LIFE

  • ഓണത്തിനിടയ്ക്ക് ലേശം ചപ്പാത്തിക്കച്ചവടം! മാവ് കുഴയ്ക്കേണ്ട, പരത്തേണ്ട; മിനിട്ടുകള്‍കൊണ്ട് നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാം

    മിക്കവാറും വീടുകളിലും അത്താഴത്തിന് കഴിക്കുന്നത് ചപ്പാത്തിയാകും. പ്രത്യേകിച്ച് തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ ആണെങ്കില്‍. രുചിയും ആരോഗ്യ ഗുണങ്ങളും ഏറിയ ചപ്പാത്തി ഉണ്ടാക്കുക എന്നത് കുറച്ച് സമയം വേണ്ടി വരുന്ന കാര്യമാണ്. മാവ് ശരിയായി കുഴച്ചില്ലെങ്കില്‍ ചപ്പാത്തിയുടെ രുചിയില്‍ വ്യത്യാസമുണ്ടാകും. ശരിയായി പരത്തിയില്ലെങ്കില്‍ കാണാനും ഭംഗിയുണ്ടാവില്ല. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ട്. മാവ് കുഴയ്ക്കാതെ, പരത്താതെ എങ്ങനെ എളുപ്പത്തില്‍ ചപ്പാത്തി ഉണ്ടാക്കാം എന്ന് നോക്കാം. വ്യത്യസ്തവും എളുപ്പവുമായി ഈ രീതി കൊച്ച് കുട്ടികള്‍ക്ക് പോലും ചെയ്ത് നോക്കാവുന്നതാണ്. സാധാരണ ചപ്പാത്തി കഴിക്കുന്ന അതേ രുചിയില്‍ തന്നെ ഇത് ലഭിക്കുന്നതാണ്. ആവശ്യമായ സാധനങ്ങള്‍ ആട്ട /ഗോതമ്പ് മാവ് – ഒരു കപ്പ് ഉപ്പ് – ആവശ്യത്തിന് വെള്ളം – ഒന്നര കപ്പ് എണ്ണ – 1 ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം മാവിലേക്ക് വെള്ളവും ഉപ്പും എണ്ണയും ചേര്‍ത്ത് കട്ടയില്ലാതെ നന്നായി യോജിപ്പിച്ചെടുക്കുക. കാണുമ്പോള്‍ ദോശമാവിന്റെ രൂപത്തിലാകും ഇത് ഉണ്ടാവുക. ശേഷം, ദോശക്കല്ല് അല്ലെങ്കില്‍ പാന്‍ ചൂടാക്കി…

    Read More »
  • പ്രകൃതിനിയമം അതിപ്രധാനം, വ്യക്തിതാല്പര്യങ്ങൾക്ക് അവിടെ പ്രസക്തിയില്ല

    വെളിച്ചം    അയാള്‍ ഒരു മാവിന്‍ ചുവട്ടില്‍ വിശ്രമിക്കാനിരുന്നു. നിറയെ ഫലങ്ങളുള്ള മാവായിരുന്നു അത്. അയാള്‍ ചിന്തിച്ചു: ‘ഇത്രയും വലിയ മാവില്‍ തീരെ ചെറിയ മാങ്ങകള്‍…! ഇതിലും വലിയ ഫലങ്ങള്‍ താങ്ങാനുള്ള ശേഷി ഈ മാവിനുണ്ട്. ദൈവത്തിന് യാതൊരു യുക്തിബോധവുമില്ല. ഒട്ടും ബലമില്ലാത്ത വള്ളിയില്‍ മത്തങ്ങ പോലുളള വലിയ ഫലങ്ങള്‍. ശരിക്കും മറിച്ചായിരുന്നു വേണ്ടിയിരുന്നത്…’ ഈ ചിന്തകള്‍ക്കിടയിൽ ഒരു മാങ്ങ അയാളുടെ തലയിലേക്ക് വീണു. അതോടെ അയാളുടെ ചിന്തമാറി: ‘ഈ മാങ്ങയ്ക്ക് പകരം മത്തങ്ങായിരുന്നെങ്കില്‍ തന്റെ ഗതി എന്താകുമായിരുന്നു…’ വ്യക്തിതാല്പര്യമല്ല, പ്രകൃതിനിയമം. അവിടെ എല്ലാറ്റിനും അതിന്റേതായ പ്രകൃതവും ഫലവുമുണ്ട്. വലുതും ചെറുതും മോശവും ഭംഗിയുളളതും ഭംഗിയില്ലാത്തതും എന്നെല്ലാം മനുഷ്യന്റെ സങ്കല്പമാണ്. പ്രകൃതിയില്‍ ഓരോന്നിനും അതിന്റേതായ രൂപവും സ്ഥാനവും കര്‍ത്തവ്യവുമുണ്ട്. ഒരാള്‍ക്ക് വേണ്ടി മാത്രം ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. ഓരോന്നിനും അതിന്റേതായ നിലനില്‍പ്പും പ്രത്യേകതകളുമുണ്ട്. പരസ്പരാശ്രയത്വം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അത് നടപ്പിലാക്കേണ്ടത് പരസ്പര ബഹുമാനത്തിലൂടെയാണ്. ഈ ലോകത്ത് എല്ലാറ്റിനും സ്ഥാനമുണ്ട്. ഓരോന്നിനേയും അതിന്റെ താല്പര്യങ്ങളിലൂടെ…

    Read More »
  • സംവിധായകനുമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായി; ഗര്‍ഭച്ഛിദ്രം നടത്താന്‍ 75 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ട രമ്യ കൃഷ്ണന്‍…

    തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് രമ്യ കൃഷ്ണന്‍.പടയപ്പയിലെ നീലാംബരിയും ബാഹുബലിയിലെ ശിവകാമിയുമെല്ലാം രമ്യയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളായ കഥാപാത്രങ്ങളാണ്.1967 ല്‍ ചെന്നൈയിലാണ് രമ്യ ജനിച്ചത്. ഒരു തമിഴ് അയ്യര്‍ കുടുംബത്തില്‍ ജനിച്ച രമ്യക്ക് തെലുങ്കു ഭാഷയും നല്ല വശമാണ്. തമിഴിലൂടെയായിരുന്നു രമ്യ കൃഷ്ണന്റെ അരങ്ങേറ്റം. 1983ല്‍ പുറത്തിറങ്ങിയ വെള്ളൈ മനസ് ആയിരുന്നു ആദ്യ സിനിമ. പിന്നാലെ 1986ല്‍ പുലരുമ്പോള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. അതേ വര്‍ഷം പുറത്തിറങ്ങിയ ഭലേ മിത്രുലു ആയിരുന്നു ആദ്യ തെലുങ്ക് സിനിമ. കൃഷ്ണ രുക്മിണിയായിരുന്നു ആദ്യ കന്നഡ സിനിമ. യാഷ് ചോപ്ര സിനിമയായ പരമ്പരയിലൂടെയാണ് താരം ബോളിവുഡിലെത്തുന്നത്. രമ്യ കൃഷ്ണന്റെ വ്യക്തി ജീവിതവും പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. സംവിധായകന്‍ കെഎസ് രവികുമാറുമായുള്ള രമ്യയുടെ പ്രണയം തമിഴ് സിനിമാ ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു. 1999 കെഎസ് രവികുമാര്‍ സംവിധാനം ചെയ്ത പടയപ്പയുടെ സമയത്താണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.പാട്ടാലി, പഞ്ചതന്ത്രം എന്ന സിനിമകളിലും ഇരുവരും ഒരുമിച്ച്…

    Read More »
  • എപ്പോഴും വഴക്ക് കൂടുന്നവര്‍ എങ്ങനെ പ്രേമിക്കുന്നെന്ന് വീട്ടുകാര്‍ പോലും ചിന്തിച്ചു! ബിജുവും സംയുക്തയും പറഞ്ഞത്

    മെയ്ഡ് ഫോര്‍ ഈച്ച് അദര്‍, മാതൃക ദമ്പതികള്‍ എന്നീ വിശേഷണങ്ങള്‍ ഏറ്റവും നന്നായി ചേരുന്ന മലയാളത്തിലെ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മയും. ബോളിവുഡ് നടന്മാരെപോലെ മിനുമിനുത്ത മുഖമുള്ള ഒരാളെ കണ്ടുപിടിച്ച് തരണമെന്ന് ഇളയമ്മ ഊര്‍മിള ഉണ്ണിയോട് ആവശ്യപ്പെട്ടിരുന്നയാളാണ് സംയുക്ത. ഒടുവില്‍ മുഖത്ത് കട്ടത്താടിയും കട്ടി മീശയുമുള്ള ബിജുവിനെ സംയുക്ത തന്നെ കണ്ടെത്തി പ്രണയിച്ചു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത വിശ്വസിക്കാനേ കഴിഞ്ഞില്ലെന്ന് ഊര്‍മിള ഉണ്ണി തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു. വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച സംയുക്ത യോഗ പഠനവും മറ്റുമായി തിരക്കിലാണ്. വില്ലന്‍, സഹനടന്‍, നായകന്‍ തുടങ്ങി ഏത് റോളും കൈകാര്യം ചെയ്യുന്ന മുന്‍നിര നടനാണ് ഇന്ന് ബിജു മേനോന്‍. അഭിനയം നിര്‍ത്തിയശേഷം വളരെ വിരളമായി മാത്രമാണ് സംയുക്ത വര്‍മ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുവരും ഒരുമിച്ചുള്ള ഒരു കപ്പിള്‍ ഇന്റര്‍വ്യു മഷിയിട്ട് നോക്കിയാല്‍ പോലും കാണാനാവില്ല. എന്നാല്‍ വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണത്തിന് ഇരുവരും ഒരുമിച്ച് മനോഹരമായ ഒരു അഭിമുഖം കൈരളി ടിവിക്ക്…

    Read More »
  • ഭര്‍ത്താക്കന്മാര്‍ വഴിതെറ്റുന്നത് തടയാന്‍ ഭാര്യമാര്‍ക്ക് ‘സെക്സ് അപ്പീല്‍’ പരിശീലനം! ക്യാമ്പിന് വന്‍ സ്വീകാര്യത

    ചൈനയിലെ മധ്യവയസ്‌കരായ ഭാര്യമാര്‍ക്ക് സെക്സ് അപ്പീല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് ചൈനീസ് അക്കാദമി. മധ്യവയസ്‌കരായ ദമ്പതികള്‍ക്കിടയില്‍ വേര്‍പിരിയലുകള്‍ വ്യാപകമാവുകയും പുരുഷന്മാര്‍ ഭാര്യമാരെ ഉപേക്ഷിച്ച് മറ്റു സ്ത്രീകളെ തേടി പോകുന്ന സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തതോടെയാണ് സെക്സ് അപ്പീല്‍ പരിശീലന ക്യാമ്പ് എന്ന ആശയവുമായി ഒരു ചൈനീസ് അക്കാദമി രംഗത്തെത്തിയിരിക്കുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് മധ്യവയസ്‌കരായ സ്ത്രീകള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഈ ക്യാമ്പിന് ലഭിച്ചിരിക്കുന്നത്. പുരുഷന്മാര്‍ മറ്റു സ്ത്രീകളെ തേടിപ്പോകുന്നത് തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ ഭാര്യമാരെ പഠിപ്പിക്കുക എന്നതാണ് തങ്ങളുടെ ക്യാമ്പുകൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് അക്കാദമി വക്താക്കള്‍ പറയുന്നത്. ജൂലൈയില്‍, ഷെജിയാങ് പ്രവിശ്യയിലെ കിഴക്കന്‍ നഗരമായ ഹാങ്ഷൗവില്‍ ആണ് പരീക്ഷണാര്‍ത്ഥത്തില്‍ നടത്തിയ അക്കാദമിയുടെ ആദ്യ ക്യാമ്പ് നടന്നത്. നിരവധി സ്ത്രീകളാണ് ഈ ക്യാമ്പില്‍ പങ്കെടുത്തത്. 420 യുഎസ് ഡോളറാണ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ്. സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സുവര്‍ണാവസരം എന്ന പരസ്യ വാചകത്തോടെയാണ് അക്കാദമി ക്യാമ്പിലേക്ക് സ്ത്രീകളെ ക്ഷണിച്ചിരിക്കുന്നത്.…

    Read More »
  • പൊതിച്ചോറിന് ഇത്രയും രുചി എവിടെ നിന്ന് വരുന്നു? അമ്മയുടെ കൈപ്പുണ്യം മാത്രമല്ല, വാഴയിലയിലുമുണ്ട് കുറച്ച് രഹസ്യങ്ങള്‍

    ഓണം ഇങ്ങു എത്തിയതോടെ സദ്യ ഒരുക്കങ്ങളൊക്കെ അടുക്കളയില്‍ സ്റ്റാര്‍ട്ട് ആയിട്ടുണ്ട്. തിരുവോണത്തിന് വാഴയിലയില്‍ വിളമ്പാനുള്ള കായ വാറുത്തത്, ഇഞ്ചിക്കറി തുടങ്ങി പ്രധാന കൂട്ടങ്ങളൊക്കെ നേരത്തെ ഉണ്ടാക്കി തുടങ്ങും. വാഴയിലയില്‍ സദ്യ കഴിച്ചില്ലെങ്കില്‍ പിന്നെ എന്ത് ഓണം അല്ലേ? വാഴയിലയില്‍ സദ്യ കഴിക്കുന്നത് വെറും ഏയ്‌സ്‌തെറ്റിക് വൈബിന് വേണ്ടിയാണ് കരുതരുത്. വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നതിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. പൊതിച്ചോറിന് ഇത്രയും രുചി എവിടെ നിന്ന് വരുന്നുവെന്ന് ചിന്തിച്ചിട്ടില്ലേ? അമ്മയുടെ കൈപ്പുണ്യം മാത്രമല്ല, ചോറു പൊതിയുന്ന വാഴയിലയിലുമുണ്ട് കുറച്ച് രഹസ്യങ്ങള്‍. വാഴയിലയ്ക്ക് പ്രകൃതിദത്തമായ ഒരു വാക്‌സ് കോട്ട് ഉണ്ട്. ഇത് ചൂടു ചോറ് വിളമ്പുമ്പോള്‍ ഉരുകുകയും ചോറിന് ഒരു പ്രത്യേക മണവും രുചിയും നല്‍കുന്നു. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍ മികച്ച ഒരു ആന്റി-ഓക്‌സിഡന്റ് ആണ്. ഇത് ഭക്ഷണത്തിലേക്ക് കലരുകയും ഭക്ഷണത്തിന്റെ പോഷക മൂല്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ വാഴയിലയ്ക്ക് ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. നല്ല ചൂടു ചോറു വാഴയിലയിലേക്ക് പകരുമ്പോള്‍ ആ ചൂടു…

    Read More »
  • ”18 വര്‍ഷമായി ഭര്‍ത്താവിനെ കാണാനില്ല, ഞാനും മകളും പിരിഞ്ഞ് താമസിക്കുന്നത് നക്ഷത്രങ്ങള്‍ ചേരാത്തതിനാല്‍”

    സീ തമിഴ് ടിവിയില്‍ ഏറ്റവും കൂടുതല്‍ വ്യൂവര്‍ഷിപ്പുള്ള ഷോയാണ് തമിഴ തമിഴ എന്ന പ്രതിവാര ചര്‍ച്ച പരിപാടി. കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് മിക്കപ്പോഴും ചര്‍ച്ചാ വിഷയമാകാറുള്ളത്. അടുത്തിടെ തമിഴ തമിഴയില്‍ നടന്ന ഒരു എപ്പിസോഡ് ജ്യോതിഷത്തെ കുറിച്ചായിരുന്നു. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഒരു വശത്തും വിശ്വസിക്കാത്തവര്‍ മറുവശത്തുമായി ചേരി തിരിഞ്ഞ് ഇരുന്നാണ് ചര്‍ച്ച നടന്നത്. അവതാരകനാണ് ചര്‍ച്ച നിയന്ത്രിച്ചത്. ഇന്ത്യയില്‍ ഒട്ടനവധി ആളുകള്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നുണ്ട്. എന്തിന് ഏറെ പറയുന്നു സെലിബ്രിറ്റികള്‍ പോലും ഏത് നല്ല കാര്യം ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പും തങ്ങള്‍ക്ക് വിശ്വാസമുള്ള ജ്യോതിഷിയെ കണ്ട് അഭിപ്രായം തേടും. ബോളിവുഡിലാണ് ഈ രീതി കൂടുതല്‍. മലയാളത്തിലും അടുത്തിടെയായി ഈ പ്രവണത കാണുന്നുണ്ട്. ഹിന്ദു വിവാഹങ്ങള്‍ പോലും നിശ്ചയിക്കുന്നത് ജാതകവും ജ്യോതിഷവും പരിഗണിച്ചാണ്. ജ്യോതിഷമെന്നത് പ്രവചനമല്ലെന്നും സൂചനകളാണെന്നും മുന്‍കരുതലുകള്‍ എടുത്താല്‍ ഒട്ടൊക്കെ രക്ഷപെടാന്‍ കഴിയുന്ന സൂചനകളാണെന്നുമാണ് ഇതില്‍ വിശ്വസിക്കാന്‍ പറയാറുള്ളത്. ജ്യോതിഷവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നടി രേഖ നായരും എത്തിയിരുന്നു. തമിഴ്…

    Read More »
  • വാര്‍ത്താവതാരകയില്‍നിന്നു നടിയായി മാറി, മിശ്രവിവാഹത്തോടെ ദുരിതം; ഇത് ‘മുണ്ടക്കല്‍ ശേഖരന്റെ ഭാര്യ’യുടെ കഥ

    വാര്‍ത്താവതാരകയില്‍ നിന്നു ചലച്ചിത്ര നടിയായി മാറിയ താരമാണ് ഫാത്തിമ ബാബു. ഒരു കാലത്ത് ഫാത്തിമയെ കാണാന്‍ വേണ്ടി മാത്രം വാര്‍ത്ത കണ്ടിരുന്ന തമിഴ് യുവാക്കളുടെ ആരാധനാപാത്രമായിരുന്ന ഫാത്തിമ ബാബു പുതുച്ചേരിയിലെ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത്. ഡിഡി പൊതികൈ, ജയ ടിവി തുടങ്ങി നിരവധി ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്താ അവതരിപ്പിച്ചായിരുന്നു താരത്തിന്റെ കരിയര്‍ തുടങ്ങുന്നത്. ഫാത്തിമ ടീവിയില്‍ ഉണ്ടെങ്കില്‍ അവരുടെ സാരിയും ആക്‌സസറികളും ഹെയര്‍സ്‌റ്റൈലും കാണാന്‍ മാത്രം അക്കാലത്ത് വാര്‍ത്ത കാണുന്നവര്‍ നിരവധിയായിരുന്നു. വാര്‍ത്ത കാണാന്‍ അല്ല ഫാത്തിമയെ കാണാന്‍ വന്നതാണെന്ന് അക്കാലത്ത് പലരും അടക്കം പറഞ്ഞിരുന്നു. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് തമിഴ് ചിത്രമായ കല്‍ക്കിയില്‍ പ്രകാശ് രാജിനൊപ്പം അഭിനയിച്ചത്. പിന്നീട് പാസമുള്ള പാണ്ടിയാരെ, വിഐപി, ഉലത്തുറ, തുള്ളിത്തിരിണ്ട കാലം, സൊല്ലമലെ, കല്യാണ ഗലാട്ട, ദേഹിമു രസിച്ചേന്‍, തിതിക്കുടെ, ലേസ ലേസ തുടങ്ങി എഴുപതിലധികം ചിത്രങ്ങളിലും ഫാത്തിമ അഭിനയിച്ചു. തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും വിവിധ വേഷങ്ങളിലെത്തി.ഇതിന് പുറമെ ചില…

    Read More »
  • അതിരില്ലാത്ത പോഷകസമൃദ്ധി; ഏതു മണ്ണിലും വളരും മുതിര

    പയറുവര്‍ഗ്ഗ വിളകളില്‍ പോഷകസമൃദ്ധിയില്‍ മുന്‍പന്തിയിലാണ് മുതിര. ഭാരതത്തില്‍ പണ്ടു മുതല്‍ലേ ഇത് കൃഷി ചെയ്യുന്നു. പന്തയക്കുതിരകളുടെ കായികക്ഷമതയ്ക്ക് ഏറെ സഹായിക്കുന്ന വിഭവമാണ് മുതിര. അതുകൊണ്ടാണ് ‘മുതിര’യ്ക്ക് (Horsegram) എന്ന പേരു കിട്ടിയത്. പോഷകസമൃദ്ധിയും പ്രതികൂലസാഹചര്യങ്ങളില്‍ വളരാനുളള കഴിവും മാംസ്യം, കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, ഇരുമ്പ് മുതലായവയുടെ സമൃദ്ധി കൊണ്ടും ‘ഭാവിയുടെ ഭക്ഷണം’ എന്നാണ് മുതിരയെ വിശേഷിപ്പിച്ചിരിക്കുന്നത്. പോഷകമേ മാംസ്യം, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ധാരാളം. എന്നാല്‍ കൊഴുപ്പ് തീരെ കുറവ്. കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, മോളിബ്ഡിനം എന്നിവ കൂടാതെ കരോട്ടിന്‍, തയമിന്‍, റൈബോഫ്ളാവിന്‍, നിയസിന്‍ എന്നിവയിലുമുണ്ട്. മുതിരയിലെ അന്നജം സാവധാനം ദഹിക്കുന്നതുമാണ്. മുതിരയും ആരോഗ്യസംരക്ഷണവും * പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഹൈപ്പര്‍ഗ്ലൈസീമിയ, ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധം എന്നിവ കുറയ്ക്കാന്‍ മുതിര ഉത്തമമാണ്. * കൊളസ്ട്രോള്‍ രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മുതിര വേണം. മുതിരയുടെ നിരന്തര ഉപയോഗം രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടിയ ചീത്ത കൊളസ്ട്രോള്‍ നീക്കും. * പൊണ്ണത്തടി മുതിരയിലെ ഫിനോള്‍…

    Read More »
  • ഓണാഘോഷത്തിന് സ്റ്റാറാകാം! മുഖത്തിന് തിളക്കം കൂട്ടാന്‍ മുട്ട കൊണ്ടൊരു പായ്ക്കിടാം

    കോളേജിലും ഓഫീസിലുമൊക്കെ ഓണ പരിപാടി നടക്കാന്‍ പോകുന്നതിന്റെ മുന്നൊരുക്കത്തിലാണ് എല്ലാവരും. നല്ല അടിപൊളി സാരിയൊക്കെ ഉടുത്ത് പോകുമ്പോള്‍ മുഖം കരിവാളിച്ചിരുന്നാല്‍ എന്തായിരിക്കും അവസ്ഥ. ഇത് മാറ്റാന്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചില പരിഹാര മാര്‍ഗങ്ങള്‍ ചെയ്യാവുന്നതെയുള്ളൂ. അമിതമായി വെയിലേറ്റാണ് ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കരിവാളിപ്പുണ്ടാകുന്നത്. മുഖത്തിനും കഴുത്തിനുമൊക്കെ പല നിറമായി പോകുന്നത് ഈ പ്രശ്‌നം കാരണമാണം. എളുപ്പത്തില്‍ കരിവാളിപ്പ് മാറ്റിയെടുക്കാന്‍ സിമ്പിളായി വീട്ടില്‍ ചെയ്യാവുന്ന ഒരു ഫേസ് പായ്ക്കാണിത്. ചന്ദനം ചര്‍മ്മത്തിലെ ടാന്‍ മാറ്റാനുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണ് ചന്ദനത്തിന്റെ പൊടി ഉപയോഗിക്കുന്നത്. അതുപോലെ മുഖക്കുരു പ്രശ്‌നങ്ങള്‍ മാറ്റാനും ചന്ദനം നല്ലതാണ്. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഇത്. എല്ലാ ചര്‍മ്മകാര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിലെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാന്‍ നല്ലതാണ് ചന്ദനം. ഫ്രീ റാഡിക്കലുകള്‍ മൂലമുള്ള പ്രശ്‌നങ്ങളെ മാറ്റാനും നല്ലതാണ്. സണ്‍ ടാന്‍ മാറ്റാന്‍ നല്ലതാണ് ഇത്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ഇതിനുണ്ട്. മഞ്ഞള്‍പ്പൊടി ചര്‍മ്മത്തിന് വളരെ…

    Read More »
Back to top button
error: