Kerala
-
വീണ ജോർജിന്റെ ആക്രമണ കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്ന് സർക്കാരിനെ രക്ഷിക്കാനുള്ള അടവുനയം, പക്ഷെ രക്ഷപെടാനാവില്ല!!തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് കാലത്ത് മൂടിവെക്കാനുള്ള ഒരു തരംതാഴ്ന്ന ശ്രമവും ഇതിനു പിന്നിൽ – ചെന്നിത്തല
തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രകടനത്തിനിടയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആക്രമിക്കപ്പെട്ടുവെന്ന കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്ന് സർക്കാരിനെ രക്ഷിക്കാനുള്ള അടവുനയം ആണെന്ന് രമേശ് ചെന്നിത്തല. കൂടാതെ തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രതിസന്ധികൾ തിരഞ്ഞെടുപ്പ് കാലത്ത് മൂടിവെക്കാനുള്ള ഒരു തരംതാഴ്ന്ന ശ്രമം കൂടിയാണ് നടക്കുന്നത്. മാത്രമല്ല കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി വീശലിൽ ആർക്കും ഒരു പരുക്കും സംഭവിച്ചിട്ടില്ല. സമാധാനപരമായ പ്രതിഷേധം മാത്രമായിരുന്നു കണ്ണൂരിൽ നടന്നത്. ചാനൽ ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമാകും. കേരളത്തിലെ ശാന്തമായ രാഷ്ട്രീയ അന്തരീക്ഷം കലാപഭരിതമാക്കാൻ മാത്രമാണ് ആരോഗ്യമന്ത്രിയുടെ ഈ അപഹാസ്യ നാടകം സഹായിക്കുക. സർക്കാരിന്റെ നിലവിലെ നീറുന്ന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവ് മാത്രമാണു ഈ ആക്രമണ കഥ. ഇതിന്റെ പേരിൽ സംസ്ഥാനവ്യാപകമായി ആക്രമണം അഴിച്ചുവിടാൻ ആണ് ഉദ്ദേശ്യമെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകും. അക്രമം നോക്കിക്കൊണ്ട് നിൽക്കുന്ന പോലീസും ഇതിനു മറുപടി പറയേണ്ടിവരും. ഈ ആക്രമണ കഥയെ പരിചയയാക്കിക്കൊണ്ട് ഡേറ്റ…
Read More » -
വാദം തീരുംവരെ കേരള സ്‌റ്റോറിയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി; സംവിധായകന്‍ 30 സ്ത്രീകളെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചിട്ടും മരുന്നിനുപോലും മലയാളി ഇല്ല; എന്നിട്ടും പേര് ‘കേരള സ്‌റ്റോറി’; പരിഹാസം
കൊച്ചി: പ്രദര്‍ശനാനുമതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം തീരുംവരെ കേരള സ്റ്റോറി 2-ന്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി. ‘കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടി’ന്റെ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്ന ആവശ്യത്തില്‍ വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് റിലീസിന് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്. സമയ പരിമിതിമൂലം ചിത്രം സിംഗിള്‍ ബെഞ്ച് കാണില്ല. കേരള സ്റ്റോറിയുടെ ടീസറിന്റെ പരിഭാഷ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജികളില്‍ ഹൈക്കോടതി നാളെയും വാദം കേള്‍ക്കും. ഹര്‍ജിക്കാരുടെ ആവശ്യം സത്യസന്ധമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഹര്‍ജിക്കാരുടെ വാദങ്ങളെ നിര്‍മ്മാതാക്കള്‍ അപ്രസക്തമാക്കരുതെന്ന് പറഞ്ഞു. നഷ്ടം സംഭവിച്ചതിന് ശേഷമല്ല സിനിമ പുനപരിശോധിക്കേണ്ടത് എന്നും സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതി വിമര്‍ശനമുയര്‍ത്തി. ടീസര്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ ഒന്നും ചെയ്യാനില്ലെന്നും പരാതിക്കാര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടണമെന്നുമായിരുന്നു ഹൈക്കോടതിയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ വാദം. സിനിമ പ്രദര്‍ശനത്തിന് എത്തിയ ശേഷം പുനപരിശോധിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതില്‍ മറുപടി നല്‍കി. റിലീസിന് മുന്‍പ് കോടതിക്ക് കാണുന്നതിന് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറല്ലെന്നാണ് നിര്‍മ്മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സ് നല്‍കിയ സത്യവാങ്മൂലം.…
Read More » -
മന്ത്രി വീണ ജോർജ് ഐസിയുവിൽ; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഎം, യൂത്ത് ലീഗ് നേതാവിന് മർദനം
കണ്ണൂർ: പ്രതിഷേധ പ്രകടനത്തിനിടെ കണ്ണൂർ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വൻ പ്രതിഷേധ പ്രകടനവുമായി സിപിഎം. മന്ത്രിയെ നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂരിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ചു. പ്രതിഷേധ പ്രകടനത്തിനിടെ യൂത്ത് ലീഗ് നേതാവിന് മർദ്ദനമേറ്റു. കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കമുള്ള നേതാക്കളും ആരോപിച്ചു. എന്നാൽ മന്ത്രിക്കുനേരെ കൈയേറ്റം നടന്നിട്ടില്ലെന്നാണ് കെഎസ്‌യു വാദം. പ്രാഥമീക അന്വേഷണത്തിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്തേയ്ക്ക് എത്തിയിട്ടില്ലയെന്നാണ് വ്യക്തമായതെന്നും മന്ത്രിയാണ് കെ. എസ്.യുക്കാർക്കുനേരെ ആക്രോശിച്ച് ചെന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു
Read More » -
കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയ്ക്ക് പരിക്കേറ്റ സംഭവം: മുഖ്യമന്ത്രി ആശുപത്രിയിലെത്തി; സംസ്ഥാനമൊട്ടാകെ പ്രതിഷേധപ്രകടനങ്ങൾക്ക് ആഹ്വാനമേകി സിപിഎം
കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വൻ പ്രതിഷേധവുമായി സിപിഎം. സംസ്ഥാനമൊട്ടാകെ പ്രതിഷേധപ്രകടനങ്ങൾക്ക് നടത്താൻ സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്. പരിക്കേറ്റ മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി സന്ദർശിച്ചു. കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും മുതിർന്ന നേതാവ് പി. ജയരാജനും എംഎൽഎമാരുൾപ്പെടെയുള്ളവരുടെ സിപിഎമ്മിന്റെ പ്രധാന നേതാക്കളെല്ലാം അണിനിരന്ന വൻ പ്രതിഷേധ പ്രകടനം നടന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും നഗരത്തിലേക്കാണ് നേതാക്കളടക്കമുള്ളവർ പ്രതിഷേധപ്രകടനം നടത്തിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, ടി.വി രാജേഷ്, എം. വിജിൻ എംഎൽഎ എന്നിവർ പ്രതിഷേധമാർച്ചിന്റെ ഭാഗമായി. സിപിഎം പ്രവർത്തകരുടെ വലിയനിര പ്രതിഷേധമാർച്ചിലുണ്ട്. കെ.എസ്.യു വിനെതിരേയും കോൺഗ്രസിനെതിരേയും മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രവർത്തകരുടെ പ്രതിഷേധം. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാവാത്ത തരത്തിലുള്ള നീചമായ ആക്രമണമാണ് ഒരു വനിതാ മന്ത്രിക്ക് നേരെ ഉണ്ടായിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയിലെയും യുവജന സംഘടനയിലെയും ക്രിമിനലുകൾ ആസൂത്രിതമായി…
Read More » -
‘മന്ത്രിയാണ് ആക്രോശിച്ച് പ്രവർത്തകരുടെ നേരെ എത്തിയത്; അല്ലാതെ കെ.എസ്.യുക്കാരല്ല;പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലയെന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്’: വി.ഡി സതീശൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ അക്രമിച്ചുവെന്നവാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മൂന്നോ നാലോ കെ.എസ്.യു പ്രവർത്തകർ മാത്രമായിരുന്നു പ്രതിഷേധത്തിനെത്തിയത്. 35ഓളം പോലീസുകാർ ഉണ്ടായിരുന്നു. മന്ത്രിയാണ് ആക്രോശിച്ച് പ്രവർത്തകരുടെ നേരെ എത്തിയത്. അതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായതെന്നും ഇത് വാർത്താ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യത്തിൽ വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കും. വിഷയം പാർട്ടി കൃത്യമായി പരിശോധിക്കുമെന്നും കെ.എസ്.യു. പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിന് അടുത്തുവച്ച് വീണ ജോർജിനുനേരെ കയ്യേറ്റം, കഴുത്തിനും കൈയ്ക്കും പരുക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആക്രമണം കെഎസ്‍യു കരിങ്കൊടി സമരത്തിനിടെ
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരുക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. ആക്രമണത്തിൽ കഴുത്തിനും കൈയിലും പരുക്കേറ്റ മന്ത്രിയെ. കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോൾ ടിക്കറ്റ് കൗണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി. അതേസമയം കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. പോലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. മന്ത്രിക്കൊപ്പം സ്പീക്കർ എൻ എം ഷംസീറും ഉണ്ടായിരുന്നു. സിപിഎം ജില്ല സെക്രട്ടറി ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. ആരോഗ്യമന്ത്രിയെ ആക്രമിച്ചത് അപലപനീയമെന്ന് സ്പീക്കർ ഷംസീർ പ്രതികരിച്ചു. സമരക്കാരെ യുഡിഎഫ് നേതൃത്വം തള്ളിപ്പറയണമെന്നും സ്പീക്കർ പ്രതികരിച്ചു. സംഭവം പ്രതിഷേധാർഹമെന്ന് എംവി ജയരാജൻ പറഞ്ഞു.
Read More » -
‘വാസവന്റെയും കടകംപള്ളിയുടെയും പങ്ക് മറയ്ക്കാൻ തന്ത്രിയെ കരുവാക്കി; എല്ലാം സർക്കാരിന്റെ തന്ത്രങ്ങൾ; സിബിഐ അന്വേഷണം അനിവാര്യം’- തന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ? അതാണ് നടന്നിരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ല. ആരെയും ന്യായീകരിക്കാൻ അല്ല; എന്തുകൊണ്ട് ഒരു തെളിവുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തു. വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണ് തന്ത്രിയുടെ അറസ്റ്റ്. വാസവനും കടകംപള്ളിയുമാണ് ജയിലിൽ പോകേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. തന്ത്രിയുടെ ബന്ധു ബിജെപി നേതാവാണെന്നതിന് എന്തേലും തെളിവുകൾ ഉണ്ടെങ്കിൽ പൊലീസിന് വാസവൻ നൽകട്ടെ. ഇത്തരം പ്രസ്താവനകൾ ഇറക്കിയാൽ ഞാനും പറയും. അയപ്പനോടും വിശ്വാസികളോടും സനേഹമുണ്ടെങ്കിൽ മൂന്നുകാര്യങ്ങൾ മുഖ്യമന്ത്രി ചെയ്യണം. സിബിഐക്ക് കേസുവിടണം. യുവതിപ്രവേശനത്തിൽ സുപ്രീംകോടതിയിൽ പുതിയ സ്റ്റേറ്റ്മെന്റ് നൽകണം. യുവതി പ്രവേശന കേസുകൾ എല്ലാം പിൻവലിക്കണം. ഉളുപ്പുണ്ടെങ്കിൽ ചെയ്യട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Read More » -
വലിയങ്ങാടിയിൽ ഇരുപതിലധികം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സൺഷെയ്ഡാണ് അടർന്നുവീണു; ആർക്കും പരിക്കില്ല
കോഴിക്കോട്: വലിയങ്ങാടിയിൽ വീണ്ടും പ്രവർത്തന സ്ലാബ് തകർന്നുവീണ് അപകടം. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൻ്റെ സ്ലാബാണ് അടർന്നത്. ആർക്കും പരിക്കില്ല. ഇരുപതിലധികം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൻ്റെ സൺഷെയ്ഡാണ് അടർന്നുവീണത്. താമസക്കാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു അപകടമുണ്ടായത്. വലിയങ്ങാടിയിലെ പ്രധാനവ്യാപാര കേന്ദ്രത്തിൻ്റെ അരികിലുള്ള വാടി ലൈനിലാണ് അപകടമുണ്ടായത്. കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് താഴെയുള്ള ആസ്ബറ്റോസ് ചൂടിലേക്ക് വീഴുകയായിരുന്നു. തിങ്കളാഴ്ച വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സ്ലാബ് അടർന്ന് വീണ് നാലുപേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു കെട്ടിടത്തിൻ്റെ സ്ലാബ് കൂടി അടർന്നുവീണത്.
Read More » -
മലമ്പുഴയിൽ ആരാവും? ‘സുരേഷിനെ മത്സരിപ്പിച്ചാൽ ഇടതുപക്ഷത്തുനിന്ന് വോട്ടുലഭിക്കുമെന്ന പ്രതീക്ഷ വേണ്ട, ഫലത്തിൽ ബിജെപിയ്ക്കാവും ഗുണം’- മണ്ഡല അവലോകന യോഗം
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർഥിയെവേണമെന്ന് മണ്ഡലം തല അവലോകനയോഗം. മലമ്പുഴ മണ്ഡലത്തിൽ നിന്നുള്ള ഡി.സി.സി. ഭാരവാഹികൾ, മണ്ഡലം പ്രസിഡൻ്റുമാർ, ബ്ലോക്ക് ഭാരവാഹികൾ അവലോകനയോഗത്തിൽ പങ്കെടുത്തു. എ.ഇ.എ.സി.സി. സെക്രട്ടറി പി.വി. മോഹനൻ്റെ സാന്നിധ്യത്തിലായിരുന്നു യോഗം. മണ്ഡലത്തിലെ വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിൻ്റെ പുരോഗതി വിലയിരുത്താനായിരുന്നു യോഗം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ പേഴ്‌സണൽ അസിസ്റ്റൻ്റ് എ. സുരേഷ് മലമ്പുഴയിൽ യു.ഡി.എഫ്. ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയാവുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് യോഗതീരുമാനം. സുരേഷിന് ഇടതുപക്ഷത്തുനിന്ന് വോട്ടുലഭിക്കുമെന്ന വിലയിരുത്തൽ ശരിയല്ലെന്നും പ്രതിനിധികൾ തുറന്നടിച്ചു. സുരേഷിനെ മത്സരിപ്പിക്കുന്നത് ഫലത്തിൽ ബി.ജെ.പിയ്ക്കാകും സഹായകമാവുകയെന്ന വിലയിരുത്തലുമുണ്ടായതായാണ് സൂചന. 2016, 2021 തിരഞ്ഞെടുപ്പുകളിൽ മലമ്പുഴ മണ്ഡലത്തിൽ യു.ഡി.എഫ്. മൂന്നാംസ്ഥാനത്താണ്. മണ്ഡലത്തിൽ യു.ഡി.എഫ്. സംവിധാനം ശക്തമല്ലെന്നും ഭാരവാഹികൾ എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്.
Read More »
