LIFE

  • ദിവസവും നാല് കപ്പ് ചായ കുടിക്കുന്നത് പ്രമേഹ സാധ്യത 17 ശതമാനം കുറയ്ക്കുമെന്ന് പഠനം

    ദിവസവും നാല് കപ്പ് ചായ കുടിക്കുന്നത് പ്രമേഹ സാധ്യത 17 ശതമാനം കുറയ്ക്കുമെന്ന് പഠനം. 10 ലക്ഷത്തിലധികം പേർ പങ്കെടുത്ത 19 പഠനങ്ങളുടെ മെറ്റാ അനാലിസിസിലാണ് ഈ കണ്ടെത്തൽ. ഒന്നോ മൂന്നോ കപ്പ് ചായ കുടിക്കുന്നത് പ്രമേഹത്തിന്റെ നാല് ശതമാനം കുറവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ​ഗവേഷകർ പറയുന്നു. കുടിക്കുന്ന ചായയുടെ അളവ് മാത്രമാണ് പ്രമേഹസാധ്യതയുടെ പ്രധാന നിർണ്ണയം. ചായയുടെയും കാപ്പിയുടെയും ഉപയോഗത്തെക്കുറിച്ച് വർഷങ്ങളായി നിരവധി പഠനങ്ങൾ നടന്നിട്ടും തെളിവുകൾ നിർണായകമല്ലെന്ന് ഗുരു തേജ് ബഹാദൂർ ആശുപത്രിയിലെ എൻഡോക്രൈനോളജി പ്രൊഫസർ ഡോ.എസ്.വി.മധു പറഞ്ഞു. ചായയുടെയും കാപ്പിയുടെയും നല്ല ബന്ധങ്ങൾ കാണിക്കുന്ന നിരവധി പഠനങ്ങൾ വർഷങ്ങളായി നടന്നിട്ടുണ്ട്. ചായയും കാപ്പിയും കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് കാരണമാകുമെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. കാപ്പിയോ ചായയോ കുടിക്കുന്നവർ പതിവായി വ്യായാമം ചെയ്യുന്നവരായിരിക്കാം. ഇത് പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യും. ചായയുടെ ഉപയോഗം ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഏത് തരത്തിലുള്ള ചായയാണ് നിങ്ങൾ കഴിക്കുന്നത് എന്നതിനെ സ്വാധീനിക്കും. ​​ഗ്രീൻ ടീ അല്ലെങ്കിൽ…

    Read More »
  • വരുണ്‍ ധവാൻ നായകനായി ‘ഭേഡിയ’, ട്രെയിലര്‍ പുറത്ത്

    വരുണ്‍ ധവാൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഭേഡിയ’. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. നവംബര്‍ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ‘ഭേഡിയ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘ഭേഡിയ’യില്‍ ‘ഭാസ്‍കര്‍’ എന്ന കഥാപാത്രമായിട്ടാണ് വരുണ്‍ ധവാൻ അഭിനയിക്കുന്നത്. ‘ഡോ. അനിക’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കൃതി സനോണ്‍ അഭിനയിക്കുന്നത്. ജിഷ്‍ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സച്ചിൻ- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ദിനേശ് വിജനാണ് ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്ന് ‘ഭേഡിയ’ എന്ന ചിത്രം നിര്‍മിക്കുന്നത്. ഹൊറര്‍- കോമഡി യുണിവേഴ്‍സില്‍ ദിനേശ് വിജന്റെ മൂന്നാം ചിത്രമായ ‘ഭേഡിയ’ ജിയോ സ്റ്റുഡിയോസാണ് വിതരണം ചെയ്യുന്നത്. 2018ലെ ‘സ്‍ത്രീ’, 2021ലെ ‘രൂഹി’ എന്നീ ചിത്രങ്ങളുടെ ഭാഗമാണ് ഇത്. ജഗ്ജഗ്ഗ് ജിയോ ആണ് വരുണ്‍ ധവാൻ…

    Read More »
  • രൺബീർ കപൂർ നായകനായ ബ്രഹ്‍മാസ്ത്ര നവംബർ 4ന് ഒടിടിയിൽ

    ബോളിവുഡിന്‍റെ ഈ വര്‍ഷത്തെ ആശ്വാസ ജയങ്ങളിലൊന്നാണ് ബ്രഹ്മാസ്ത്ര. കൊവിഡിനു ശേഷം നേരിട്ട വന്‍ തകര്‍ച്ചയില്‍ അക്ഷയ് കുമാര്‍ അടക്കമുള്ള സീനിയര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും കടപുഴകിയപ്പോള്‍ രണ്‍ബീര്‍ കപൂര്‍ നായകനായ ബ്രഹ്‍മാസ്ത്ര തിയറ്ററുകളില്‍ വിജയമായിരുന്നു. സെപ്റ്റംബര്‍ 9 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം 25 ദിനങ്ങളില്‍ നേടിയത് 425 കോടി ആയിരുന്നു. ഇപ്പോഴിതാ തിയറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ചിത്രം ഒടിടി പ്ലാറ്റ്ഫോമിലെ റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 4 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും അയന്‍ മുഖര്‍ജിയാണ്. ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട സവിശേഷമായ ഒരു ഫ്രാഞ്ചൈസിയാണ് അയന്‍ മുഖര്‍ജി വിഭാവനം ചെയ്യുന്നത്. അതിന്‍റെ തുടക്കമായിരുന്നു ബ്രഹ്‍മാസ്ത്ര.

    Read More »
  • സംവിധായകൻ ലാൽ ജോസിന്റെ ശബ്ദത്തിലെത്തിയ മ്യൂസിക്കൽ വീഡിയോ തരംഗമാവുന്നു..

    വലിയവീട്ടിൽ മീഡിയയുടെ ബാനറിൽ പോൾ വലിയവീട്ടിൽ നിർമ്മിച്ച “പറയുവാൻ മോഹിച്ച പ്രണയം” എന്ന മനോഹര ഗാനാവിഷ്ക്കാരത്തിനാണ് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് ശബ്ദം നൽകിയിട്ടുള്ളത്. ഗാനം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞു. നിരവധി സൂപ്പർഹിറ്റ് സംഗീത ആൽബങ്ങളൊരുക്കി ശ്രദ്ധേയനായ ഷാനു കാക്കൂർ ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷജീർ പപ്പയാണ് .. സ്കൂൾ പ്രണയകാലത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ആൽബത്തിൽ കെവിൻ പോൾ, സ്വാതിക സുമന്ത് എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്.. അഡ്വ : ഷാജി കോടങ്കണ്ടത്തിന്റെ വരികൾക്ക് ഷേർദിൻ തോമസ് സംഗീതം നൽകിയിരിക്കുന്നു.. നിസാം അലിയാണ് പാടിയിരിക്കുന്നത്. വിഷ്ണു നെല്ലായ ആർട്ടും ശ്രീകേഷ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മാർക്കറ്റിങ് കോർഡിനേറ്റർ : അസിം കോട്ടൂർ, അസോസിയേറ്റ് ക്യാമറ : ജോയ് വെള്ളത്തൂവൽ, ആരിഫ്, മേക്കപ്പ് : ഷൈൻ റോസാരിയോ, ഡിസൈനർ മീഡിയ : ഉസ്മാൻ ഒമർ, പ്രൊഡക്ഷൻ കൺട്രോളർ : സലീം പി. എച്ച്, വസ്ത്രാലങ്കാരം : ബിന്ദു ജെയിമി, കാസ്റ്റിംഗ്…

    Read More »
  • പ്രശസ്ത കവി മുല്ലനേഴിയുടെ പേരിൽ നാടക പ്രതിഭക്കായി ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്കാരം സംവിധായകൻ സുവീരന്

    പ്രശസ്ത കവി മുല്ലനേഴിയുടെ പേരിൽ നാടക പ്രതിഭക്കായി ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്കാരത്തിന് സംവിധായകൻ സുവീരൻ അർഹനായി. നാടക രചയിതാവ്, സംവിധായകൻ, ചിത്രകാരൻ, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ സുവീരൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ ‘ബ്യാരി’ ദേശീയ അവാർഡ് (സ്വർണ്ണ കമൽ ) ഉൾപ്പെടെ അനേകം അവാർഡുകൾ നേടി. ശ്രദ്ധേയങ്ങളായ അമ്പതിലേറെ നാടകങ്ങൾ സംവിധാനം ചെയ്തു.15001 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് ചിത്രൻ കുഞ്ഞിമംഗലം രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്കാരം ഏർപ്പെടുത്തിയത് മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവ്വീസ് സഹകരണ ബാങ്കും ചേർന്നാണ്.അശോകൻ ചരുവിൽ, പ്രിയനന്ദനൻ,രാവുണ്ണി, ജയൻ കോമ്രേഡ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.   സ്ക്കൂൾ വിദ്യാർത്ഥികളായ കവികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ മുല്ലനേഴി സ്മാരക വിദ്യാലയ കാവ്യപ്രതിഭാ പുരസ്കാരത്തിന് ഹിരണ്മയി ഹേമന്ദ് (കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം, പാലക്കാട്), സി. നാഷ (ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ, കാസർഗോഡ്), നിസ്വന എസ് പ്രമോദ് (മമ്പറം ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ,…

    Read More »
  • ഉറങ്ങിയെഴുന്നേറ്റ ശേഷം വീണ്ടും ഉറങ്ങാനുള്ള പ്രേരണ, ക്ഷീണം എന്നിവ അനുഭവപ്പെടുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക

    ഉറക്കം ആരോഗ്യത്തിന്‍റെ ഏറ്റവും അടിസ്ഥാനമായിട്ടുള്ളൊരു ഘടകമാണ്. ആഴത്തിലുള്ള ഉറക്കം, ആവശ്യമായ സമയം അത്രയും ഉറക്കം എന്നിവ ലഭിച്ചില്ലെങ്കില്‍ അത് ക്രമേണ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം. അതുപോലെ തന്നെ ഉറങ്ങിയെഴുന്നേറ്റ ശേഷം വീണ്ടും ഉറങ്ങാനുള്ള പ്രേരണ, ക്ഷീണം എന്നിവ അനുഭവപ്പെടുന്നവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഈ പ്രശ്നങ്ങളും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഉറങ്ങിയെഴുന്നേറ്റ ശേഷവും വീണ്ടും കിടക്കാൻ തോന്നുന്നതും ഉറങ്ങാൻ തോന്നുന്നതും എന്നറിയാമോ? അതിനുള്ള കാരണങ്ങള്‍ ഇവയാണ്… കിടക്കുന്ന സമയം… എല്ലാവരുടെയും ശീലങ്ങള്‍ ഒരുപോലെ ആയിരിക്കണമെന്നില്ല. അതായത്, രാത്രി വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേല്‍ക്കുന്നവരുണ്ട്. അതുപോലെ രാത്രി നേരത്തെ കിടന്ന് രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നവരുണ്ട്. ഏത് ശീലമായാലും അതില്‍ നിന്ന് മാറിക്കൊണ്ട് ഉറങ്ങാൻ കിടന്നാല്‍ അതിന് ശേഷം ക്ഷീണം തോന്നുകയും വീണ്ടും കിടക്കാൻ തോന്നുകയും ചെയ്യാം. എഴുന്നേല്‍ക്കാതിരിക്കുന്നത്… ഉറക്കമുണര്‍ന്ന ശേഷം പിന്നെയും ഏറെനേരം കിടക്കയില്‍ തന്നെ കിടക്കുന്നവരുണ്ട്. ഈ ശീലവും അത്ര നല്ലതല്ല. ഇങ്ങനെ ഏറെ…

    Read More »
  • അ‌യച്ച സന്ദേശം ഇനി തിരുത്താം; എഡിറ്റിംഗ് ഫീച്ചറുമായി വാട്ട്സ്ആപ്പ് ഉടൻ എത്തുമെന്ന് റിപ്പോർട്ടുകൾ

    സന്‍ഫ്രാന്‍സിസ്കോ: മെറ്റയുടെ കീഴിലുള്ള ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. എന്നും പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള വാട്ട്സ്ആപ്പ്, അതിന് വേണ്ടി എന്നും പ്രയത്നിക്കാറുണ്ട്. ഇപ്പോള്‍ വാട്ട്സ്ആപ്പ് പുതിയ ഫീച്ചറിന്‍റെ അണിയറയിലാണ് എന്നാണ് വാര്‍ത്ത. ഈ ഫീച്ചര്‍ നേരത്തെ പ്രവചിക്കപ്പെട്ടതാണ്, ഇപ്പോള്‍ ഇതിന്‍റെ സ്ക്രീന്‍ഷോട്ട് അടക്കം വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. എഡിറ്റിംഗ് ഫീച്ചറാണ് വാട്ട്സ്ആപ്പ് ഉടന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. അതിന്‍റെ ഇന്‍റേണല്‍ ടെസ്റ്റിംഗ് നടക്കുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതിന്‍റെ ചില സ്ക്രീന്‍ ഷോട്ടുകള്‍ വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. ഈ ഫീച്ചറിന്‍റെ പ്രത്യേകത ഇതാണ്, നിങ്ങള്‍ ഒരാള്‍ക്ക് ഒരു സന്ദേശം അയച്ചു. അതില്‍ വസ്തുതപരമായ പിഴവോ, അല്ലെങ്കില്‍ അക്ഷരതെറ്റോ കടന്നുകൂടിയാല്‍ എന്ത് ചെയ്യും. ഇപ്പോഴത്തെ അവസ്ഥയില്‍ അത് ഡിലീറ്റ് ചെയ്യും. എന്നാല്‍ അത് അയച്ച സന്ദേശത്തില്‍ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ നിശ്ചിത സമയത്തേക്ക് മാത്രമേ ഇത്തരത്തില്‍ സന്ദേശം എഡിറ്റ് ചെയ്യാന്‍ സാധിക്കൂ. ഏറ്റവും പുതിയ…

    Read More »
  • കുട്ടികൾക്കിടയിലെ രോ​ഗവ്യാപനം; ആശങ്ക വേണ്ട, അപായ സൂചനകൾ അവ​ഗണിക്കരുത്: ആരോഗ്യമന്ത്രി

    കുട്ടികൾക്കിടയിൽ പനി ഉൾപ്പെടെയുള്ള രോ​ഗങ്ങൾ വ്യാപകമാവുന്ന സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നാല്‍ അപായ സൂചനകൾ അവ​ഗണിക്കരുതെന്നും മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. കുട്ടികളില്‍ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വര്‍ധന ലോകത്തെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുതന്നെയാണ് ഇവിടേയുമുണ്ടായത്. ശ്വാസകോശ അണുബാധ ശരിയായ വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ അപായ സൂചനകള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണെന്നും മന്ത്രി പറയുന്നു. മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം… പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികള്‍ക്ക് വീണ്ടും അവ വരുന്നതില്‍ ആശങ്ക വേണ്ട. എങ്കിലും കുട്ടികളായതിനാല്‍ ശ്രദ്ധ വേണം. നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രെന്‍ഡ് നിരന്തരം വിലയിരുത്തി വരുന്നു. ഐ.എല്‍.ഐ, എസ്.എ.ആര്‍.ഐ, എന്നിവയുടെ പര്യവേഷണം മുഖേന ഇത് നിരിക്ഷിച്ചു വരുന്നു. ഏതെങ്കിലും ജില്ലയിലോ പ്രദേശത്തോ രോഗത്തിന്റെ വര്‍ധനവുണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാനും പ്രതിരോധം ശക്തമാക്കാനും നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പുമായി…

    Read More »
  • വിനീത് ശ്രീനിവാസൻ നയകനായി എത്തുന്ന ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ റിലീസ് പ്രഖ്യാപിച്ചു

    വിനീത് ശ്രീനിവാസൻ നയകനായി എത്തുന്ന പുതിയ ചിത്രം ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി’ന്റെ റിലീസ് പ്രഖ്യാപിച്ചു. നവംബർ 11ന് ചിത്രം തിയറ്ററുകളിൽ എത്തും. സലിം കുമാറും വിനീത് ശ്രീനിവാസനും തമ്മിലുള്ള സംഭാഷണ വീഡിയോയിലൂടെയാണ് റിലീസ് വിവരം അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ദീപാവലിക്ക് റിലീസ് ചെയ്യുമെന്നും വീഡിയോയിൽ പറയുന്നു. അഭിനവ് സുന്ദർ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിമൽ ​ഗോപാലകൃഷ്‍ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അഭിഭാഷകനായാണ് വിനീത് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. നർമത്തിന് പ്രാധാന്യമുള്ളതാകും ചിത്രമെന്നാണ് സൂചനകൾ. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൽ, സുരാജ് വെഞ്ഞാറുംമൂട്, ആർഷ ചാന്ദിനി ബൈജു, സുധികോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. നിധിൻരാജ് ആരോളും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നടത്തിയിരിക്കുന്നത്. നവാഗതനായ സിബിമാത്യു…

    Read More »
  • ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

    തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് രാജ് ഭവന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. Hon'ble Governor Shri Arif Mohammed Khan said "My Facebook page appears to be hacked since today morning. The matter has been reported and efforts are on to restore the page ": PRO KeralaRajBhavan pic.twitter.com/O1dhIiWN6v — Kerala Governor (@KeralaGovernor) October 15, 2022 കേരള ഗവര്‍ണറുടെ ഔദ്യോഗി ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം രാജ് ഭവന്‍ അറിയിച്ചത്. “ഇന്ന് രാവിലെ മുതൽ എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. വിഷയം ഫേസ്ബുക്കിന്  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് ” എന്ന് ട്വിറ്റര്‍ പോസ്റ്റില്‍ ഗവര്‍ണര്‍ക്ക് വേണ്ടി രാജ്…

    Read More »
Back to top button
error: