LIFE

  • അനുഷ്‍ക ഷെട്ടി നായികയായി എത്തുന്ന ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’ ട്രെയിലര്‍ പുറത്ത്

    അനുഷ്‍ക ഷെട്ടിയുടെ വൻ തിരിച്ചുവരവ് ചിത്രമാകും എന്ന് പ്രതീക്ഷയുള്ളതാണ് ‘മിസ് ഷെട്ടി മിസ്റ്റർ പൊളിഷെട്ടി’. മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’യെന്ന ചിത്രം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതും അതിനാലാണ്. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’യുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം പലതവണ റിലീസ് മാറ്റിവെച്ചതായിരുന്നു എന്നാൽ അനുഷ്‍ക ഷെട്ടിക്കും പ്രതീക്ഷയുള്ള ചിത്രം സെപ്‍തംബർ ഏഴിന് റിലീസ് ചെയ്യുമെന്നാണ് ഒടുവിൽ അറിയിച്ചത്. ചിത്രത്തിൽ നവീൻ പൊലിഷെട്ടിയാണ് നായകൻ. അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’ യുവി ക്രിയേഷൻസാണ് നിർമിക്കുന്നത്. അനുഷ്‍ക ഷെട്ടി നായികയായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം ‘നിശബ്‍ദം’ ആണ്. ഹേമന്ത് മധുകർ ആണ് അനുഷ്‍കയുടെ ചിത്രം ഒരുക്കിയത്. ‘സാക്ഷി’ എന്ന കഥാപാത്രത്തെ ‘നിശബ്‍ദമെന്ന’ ചിത്രത്തിൽ അവതരിപ്പിച്ച അനുഷ്‍ക ഷെട്ടിക്ക് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും പ്രശംസയും ലഭിച്ചിരുന്നു. അനുഷ്‍ക ഷെട്ടിയുടെ കഥാപാത്രത്തിന്…

    Read More »
  • “പുതിയ വാർത്ത : ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്”; ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് നടൻ പ്രകാശ് രാജ്

    ബംഗ്ലൂരു : ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. “പുതിയ വാർത്ത : ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്” എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രമാണ് പ്രകാശ് രാജ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. മൂന്നാം ചന്ദ്രയാൻ ദൗത്യം ചന്ദ്രനിൽ മറ്റന്നാൾ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ഒരുങ്ങുമ്പോഴാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ് ചർച്ചാ വിഷയമാകുന്നത്. രൂക്ഷവിമർശനമാണ് പല കോണുകളിൽ നിന്നും പ്രകാശ് രാജിന്‍റെ പ്രതികരണത്തിനെതിരെ ഉയരുന്നത്. ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യത്തിനെ പരിഹസിക്കുന്നത് രാജ്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഒരു വിഭാഗം ആളുകൾ പ്രതികരിച്ചു. എന്നാൽ, ചന്ദ്രനിൽപ്പോയാലും അവിടെ ഒരു മലയാളിയുണ്ടാകുമെന്ന കാർട്ടൂണിന്‍റെ ഒരു ഭാഗം പങ്കുവച്ചതിന് പ്രകാശ് രാജിനെ വിമർശിക്കേണ്ടതില്ലെന്ന് പ്രതികരിച്ചവരുമുണ്ട്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് രണ്ട് ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഇറങ്ങും. ചന്ദ്രോപരിതലം തൊടാനുള്ള മുന്നൊരുക്കങ്ങൾ കൃത്യമായി പുരോഗമിക്കുകയാണ്. ലാൻഡറിലെ ഓരോ ഉപകരണത്തിന്റെയും പ്രവർത്തനം ഇസ്രൊ വിലയിരുത്തി. മറ്റൊരു രാജ്യത്തിനും ഇറങ്ങാൻ കഴിയാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ഇന്ത്യൻ ദൗത്യത്തിന്റെ…

    Read More »
  • വെറും 10 മിനിറ്റ് ; ഓണത്തിന് നല്ല രുചികരമായ കൂട്ടുകറി തയ്യാറാക്കാം

    വെറും പത്ത് മിനുട്ട് മതി,ഓണ സദ്യയ്ക്ക് വിളമ്ബുന്ന കൂട്ടുകറി തയാറാക്കാൻ.നല്ല രുചികരമായ കൂട്ടുകറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ ചേന തൊലി കളഞ്ഞു വലുതാക്കി നുറുക്കിയത് -1 കപ്പ് ( 1/2 കിലോ). കടല-200 ഗ്രാം ( 6 മണിക്കൂര്‍ കുതിര്‍ത്തത് ). രണ്ടു നേന്ത്രക്കായ -തൊലിയോടെ വലുതാക്കി നുറുക്കിയത്. മുളക് പൊടി-1 ടേബിള്‍ സ്പൂണ്‍. മഞ്ഞള്‍ പൊടി- 1/2 ടേബിള്‍ സ്പൂണ്‍. ഉപ്പ-പാകത്തിന്. കറി വേപ്പില-2 തണ്ട്. നാളികേരം-ഒരു വലിയ തേങ്ങ ചിരകിയത് വെളിച്ചെണ്ണ-3 ടേബിള്‍ സ്പൂണ്‍. നെയ്യ്-1 ടേബിള്‍ സ്പൂണ്‍. കടുക്-2 ടേബിള്‍ സ്പൂണ്‍. വറ്റല്‍ മുളക്- 6 എണ്ണം. ചെറിയ ജീരകം-1/2 സ്പൂണ്‍ . പാചകം ചെയ്യുന്ന വിധം ഒരു പാനില്‍ അരകപ്പ് വെള്ളം ഒഴിച്ചു നുറുക്കി വച്ച കഷണങ്ങളും കടലയും മുളകുപൊടിയും മഞ്ഞള്‍ പൊടിയും പാകത്തിന് ഉപ്പും ഒരു തണ്ട് കറിവേപ്പിലയും ചേര്‍ത്ത് വേവിച്ചെടുക്കുക. ചിരകിയെടുത്ത നാളികേരത്തില്‍ പകുതി നന്നായി അരച്ചെടുക്കുക.ഒരു പാനില്‍ രണ്ട്…

    Read More »
  • കടുത്ത മദ്യപാനികളെ കൊതുകുകള്‍ കൂടുതല്‍ കടിക്കുന്നു, ചിലരെ കൊതുകുകള്‍ കൂടുതൽ കടിക്കുന്നതിന്റെ  കാരണങ്ങള്‍ എന്താണ്…?

         ചിലരെ കൊതുകുകൾ വട്ടമിട്ട് ആക്രമിക്കുന്നത് കണ്ടിട്ടില്ലേ…? മറ്റുള്ളവരേക്കാള്‍ കൂടുതല്‍  കടിയേല്‍ക്കുന്നത് അവർക്കായിരിക്കും. വൃത്തിയുടെ അഭാവം മൂലമാണ് ഇതെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാലും, ആരോഗ്യമുള്ള ഓരോ വ്യക്തിയിലും ഈ പ്രശ്‌നം പ്രത്യക്ഷപ്പെടാം, ഇതിന് പിന്നില്‍ ചില പ്രത്യേക കാരണങ്ങളുമുണ്ട്. കൊതുക് കടിയുടെ കാരണങ്ങള്‍ ശരീര താപനില മറ്റുള്ളവരെ അപേക്ഷിച്ച് ശരീര താപനില കൂടുതലുള്ള ആളുകള്‍ക്ക് പലപ്പോഴും കൊതുകുകള്‍ കൂടുതല്‍ കടിക്കാറുണ്ട്. ഉയര്‍ന്ന താപനില കാരണം ശരീരം കൂടുതല്‍ വിയര്‍ക്കുന്നു. കൊതുകുകളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ലാക്റ്റിക് ആസിഡ് വിയര്‍പ്പില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന ഉപാപചയ നിരക്ക് നമ്മുടെ ശരീരം ഓക്‌സിജന്‍ സ്വീകരിക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുകയും ചെയ്യുന്നു. ശരീരത്തില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിലേക്ക് കൊതുകുകള്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു. ശരീരം കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉത്പാദിപ്പിക്കുന്ന ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കൊതുക് കടിയേല്‍ക്കാം. ഗര്‍ഭകാലത്ത് ശരീരത്തില്‍ കൂടുതല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഉല്‍പാദിപ്പിക്കപ്പെടുന്നതിനാല്‍ സ്ത്രീകളില്‍ കൊതുക് കടി കൂടുതലായി…

    Read More »
  • ഓണസദ്യ: 27 വ്യത്യസ്‍ത തരം കറികളും മധുരപലഹാരങ്ങളും  അടങ്ങിയ പരമ്പരാഗത ഓണവിഭവങ്ങളെ കുറിച്ച് വിശദമായി അറിയൂ

        ഇന്ന് അത്തം. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമായ ഓണത്തിന് ഇനി 9 നാൾ. ഓണത്തിന്റെ ഏറ്റവും പ്രധാന ഘടകമാണ് ഓണസദ്യ. 60-ലധികം ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയ 27 വ്യത്യസ്‍ത തരം കറികളും മധുരപലഹാരങ്ങളും മറ്റും അടങ്ങിയതാണ് പരമ്പരാഗത ഓണസദ്യ. സദ്യയിൽ ഉൾപ്പെട്ടിരിക്കുന്ന വിഭവങ്ങളെകുറിച്ച് വിശദമായി പരിശോധിക്കാം. പപ്പടം പപ്പടം ഇല്ലാതെ ഒരു ഓണസദ്യ അപൂർണമാണ്. ഉഴുന്ന് പൊടി കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. ഉപ്പേരി സദ്യയിലെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് ഉപ്പേരി അല്ലെങ്കിൽ ബനാന ചിപ്‌സ്. ഓണസദ്യയിൽ സാധാരണയായി ഒരു പിടി ഉപ്പേരി വിളമ്പുന്നു. ശർക്കര വരട്ടി ഉപ്പേരിയുടെ മധുരമായ പതിപ്പാണ് ശർക്കര വരട്ടി. ഏലക്കായ, ജീരകം, ഇഞ്ചി എന്നിവ ചേർത്ത് വറുത്ത വാഴപ്പഴം ശർക്കര സിറപ്പിൽ പൊതിഞ്ഞതാണ് ഇത്. ഇഞ്ചി കറി ഇഞ്ചി, പുളി, ശർക്കര എന്നിവ കൊണ്ടാണ് ഇഞ്ചി കറി ഉണ്ടാക്കുന്നത്. തിരുവോണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മലയാളി വീടുകളിൽ ആദ്യമായി തയ്യാറാക്കുന്ന വിഭവങ്ങളിൽ ഒന്നാണിത്. മാങ്ങ കറി…

    Read More »
  • ഇന്ന് ലോക കൊതുകുദിനം… കൊതുകുജന്യ രോഗങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗങ്ങള്‍

    ഇന്ന് ഓഗസ്റ്റ് 20, ലോക കൊതുകുദിനം ആണ്. കൊതുകുജന്യ രോഗങ്ങൾ, അഥവാ കൊതുകുകൾ പരത്തുന്ന രോഗങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഈ രോഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനെ കുറിച്ച് കൂടുതൽ അറിവുകൾ പകരുന്നതിനുമെല്ലാമാണ് ഇന്നേ ദിവസം കൊതുകുദിനമായി ആചരിക്കുന്നത്. നമുക്കറിയാം ഡെങ്കിപ്പനി, മലേരിയ, സിക വൈറസ്, വെസ്റ്റ് നൈൽ പനി പോലെ വളരെ ഗൗരവമേറിയ പല രോഗങ്ങളും പരത്തുന്നത് കൊതുകുകളാണ്. ഓരോ വർഷവും ഈ രോഗങ്ങൾ മൂലം മരിക്കുന്നവർ നിരവധിയാണ്. അതിനാൽ തന്നെ കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന് കൊതുകുദിനത്തിൽ കൊതുകുകടിയേൽക്കാതിരിക്കാനുള്ള, അങ്ങനെ രോഗങ്ങളെ ചെറുക്കാനുള്ള മാർഗങ്ങൾ/ മുന്നൊരുക്കങ്ങളാണ് പങ്കുവയ്ക്കുന്നത്. ഒന്ന്… കൊതുകുകടിയേൽക്കാതിരിക്കാൻ ഇന്ന് പല ക്രീമുകളും മൊസ്കിറ്റോ റിപ്പലൻറ്സുമെല്ലാം വിപണിയിൽ സുലഭമാണ്. കൊതുകുശല്യമുള്ളയിടത്ത് ഏറെ നേരം തുടരുന്നുവെങ്കിൽ- അല്ലെങ്കിൽ കൊതുകുശല്യമുള്ളയിടത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ തീർച്ചയായും ഇവ ഉപയോഗിക്കാൻ കരുതലെടുക്കുക. രണ്ട്… വീട്ടിലോ മറ്റ് കെട്ടിടങ്ങളിലോ കൊതുകുകൾ അകത്ത് പ്രവേശിക്കാതിരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കാം. നെറ്റ് അടിക്കുന്നതാണ്…

    Read More »
  • മദ്യപിച്ച് ഫിറ്റായി വിഴുങ്ങിയ നെയില്‍ കട്ടര്‍ എട്ട് വര്‍ഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു!

    സർജപൂർ: മദ്യപിച്ച് ഫിറ്റായി വിഴുങ്ങിയ നെയിൽ കട്ടർ എട്ട് വർഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മണിപ്പാൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് യുവാവിൻറെ വയറ്റിൽ നിന്ന് നെയിൽ കട്ടർ പുറത്തെടുത്തത്. വെള്ളിയാഴ്ചയാണ് ലാപ്രോസ്കോപി ശസ്ത്രക്രിയ നടന്നത്. 40 വയസുകാരനാണ് എട്ട് വർഷം മുൻപ് മദ്യ ലഹരിയിൽ നെയിൽ കട്ടർ വിഴുങ്ങിയത്. ഇത്രകാലമായി ഇതുമൂലം മറ്റ് ബുദ്ധിമുട്ട് അനുഭവപ്പെടാതിരുന്ന യുവാവിന് അടുത്തിടെയാണ് വയറുവേദന രൂക്ഷമായത്. ഇതോടെയാണ് ആശുപത്രിയിൽ ചികിത്സാ സഹായം തേടിയെത്തിയത്. സർജാപൂരിലെ ഒരു ക്ലിനിക്കിലെത്തിയപ്പോഴാണ് വയറിനുളളിൽ ലോഹ വസ്തുവുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ യുവാവിനെ മണിപാൽ ആശുപത്രിയിലേക്ക് റഫർ ചെയ്തത്. സമാനമായ മറ്റൊരു സംഭവത്തിൽ വയറിനകത്തെ മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയക്കിടെ സർജിക്കൽ ക്ലിപ്പ് 14കാരന്റെ വയറിനുള്ളിൽ കുടുങ്ങി. തൃശ്ശൂർ ദയ ആശുപത്രിയിലെ ശസ്ത്രക്രിയയേക്കുറിച്ചാണ് പരാതി ഉയർന്നത്. ക്ലിപ്പ് കുടുങ്ങിയതിനെ തുടർന്ന് വയറിനകത്ത് പഴുപ്പ് ബാധിച്ചതോടെ കുട്ടിയെ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി. ഇതിൽ സർജിക്കൽ ക്ലിപ്പ് പുറത്തെടുത്തു.…

    Read More »
  • ‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗമുണ്ടോകുമോ എന്ന് മോഹൻലാല്‍; മറുപടിയുമായി ഫാസിലും

    മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. സൈക്കോളജിക്കൽ ഹൊറർ ചിത്രമായ ‘മണിച്ചിത്രത്താഴി’ന്റെ സംവിധാനം നിർവഹിച്ചത് ഫാസിലാണ്. ചെയ്‍ത് ക്ലാസിക്കായി പോയ ഒരു ചിത്രമാണ് ‘മണിച്ചിത്രത്താഴ്’ എന്ന് ഫാസിൽ അഭിപ്രായപ്പെടുന്നു. ‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗമാണ്ടുകുമോ എന്ന ചോദ്യത്തിനു മറുപടി നൽകിയിരിക്കുകയാണ് ഫാസിൽ. ഒരു സ്വകാര്യ ചാനലിന്റെ അവാർഡ് ഷോയിൽ പങ്കെടുക്കുവേയാണ് ഫാസിൽ ‘മണിച്ചിത്രത്താഴെ’ന്ന ക്ലാസിക് ചിത്രത്ത കുറിച്ച് സംസാരിച്ചത്. സംവിധായകൻ ഫാസിലിന് അവാർഡ് നൽകിയതിന് ശേഷം മോഹൻലാൽ സംസാരിക്കുമ്പോഴായിരുന്നു ആരാധകരുടെ ആകാംക്ഷ നിറഞ്ഞ ആ ചോദ്യത്തിന് മറുപടി കിട്ടിയത്. എല്ലാവരുമറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണെന്ന് പറഞ്ഞായിരുന്നു മോഹൻലാൽ ഫാസിലിനോട് അക്കാര്യം അന്വേഷിച്ചത്. ‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന ചോദ്യത്തിന് അതേ ആവേശത്തോടെ ഫാസിൽ മറുപടി നൽകി. ചെയ്‍ത് ക്ലാസിക്കായി പോയ ഒരു ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ഇനി അത് ചെയ്‍താൽ ശരിയാകണമെന്നില്ല. എഐയുടെയൊക്കെ സാധ്യതകൾ ഉപയോഗിച്ച് നോക്കാം. ഡി- ഏജിംഗ് ടെക്‍നോളജിയിൽ 30 വർഷം പിന്നോട്ട് പോകണം എന്നുമായിരുന്നു ഫാസിൽ വ്യക്തമാക്കിയത്. ശോഭന…

    Read More »
  • ഉപ്പിലിട്ടതല്ല, ‌പൂർണ്ണമായും ഉപ്പിൽ നിർമ്മിച്ചൊരു പള്ളി! കൊളംബിയയിൽ ഭൂമിക്കടിയിലെ സാൾട്ട് കത്തീഡ്രലിനെ കുറിച്ച് അറിയാം

    വാസ്തുവിദ്യയുടെ വിസ്മയകരമായ കാഴ്ചകൾ സമ്മാനിക്കുന്നതും കാലം എത്ര പിന്നിട്ടാലും അത്ഭുതം നിറയ്ക്കുന്നതുമായ നിരവധി നിർമ്മിതികൾ നമ്മുടെ ലോകത്തുണ്ട്. അക്കൂട്ടത്തിൽ സന്ദർശകരിൽ കൗതുകവും വിസ്മയവും ഒരുപോലെ ജനിപ്പിക്കുന്ന കാഴ്ചയാണ് കൊളംബിയയിലെ സാൾട്ട് കത്തീഡ്രൽ (salt cathedral). സാൾട്ട് കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത് ഭൂമിക്കടിയിൽ 600 അടി താഴ്ചയിലാണ്. ഒരു ഉപ്പു ഖനിയാണ് ദിനംപ്രതി ആയിരക്കണക്കിനാളുകൾ എത്തുന്ന ഒരു ആരാധനാലയം ആയി മാറിയത് എന്നത് ഏറെ അമ്പരപ്പിക്കുന്ന കാര്യമാണ്. രണ്ട് നൂറ്റാണ്ടുകൾക്കുമുമ്പ് ദശലക്ഷക്കണക്കിന് ടൺ പാറ ഉപ്പ് വേർതിരിച്ചെടുത്തതിനു ശേഷം ഖനിത്തൊഴിലാളികൾ ഉപേക്ഷിച്ച ഗുഹകളിലും തുരങ്കങ്ങളിലും നിർമ്മിച്ച കത്തീഡ്രൽ ഒരു വാസ്തുവിദ്യാ വിസ്മയം കൂടിയാണ്. ഖനിത്തൊഴിലാളികൾ ഗുഹകൾക്കുള്ളിൽ നിർമ്മിച്ച ഒരു ചെറിയ കൂടാരത്തിൽ നിന്നാണ് സാൾട്ട് കത്തീഡ്രൽ പിറവികൊണ്ടത്. എല്ലാദിവസവും ജോലി തുടങ്ങുന്നതിനു മുൻപായി വിഷവാതകങ്ങൾ, സ്ഫോടനങ്ങൾ, മറ്റ് അപകടങ്ങൾ എന്നിവയിൽ നിന്ന് തങ്ങളെ സംരക്ഷിക്കാൻ ജപമാലയുടെ കന്യകയോട് പ്രാർത്ഥിക്കുന്നത് തൊഴിലാളികളുടെ പതിവായിരുന്നു. 1930 -കളിലാണ് തങ്ങളുടെ പ്രാർത്ഥനകൾക്കായി ഇത്തരത്തിൽ ഒരു ചെറിയ കൂടാരം…

    Read More »
  • ന്യൂയോര്‍ക്ക് ടൈം സ്ക്വയറിലും കിം​ഗ് ഓഫ് കൊത്ത!

    ഇത്തവണത്തെ ഓണം റിലീസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കിം​ഗ് ഓഫ് കൊത്ത. ബഹുഭാഷകളില്‍ എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ലോകവ്യാപകമായി റിലീസ് ഉണ്ട്. സമീപകാലത്ത് ഏറ്റവും മികച്ച പ്രൊമോഷണല്‍ പരിപാടികളോടെ റിലീസിന് ഒരുങ്ങുന്ന ചിത്രവും കിം​ഗ് ഓഫ് കൊത്തയാണ്. ഇപ്പോഴിതാ മലയാള സിനിമയുടെ പരസ്യപ്രചരണങ്ങളില്‍ ഒരു പ്രധാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ലോകത്തെ ഏറ്റവും വിലയേറിയ പരസ്യ ബോര്‍ഡുകളുള്ള ന്യൂയോര്‍ക്ക് ടൈം സ്ക്വയറിലും ചിത്രത്തിന്‍റെ പ്രൊമോഷന്‍ നടന്നു. ഒരു മലയാള ചിത്രത്തിന്‍റെ പ്രൊമോഷന്‍ ആദ്യമായാണ് ഇവിടെ നടക്കുന്നത്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായ ചിത്രത്തിന് ​ഗംഭീര പ്രീ ബുക്കിം​ഗ് ആണ് നടക്കുന്നത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേര്‍ന്ന് നിർമ്മിച്ച ചിത്രത്തിന്‍റെ റിലീസ് ഓ​ഗസ്റ്റ് 24 ന് ആണ്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് അഞ്ച് ദിവസം ബാക്കി നിൽക്കെ പ്രി ബുക്കിങ്ങിൽ ഒരു കോടിയിൽ പരം നേടിയ ചിത്രവുമാണ് കിം​ഗ് ഓഫ്…

    Read More »
Back to top button
error: