Kerala

    • ‘മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ട്’, ഇ-മെയിൽ വഴി വ്യാജ ഭീഷണി

      ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വ്യാജ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ തൃശൂർ കളക്ടറേറ്റിലേക്ക് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തെതുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. അതേസമയം വ്യാജ സന്ദേശമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഇതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹർജി ഫയൽ ചെയ്തത്. വിഷയത്തിൽ മറുപടി തേടിക്കൊണ്ടാണ് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

      Read More »
    • മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ച ദേഷ്യത്തിൽ ശിവകൃഷ്ണൻ അമ്മയെ തല്ലിച്ചതച്ചു, കണ്ണുകളുടെ താഴ്ഭാ​ഗം ചതഞ്ഞിരുന്നു, പീഡനം സഹിക്കവയ്യാതെയാണ് അർച്ചന കിണറിൽ ചാടിയതെന്ന് മകൾ

      കൊല്ലം: ശിവകൃഷ്ണന്‍ അമ്മയെ സ്ഥിരം മര്‍ദിച്ചിരുന്നതായി കൊല്ലത്ത് കിണറ്റില്‍ ചാടുകയും പിന്നീട് മരിക്കുകയും ചെയ്ത അര്‍ച്ചനയുടെ മകള്‍. മര്‍ദനം സഹിക്കവയ്യാതെയാണ് അമ്മ കിണറ്റില്‍ ചാടിയതെന്നും പതിനാലുകാരിയായ മകള്‍ പറഞ്ഞു. ശിവകൃഷ്ണന്‍ സ്ഥിരം മദ്യപാനിയാണ്. ഇന്നലെ രാവിലെ മുതല്‍ ഇയാള്‍ മദ്യപിച്ചിരുന്നു. ഇതോടെ അമ്മ മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ചു. ഇതിന്റെ ദേഷ്യത്തിലാണ് അമ്മയെ ശിവകൃഷ്ണന്‍ മര്‍ദിച്ചതെന്നും മകള്‍ പറഞ്ഞു. അതിനിടെ ശിവകൃഷ്ണന്റെ മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അര്‍ച്ചനയുടെ ഒരു വീഡിയോ പുറത്തുവന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് അര്‍ച്ചന ചിത്രീകരിച്ചതാണ് വീഡിയോ. ഇതില്‍ അര്‍ച്ചനയുടെ മുഖത്ത് പരിക്കേറ്റത് വ്യക്തമാണ്. കണ്ണുകളുടെ താഴ്ഭാഗത്ത് ചതഞ്ഞിരിക്കുന്നതും പൊട്ടി ചോരപൊടിയുന്നതും ദൃശ്യത്തിലുണ്ട്. ഇതിന് പുറമേ ചുണ്ടിനകത്ത് പൊട്ടിയിരിക്കുന്നതും കാണാം. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു കൊല്ലം നെടുവത്തൂരില്‍ സംഭവം നടക്കുന്നത്. അമ്മ കിണറ്റില്‍ ചാടിയതായി മക്കള്‍ സമീപവാസികളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ സംഭവം കൊട്ടാരക്കര ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സോണിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് സോണി…

      Read More »
    • അവശേഷിക്കുന്നത് 39 പവൻ സ്വർണം മാത്രം, പോറ്റി തട്ടിയെടുത്തത് 200 പവനിലേറെ!! ദ്വാരപാലക ശിൽപപാളികൾ കൈമാറിയത് പ്രധാന കൈയാളായ ഹൈദരാബാദ് സ്വദേശി നാഗേഷിന്? സ്വർണം പൂശാൻ കൊടുത്തതും തിരിച്ചുനൽകിയതിനുമിടയിൽ 4.5 കി. ഭാരവ്യത്യാസം, പോറ്റിയെ ചോദ്യം ചെയ്യും

      തിരുവനന്തപുരം: 1999ൽ സ്വർണം പൊതിഞ്ഞശേഷം 258 പവൻ സ്വർണം ഉണ്ടായിരുന്നെങ്കിൽ ശിൽപ പാളികളിൽ ഇപ്പോൾ അവശേഷിക്കുന്നത് 36 പവൻ മാത്രമെന്ന് അന്വേഷണ സംഘം. അതായത് 222 പവൻ കുറഞ്ഞു. ഇതോടെ പോറ്റി 200 പവനിലേറെ സ്വർണം അടിച്ചുമാറ്റിയെന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. അതുപോലെ ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രധാന സഹായിയും ഹൈദരാബാദ് സ്വദേശിയുമായ നാഗേഷിലേക്കും നീങ്ങുന്നു. ശബരിമലയിലെ യഥാർഥ ദ്വാരപാലക ശിൽപപാളികൾ ഇയാൾ കൈവശപ്പെടുത്തുകയോ വിൽക്കുകയോ ചെയ്തിരിക്കാമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സംശയം. കാരണം ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തിലാണ് സന്നിധാനത്തുനിന്ന് കൊണ്ടുപോയ സ്വർണപ്പാളികൾ ഏറെ ദിവസം സൂക്ഷിച്ചത്. സ്വർണം പൂശാനായി ചെന്നൈയിലെത്തിച്ചതും നാഗേഷാണ്. ഇതിനിടയിലാണ് ശിൽപ്പ പാളികളുടെ ഭാരത്തിൽ നാലരകിലോയുടെ വ്യത്യാസമുണ്ടായി. കൂടാതെ ശബരിമലയിൽ തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും വ്യാജമാണെന്ന് സംശയിക്കുന്നതാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണം പൂശി തിരികെ എത്തിച്ചപ്പോൾ തൂക്കം കുറഞ്ഞതാണ്…

      Read More »
    • ഹോൺ അടിച്ചതിനല്ല ഓവർ സ്പീഡിൽ ബസ് ഓടിച്ചതിനാണ് നടപടി, ഇത്തരം സർക്കസിന് സൈഡ് പറയാൻ കുറേയാളുകളും, ഡ്രൈവർ മഹാൻ ആണെങ്കിൽ ക്ഷമ ചോദിക്കാം, അനാവശ്യകാര്യങ്ങൾ തന്റെ തലയിൽ കെട്ടിവച്ച് വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ടെന്ന് കെ ബി ​ഗണേഷ് കുമാർ

      പത്തനാപുരം: ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകൾക്കെതിരെ ഗതാഗത മന്ത്രിയുടെ നടപടി സ്വീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഹോൺ അടിച്ച് വന്നതല്ല വിഷയമെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും മന്ത്രിയുടെ തലയിൽ വച്ചുകെട്ടി വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ട. ബസ് സ്റ്റാൻഡിന് അകത്തേക്ക് ബസ് പാഞ്ഞുകയറുന്നത് എംഎല്‍എ കണ്ടുകൊണ്ട് ഇരിക്കുകയാണ്. എന്നിട്ട് അതുവഴി പോയെന്നാണ് കരുതിയത്. പിന്നെ പുറത്തേക്ക് പാഞ്ഞുവരുന്നത് കണ്ടപ്പോഴാണ് നടപടി സ്വീകരിച്ചത്. ഇനി ഡ്രൈവര്‍ മഹാൻ ആണെങ്കിൽ ക്ഷമ ചോദിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു. ഇനി മാധ്യമങ്ങൾ എന്ത് എഴുതിയാലും തന്‍റെ ഉത്തരവാദിത്തം നിർവഹിക്കും. വളരെ പതുക്കെ അകത്ത് വന്ന് ആളുകളെ എടുത്തു പോകേണ്ട സ്ഥലത്ത് ഇത്തരം സർക്കസ് കാണിച്ചിട്ട് അതിന് സൈഡ് പറയുകയാണ് കുറെ പേർ. മൈക്കിൽ കൂടിയാണ് പറ‌ഞ്ഞത്. ഹോൺ അടിച്ചതിന് വണ്ടി പിടിക്കാൻ പറഞ്ഞില്ല. വല്ലാത്ത സ്പീഡിൽ ബസ് ഓടിച്ചതിനെന്നാണ് പറഞ്ഞത്. നിയവിരുദ്ധമായ കാര്യങ്ങൾ അനുവദിക്കില്ല. അനാവശ്യമായി ഹോൺ അടിക്കരുതെന്ന് ഹൈക്കോടതി…

      Read More »
    • അഴിക്കോട് സാറിന്റെ വാക്കുകൾ കടംകൊള്ളുന്നു ഇവിടെ… “മനുഷ്യൻ അധ:പതിച്ചാൽ മൃഗമാകും, മൃഗം അധ:പതിച്ചാൽ…

      കേരളത്തിൽ നടമാടുന്നത് പോലീസ് രാജാണോയെന്ന് തോന്നിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഷാഫി പറമ്പിൽ എംപിക്ക് പോലീസിൽ നിന്നും മൃഗീയമായ ആക്രമണമാണ് നേരിടേണ്ടിവന്നത്. അക്രമത്തിൽ പരുക്കേറ്റ ഷാഫി പറമ്പിൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമ്പോൾ ഈ അക്രമത്തിന് നേതൃത്വം കൊടുത്ത പോലീസിനെ ന്യായീകരിക്കുന്ന സിപിഎമ്മിനെ ആണ് നാം കണ്ടത്. ഒരു ജനപ്രതിനിധിയുടെ അവസ്ഥ ഇതാണെങ്കിൽ ഇന്നാട്ടിലെ സാധാരണക്കാരുടെ ജീവിതം എത്രത്തോളം ദു:സഹം ആയിരിക്കും. പോലീസ് അതിക്രമത്തെ ന്യായീകരിക്കാൻ എത്തുന്ന സിപിഎംകാരിൽ മുഖമില്ലാത്ത സൈബർ അണികൾ മുതൽ പാർട്ടി സെക്രട്ടറി വരെയുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ കെ ശൈലജയെ സിപിഎമ്മിന്റെ തന്നെ കോട്ട എന്ന് അവർ അവകാശപ്പെടുന്ന വടകരയിൽ എത്തി ഷാഫി പറമ്പിൽ തോൽപ്പിച്ചതിനു ശേഷം ഷാഫിയോട് സിപിഎമ്മിന് അടങ്ങാത്ത ദേഷ്യവും വൈരാഗ്യവും ഉണ്ട്. ഈ പോലീസ് അതിക്രമത്തെ ന്യായീകരിക്കാൻ അവരെക്കൊണ്ട് പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും അതുതന്നെയാണ്. അല്ലെങ്കിലും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരുടെ പ്രവർത്തകർക്ക് അടി കിട്ടുമ്പോൾ മാത്രമാണ് പോലീസ് അക്രമണങ്ങൾ…

      Read More »
    • ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചിരിക്കുകയാണ് ; കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കി സിനിമയില്‍ അഭിനയിക്കാന്‍ അനുവദിക്കണം ; സിപിഎമ്മിന് രാഷ്ട്രീയ അങ്കലാപ്പെന്ന് സുരേഷ്‌ഗോപി

      കണ്ണൂര്‍: നടന്‍ എന്ന നിലയിലുള്ള വരുമാനം നിലച്ചെന്നും കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കി സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് സുരേഷ്‌ഗോപി. ഈ സൗകര്യം മുന്‍ നിര്‍ത്തി തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും പറഞ്ഞു. ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചിരിക്കുകയാണെന്നും സിനിമയില്‍ അഭിനയിച്ച് ഒരുപാട് സമ്പാദിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍. കണ്ണൂരിലേക്കുള്ള ആദ്യത്തെ വാതില്‍തുറക്കലാണ് സി സദാനന്ദന്റെ രാജ്യസഭാംഗത്വം. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലംവെച്ച് നോക്കുമ്പോള്‍ ഇതൊരിക്കലും നടക്കാന്‍ സാധ്യതയില്ലാത്തൊരു മുഹൂര്‍ത്തമാണ്. എന്നാല്‍ അതിന് പ്രധാനമന്ത്രി നരേന്ദ്രമോദി കാരണക്കാരനായെന്നും സുരേഷ് ഗോപി പറഞ്ഞു. സദാനന്ദന്റെ സ്ഥാനാരോഹണത്തെകുറിച്ച് അസൂയകൊണ്ടോ ഇഷ്ടമില്ലായ്മ കൊണ്ടോ അല്ല ‘ജയരാജ് സഹോദരന്മാര്‍’ പരാമര്‍ശം നടത്തിയത്. അവര്‍ക്ക് അങ്കലാപ്പ് ഉണ്ടായിക്കാണും. കണ്ണൂരിനായി പദ്ധതികള്‍ കൊണ്ടുവരാന്‍ സദാനന്ദന്‍ മുന്‍കൈ എടുക്കുമെന്ന ഭയപ്പാട് അവര്‍ക്കുണ്ട്. ഇതെല്ലാം രാഷ്ട്രീയപരമായ അങ്കലാപ്പാണെന്നും സുരേഷ് ഗോപി പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നൈപുണ്യം കേരളത്തിലെത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് നേതൃത്വം സദാനന്ദനെ…

      Read More »
    • കൂട്ടത്തിലൊരാള്‍ ഷാഫി പറമ്പിലിനെ ആക്രമിച്ചെന്ന് മാത്രം ; ഒന്നര മണിക്കൂര്‍ റോഡ് ബ്ലോക്കായതോടെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു ; ലാത്തിച്ചാര്‍ജ്ജ് നടത്തിയിട്ടില്ലെന്ന് റൂറല്‍ എസ്പി ബൈജു

      വടകര: ഷാഫി പറമ്പില്‍ എംപിക്കെതിരായി ആക്രമണം നടത്തിയ പോലീസുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് റൂറല്‍ എസ്പി കെ ഇ ബൈജു. പേരാമ്പ്രയില്‍ ലാത്തി ചാര്‍ജ് നടന്നിട്ടില്ലെന്നും ലാത്തിച്ചാര്‍ജ് നടന്നതായി ഒരു വിഷ്വല്‍ എങ്കിലും കാണിക്കാന്‍ പറ്റുമോയെന്നും ചോദിച്ചു. ഒന്നര മണിക്കൂര്‍ റോഡ് ബ്ലോക്കായതോടെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുക മാത്രമായിരുന്നെന്നും പറഞ്ഞു. പൊലീസ് ആക്രമണത്തില്‍ തങ്ങളുടെ കൂട്ടത്തില്‍ ഉളള ചിലര്‍ മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് അത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്നും പറഞ്ഞു. വടകരയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ബൈജുവിന്റെ പ്രതികരണം. ‘കമാന്‍ഡ് ചെയ്യും, വിസിലടിക്കും, അടിച്ചോടിക്കും. അങ്ങനെയാണ് ലാത്തിച്ചാര്‍ജ് നടത്തുക. അത് നടന്നിട്ടില്ല. പക്ഷേ, നമ്മുടെ കൂട്ടത്തിലെ ചില ആളുകള്‍ മനപൂര്‍വം കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും പറഞ്ഞു. അതേസമയം പേരാമ്പ്രയില്‍ ഷാഫി പറമ്പിലിന് പൊലീസിന്റെ അടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അക്രമത്തില്‍ മൂക്കിന് പൊട്ടലുണ്ടായ ഷാഫി പറമ്പിലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. സംഭവത്തില്‍ ഷാഫി പറമ്പിലിനെതിരേ പോലീസ് കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.…

      Read More »
    • പൊലീസുകാരിയായി നവ്യ നായർ, മൾട്ടിസ്റ്റാർ ചിത്രം “പാതിരാത്രി” ഒക്ടോബർ 17ന് തിയേറ്ററുകളിലേക്ക്

      നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025 ഒക്ടോബർ 17 ന് ചിത്രം ആഗോള റിലീസായത്തും. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത് വന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ആകാംഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും ട്രെയ്‌ലർ കാണിച്ചു തന്നു. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ “പാതിരാത്രി” ഒരു അർദ്ധരാത്രിയിൽ നടക്കുന്ന…

      Read More »
    • ഗ്ലോബൽ പബ്ലിക് സ്കൂളിൽ ഒരാഴ്ചക്കാലത്തെ ‘ദാൻ ഉത്സവ്’ സമാപിച്ചു; വിദ്യാർത്ഥികളിൽ ദയയും സഹാനുഭൂതിയും വളർത്തിയെടുക്കുക ലക്ഷ്യം ‘

      കൊച്ചി: വിദ്യാർത്ഥികളിൽ അക്കാദമിക മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തുക എന്ന ലക്ഷ്യത്തോടെ ഗ്ലോബൽ പബ്ലിക് സ്കൂൾ (ജി.പി.എസ്.) സംഘടിപ്പിച്ച ദേശീയതലത്തിലുള്ള ‘ദാൻ ഉത്സവ്’ ഒരാഴ്ചക്കാലത്തെ ശ്രദ്ധേയമായ കാരുണ്യപ്രവൃത്തികളോടെ സമാപിച്ചു. ഒക്ടോബർ 6 മുതൽ 10 വരെ നടന്ന ഈ സേവന പരിപാടിയിൽ, സ്കൂളിലെ 1,000-ത്തിലധികം വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് 25-ൽ അധികം കാരുണ്യപ്രവൃത്തികളിൽ പങ്കെടുത്തു. സ്കൂളിന്റെ 20-ാം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായാണ് ‘ദാൻ ഉത്സവ്’ സംഘടിപ്പിച്ചത്. ഈ വർഷത്തെ ‘ദാൻ ഉത്സവ്’ പരിപാടിയുടെ പ്രധാന പ്രത്യേകത കാരുണ്യപ്രവൃത്തികളിലെ രക്ഷിതാക്കളുടെ സജീവമായ പങ്കാളിത്തമായിരുന്നു. രക്ഷിതാക്കൾ അവരുടെ പ്രൊഫഷണൽ കഴിവുകൾ പങ്കുവെച്ചുകൊണ്ട് (Skill-Sharing) കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി അട്ടിനിക്കരയിലെ ഗവൺമെൻറ് എൽ.പി. സ്കൂളിന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പഠനോപകരണങ്ങൾക്കുമായുള്ള സഹായങ്ങൾ നൽകി. കൂടാതെ, വിദ്യാർത്ഥികളും ജീവനക്കാരും ആദർശ് സ്പെഷ്യൽ സ്കൂൾ, ഡോൺ ബോസ്കോ സ്നേഹഭവൻ എന്നിവിടങ്ങൾ സന്ദർശിക്കുകയും അന്തേവാസികളോടൊപ്പം സമയം ചെലവഴിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. “ബുദ്ധിശാലികളെ മാത്രമല്ല,…

      Read More »
    • ചേന്ദമംഗലത്തെ തറികളുടെ കഥകൾ ഇനി ലോകമറിയും!! റിമ കല്ലിങ്കലിന്റെ ‘മാമാങ്കം’ ഡാൻസ് കമ്പനി ബാഗ്ദാദ് അന്താരാഷ്ട്ര നാടകമേളയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

      കൊച്ചി:ഇന്ത്യയുടെ സമ്പന്നമായ കലാ പൈതൃകം ബാഗ്ദാദ് അന്താരാഷ്ട്ര നാടകമേളയിൽ ശ്രദ്ധാകേന്ദ്രമാകും. പ്രശസ്തമായ മാമാങ്കം ഡാൻസ് കമ്പനിയുടെ “നെയ്തെ” (നെയ്ത്തിന്റെ നൃത്തം) എന്ന അവതരണം 14-ന് രാജ്യത്തെ പ്രതിനിധീകരിച്ച് വേദിയിലെത്തും. നർത്തകിയും നടിയും സംരംഭകയുമായ റിമ കല്ലിങ്കൽ 2014-ൽ സ്ഥാപിച്ച മാമാങ്കം ഡാൻസ് കമ്പനി, കേരളത്തിലെ പ്രമുഖ സമകാലിക നൃത്ത കൂട്ടായ്മകളിൽ ഒന്നായി വളർന്നു. കേരളത്തിന്റെ ശാസ്ത്രീയ, നാടോടി, കായിക പാരമ്പര്യങ്ങളിൽ വേരൂന്നിയതും ആധുനിക കലാ-സാംസ്കാരിക ആവിഷ്കാരങ്ങളോട് പ്രതികരിക്കുന്നതുമായ ഒരു ഇന്ത്യൻ സമകാലിക നൃത്തഭാഷ സൃഷ്ടിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മലയാളത്തിൽ “നെയ്ത്ത്” എന്നർത്ഥം വരുന്ന “നെയ്തെ” 2018-ലെ പ്രളയത്തിൽ തറികളും ഉപജീവനമാർഗ്ഗങ്ങളും താറുമാറായ ചേന്ദമംഗലത്തെ കൈത്തറി നെയ്ത്തുകാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സമകാലിക നൃത്ത നിർമ്മാണമാണ്. നെയ്ത്തിന്റെ ശാരീരിക ചലനങ്ങളെയും ഉപകരണങ്ങളെയും താളങ്ങളെയും നൃത്തഭാഷയിലേക്ക് മാറ്റിക്കൊണ്ട്, സമൂഹത്തിന്റെയും, അതിജീവനത്തിന്റെയും, സർഗ്ഗാത്മകതയുടെയും ഒരു രൂപകമായി ഇതിനെ അവതരിപ്പിക്കുന്നു. 35 മിനിറ്റ് ദൈർഘ്യമുള്ള ഈ നൃത്ത ശിൽപ്പത്തിൽ എട്ട് നർത്തകരാണ് അണിനിരക്കുന്നത്. ഭരതനാട്യം,…

      Read More »
    Back to top button
    error: