Kerala
-
‘എവിടെയോ ഒരാളെ ഓപ്പറേഷന്‍ ചെയ്തപ്പോള്‍ വയറിന്റെയുള്ളില്‍ കത്രിക പോയെന്നോ ആണ് പറയുന്നത്. എന്ന് ഓപ്പറേഷന്‍ ചെയതതാണ്, എന്നുപോയ കത്രികയാണ് എന്നൊന്നും നമ്മര്‍ അന്വേഷിക്കാന്‍ പോയിട്ടില്ല; ഏതെങ്കിലും ഒരു ഡോക്ടര്‍ കിടക്കട്ടെ വയറ്റില്‍ ഒരു കത്രിക എന്ന് വെച്ച് കൊടുത്തതായിരിക്കുമോ, സാധാരണ ചിന്താഗതിയുള്ള മനുഷ്യന് മനസിലാകില്ലേ? അതൊരു അബദ്ധമാണ്’
കൊച്ചി: ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയ്ക്ക് വിധേയായ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫുകുട്ടിയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ പ്രതിഷേധിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് വിവാദ പ്രസ്താവന. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ സമരം 76-ാം അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കെയായിരുന്നു സ്വരാജിന്റെ പ്രസ്താവന. കേരളത്തിലെ ആരോഗ്യ മേഖല ലോകോത്തരമായി വളർന്നുവന്ന കാലമാണ് ഇത്. എന്തിനാണ് പ്രതിഷേധമെന്ന് ചോദിച്ച സ്വരാജ്, എവിടെയോ ഒരാളെ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിന്റെയുള്ളിൽ കത്രിക പോയീന്നോ എന്തോ ആണ് പറഞ്ഞിരിക്കുന്നതെന്നും സ്വരാജ് പരിഹസിച്ചു. ‘എവിടെയോ ഒരാളെ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിന്റെയുള്ളിൽ കത്രിക പോയെന്നോ ആണ് പറയുന്നത്. എന്ന് ഓപ്പറേഷൻ ചെയതതാണ്. എന്ന് പോയ കത്രിക പോയതാണ് എന്നോ നമ്മൾ അന്വേഷിക്കാൻ പോയിട്ടില്ല. വേണമെങ്കിൽ അത് അന്വേഷിച്ച് പോയാൽ ഏത് കാലത്താണ് എന്നൊക്കെ കണ്ട് പിടിക്കാൻ പറ്റും. അങ്ങനെ അന്വേഷിച്ച് പോയി അന്ന് ആരായിരുന്നു മന്ത്രി എന്ന് പറയലല്ല മറുപടി’. ആ സംഭവിച്ചതു അബദ്ധമാണെന്നും ലോകത്തിന്റെ പലഭാഗത്തും ഇത്തരം വാർത്തകൾ…
Read More » -
‘വേദന ഭയങ്കരം; ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ അതൊന്നുമില്ല, ഐസിയുവിൽ പാലിക്കേണ്ട മര്യാദകളും ഇല്ല‘: മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യുവിന്റെ പ്രചാരണം. പരിയാരം ആശുപത്രിയിൽ നേഴ്സുമാർക്കൊപ്പം ഉള്ള ചിത്രമാണ് പ്രചരിപ്പിക്കുന്നത്. ഐസിയുവിൽ പാലിക്കേണ്ട മര്യാദകളില്ലാതെ ഫോട്ടോയെടുത്തു എന്നാണ് ആക്ഷേപം. കഴുത്തിന് ഗുരുതര പരിക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നാണ് വിമർശനം. ഇന്നലെ രാത്രി പത്തുമണിക്കാണ് കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിലേറ്റ ക്ഷതത്തിൽ വിദഗ്ധ ചികിത്സക്കായി ആരോഗ്യമന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. എംആർഐ സ്കാനിങ് അടക്കം വിശദപരിശോധന നടത്തി. ഗുരുതര പ്രശ്നമില്ലെന്നാണ് കണ്ടെത്തൽ. കഴുത്തിലെ ക്ഷതം മൂലം തലയ്ക്കു പുറകിലും വലതുകൈയിലും വേദന പടരുന്നത് മരുന്നുമൂലം നിയന്ത്രിച്ചതായി മെഡിക്കൽ സംഘം പറയുന്നു. എംആർഐ റിപ്പോർട്ട് പ്രകാരം കഴുത്തിലെ കശേരുക്കൾക്കിടയിലെ ഡിസ്കുകൾ നാഡീമൂലങ്ങളിൽ അമർന്നുള്ള സമ്മർദ്ദമാണ് വേദനയ്ക്ക് കാരണമെന്നാണ് കണ്ടെത്തൽ. അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ല. നിരന്തര നിരീക്ഷണം ആവശ്യമുള്ളതിനാൽ പരിയാരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ തുടരാനാണ് ഡോക്ടർമാരുടെ നിർദ്ദേശം.
Read More » -
മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്!! സ്വന്തം യൂട്യൂബ് ചാനലിലൂടെ പീഡനക്കേസ് ഇരകളുടെ പേരും വിശദാംശങ്ങളും വെളിപ്പെടുത്തി…
തിരുവനന്തപുരം: മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയതിലാണ് കേസ്. സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസെടുത്തത്. സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഡൽഹി നിർഭയ കേസ്, കിളിരൂർ- കവിയൂർ കേസുകൾ, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനിൽ വച്ച് കൊല്ലപ്പെട്ട പെൺകുട്ടി, പെരുമ്പാവൂർ പീഡന കേസ്, തുടങ്ങിയ കേസുകളിലെ അടക്കം വിവരങ്ങൾ പുറത്തുവിട്ടെന്നാണ് പരാതി.
Read More » -
എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു… ഒരു ദിവസം ഭാര്യ കമലയെ വിളിച്ചപ്പോൾ സംസാരത്തിൽ എന്തോ മാറ്റം തോന്നി, ഉടൻ തന്നെ നാട്ടിലേക്ക് തിരിച്ചു, വീട്ടിലെത്തി അമ്മയെ എന്റെ ദേഹത്തേക്ക് ചേർത്തിരുത്തി അൽപം വെള്ളം നൽകി, ആ വെള്ളം കുടിച്ചതിന് പിന്നാലെ അമ്മ പോയി….
തിരുവനന്തപുരം: രാഷ്ട്രീയത്തിൽ ഇരട്ടച്ചങ്കനെന്നാണ് എതിരാളികൾ വിളിക്കുന്നതെങ്കിലും അമ്മയുമായുള്ള തീവ്രമായ ആത്മബന്ധങ്ങളുടെ ഓർമ്മ പങ്കുവെച്ചപ്പോൾ ഇരട്ടച്ചങ്കന്റെ ശബ്ദമൊന്ന് പതറി…തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നുവെന്ന് നടൻ മോഹൻലാലുമായുള്ള പ്രത്യേക അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെച്ചു. അമ്മയുടെ മരണവാർത്ത പോലും പുറത്തുള്ളവരെ അറിയിക്കാൻ കഴിയാത്ത വിധം താൻ അന്നു തളർന്നുപോയിയെന്നും ആ നിമിഷം ഓർമിച്ച് അദ്ദേഹം പറഞ്ഞു. അദ്ദേഹം സംഭവം ഓർത്തെടുത്ത് പറഞ്ഞതിങ്ങനെ- അന്ന് പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറായി തിരുവനന്തപുരത്ത് മുഴുവൻ സമയ പ്രവർത്തനങ്ങളിലായിരുന്നു. എങ്കിലും എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു. ഒരു ദിവസം വീട്ടിലേക്കു ഭാര്യ കമലയെ വിളിച്ചപ്പോൾ സംസാരത്തിൽ എന്തോ മാറ്റം തോന്നി. ഉടൻ തന്നെ അന്നത്തെ പാർട്ടി സെക്രട്ടറി ചടയൻ ഗോപാലനോട് അനുവാദം ചോദിച്ച് നാട്ടിലേക്ക് തിരിച്ചു. രാവിലെ വീട്ടിലെത്തിയപ്പോൾ അമ്മ കിടപ്പിലായിരുന്നു. അമ്മയെ എഴുന്നേൽപ്പിച്ച് എന്റെ ദേഹത്തേക്ക് ചേർത്തിരുത്തി അൽപം വെള്ളം നൽകി. ആ വെള്ളം കുടിച്ചതിന് പിന്നാലെ അമ്മ പോയി… “അമ്മ…
Read More » -
ആരോഗ്യമന്ത്രിയുടേത് ‘നടികർ തിലകം’ അഭിനയം…എവിടെ സമരമോ, മുദ്രാവാക്യങ്ങളോ ഉണ്ടായാൽ ഉടൻതന്നെ കരഞ്ഞുകൊണ്ട് നാടകം കളിക്കാനാണ് മന്ത്രിമാർക്കുള്ള നിർദ്ദേശം!! മുഖ്യമന്ത്രിയുടെ ഓഫീസിൽ സിനിമാ പ്രവർത്തകരെകൂട്ടി ഷൂട്ടിങ് നടക്കുകയാണ്, ഇപ്പോൾ നടക്കുന്നത് നാടകത്തിന്റെ അവസാന റിഹേഴ്സലുകൾ- പി വി അൻവർ
മലപ്പുറം: ആരോഗ്യമന്ത്രി നടത്തിയത് ‘നടികർ തിലകം’ അഭിനയമാണെന്നും എല്ലാ മന്ത്രിമാർക്കും അഭിനയിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പി.വി. അൻവർ. അടുത്ത തെരഞ്ഞെടുപ്പിൽ സത്യം പറഞ്ഞു ജയിക്കാൻ കഴിയില്ലെന്ന് ഇടതുപക്ഷത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് പലവിധ നാടകങ്ങളാണ് ഇപ്പോൾ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും അൻവർ വിമർശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ സിനിമാ പ്രവർത്തകരെ കൂട്ടി ഷൂട്ടിങ് നടക്കുകയാണ്, ഇപ്പോൾ നടക്കുന്ന കാര്യങ്ങളെല്ലാം നാടകത്തിന്റെ അവസാന റിഹേഴ്സലുകൾ ആണെന്നും പിവി അൻവർ പരിഹസിച്ചു. എൽഡിഎഫ് മന്ത്രിമാർ നടത്തുന്ന ഇത്തരം നാടകങ്ങളുടെ ഭാഗമാണ് ആരോഗ്യമന്ത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയത്. കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്നും എല്ലാം മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണെന്നും അൻവർ പറഞ്ഞു. സംസ്ഥാനത്ത് എവിടെയെങ്കിലും സമരങ്ങളോ, മുദ്രാവാക്യങ്ങളോ ഉണ്ടായാൽ ഉടൻ തന്നെ കരഞ്ഞുകൊണ്ട് നാടകം കളിക്കാനാണ് മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ‘അയ്യോ എന്നെ കൊന്നേ, എന്നെ ഉപദ്രവിച്ചേ’ എന്ന് വിളിച്ച് കരയുക എന്നതല്ലാതെ മറ്റൊരു മാർഗ്ഗവും എൽഡിഎഫ് മന്ത്രിമാർക്കോ, മുഖ്യമന്ത്രിക്കോ…
Read More » -
പാലിന് ലിറ്ററിന് 4 രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മിൽമ; ‘തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ വില വർദ്ധിപ്പിക്കണം‘; തീരുമാനമെടുക്കാനാവാതെ സർക്കാർ
തിരുവനന്തപുരം: കേരളത്തിൽ പാൽവില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കണമെന്ന ശുപാർശയുമായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ് മിൽമ. കഴിഞ്ഞ മാസം 20-ാം തീയതി ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ സർക്കാർ ഈ കാര്യത്തിൽ അനുകൂലമായ തീരുമാനം എടുക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം. പാൽവില വർദ്ധിപ്പിക്കാൻ മിൽമയ്ക്ക് സ്വയം അധികാരമുണ്ടെങ്കിലും സർക്കാരുമായി ഒരു സംഘർഷത്തിന് താല്പര്യമില്ലാത്തതിനാലാണ് ഭരണസമിതി സർക്കാരിന്റെ അഭിപ്രായം തേടിയതെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. വില വർദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന തുകയുടെ സിംഹഭാഗവും കർഷകർക്ക് നൽകാനാണ് മിൽമ ലക്ഷ്യമിടുന്നത്. നാല് രൂപ വർദ്ധിപ്പിക്കുകയാണെങ്കിൽ അതിൽ 83.75 ശതമാനവും, അതായത് രണ്ട് രൂപ നാൽപ്പത് പൈസ നേരിട്ട് കർഷകർക്ക് ലഭ്യമാക്കുന്ന രീതിയിലാണ് വിഭജനം ആസൂത്രണം ചെയ്തിരിക്കുന്നത്. ബാക്കി തുക പാൽ സൊസൈറ്റികൾക്കും വിൽപനക്കാർക്കുമായി വീതിച്ചു നൽകും. ഈ പ്രതിസന്ധി ഘട്ടത്തിൽ മിൽമയ്ക്ക് ലഭിക്കേണ്ട ലാഭവിഹിതം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് ഇത്തരമൊരു…
Read More » -
സിപിഎം വനിതാ സ്ഥാനാർത്ഥി പട്ടിക: കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ എന്നിവർ മത്സരിക്കില്ല; വനിതാ മന്ത്രിമാർക്ക് വീണ്ടും അവസരം; എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയ്ക്ക് സാധ്യത; ചിന്ത ജെറോം, ആര്യ രാജേന്ദ്രൻ തുടങ്ങിയവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല
കണ്ണൂർ: സിപിഎമ്മിന്റെ നിയമസഭ തിരഞ്ഞെടുപ്പ് കരട് വനിതാ സ്ഥാനാർഥിപട്ടികയിൽ മന്ത്രിമാർക്കൊഴികെ ഭൂരിഭാഗം എംഎൽഎമാർക്കും ഇക്കുറി സീറ്റില്ല. ഇന്നലെ അതാത് ജില്ലാ സെക്രട്ടേറിയറ്റുകൾ സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പേരുകളിൽ കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ തുടങ്ങിയവർ ഉൾപ്പെട്ടിട്ടില്ല എന്നാണ് വിവരം. ആകെ 12 വനിതാ എംഎൽഎമാരാണ് പതിനഞ്ചാം നിയമസഭയിൽ എല്ലാ പാർട്ടികളിൽ നിന്നുമായി ഉണ്ടായിരുന്നത്. അതിൽ 8 പേരും സിപിഎം എംഎൽഎമാരാണ്. അകാലത്തിൽ വിട വാങ്ങിയ കാനത്തിൽ ജമീലയെ ഒഴിച്ച് നിർത്തിയാൽ നിലവിലുള്ള വനിതാ സിപിഎം എംഎൽഎമാർ 7 പേരാണ്. അവരിൽ മന്ത്രിമാരായ വീണാ ജോർജ്, ആർ. ബിന്ദു, സംവരണ മണ്ഡലമായ കോങ്ങാട് നിന്നുള്ള ശാന്തകുമാരി എന്നിവർക്കൊഴികെ മറ്റു വനിതാ എംഎൽഎമാർക്കു ആദ്യ ഘട്ടത്തിൽ സീറ്റില്ല എന്നാണ് വിവരം. കോങ്ങാട് മണ്ഡലത്തിൽ നിന്നും ശാന്തകുമാരിയുടെ പേരാണ് ജില്ലാ നേതൃത്വം കൊടുത്തിരിക്കുന്നത്. അതിൽ മാറ്റം ഉണ്ടാകാനുമിടയില്ല. ആരോഗ്യ മന്ത്രി വീണ ജോർജ് മൂന്നാം തവണയും ആറന്മുളയിൽ മത്സരിക്കും. ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്കു ഇക്കാര്യത്തിൽ…
Read More » -
2013 ഒക്ടോബർ 27 ഞായറാഴ്ച…സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ കണ്ണൂരെത്തിയ മുഖ്യമന്ത്രിക്കു നേരെ കല്ലുകൾ പാഞ്ഞെത്തി, തകർന്ന കാറിന്റെ ചില്ലുകൊണ്ട് ഉമ്മൻചാണ്ടിക്ക് നെറ്റിയിൽ രണ്ടിടത്ത് മുറിവ്, നെഞ്ചിലും കല്ലേറുകൊണ്ടു…അപ്പോഴും പറഞ്ഞത് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നാണ്… ഫേസ്ബുക്ക് ചിത്രം മാറ്റി ചാണ്ടി ഉമ്മൻ
കണ്ണൂർ: 2013 ഒക്ടോബർ 27 ഞായറാഴ്ച, സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കു നേരെ കല്ലുകൾ പാഞ്ഞെത്തി, കണ്ണൂർ നഗരത്തിൽ നടന്ന ഇടതുമുന്നണി കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കല്ലേറിൽ പരുക്കേറ്റു. ഉമ്മൻചാണ്ടിക്കെതിരെയുള്ള എൽഡിഎഫ് പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു ആ കരിങ്കൊടി പ്രകടനം. കല്ലേറിൽ തകർന്ന കാറിന്റെ ചില്ലുകൊണ്ട് ഉമ്മൻചാണ്ടിക്ക് നെറ്റിയിൽ രണ്ടിടത്ത് മുറിവുണ്ടായി. നെഞ്ചിലും കല്ലേറുകൊണ്ടു. ആരോഗ്യമന്ത്രി വീണാ ജോർജിന് നേരേ കെ.എസ്.യു. അക്രമമുണ്ടായെന്ന വാർത്ത പരന്നപ്പോൾ നാട്ടുകാരുടെ മനസ്സിൽ ആദ്യം തെളിഞ്ഞത് 13 കൊല്ലം മുൻപ് നടന്ന സംഭവമാണ്. അന്നത്തെ സംഭവത്തിന്റെ ഓർമപ്പെടുത്തൽ പോലെ ഫേസ്ബുക്ക് ചിത്രം മാറ്റി ചാണ്ടി ഉമ്മൻ. അന്നു ഉമ്മൻചാണ്ടിക്കുനേരെയുണ്ടായ കല്ലേറ് ചിത്രമാണ് ചാണ്ടി ഫേസ്ബുക്കിൽ ഇട്ടത്. അന്നു സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഉമ്മൻചാണ്ടി. അന്ന് മുഖ്യമന്ത്രിക്കൊപ്പം കാറിലുണ്ടായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി ടി.സിദ്ദിഖ്, മന്ത്രി കെസി ജോസഫ് എന്നിവർക്കും അന്നത്തെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന്…
Read More » -
വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല
കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ സംഘർഷത്തിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടർന്നേക്കുമെന്ന് സൂചന. എംആർഐ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല. എന്നാൽ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ടെന്നും മെഡിക്കൽ ബോർഡ് യോഗത്തിനുശേഷം ഡോക്ടർമാർ അറിയിച്ചു. കഴുത്തിനേറ്റ ക്ഷതത്തിന്റെ വേദന കൈകളിലേയ്ക്ക് വ്യാപിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവുണ്ടെങ്കിലും വേദന നിലനിൽക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. മന്ത്രി ഇന്നും ആശുപത്രിയിൽ തുടർന്നേക്കുമെന്നാണ് സൂചന. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു. പ്രവർത്തകരുടെ കരിങ്കൊടിപ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റത്. ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലും പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റുചെയ്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ബുധനാഴ്ച രാവിലെമുതൽ ജില്ലയിൽ വിവിധസ്ഥലങ്ങളിൽ ആരോഗ്യമന്ത്രിയെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടികാണിച്ചിരുന്നു. റെയിൽവേ സ്റ്റേഷനുമുന്നിൽ പ്രതിഷേധിക്കാനെത്തിയ യുവമോർച്ച പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കുകയും…
Read More » -
കമിതാക്കളുടെ മുറിയിൽ ഇടിച്ചുകയറി നഗ്നദൃശ്യങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തി പണവും ഫോണുമായി കടന്നുകളഞ്ഞു, അറസ്റ്റ് ചെയ്യാനെത്തിയ വനിതാ പോലീസിന്റെ കൈവിരൽ തിരിച്ച് ഒടിച്ചു രക്ഷപ്പെട്ടു, പ്രതി അറസ്റ്റിൽ
കാസർകോട്: അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൈവിരൽ തിരിച്ചു ഒടിച്ച് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമായെയാണ് (33) ഇന്ന് പുലർച്ചെ മഞ്ചേശ്വരം പോലീസ് മംഗളൂരു കല്ലാപ്പു പച്ചക്കറി മാർക്കറ്റിൽ വച്ച് അറസ്റ്റ് ചെയ്തത്. കമിതാക്കളായ യുവതിയേയും യുവാവിനെയും ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകർത്തി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായ മൊയ്നുദ്ദീൻ സമാ. ജനുവരി 14ന് ഉച്ചയ്ക്ക് 12 മണിക്ക് ഹൊസങ്കടിയിലാണ് കേസിനാസ്പദമായ സംഭവം. ഉള്ളാൽ താലൂക്കിലെ കൈരങ്കള സ്വദേശി മുഹമ്മദ് ഹനീഫ് (41), പെൺ സുഹൃത്ത് ദക്ഷിണ കന്നഡ സ്വദേശിയായ മുപ്പതുകാരി എന്നിവരാണ് അക്രമണത്തിന് ഇരയായത്. ഇരുവരും ഒരുമിച്ചുണ്ടായിരുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ മൊയ്നുദ്ദീൻ ഉൾപ്പെടുന്ന സംഘം യുവാവിനേയും പെൺസുഹൃത്തിനേയും ഒരുമിച്ചിരുത്തി നഗ്ന ഫോട്ടോകളും വീഡിയോകളും പകർത്തി. തുടർന്ന് രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 5,000 രൂപയും മൊബൈൽ ഫോണുമായി സംഘം കടന്നുകളയുകയായിരുന്നു.…
Read More »