LIFE
-
സുരാജ് നായകനായി എത്തുന്ന മദനോത്സവം ട്രെയ്‌ലർ പുറത്തിറങ്ങി; വ്യത്യസ്തമായ കഥാപാത്രവുമായി സുരാജ്, രാഷ്ട്രീയ നേതാവായി ബാബു ആന്‍റണി… പ്രതീക്ഷയോടെ പ്രേക്ഷകർ…
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന മദനോത്സവം എന്ന പുതിയ ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. മദനൻ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയിൽ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങൾക്ക് നിറം കൊടുക്കുന്ന ജോലി ചെയ്യുന്ന മദനൻ്റെ ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സമീപകാലത്ത് സുരാജ് ചെയ്ത ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായിരിക്കും ഈ കഥാപാത്രം. ബാബു ആൻറണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ മോഹിയാണ് ബാബു ആൻറണിയുടെ കഥാപാത്രമെന്നാണ് ട്രെയ്‍ലറിൽ നിന്ന് മനസിലാവുന്നത്. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം വിനായക അജിത്താണ് നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ,…
Read More » -
കലിപ്പ് കട്ടക്കലിപ്പ്! ‘എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും’; ജീവനോടെ വിട്ടതിൽ സന്തോഷമെന്ന് അൽഫോൻസ് പുത്രൻ
അവസാന ചിത്രം ഗോൾഡിൻറെ പ്രേക്ഷക പ്രതികരണം മോശമായതിനെത്തുടർന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുത്തിരുന്നു. എന്നാൽ അടുത്തിടെ അദ്ദേഹം പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും തിരിച്ചെത്തിയിരുന്നു. അൽഫോൻസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തമിഴിലാണ്. ഈ ചിത്രത്തിൻറെ കാസ്റ്റിംഗ് കോൾ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചെന്നൈയിൽ വച്ചാണ് ചിത്രത്തിലെ അഭിനേതാക്കൾക്കായി ഓഡിഷൻ നടത്തുന്നത്. കേരളത്തിൽ ഓഡിഷൻ ഇല്ലേയെന്ന് ഒരാൾ ചോദിച്ച ചോദിച്ച ചോദ്യത്തിന് അൽഫോൻസ് നൽകിയ മറുപടി സിനിമാപ്രേമികൾക്കിടയിൽ വൈറൽ ആണ്. ഗോൾഡിന് ലഭിച്ച പ്രേക്ഷകര പ്രതികരണങ്ങളിലെ ബുദ്ധിമുട്ട് അറിയിച്ചുകൊണ്ടുള്ളതാണ് അൽഫോൻസ് പുത്രൻറെ മറുപടി. കേരളത്തിൽ ഓഡിഷന് അവസരം ഉണ്ടാവുമോ എന്ന ചോദ്യത്തിന് അൽഫോൻസിൻറെ മറുപടി ഇങ്ങനെ- “എന്നിട്ട് എന്തിനാ? നേരം ചെയ്തപ്പൊ പുച്ഛം. പ്രേമത്തിൻറെ ടൈറ്റിലിൽ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തി പൂവിലാണ്. നിങ്ങൾ കണ്ടത് ചെമ്പരത്തിപ്പൂ മാത്രമാണ്. ഗോൾഡ് ആണെങ്കിൽ *** പടവും. എന്നിട്ടും ഞാൻ ഇനി കേരളത്തിൽ വരാൻ.. കേരളം…
Read More » -
“അയൽ”
തമിഴിൽ വൻ വിജയം കൈവരിച്ച് ഇപ്പോൾ ഹോട്ട് സ്റ്റാറിൽ ഗംഭീര പ്രേക്ഷക സ്വീകാര്യതയോടെ സ്ട്രീം ചെയ്തു കൊണ്ടിരിക്കുന്ന ആർ ജെ ബാലാജി നായകനായ “റൺ ബേബി റൺ” എന്ന തമിഴ് സിനിമക്ക് ശേഷം ജിയെൻ കൃഷ്ണകുമാർ മലയാളത്തിൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് “അയൽ”. ടിയാൻ എന്ന സിനിമക്ക് ശേഷം മലയാളത്തിൽ മുരളി ഗോപിയും, സംവിധായകൻ ജിയെൻ കൃഷ്ണകുമാറും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും “അയൽ” എന്ന ചിത്രത്തിനുണ്ട്. മിസ്റ്ററി ഡ്രാമ ശ്രേണിയിലുള്ള ഈ ചിത്രത്തിൽ മുരളി ഗോപി, ആൻ അഗസ്റ്റിൽ, ഷൈൻ ടോം ചാക്കോ, സിദ്ധിഖ്, ദർശന സുദർശൻ, രേഖ ഹാരീസ്, രവി സിംഗ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിനി സ്റ്റുഡിയോസിന്റെ ബാനറിൽ എസ് വിനോദ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് യുവ നിർവഹിക്കുന്നു. മുരളി ഗോപി സംഗീത സംവിധാനം നിർവ്വഹിക്കുന്നു. എഡിറ്റിംങ്-അയൂബ് ഖാൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജെയിൻ പോൾ, കല-രഞ്ജിത് കൊത്തെരി, മേക്കപ്പ്-ബൈജു ശശികല,…
Read More » -
”ഞാന്‍ ക്യാരക്ടര്‍ വേഷം ചെയ്യണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു, ഇപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ വന്നപ്പോള്‍ കാണാന്‍ അവള്‍ ഇല്ല”
ഭാര്യയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ ജഗദീഷ്.താന്‍ കൂടുതല്‍ ക്യാരക്ടര്‍ വേഷം ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഭാര്യ രമ എന്ന് നടന്‍ ജഗദീഷ്.ഇപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ വന്നപ്പോള്‍ കാണാന്‍ അവള്‍ ഇല്ലെന്നും അഭിമുഖത്തില്‍ പറഞ്ഞു. ”ഞാന്‍ കൂടുതല്‍ ക്യാരക്ടര്‍ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഭാര്യ രമ. ഇപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ കൂടുതല്‍ വന്നപ്പോള്‍ കാണാന്‍ അവളില്ല. എന്റെ കഴിവില്‍ എന്നെക്കാള്‍ വിശ്വസിച്ചിരുന്നത് അവളായിരുന്നു. നല്ല ക്യാരക്ടര്‍ വേഷങ്ങള്‍ ഉറപ്പായും തേടി വരും എന്നവള്‍ക്ക് ഉറപ്പായിരുന്നു” എന്നും ജഗദീഷ് പറഞ്ഞു. ഞാന്‍ രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴും രമ മനസിലേക്ക് കടന്ന് വരും.സിനിമയുടെ പ്രശസ്തിയോ സിനിമാനടന്റെ ഭാര്യയെന്ന പേരോ രമ ഒരിക്കലും ആഗ്രഹിച്ചില്ല എന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം, കൃഷാന്ദ് സംവിധാനം ചെയ്ത ‘പുരുഷ പ്രേതം’ എന്ന ചിത്രമാണ് ജഗദീഷ് അവസാനം അഭിനയിച്ചത്. ദിലീപേട്ടന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് നടന്‍ എത്തുന്നത്. കഥാപാത്രത്തിന് മികച്ച പ്രതികരണം ആണ് ജഗദീഷ് നേടുന്നത്. ചിത്രത്തില്‍ ജഗദീഷ്,…
Read More » -
‘സൂര്യ 42’ ന്റെ ഒടിടി റൈറ്റ്‍സ് വൻ തുകയ്‍ക്ക് സ്വന്തമാക്കി ആമസോൺ പ്രൈം
സിരുത്തൈ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്നുവെന്ന പ്രഖ്യാപനം വൻ ചർച്ചയായി മാറിയിരുന്നു. ‘സൂര്യ 42’ എന്ന് താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയുമാണ്. ഇപ്പോഴിതാ ‘സൂര്യ 42’നെ കുറിച്ച് ഒരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ‘സൂര്യ 42’ന്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ നേടിയിരിക്കുകയാണ്. ഇനിയും പേരിട്ടില്ലെങ്കിലും സൂര്യ നായകനാകുന്ന ചിത്രത്തിന് കോളിവുഡിലെ ഏറ്റവും വലിയ പ്രി ബിസിനസുകളിൽ ഒന്നാണ് ലഭിച്ചിരിക്കുന്നത് മൂവീ ട്രാക്കേഴ്‍സായ ലെറ്റ്‍സ് സിനിമ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ചിത്രം വൻ ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ദിഷാ പതാനിയാണ് ചിത്രത്തിലെ നായിക. #Suriya42 streaming rights bagged by Amazon Prime Video for a record price… 2nd highest digital rights sale from tamil film pic.twitter.com/Y51cQ2JAVX — Karthik Ravivarma (@Karthikravivarm) April 2, 2023 സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ…
Read More » -
റൊമാൻറിക് ഹീറോയായി അഭിനയിക്കാൻ താൽപ്പര്യപ്പെടുന്ന ബാലയ്യയുടെ പുതിയ ചിത്രത്തിൽ നായികമാർ നാല്.!
ഹൈദരാബാദ്: നന്ദമൂരി ബാലകൃഷ്ണ തെലുങ്കിലെ സൂപ്പര്‍ താരമാണ്. അടുത്തിറങ്ങിയ വീര സിംഹ റെഡ്ഡി താരത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ്. ഇപ്പോഴും റൊമാന്‍റിക് ഹീറോയായി അഭിനയിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ബാലയ്യയുടെ സിനിമയില്‍ മിക്കപ്പോഴും ഒന്നിലധികം നായികമാരുണ്ടാകും. വീര സിംഹ റെഡ്ഡിയില്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തിയത്. ഹണി റോസും, ശ്രുതി ഹാസനും ആയിരുന്നു നായികമാര്‍. ബാലയ്യയുടെ അനിയത്തിയും ഒരു വില്ലത്തി എന്ന റോളില്‍ വരലക്ഷ്മി ശരത്ത് കുമാറും ചിത്രത്തിലുണ്ട്. കഴിഞ്ഞ ജനുവരിയില്‍ തീയറ്ററില്‍ എത്തിയ ചിത്രം വലിയ സാമ്പത്തിക വിജയമാണ് നേടിയത്. അതിനിടെയാണ് പുതിയ ചിത്രം ബാലകൃഷ്ണയുടെതായി പ്രഖ്യാപിച്ചത്. ‘സരിലേരു നീകെവ്വരു’ എന്ന ശ്രദ്ധേയ ചിത്രം എടുത്ത അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നന്ദമുരി ബാലകൃഷ്ണ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. ഈ ചിത്രത്തില്‍ ബാലയ്യയ്ക്ക് നായികമാര്‍ നാലുപേരാണ് എന്നാണ് വിവരം. അതിലൊന്ന് നടി ശ്രീലീലയാണ്. സിനിമയുടെ നിർമ്മാതാക്കൾ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ധമക്ക എന്ന രവിതേജ നായകനായ ചിത്രത്തിലൂടെ…
Read More » -
കാത്തിരിപ്പിന് വിരാമം സുരേഷ് ഗോപിയുടെ ‘തമിഴരശൻ’ റിലീസിന്
സുരേഷ് ഗോപിയും കഥാപാത്രമാകുന്ന തമിഴ് ചിത്രമാണ് ‘തമിഴരശൻ’. വിജയ് ആന്റണിയാണ് ചിത്രത്തിൽ നായകൻ. മലയാളത്തിൽ നിന്ന് ചിത്രത്തിൽ രമ്യാ നമ്പീശനും ഉണ്ട്. പല കാരണങ്ങളാൽ റിലീസ് നീണ്ടുപോയ ചിത്രം പ്രദർശനത്തിന് എത്തുകയാണ് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബാബു യോഗേശ്വരൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആർ ഡി രാജശേഖർ ഐഎസ്‍സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഇളയരാജ ആണ് സംഗീത സംവിധായകൻ. എസ് കൗസല്യ റാണിയാണ് ചിത്രം നിർമിക്കുന്നത്. രവീന്ദർ ആണ് വിജയ് ആന്റണി ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂർ. വി വിശ്വനാഥനാണ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ്. എസ്എൻഎസ് മൂവീസാണ് ചിത്രത്തിന്റെ ബാനർ. The Date is Locked for the Arrival of Terrific Lion! @vijayantony starrer #Tamilarasan to hit screens on April 14; An @ilaiyaraaja Musical #TamilarasanFromApril14 #தமிழரசன் @snsmovies_ @YogeswaranBabu @nambessan_ramya @RDRajasekar @ZeeTamil @ProBhuvan…
Read More » -
ജയസൂര്യ ചിത്രം ‘എന്താടാ സജി’, സ്‍നീക്ക് പീക്ക് പുറത്ത്
ജയസൂര്യ നായകനാകുന്ന ചിത്രം ‘എന്താടാ സജി’ ഏപ്രില്‍ എട്ടിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഗോഡ്‍ഫി സേവ്യർ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്‍ഫി സേവ്യർ ബാബു തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് പുറത്തുവിട്ടു. വില്യം ഫ്രാൻസിസ് സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്‍ക്ക് ശേഷം ഒന്നിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രം നിർമ്മിക്കുന്നത്. സഹ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‍ണൻ. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങലൂർ. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേക്ക്‍സ് ബിജോയ് ആണ്. ജയസൂര്യ ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ആർട് ഡയറക്ടർ ഷിജി…
Read More » -
”പതിനെട്ടാം വയസ്സിലായിരുന്നു കല്യാണം, കരച്ചില്‍ നിയന്ത്രിക്കാന്‍ പറ്റാതായത് അജിത്തിന്റെ മരണശേഷം”
ദേവി അജിത്ത് എന്ന പേര് മലയാളസിനിമയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് ഒരു ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുളായ നടിയായിട്ടാണ്. ആരോടും കാര്യങ്ങള്‍ വെട്ടിതുറന്നുപറയാന്‍ മടിയില്ലാത്ത വ്യക്തിത്വം. മദ്യപാനശീലമടക്കമുള്ള തുറന്ന പറച്ചിലുകളിലൂടെ വിവാദനായികയുമായി. സഹതാര വേഷങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ദേവി തന്റേതായ സ്ഥാനം നേടിയെടുത്തത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സിനിമകള്‍ ചെയ്തിട്ടുള്ള ദേവി സീരിയലുകളിലും സജീവമാണ്. എംജി ശ്രീകുമാര്‍ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയില്‍ എത്തിയ ദേവി തന്റെ ഭര്‍ത്താവിനെ കുറിച്ചും കല്യാണത്തെ കുറിച്ചും ഒക്കെ സംസാരിക്കുകയുണ്ടായി. പതിനെട്ടാം വയസില്‍ കല്യാണം ലോ കൊളജ് സ്റ്റുഡന്റ് ആയിരുന്നു ദേവി. വിവാഹത്തിന് മുന്‍പ് ആണ് ആദ്യം കോളജിലെത്തിയത്. അപ്പോള്‍ ഭയങ്കര റാഗിങ് ഒക്കെ നേരിട്ടിരുന്നുവത്രെ. പിഡിഗ്രി കഴിഞ്ഞതിന് ശേഷം ലോ കോളജില്‍ അഞ്ച് വര്‍ഷത്തെ കോഴ്സിന് ജോയിന്‍ ചെയ്യുകയായിരുന്നു. പിന്നീട് കോഴ്സ് ഒരു വര്‍ഷം കൊണ്ട് നിര്‍ത്തേണ്ടി വന്നു. അതിന് ശേഷമായിരുന്നു കല്യാണം. പതിനെട്ട് വയസ്സിലാണ് അജിത്തുമായുള്ള വിവാഹം. ലോ കോളജ് ജീവിതം വിവാഹ…
Read More » -
ആ നിറം നല്ലതായിരുന്നു… കൂടുതലൊന്നും ചിന്തിച്ചില്ല… ‘പഠാൻ’ ബിക്കിനി വിവാദത്തിൽ പ്രതികരിച്ച സംവിധായകൻ
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രം. അതുതന്നെയാണ് പഠാൻ ഇന്ത്യയൊട്ടാകെ ഉള്ള സിനിമാസ്വദകരുടെ ശ്രദ്ധപിടിച്ചു പറ്റാൻ കാരണമായത്. ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഷാരൂഖ് നിറഞ്ഞാടിയ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ, ഭാഷാഭേദമെന്യെ ഏവരും അത് ഏറ്റെടുത്തു. ഹിന്ദി ബോക്സ് ഓഫീസിൽ പുതു ചരിത്രം കുറിച്ചു. എന്നാൽ പഠാന്റെ ഒരുഗാനരംഗത്ത് ദീപിക ധരിച്ച ബിക്കിനി നിറം വലിയ വിവാദങ്ങൾക്കും ബഹിഷ്കരണാഹ്വാനങ്ങൾക്കും വഴിവച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സിദ്ധാർഥ് ആനന്ദ്. ആ നിറം നല്ലതായിരുന്നു എന്നും കൂടുതലൊന്നും ചിന്തിച്ചില്ലെന്നും സിദ്ധാർഥ് ആനന്ദ് പറയുന്നു. ‘ആ നിറം രസമായി തോന്നി. നല്ല വെയിലുള്ള സമയമായിരുന്നു അത്. പച്ച നിറത്തിലുള്ള പുല്ലിനും നീല നിറത്തിലുള്ള വെള്ളത്തിനുമൊപ്പം ഓറഞ്ച് നിറം വളരെ മനോഹരമായിരുന്നു’, എന്ന് സിദ്ധാർഥ് ആനന്ദ് വ്യക്തമാക്കി. ന്യൂസ് 18 റൈസിംഗ് ഇന്ത്യ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു സംവിധായകൻ. പഠാന് ലഭിച്ച വരവേൽപ്പ് തന്നെയാണ് ബഹിഷ്കരണ ക്യാമ്പയിനുകൾ തെറ്റായിരുന്നു…
Read More »