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. പിന്നീട് സുഹൃത്തുക്കൾ വന്നാണ് ഇയാളെ ആശുപത്രിയിലെത്തിക്കുന്നത്. ഇയാൾക്ക് വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സംഘടന വഴി നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത കടവന്ത്ര പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കണ്ടാലറിയുന്ന…

      Read More »
    • വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; തെളിവെടുപ്പ് നടന്നു; എല്ലാം വിവരിച്ച് ഷാജി

      കൊച്ചി: വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ തെളിവെടുപ്പ് നടന്നു. അതിക്രൂരമായ മർദനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട സുധയും സുഹൃത്ത് ഷാജിയും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. തൻ്റെ കുടുംബം തകർക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതായും പ്രതി മൊഴിനൽകി. ഷാജിയും സുധയും ഏറെനാൾ സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയുണ്ടായ ആക്രമണത്തിൽ അടിപിടിയിൽ ഷാജി സുധയെ ശ്വാസംമുട്ടിച്ചശേഷം ട്രാക്കിൽ തള്ളുകയായിരുന്നു. ഷാജി യുവതിയുടെ മുഖത്തും കണ്ണിലും പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. ഇതിനിടെ കരിങ്കല്ലിലേക്ക് തെറിച്ചു വീണ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. ബന്ധം പുറത്തുപറഞ്ഞ് തൻ്റെ കുടുംബം തകർക്കുമെന്ന സുധയുടെ ഭീഷണിയടക്കം പ്രകോപനപരമായ കാരണമായെന്നാണ് പ്രതിയുടെ മൊഴി. സംഭവസ്ഥലത്തേക്ക് ഇരുവരും കാറിലാണ് എത്തിയത്. വാഹനത്തിൽനിന്ന് പുറത്തിറങ്ങിപാലത്തിനടുത്തേക്ക് നടന്നു. തുടർന്ന് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ ഷാജിയുടെ ഫോൺ സുധ എടുത്തെറിഞ്ഞു. ഇതിൽ പ്രകോപിതനായ ഷാജി സുധയുടെ മുഖത്തും കണ്ണിലും മുഷ്ടി ചുരുട്ടി ആഞ്ഞാഞ്ഞിടിക്കുകയായിരുന്നു.…

      Read More »
    • ഓര്‍ത്തഡോക്സ് സഭ, എൻഎസ്എസ് ആസ്ഥാനങ്ങളിലെത്തി രമേശ് ചെന്നിത്തല; സന്ദർശനങ്ങളിൽ രാഷ്ട്രീയ പ്രാധാന്യമില്ലെന്നും വ്യക്തിപരമായ ബന്ധങ്ങളുടെ ഭാ​ഗമായെന്നും പ്രതികരണം

      കോട്ടയം: തെരഞ്ഞെടുപ്പ് അടുത്തുവുന്നതിനിടെ .ഓർത്തഡോക്സ് സഭാ, എൻഎസ്എസ് ആസ്ഥാനങ്ങളിൽ രമേശ് ചെന്നിത്തലയുടെ നന്ദർശനം. രാവിലെ ദേവലോകത്തെ ഓര്‍ത്തഡോക്സ് സഭ ആസ്ഥാനത്തെത്തിയ രമേശ് ചെന്നിത്തല കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷമാണ് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ്ത്തിയത്. എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചതിൽ രാഷ്ട്രീയ പ്രാധാന്യമില്ലെന്നും പുഷ്പാർച്ചന നടത്താൻ വേണ്ടി വന്നതാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കോളേജിൽ പഠിക്കുന്ന കാലം മുതൽ എൻഎസ്എസ് ആസ്ഥാനത്ത് താൻ പുഷ്പാർച്ചന നടത്താറുണ്ടെന്നും എൻഎസ്എസുമായി തനിക്ക് പണ്ട് അകൽച്ചയുണ്ടായിരുന്നുവെന്നും ഇപ്പോൾ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓര്‍ത്തഡോക്സ് സഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ദേവലോകത്ത് ഇന്നും ഇന്നലെയും താൻ പോകാൻ തുടങ്ങിയതല്ലെന്നും ബാവ തിരുമേനിമാരുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പുതുയുഗയാത്ര ഇന്നലെ ചങ്ങനാശ്ശേരിയിൽ ഉദ്ഘാടനം ചെയ്തത് താൻ ആണ്. വിഡി സതീശന്‍റെ പുതുയുഗയാത്ര കേരളത്തെ ഇളക്കിമറിച്ചിരിക്കുന്നു. പത്തു വർഷത്തെ ഇടതുപക്ഷ ഭരണത്തിനെതിരായ ശക്തമായ ജനവികാരം ഉണ്ടാകും. എൽഡിഎഫിന്‍റെ ജാഥ വിജയിച്ചില്ല എന്ന് സിപിഐ തന്നെ പറഞ്ഞു..…

      Read More »
    • കുടുംബജീവിതം തകർക്കുമെന്ന് സുധ പറഞ്ഞു, തുടർന്ന് വകവരുത്തി, ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിട്ടു; സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി

      വൈറ്റില∙ കോട്ടയം ചിങ്ങവനം പനച്ചിക്കൽ സുധ ബേബിയുടെ (46) കൊലപാതകം ആസൂത്രിതമല്ലെന്നു പൊലീസ്. കുടുംബജീവിതം തകർക്കുമെന്ന് സുധ പറഞ്ഞതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നു വൈറ്റില പൊന്നുരുന്നി കണ്ടത്തിൽ കെ.വി.ഷാജി (63) പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് സുധയുടെ മൃതദേഹം റെയില്‍വേ ട്രാക്കിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. ഹൈക്കോടതി മുൻ ജീവനക്കാരനാണ് ഷാജി. ക്രൂരമായ ഉപദ്രവമാണ് യുവതി നേരിട്ടതെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ മുഖത്ത് ഷാജി പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയ സുധ അമ്മ അശ്വതിയോടൊപ്പം പൂത്തോട്ടയിലായിരുന്നു താമസം. ഹൈക്കോടതി മുൻ ജീവനക്കാരിയായ അശ്വതി വഴിയാണു മകൾ സുധയുമായി ഷാജി ബന്ധം സ്ഥാപിച്ചത്. മാനസിക വിഭ്രാന്തിയോടെ പെരുമാറിയിരുന്ന സുധ ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണു സുധയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിൽ ഷാജി ഇട്ടതെന്നാണു പൊലീസ് പറയുന്നത്. ഇരുവരും ഏറെ നാൾ സുഹൃത്തുക്കളായിരുന്നു. വാക്കു…

      Read More »
    • വയനാട് ടൗണ്‍ഷിപ്പ്: വരവെത്ര? ചെലവെത്ര? ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണം ഇതുവരെ എന്തു ചെയ്തു? വീടുകള്‍ക്കു മാത്രമല്ല, കുട്ടികളുടെ പഠനം മുതല്‍ എസ്‌റ്റേറ്റ് തൊഴിലാളികളുടെ പുനരധിവാസംവരെ സര്‍ക്കാര്‍ നല്‍കിയത് കോടികള്‍

      വയനാട്: കേരളം ഇന്നുവരെ കാണാത്ത ദുരന്തത്തില്‍ വിറങ്ങലിച്ചുപോയ ജനതയ്ക്കായി ഒരുക്കുന്ന വീടുകളുടെ ആദ്യഘട്ടത്തിന്റെ താക്കോല്‍ ദാനം മാര്‍ച്ച് ഒന്നിനു മുഖ്യമന്ത്രി നിര്‍വഹിക്കുകയാണ്. നാനൂറോളംപേരാണ് ഒറ്റയടിക്ക് ദുരന്തത്തില്‍ ഒലിച്ചുപോയത്. കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ നിര്‍മിച്ച വീടുകളില്‍ ആദ്യഘട്ടമായി പൂര്‍ത്തിയാക്കിയ 178 വീടുകളാണു കൈമാറുന്നത്. നറുക്കെടുപ്പിലൂടെയാണ് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഏഴു സെന്റില്‍ 1000 ചതുരശ്രയടിയില്‍ 20 ലക്ഷം വീതം ചെലവിട്ടാണ് വീടുകള്‍ നിര്‍മിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്് സൊസൈറ്റിക്കാണു ചുമതല. എത്രകോടിയെത്തി? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയ കോടികള്‍ എന്തു ചെയ്തു എന്നതാണ് പൊതുവേ ഉയരുന്ന ചോദ്യം. ദുരന്തംകണ്ടു ഞെട്ടിയവര്‍ കൈയിലുള്ള ഇത്തിരിപ്പൊന്നുവരെ നല്‍കിയാണ് ദുരിതാശ്വാസ നിധി നിറച്ചത്. ടൗണ്‍ഷിപ്പ് എന്നതു വെറുമൊരു വീടു നിര്‍മാണമല്ല. ആശുപത്രി, കളിസ്ഥലം, എല്ലാ മേഖലയെയും ബന്ധിപ്പിച്ചു റോഡുകള്‍, അങ്കണവാടി, ഓഡിറ്റോറിയം എന്നിവയടക്കമാണിവിടെ നിര്‍മിക്കുന്നത്. കേരളം നല്‍കിയ 774 കോടിയിലാണ് ഈ സ്വപ്‌നങ്ങള്‍ക്കു ചിറകുവച്ചത്. കണക്കുകള്‍ കൃത്യമായി എഴുതിവയ്ക്കുമെന്നു മന്ത്രി കെ. രാജനും വ്യക്തമാക്കിയിട്ടുണ്ട്. ലഭിച്ച പണം…

      Read More »
    • കേരളത്തിൽ പുതുതായി നിർമ്മിക്കുന്ന സർക്കാർ സ്‌കൂളുകൾക്കും കോളേജുകകൾക്കും സർവ്വകലാശാലകൾക്കും മതങ്ങളുമായി പേരുകൾ നല്കില്ലയെന്ന തീരുമാനവുമായി മന്ത്രി സഭാ യോ​ഗം

      തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തിൽ മതേതര തത്വങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാ​ഗമായി, പുതുതായി സ്ഥാപിതമാകുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങ്‍ക്ക് ഇനി മതത്തെ അടിസ്ഥാനമാക്കിയുള്ള പേരുകൾ ഉപയോഗിക്കില്ലെന്ന് കേരള സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനം, ഭാവിയിൽ സ്ഥാപിക്കപ്പെടുന്ന സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മറ്റ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് ബാധകമാണ്. എന്നാൽ, നിലവിലുള്ള സ്ഥാപനങ്ങൾക്ക് പുതിയ തീരുമാനം ബാധകമാകില്ല. സർക്കാർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതേതരമായി തുടരുകയും ഭരണഘടനാ മൂല്യങ്ങളായ സമത്വവും ഉൾക്കൊള്ളുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ നടപടിയിലൂടെ അർത്ഥമാക്കുന്നത്. ഭാവിയിലെ എല്ലാ സ്ഥാപനങ്ങളെയും നിഷ്പക്ഷരാക്കുകയും, എല്ലാവരെയും ഉൾക്കൊള്ളുന്നതിനോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. മന്ത്രിസഭ അംഗീകരിച്ച വിശാലമായ നയപരമായ നടപടികളുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയും ക്ഷേമവും പരിശോധിക്കുന്നതിനായി നിയോ​ഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ തത്വത്തിൽ അംഗീകരിക്കുകയും…

      Read More »
    • ‘കഴുത്ത് ഇറങ്ങിക്കിടന്നത് ഫോക്കസ് ചെയ്ത് വീഡിയോ എടുത്തു, ഞാന്‍ അത്തരം ഒരാളല്ല’; യുട്യൂബ് ചാനലുകളുടെ മോശം ആംഗിളുകള്‍ക്ക് എതിരേ ആരതി കൃഷ്ണ

      മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ പ്രതികരണം നടത്തുകയാണ്  ഇൻഫ്ലുവൻസറും മിസ് കേരള ഫിറ്റ്നസ് ജേതാവുമായ ആരതി കൃഷ്ണ. കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെയുള്ള സന്ദര്‍ഭങ്ങള്‍ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നാണ് ആരതി പറയുന്നത്. ഇതിനെതിരെ പ്രതികരിച്ചശേഷം 100 ഇരട്ടി മോശമാക്കി വീണ്ടും ദൃശ്യങ്ങള്‍ വന്നെന്നും ആരതി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ ഓണ്‍ലൈന്‍ മീഡിയകളോട് മോശമായി ചിത്രീകരിക്കരുതെന്ന് അഭ്യര്‍ഥിച്ചതായി ആരതി പറയുന്നു. ”അത്താണിയില്‍ ഒരു പരിപാടിക്ക് പോയിരുന്നു. പരിപാടിക്ക് ശേഷം കുറെ വളരെ മോശം രീതിയിലുള്ള വിഡിയോസ് കണ്ടു. ഈ പരിപാടിക്ക് പോയപ്പോള്‍ ഇങ്ങനെ ചെയ്യരുതെന്ന് യൂട്യൂബേഴ്സിനോട് പറഞ്ഞിരുന്നു. സപ്പോര്‍ട്ട് ചെയ്തത് മീഡിയയയാണ്. ഈ അവസഥയില്‍ നില്‍ക്കുന്നതിന് കാരണം മീഡിയയാണ്. അവരോട് കടപ്പാടുണ്ട്. കഴിഞ്ഞ പരിപാടിയുടെ വിഡിയോസ് ഞാന്‍ പോലും അറിയാതെ മോശമാക്കുന്ന രീതിയില്‍ വന്നു. വെറൊരു കാറ്റഗറിയിലേക്ക് പെടുത്തുന്നത് പോലെ തോന്നി. ഞാന്‍ അങ്ങനെയൊരാളല്ല. അങ്ങനെ ശ്രമിക്കല്ല എന്ന് പറഞ്ഞു” എന്നാണ് ആരതി…

      Read More »
    • പി എസ് സി ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഇനി മുതൽ 40 വയസ്!! എസ് സി-എസ് ടി- 45, ഒബിസി വിഭാഗങ്ങൾക്കും തത്തുല്യമായ വർധന, ഭാവിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിതമായി പേര് നൽകരുത്…നിർദേശം

      തിരുവനന്തപുരം: പിഎസ് സി ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി ഉയർത്തി സർക്കാരിന്റെ സുപ്രധാന നീക്കം. നിലവിൽ 36 വയസാണ് പ്രായപരിധി. എസ് സി-എസ് ടി വിഭാഗത്തിലുള്ളവർക്ക് 45 വയസുവരെ അപേക്ഷിക്കാം. ഇന്നു ചേർന്ന മന്ത്രിസഭ യോഗമാണ് പി എസ് സി പ്രായപരിധി കൂട്ടാൻ തീരുമാനിച്ചത്. ജെബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചു. കൂടാതെ കമ്മീഷൻറെ 32 ശുപാർശകൾ കൂടി അംഗീകരിച്ചു. ഒബിസി വിഭാഗങ്ങൾക്കും തത്തുല്യമായ വർധനയുണ്ടാകും. ഒബിസിക്ക് യ്ക്ക് 39 വയസാണ് ഇപ്പോഴത്തെ പ്രായപരിധി. എസ് സി/എസ് ടി വിഭാഗത്തിന് 41 ആണ് അപേക്ഷിക്കാനുളള ഇപ്പോഴത്തെ പ്രായപരിധി. അതുപോലെ ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് വിഷയത്തിലും മന്ത്രിസഭ തീരുമാനത്തിൽ ധാരണയായി. 1947 എന്ന വർഷം മാനദണ്ഡമാക്കേണ്ടെന്നാണ് തീരുമാനം. ജാതി സമുദായ സർട്ടിഫിക്കറ്റിന് ബിഷപ്പ് നൽകുന്ന രേഖ പരിഗണിക്കും. വീടുകൾക്ക് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻ‍സിന് മന്ത്രിസഭാ തീരുമാനമായി. പ്രകൃതിദുരന്തങ്ങൾ മൂലമുള്ള നഷ്ടങ്ങളിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് ഇൻഷുറൻസ്. ഭാവിയിൽ സർക്കാർ…

      Read More »
    • കൊച്ചി മറൈൻ ഡ്രൈവിൽ മഴവിൽ പാലത്തിനു നവജാത ശിശുവിന്റെ മൃതദേഹം!! പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാത്ത കുഞ്ഞിന്റെ ശരീരം കായലിൽ കൂടി ഒഴുകി നടക്കുന്ന നിലയിൽ

      കൊച്ചി: കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനു സമീപമാണ് ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം സെൻട്രൽ പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കരയിലെത്തിച്ചത്. ഇതുവഴി വന്ന രണ്ട് പെൺകുട്ടികളാണ് കായലിൽ മൃതദേഹം ഒഴുകുന്ന നിലയിൽ കണ്ടത്. പൊക്കിൾകൊടിയോട് കൂടിയ കുഞ്ഞിന്റെ മൃതദേഹമായിരുന്നു ഇതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അതേസമയം മൃതദേഹത്തിന്റെ പഴക്കം നിർണയിക്കാൻ ആയിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

      Read More »
    Back to top button
    error: