Movie
-
ക്രിസ്തുമസ് തൂക്കാന്‍ അരുണ്‍ വിജയ് എത്തുന്നു. ‘രെട്ട തല’ റിലീസിനൊരുങ്ങി.
കൊച്ചി: ഇക്കുറി ക്രിസ്മസ് പൊളിക്കും. തെന്നിന്ത്യന്‍ ആക്ഷന്‍ വിസ്മയം അരുണ്‍ വിജയ് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാനെത്തുന്നു. താരം മിന്നും പ്രകടനം കാഴ്ച വെയ്ക്കുന്ന ‘രെട്ട തല’ക്രിസ്മസ് ദിനത്തില്‍ ലോകത്ത് എമ്പാടുമുള്ള തിയേറ്ററുകളിലൂടെ പ്രേക്ഷകരിലെത്തും. ചിത്രത്തെ വരവേല്‍ക്കാന്‍ കേരളത്തിലെ തിയേറ്ററുകള്‍ ഒരുങ്ങിക്കഴിഞ്ഞു. രെട്ട തലയുടെ ട്രെയ്ലറിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നല്കിയത്. സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളിലൂടെ അരുണ്‍ വിജയ് യുടെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളിലൂടെ തെന്നിന്ത്യയിലെ മിന്നും താരമായ അരുണ്‍ വിജയ് നായകവേഷത്തിലെത്തുന്ന ചിത്രമാണ് രെട്ട തല. ഇക്കുറി ക്രിസ്മസിന് പ്രേക്ഷകരെ കാത്തിരിക്കുന്ന ഏറ്റവും വിസ്മയകരമായ ചിത്രം കൂടിയാണ് രെട്ട തല. 25 ന് ചിത്രം തിയേറ്ററിലെത്തും. ക്രിസ് തുരുകുമാരന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിതതാരം ഹരീഷ് പേരടിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒന്നിനൊന്ന് മികവ് പുലര്‍ത്തുന്ന കഥാപാത്രങ്ങളുടെ പ്രകടനത്തിലൂടെയാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്. ബോബി ബാലചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡി.ഒ.പി:ടിജോ ടോമി,എഡിറ്റർ…
Read More » -
മലയാളത്തിന് അഭിമാനമായി റോട്ടൻ സൊസൈറ്റി. മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം ………
എസ് എസ് ജിഷ്ണുദേവ് രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത മലയാളചിത്രം റോട്ടൻ സൊസൈറ്റി, ആറാമത് മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു റിപ്പോർട്ടറുടെ കയ്യിലുള്ള ക്യാമറ നഷ്ടപ്പെടുകയും അവിചാരിതമായി അതൊരു ഭ്രാന്തൻ്റെ കയ്യിൽ ലഭിക്കുകയും തുടർന്ന് ആ ഭ്രാന്തൻ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്ന ആ ക്യാമറയിൽ പകർത്തുന്ന കാഴ്ച്ചകളുമാണ് സിനിമയുടെ ഇതിവൃത്തം. സ്വതന്ത്ര സിനിമയുടെ ചിന്തനീയവും സ്വാധീനശക്തിയുള്ളതുമായ സൃഷ്ടിയാണന്നും സിനിമ അവസാനിച്ചാലും പ്രേക്ഷക മനസ്സുകളിൽ തങ്ങി നില്ക്കുന്ന നിമിഷങ്ങൾ റോട്ടൻ സൊസൈറ്റി സൃഷ്ടിക്കുന്നുണ്ടെന്നും ജൂറി അഭിപ്രായപ്പെട്ടു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമൽ സ്വരൂപിൻ്റെ നേതൃത്വത്തിലുള്ള ജൂറി പാനലാണ് റോട്ടൻ സൊസൈറ്റിയെ തെരഞ്ഞുത്തത്. ചിത്രം 2026-ൽ പ്രേക്ഷകസമക്ഷത്തിലെത്തും. ടി സുനിൽ പുന്നക്കാട് ഭ്രാന്തന്റെ വേഷം അവതരിപ്പിക്കുമ്പോൾ പ്രതിനായകനായി എത്തുന്നത് പ്രിൻസ് ജോൺസൺ ആണ്. ഒപ്പം മാനസപ്രഭു, രമേഷ് ആറ്റുകാൽ, സുരേഷ് എം വി, ഗൗതം എസ് കുമാർ, ബേബി ആരാധ്യ, ജിനു സെലിൻ, രാജേഷ് അറപ്പുരയിൽ, ജയചന്ദ്രൻ…
Read More » -
മൂന്നാമത്തെ ചിത്രം മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ട്രിബ്യൂട്ട്, പുതിയ പ്രഖ്യാപനവുമായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്; ചിത്രമൊരുക്കുന്നത് ഖാലിദ് റഹ്മാൻ, നിർമ്മാണം ഷരീഫ് മുഹമ്മദ്
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മാർക്കോ’, റിലീസിനൊരുങ്ങുന്ന കാട്ടാളൻ എന്നീ സിനിമകള്‍ക്ക് പിന്നാലെ മൂന്നാമത്തെ ചിത്രം വരുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമൊരുങ്ങുന്ന സിനിമയുടെ സംവിധാനം മലയാള സിനിമയിലെ യുവ സംവിധായകരില്‍ ശ്രദ്ധേയനായ ഖാലിദ് റഹ്മാനാണ്. സിനിമയുടെ നിർമ്മാണം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് സാരഥി ഷരീഫ് മുഹമ്മദാണ്. മമ്മൂട്ടിയോടുള്ള ആദരസൂചകമായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ സുപ്രധാന പ്രഖ്യാപനം ഇന്ന് രാവിലെ 11.11നാണ് നടന്നത്. മമ്മൂട്ടിയെന്ന നടനവിസ്മയത്തോടുള്ള ആദരസൂചകമായി ഒരുക്കുന്ന ഈ ചിത്രം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞിരിക്കുകയാണ്. ‘ഉണ്ട’ എന്ന സൂപ്പർ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ മമ്മൂക്കയുമായി ബന്ധപ്പെട്ട ഒരു പ്രോജക്റ്റുമായി എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. നിയോഗ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രമുഖരായ നിരവധി താരങ്ങളും സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ്…
Read More » -
‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ – കിയാര അദ്വാനിയുടെ ‘നാദിയ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
2026 മാർച്ചിൽ പുറത്തിറങ്ങാനിരിക്കുന്ന പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായ ടോക്സിക് വീണ്ടും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. ചിത്രത്തിൽ ‘നാദിയ’ എന്ന പ്രധാന കഥാപാത്രമായി കിയാരാ അധ്വാനിയെ അവതരിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്തിറക്കി. യാഷ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ, കിയാരയുടെ ഇതുവരെ കാണാത്ത ഒരു പുതുമയുള്ള ലുക്കാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സൂചിപ്പിക്കുന്നത്. ഗ്ലാമറിന്റെയും ശക്തമായ പ്രകടനാധിഷ്ഠിത അഭിനയത്തിന്റെയും സമന്വയമായി ‘നാദിയ’ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്. സർക്കസ് പശ്ചാത്തലത്തിലുള്ള വർണാഭമായ ദൃശ്യവിസ്മയത്തിനുള്ളിൽ, ആഴത്തിലുള്ള വേദനയും വികാരസാന്ദ്രതയും ഒളിപ്പിച്ച കഥാപാത്രമായാണ് ‘നാദിയ’യെ ഫസ്റ്റ് ലുക്ക് അവതരിപ്പിക്കുന്നത്. സാധാരണ ഗ്ലാമർ റോളുകളെ മറികടന്ന്, പ്രകടനത്തിന് വലിയ സാധ്യത നൽകുന്ന കഥാപാത്രത്തിലേക്കുള്ള കിയാര അദ്വാനിയുടെ നിർണായകമായ ഒരു ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ടോക്‌സിക്കിന്റെ സംവിധായിക ഗീതു മോഹൻദാസ് കിയാരയുടെ പ്രകടനത്തെ “ഒരു കലാകാരിയെ തന്നെ പുതുതായി നിർവചിക്കുന്ന തരത്തിലുള്ള പരിവർത്തനം” എന്നാണ് വിശേഷിപ്പിച്ചത്; സിനിമയിലുടനീളം…
Read More » -
‘മോഹന്‍ലാലിനെ പോലൊരാളെ വച്ച് സന്ദേശം പോലൊരു സിനിമ, ഇനിയതു നടക്കില്ല’; ദൂരെയാണെങ്കിലും ശ്രീനി ഒരു ധൈര്യമായിരുന്നു; ആ ധൈര്യം നഷ്ടമായി: സത്യന്‍ അന്തിക്കാട്
കൊച്ചി: സന്ദേശം പോലെ രാഷ്ട്രീയ ആക്ഷേപഹാസ്യം ചര്‍ച്ചയാക്കുന്നൊരു സിനിമ ശ്രീനിവാസനുമൊത്ത് പ്ലാന്‍ ചെയ്തിരുന്നതായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിനെ പോലൊരാളെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാനായിരുന്ന പദ്ധതി. ശ്രീനിവാസന്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു ചിത്രം ചെയ്യാന്‍ ധൈര്യമുണ്ടാകുമായിരുന്നു. ഇനി അത് നടക്കില്ലെന്നും സത്യന്‍ പറഞ്ഞു. ”സന്ദേശം പോലൊരു സിനിമ വേറെ ചെയ്യണമെന്ന് പല സ്ഥലത്ത് നിന്നും പറയുന്നു. അതിനെ പറ്റി ചിന്തിച്ചിരുന്നു. സന്ദേശം ഇറങ്ങിയ കാലത്തെ സാമൂഹിക അന്തരീക്ഷമല്ല ഇന്ന്. അന്ന് സഹിഷ്ണുത ഉണ്ടായിരുന്നു. നിരുപദ്രവമായ രീതിയിൽ നിഷ്കളങ്കനായ വ്യക്തി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ കാണുന്ന കാഴ്ച സിനിമയാക്കാൻ ആലോചിച്ചിരുന്നു. മോഹൻലാലിനെ പോലൊരാള്‍ ചെയ്യുന്ന കഥാപാത്രം. രണ്ടും മൂന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നതില്‍ ആരു പറയുന്നതാണ് ശരിയെന്ന് തിരിച്ചറിയാൻ സാധിക്കാത്ത സാധാരണക്കാരന്‍റെ കഥയാണ് പ്ലാന്‍ ചെയ്തത്”, എന്നാണ് സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകള്‍. ”ശ്രീനിയിൽ നിന്നും പഠിച്ച പാഠങ്ങളാണ് സ്വയം തിരക്കഥ എഴുതുമ്പോഴും മറ്റുള്ളവരുടെ തിരക്കഥ സംവിധാനം ചെയ്യുമ്പോഴും സിനിമയുടെ നേട്ടത്തിനും നന്മയ്ക്കും ഉപയോഗിച്ചത്. ശ്രീനി…
Read More » -
തമിഴ് ആരാധകര്‍ക്ക് മാത്രമല്ല എനിക്കും അണ്ണന്‍ താന്‍ രജനികാന്ത്; ശ്രീനിവാസന്‍ പലപ്പോഴും പറഞ്ഞ ഡയലോഗ്; സിനിമാപഠനക്കളരിയിലെ സഹപാഠികള്‍; രജനി സീനിയര്‍ ശ്രീനി ജൂനിയര്‍; പ്രിയസുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നുവെന്ന് രജനീകാന്ത്
കൊച്ചി: മദ്രാസ് ഫിലിം യൂണിവേഴ്‌സിറ്റിയില്‍ ശ്രീനിവാസന്‍ പഠിച്ചുകൊണ്ടിരിക്കെ സീനിയറായി ഒരാള്‍ അവിടെ പഠിച്ചിരുന്നു. പിന്നീട് ഇന്ത്യന്‍ സിനിമാലോകത്തിന്റെ സ്‌റ്റൈല്‍ മന്നനായി മാറിയ സാക്ഷാല്‍ രജനീകാന്ത്. കഥ പറയുമ്പോള്‍ എന്ന സിനിമപോലെയല്ലെങ്കിലും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സഹപാഠിയായിരുന്നു ശ്രീനി. വലിയ കാര്യമായിരുന്നു രണ്ടുപേര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും. തമിഴ് ആരാധകര്‍ക്ക്് മാത്രമല്ല എനിക്കും അങ്ങേര് അണ്ണന്‍ തന്നെയാണെന്ന് രജനീകാന്തിനെക്കുറിച്ച് ശ്രീനിവാസന്‍ പറയാറുണ്ട്. ശ്രീനിവാസന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് രജനീകാന്ത് കേട്ടത്. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നത്. അദ്ദേഹം മദ്രാസ് ഫിലിം യൂണിവേഴ്സിറ്റിയില്‍ എന്റെ സഹപാഠിയായിരുന്നു. അതുല്യ നടനായ അദ്ദേഹം നല്ല മനുഷ്യനായിരുന്നുവെന്നും രജനികാന്ത് പറഞ്ഞു. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഴയ സഹപാഠിക്ക് ഒപ്പമുള്ള ഓര്‍മകള്‍ ഏറെയുണ്ടെന്നും രജനീകാന്ത് പറഞ്ഞു.
Read More » -
സിഐഡി വിജയന്‍ യാത്രയായി ; ഇനി ദാസന്‍ ഒറ്റയ്ക്ക്; മലയാളി നെഞ്ചേറ്റിയ ദാസനും വിജയനും ഇനി ദൃശ്യങ്ങളില്‍ മാത്രം; മലയാള സിനിമയ്ക്ക് വലിയ നഷ്ടമെന്ന് മോഹന്‍ലാല്‍
തൃശൂര്‍: ഇനിയൊരു കേസന്വേഷിക്കാന്‍ സിഐഡി രാംദാസിനൊപ്പം സിഐഡി വിജയനില്ല. മലയാളസിനിമയിലെ സിഐഡിക്കഥകളില്‍ ഇന്നും എന്നും ചിരിയുണര്‍ത്തുന്ന രണ്ടു സിഐഡികളെയാണ് നാടോടിക്കാറ്റിലൂടെ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും മോഹന്‍ലാലും കൂടി മലയാളിക്ക് സമ്മാനിച്ചത്. ആ സിഐഡികളില്‍ വിജയന്‍ ദാ യാത്രയായിരിക്കുന്നു. വിജയനില്ലാതെ ദാസനില്ല, ദാസനില്ലാതെ വിജയനും. അതുകൊണ്ടുതന്നെ ഇനി ഒരു കേസും സിഐഡി രാംദാസ് ഏറ്റെടുക്കില്ല. ദാസന് എന്തും ചോദിക്കാനും പറയാനും ചീത്തപറയാനും കല്‍പ്പിക്കാനും ഉപദേശം തേടാനും സഹായം ചോദിക്കാനും തമാശ പറയാനും കൂടെയെന്നും വിജയനേ ഉണ്ടായിരുന്നുള്ളു. പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് പറയാന്‍ ഇനി വിജയനില്ലെന്നോര്‍ക്കുമ്പോള്‍ സിഐഡി രാംദാസ് പഴയ ഓര്‍മകളിലേക്കാണ്ടുപോകുന്നു. പണ്ട് മദിരാശിയില്‍ ചെന്ന് പെട്ട് പണിയില്ലാതെ വാടകവീട്ടില്‍ ചടഞ്ഞുകിടക്കുമ്പോഴാണ് നാട്ടില്‍ നിന്ന് അമ്മ മരിച്ചെന്ന് കത്ത് ദിവസങ്ങള്‍ക്കു ശേഷം കിട്ടുന്നത്. അന്ന് ഉണ്ടായ ഷോക്ക് ഇപ്പോള്‍ വീണ്ടും ഉണ്ടായി ദാസനിപ്പോള്‍….വിജയന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍… ആകെ തകര്‍ന്നുനിന്ന ദാസനോട് ഭാര്യ രാധ എന്തു പറ്റിയെന്ന് ചോദിക്കുമ്പോള്‍ ്അന്ന്…
Read More » -
ആദ്യദിനം ഏഴുകോടി; ‘ഭഭബ’ കളക്ഷന്‍ റിപ്പോര്‍ട്ട്; ദിലീപ് ചിത്രത്തിന് ആദ്യ ദിനം കിട്ടുന്ന ഏറ്റവും വലിയ തുക; കെജിഎഫിന്റെയും എമ്പുരാന്റെയും പട്ടികയിലേക്ക്
ആദ്യ ദിനം റെക്കോർഡ് കലക്‌ഷനുമായി ദിലീപ് ചിത്രം ‘ഭഭബ’. 7.2 കോടിയാണ് ആദ്യദിനം കേരളത്തിൽ നിന്നും ചിത്രം വാരിക്കൂട്ടിയത്. ഒരു ദിലീപ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്‌ഷൻ കൂടിയാണിത്. ഒടിയൻ, കെജിഎഫ്2, ലിയോ, എമ്പുരാൻ, കൂലി എന്നീ സിനിമകളാണ് ഇതിനു മുമ്പ് കേരള ബോക്സ്ഓഫിസിൽ നിന്നും ആദ്യദിനം 7 കോടിക്കു മുകളിൽ കലക്‌ഷൻ നേടിയത്. അഡ്വാൻസ് ബുക്കിങിലും ‘ഭഭബ’യ്ക്കു മികച്ച പ്രതികരണം ലഭിച്ചിരുന്നു. മണിക്കൂറില്‍ പതിനായിരത്തിനു മുകളിൽ ടിക്കറ്റുകളാണ് ബുക്ക്മൈ ഷോ പ്ലാറ്റ്ഫോമിലൂടെ വിറ്റുപോയത്. ഏകദേശം ഒരു കോടിക്കു മുകളിലാണ് ആദ്യ ദിനം മാത്രം പ്രി സെയ്ൽ ബിസിനസ്സിലൂടെ ചിത്രം നേടിയത്. ക്രിസ്മസ് റിലീസുകളിൽ ആദ്യം എത്തുന്ന സിനിമ കൂടിയാണിത്. ‘വേൾഡ് ഓഫ് മാഡ്‌നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. “ഭയം ഭക്തി ബഹുമാനം” എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് “ഭ.ഭ.ബ” എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. ആക്‌ഷൻ, കോമഡി, ഗാനങ്ങൾ, ത്രിൽ എന്നിവ കോർത്തിണക്കി ഒരുക്കിയ ഈ ആഘോഷ ചിത്രം…
Read More » -
“കരിമി”എന്ന ഫാന്റസി ചിത്രത്തിൽ ആർദ്ര സതീഷ് നായികയാവുന്നു..
ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ നന്ദൂ പാലക്കാട് നിർമ്മിച്ച് സുനിൽ പുള്ളോട് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി ചിത്രമാണ് “കരിമി”. ചിത്രത്തിൽ നായികയായി എത്തുന്നത് ആർദ്ര സതീഷ് എന്ന പുതുമുഖമാണ്. ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിരവധി കഴിവുറ്റ അഭിനേതാക്കളും മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ചിത്രത്തിൽ അണിനിരക്കുന്നു. കുട്ടികളുടെ ലോകത്തെയും അവരുടെ സ്വപ്നങ്ങളേയും ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം മലയാളത്തിലും തമിഴ്ലുമായിട്ടാണ് ഒരുക്കുന്നത്. കുട്ടികൾക്ക് ഇഷ്ടപെടുന്ന രീതിയിൽ ഒരുക്കുന്ന ഈ സിനിമ ബാല്യം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുമെന്ന് നിസ്സംശയം പറയാം.. അത്ഭുതവും സാഹസികതയും , സൗഹൃദവും ചേർത്തൊരുക്കുന്ന “കരിമി”എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. സിനിമറ്റോഗ്രാഫി-ഐസക്ക് നെടുന്താനം, എഡിറ്റർ-പ്രഭുദേവ്, പ്രൊജക്റ്റ് ഡിസൈനർ-ദീപു ശങ്കർ, ആർട്ട്-കേശു പയ്യപ്പള്ളി,ബിജിഎം -അൻവർ അമൻ,പ്രൊഡക്ഷൻ കൺട്രോളർ-അബീബ് നിലഗിരി, പ്രൊഡക്ഷൻ കോഡിനേറ്റർ-രാധാകൃഷ്ണൻ പപ്പി,പോസ്റ്റർ -ഷനിൽ കൈറ്റ് ഡിസൈൻ, പി ആർ ഓ- എ. എസ്.ദിനേശ്, മനു ശിവൻ.
Read More »
