LIFE

  • വിജ്ഞാനങ്ങളെല്ലാം ആർജിച്ചു, പക്ഷേ ഉള്ളിൽ കാരുണ്യമില്ലെങ്കിൽ എന്ത് പ്രയോജനം

    വെളിച്ചം     ഒരു ജോലിക്കായി അവള്‍ മുട്ടാത്ത വാതിലുകളില്ല. പല കാരണങ്ങള്‍ കൊണ്ടും അതെല്ലാം ലഭിക്കാതെ പോയി.  ദാരിദ്ര്യം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്നു.  അടുത്ത ഗ്രാമത്തിലെ ഫാക്ടറിയില്‍ ഒരു ക്ലാര്‍ക്കിനെ വേണം എന്ന വിവരമറിഞ്ഞ് അവള്‍ അപേക്ഷയുമായി ഇറങ്ങി.  അവള്‍ യാത്ര ചെയ്ത ബസ്സിലെ കൂടുതൽ ആളുകളും ആ ഫാക്ടറിയിലേയ്ക്ക് ഈ ജോലിക്കായി അപേക്ഷയുമായി പോകുന്നവരാണ്. ബസ് ഫാക്ടറിക്ക് മുന്നില്‍ നിര്‍ത്തിയപ്പോള്‍ എല്ലാവരും തിരക്കിട്ട് ഇറങ്ങാന്‍ തുടങ്ങി. അപ്പോഴാണ് ഒരു സ്ത്രീ കാല്‍വഴുതി വീണത്. മറ്റുള്ളവർ അവരെ ശ്രദ്ധിക്കാതെ തിടുക്കത്തിൽ നടന്നു പോയി. പക്ഷേ അവള്‍ അവരെ താങ്ങി എഴുന്നേല്‍പിച്ചു.  കയ്യിലുളള വെള്ളം കൊടുത്തു.  വസ്ത്രത്തില്‍ പറ്റിയ ചെളിയെല്ലാം തുടച്ചുകളഞ്ഞു.  അല്‍പം കഴിഞ്ഞ് അവര്‍ നടന്നു ഫാക്ടറിയിലേക്ക് പോയി. അപേക്ഷയുമായി മാനേജരുടെ മുന്നിലേക്കെത്തിയപ്പോള്‍ അവള്‍ അമ്പരന്നു. താന്‍ സഹായിച്ച സ്ത്രീ അവിടെയിരിക്കുന്നു. ”അതിഥികളെ സ്വീകരിക്കുന്ന ഒരാളെയാണ് ഞങ്ങള്‍ക്ക് വേണ്ടത്. അതിനുളള എല്ലാ യോഗ്യതയും നിങ്ങള്‍ക്കുണ്ട്. നാളെ മുതല്‍ നിങ്ങള്‍ക്കിവിടെ ജോലിയില്‍…

    Read More »
  • ആരെയും വിശ്വാസമില്ലാതെയായി! സൂപ്പര്‍ നായികയായിട്ടും കനക വീട്ടില്‍നിന്നു പുറത്തിറങ്ങാതെ ജീവിക്കുന്നതിന് കാരണം

    സൂപ്പര്‍ നായികയായി തിളങ്ങി നിന്നിട്ടും നടി കനകയുടെ ജീവിതം ദുരിതത്തിലായ കഥ മുന്‍പ് പലപ്പോഴായി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി തുടങ്ങി മലയാളത്തില്‍ ഹിറ്റ് സിനിമകളില്‍ നായികയായിരുന്ന കനക ഇന്ന് ആരോരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുകയാണ്. നടിയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് പല വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ എഎല്‍എസ് പ്രൊഡക്ഷന്‍സിന്റെ ജയന്തി കണ്ണപ്പന്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ നടി കനകയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സംസാരിച്ചു. അവരുടെ കാര്യത്തില്‍ വളരെ ആശങ്കയുണ്ടെന്നും കനകയെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ കാര്യമെന്താണെന്നും ജയന്തി പറഞ്ഞിരിക്കുകയാണ്. ‘എനിക്ക് കനകയെ കുട്ടിക്കാലം മുതല്‍ നന്നായി അറിയാം. കനക ഒരു തകര്‍ന്ന കുടുംബത്തില്‍ നിന്നുമാണ് വളര്‍ന്ന് വന്നത്. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം, ഓര്‍മ വെച്ച നാള്‍ മുതല്‍ അവളുടെ കൂടെ അമ്മയോ അച്ഛനോ ഇല്ലായിരുന്നു എന്നതാണ്. അങ്ങനെ സന്തോഷകരമായ ഒരു കൗമാരം അവള്‍ക്ക് ഒറ്റയ്ക്ക് ചെലവഴിക്കേണ്ടതായി വന്നു. ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നെങ്കില്‍ അവള്‍ തീര്‍ച്ചയായും…

    Read More »
  • വൈറല്‍ പനിക്ക് ശേഷം ക്ഷീണം കൂടിയോ, മാറ്റാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

    അടുത്ത കാലത്തായി വൈറല്‍ പനി വളരെ വേഗത്തിലാണ് കൂടി കൊണ്ടിരിക്കുന്നത്. പനിയും തലവേദനയുമൊക്കെ കാരണം പലരും ബുദ്ധിമുട്ടുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഈ വൈറല്‍ പനി കഴിഞ്ഞാലും ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍ ഒരുപക്ഷെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. മാസങ്ങളോളം ക്ഷീണം നിലനില്‍ക്കുന്നത് വൈറല്‍ പനിയുടെ പ്രധാന പ്രശ്‌നം. ഇത് മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. എന്നാല്‍ മാസങ്ങളോളം ഈ ലക്ഷണങ്ങള്‍ നീണ്ടു നിന്നാല്‍ ഉറപ്പായും ഡോക്ടറുടെ സഹായം തേടണം. പ്രധാന ലക്ഷണങ്ങള്‍ പനി കഴിഞ്ഞ് ഓരോ വ്യക്തികളിലും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. പനി കഴിഞ്ഞാലും കൃത്യമായി റെസ്റ്റ് എടുക്കേണ്ടത് വളരെ പ്രധാനമാണ്. അമിതമായ ക്ഷീണം പോലെ തന്നെ ശ്രദ്ധക്കുറവ്, തലവേദന, പേശികള്‍ക്ക് വേദനയും മുറുക്കവും, തൊണ്ട വേദന, ജോയിന്റുകള്‍ മുറുകുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കൂടുതലാണ്. വൈറസ് ശരീരത്തില്‍ നിന്ന് പോകുന്നതായിരിക്കാം ഈ പ്രശ്‌നങ്ങള്‍ എന്നാല്‍ ഇത് കൂടുതല്‍ നാള്‍ വരെ നീണ്ടു നിന്നാല്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം…

    Read More »
  • ഓണാഘോഷത്തിനൊപ്പം പുതിയൊരു സന്തോഷവും! പ്രിയപ്പെട്ടവരോട് നന്ദി പറഞ്ഞ് ലിന്റു റോണി

    വ്ളോഗിലൂടെയായി വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് ലിന്റു റോണി. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. കുഞ്ഞതിഥിയുടെ വരവും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ലിന്റു വ്ളോഗിലൂടെ പങ്കുവെച്ചിരുന്നു. ജനിച്ചിട്ട് 12 മാസമാവുമ്പോഴേക്കും 12 രാജ്യങ്ങള്‍ ലെവിക്കുട്ടന്‍ സന്ദര്‍ശിച്ച് കഴിഞ്ഞു. കുഞ്ഞിനെയും വെച്ച് യാത്ര സാധ്യമാണോയെന്ന തരത്തില്‍ വരെ ചിലര്‍ ചോദിക്കാറുണ്ട്. അവന് വേണ്ട കാര്യങ്ങളെല്ലാം സെറ്റാക്കി എടുത്താണ് യാത്ര ചെയ്യുന്നതെന്ന് ലിന്റു വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഓണാഘോഷത്തെക്കുറിച്ചുള്ള ലിന്റുവിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ബെസ്റ്റ് ഇന്‍ഫ്ളുവന്‍സര്‍ അവാര്‍ഡ് മൂന്നാമതും ലിന്റുവിനെ തേടിയെത്തിയിരിക്കുകയാണ്. ഇത്തവണ ഓണത്തിന് ഈയൊരു സന്തോഷവും കൂടെയുണ്ട്. എന്നെയും കുടുംബത്തെയും അനുഗ്രഹിച്ച് ദൈവം എപ്പോഴും കൂടെയുണ്ട്. വാക്കുകളിലൂടെ ആ സ്നേഹം വിവരിക്കാനാവില്ല. എന്റെ അച്ചുവാണ് എന്നെ എല്ലാത്തിനും സപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നെ എന്റെ ഫാമിലിയും. അവര്‍ക്കും കൂടി അര്‍ഹതപ്പെട്ടതാണ് ഈ പുരസ്‌ക്കാരം. അമ്മയാവുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ആ ഫീലിംഗ്സിനൊപ്പം തന്നെ ഈ നേട്ടം ലെവിക്കുട്ടനൊപ്പം ആഘോഷിക്കാന്‍ കഴിയുന്നതില്‍ സന്തോഷം എന്നുമായിരുന്നു ലിന്റു…

    Read More »
  • ആഷിഖ് അബുവിന്റെ സംഘടനയുടെ ഭാഗമായിട്ടില്ലെന്ന് ലിജോ പെല്ലിശ്ശേരി; ‘മട്ടാഞ്ചേരി കൂട്ടായ്മ’ അംഗബലമില്ലാത്ത അവസ്ഥയില്‍

    തിരുവനന്തപുരം: ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന സിനിമ സംഘടനയോട് മുഖം തിരിച്ചിരിക്കയാണ് ഭൂരിഭാഗം സിനിമാ പ്രവര്‍ത്തകരും. മലയാള സിനിമയിലെ പുതിയ സംഘടനയെന്ന നിലയിലാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിനെ പ്രഖ്യാപിച്ചത്. എന്നാല്‍, ഈ സംഘടനയുടെ ഭാഗമായി എന്ന് അവര്‍ പറയുന്നവര്‍ പോലും മുഖം തിരിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടന തുടങ്ങിയതെന്നാണ് ആഷിഖ് പറയുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണ അറിയിച്ച് ഏതാനും ചിലര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഈ കൂട്ടായ്മയില്‍ നിന്നും പലരും പിന്നോട്ടു പോകുന്ന അവസ്ഥയാണ് ഉള്ളത്. ആഷിക്ക് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് എന്നായിരുന്നു വിവരം. എന്നാല്‍, സംഘടനയില്‍ നിലവില്‍ താന്‍ ഭാഗമല്ലന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുവെന്നും ആ കൂട്ടായ്മയുടെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ലിജോ ജോസ്…

    Read More »
  • പ്രണയാര്‍ദ്രരായി ബിജു മേനോനും മേതില്‍ ദേവികയും, ‘കഥ ഇന്നുവരെ’ ട്രെയിലര്‍ പുറത്ത്

    മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ‘കഥ ഇന്നുവരെ’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നേരത്തെ പുറത്തിറങ്ങിയ ടീസര്‍ പോലെതന്നെ ഒട്ടേറെ പ്രണയ നിമിഷങ്ങളുള്ള ഹൃദയസ്പര്‍ശിയായ ഒരു ചിത്രമായിരിക്കും കഥ ഇന്നുവരെ എന്ന സൂചനയാണ് ട്രെയിലറും നല്‍കുന്നത്. പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത്. തലവനു ശേഷം പുറത്തിറങ്ങുന്ന ബിജു മേനോന്‍ ചിത്രം എന്ന നിലയിലും മേതില്‍ ദേവികയുടെ അരങ്ങേറ്റ ചിത്രം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് ചിത്രത്തിന്മേലുള്ള പ്രതീക്ഷ വലുതാണ്. കേരളത്തില്‍ ഐക്കണ്‍ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഗള്‍ഫില്‍ വിതരണം ചെയ്യുന്നത് ഫാര്‍സ് ഫിലിംസ് ആണ്. മറ്റു രാജ്യങ്ങളില്‍ ആര്‍ എഫ് ടി ആണ് ചിത്രം വിതരണം ചെയ്യുന്നത്. സെപ്റ്റംബര്‍ 20 നാണ് ചിത്രം തീയേറ്ററുകളിലെത്തുക. നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു…

    Read More »
  • തമിഴ് സംവിധാനം ചെയ്യുന്ന കാർത്തിയുടെ 29-ാമത് ചിത്രം: നിർമ്മാണം ഡ്രീം വാരിയർ പിക്ചേഴ്സ്

    നടൻ കാർത്തിയുടെ 29-ാമത്തെ സിനിമ പ്രഖ്യാപിച്ചു. വിക്രം പ്രഭുവും, ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഠാണാക്കാരൻ ‘ അണിയിച്ചൊരുക്കിയ തമിഴ് സംവിധാനം ചെയ്യുന്ന ഈ സിനിമ 2025 ലാണ് റിലീസ് ചെയ്യുക. തമിഴിൻ്റെ 2-ാമത്തെ സിനിമയാണിത്. കാർത്തി നായകനായ ധീരൻ അധികാരം ഒന്ന്, കൈദി, സുൽത്താൻ എന്നീ സൂപ്പർ ഹിറ്റ് സിനിമകളും കാഷ്മോരാ, ജപ്പാൻ എന്നീ പരീക്ഷണ സിനിമകളും നിർമ്മിച്ച ഡ്രീം വാരിയർ പിക്ചേഴ്സ്, ഐ വി വൈ എൻ്റർടെയ്ൻമെൻ്റ്, ബി ഫോർ യൂ, മോഷൻ പിക്ചേഴ്സ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായിരിക്കും കാർത്തി 29. ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമ്മാതാക്കൾ പുറത്തു വിട്ടിട്ടില്ല. കാർത്തി 29 ൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. സി. കെ അജയ് കുമാർ, പി.ആർ.ഒ

    Read More »
  • തൂശനിലയിട്ട് ഉപ്പിടാത്ത ചോറും 14 ഇനം വിഭവങ്ങളും; വയറുനിറച്ചുണ്ട് കുരങ്ങന്മാര്‍, മനം നിറഞ്ഞ് കുട്ടികളും

    കാസര്‍കോട്: കാഞ്ഞങ്ങാട് ഇടയിലക്കാട്ട് വാനരന്മാര്‍ക്ക് ഇത്തവണയും ഓണസദ്യയൊരുക്കി. ചോറിനൊപ്പം വിവിധ പഴങ്ങളും പച്ചക്കറികളുമാണ് സദ്യയില്‍ വിളമ്പിയത്. ഇടയിലക്കാട് കാവിന് സമീപം റോഡരികിലാണ് ഓണസദ്യയൊരുക്കിയത്. പച്ചക്കറിയും പഴങ്ങളും ചോറുമായി 15ഓളം വിഭവങ്ങളാണ് കുരങ്ങന്മാര്‍ക്കുള്ള സദ്യയില്‍ ഇലയില്‍ ഇടം പിടിച്ചത്. ഡെസ്‌ക്കില്‍ തൂശനില വിരിച്ച് ചോറ് വിളമ്പി. വാനരന്മാര്‍ക്കുള്ള സദ്യ ആയതു കൊണ്ട് തന്നെ കറികള്‍ക്ക് പകരം പഴങ്ങളും പച്ചക്കറികളും. പപ്പായ, സപ്പോട്ട, പേരയ്ക്ക, പാഷന്‍ ഫ്രൂട്ട്, മാങ്ങ, തണ്ണിമത്തന്‍, കൈതച്ചക്ക, നേന്ത്രപ്പഴം തുടങ്ങിയവ നിരന്നു. കക്കിരി, വെള്ളരി, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, തക്കാളി, നെല്ലിക്ക എന്നിവയും ഉപ്പു ചേര്‍ക്കാത്ത ചോറിനൊപ്പം. കുരങ്ങന്മാര്‍ കുടുംബ സമേതം തന്നെ വിഭവ സമൃദ്ധമായ സദ്യ കഴിക്കാനെത്തി. പ്രദേശവാസിയായ ചാലില്‍ മാണിക്കമ്മ എന്ന വയോധിക കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. ഇവരുടെ വീട്ടില്‍ വച്ചാണ് പച്ചക്കറികളും പഴങ്ങളും തയ്യാറാക്കിയതെന്നാണ് പരിപാടിയുടെ സംഘാടകരിലൊരാളായ പി വേണുഗോപാലന്‍ പറയുന്നത്. ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് ഓണാഘോഷത്തിന്റെ ഭാഗമായി കുരങ്ങന്മാര്‍ക്ക് സദ്യയൊരുക്കിയത്.…

    Read More »
  • ജോണ്‍, ആമിര്‍, ഹൃത്വിക്…; ‘ധൂം 4’ ല്‍ വില്ലന്‍ ആ തെന്നിന്ത്യന്‍ താരം?

    ബോളിവുഡില്‍ ഏറ്റവും ജനപ്രീതി നേടിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ധൂം. 2004 മുതല്‍ 2013 വരെയുള്ള കാലയളവില്‍ മൂന്ന് ചിത്രങ്ങളാണ് ഈ സിരീസിന്റെ ഭാഗമായി എത്തിയത്. മൂന്നും നിര്‍മ്മാതാക്കള്‍ക്ക് ലാഭം നേടിക്കൊടുത്ത ചിത്രങ്ങള്‍. നാലാം ഭാഗം ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പുള്ള തയ്യാറെടുപ്പുകളിലുമാണ്. ഇപ്പോഴിതാ ധൂം 4 നെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയാവുകയാണ്. ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം ആരെന്ന റിപ്പോര്‍ട്ടുകളാണ് ഇത്. ജോണ്‍ അബ്രഹാം, ആമിര്‍ ഖാന്‍, ഹൃത്വിക് റോഷന്‍ തുടങ്ങിയവരായിരുന്നു ധൂം ഫ്രാഞ്ചൈസിയിലെ ആദ്യ മൂന്ന് ഭാഗങ്ങളില്‍ പ്രതിനായകന്മാരെങ്കില്‍ ഒരു തെന്നിന്ത്യന്‍ താരമായിരിക്കും നാലാം ഭാഗത്തില്‍ വില്ലന്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തമിഴ് താരം സൂര്യയുടെ പേരാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയപ്പെട്ടത്. എന്നാല്‍, ഈ വിവരം ശരിയല്ലെന്ന് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് പ്രോജക്റ്റുകളുടെ തിരക്കുകളിലാണ് നിലവില്‍ സൂര്യയെന്നും. ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സൂര്യയുടെ അടുത്ത റിലീസ്. ഫാന്റസി ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം വലിയ കാന്‍വാസില്‍…

    Read More »
  • ചിന്തയെ ആദ്യം പ്രപ്പോസ് ചെയ്തത് മാങ്കൂട്ടത്തില്‍! തനിക്ക് വന്ന എല്ലാ പ്രപ്പോസലും ഓര്‍മ്മയുണ്ടെന്നു ചിന്തയും; ഒരു അപൂര്‍വ്വ പ്രപ്പോസലിന്റെ കഥ

    പ്രായം കൊണ്ട് എതാണ്ട് സമകാലീകരാണെങ്കിലും ആശയ പ്രത്യയശാസ്ത്ര പരമായി രണ്ട് രീതികള്‍ പിന്തുടരുന്നവരാണ് രാഹുല്‍ മാങ്കൂട്ടത്തിലും ചിന്ത ജെറോമും. അത്തരത്തിലുള്ള രണ്ട് പേര്‍ തമ്മില്‍ പ്രപോസ് ചെയ്താലോ?പരിണിതഫലം എന്തായാലും അത്തരത്തില്‍ ഒരു സംഭവം 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 2017 രാഹുല്‍ മാങ്കുട്ടത്തില്‍ ചിന്ത ജെറോമിനെ പ്രപോസ് ചെയ്തിട്ടുണ്ട്.ഇരുവരുടെയും തുറന്നു പറച്ചിലിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ തരംഗമാകുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓണത്തല്ല് എന്ന പരിപാടിയില്‍ വെച്ചാണ് ചിന്തയെ രാഹുല്‍ പ്രൊപ്പോസ് ചെയ്ത സംഭവത്തെക്കുറിച്ച് ഇരുവരും സംസാരിച്ചത്. എന്താണ് ആ സംഭവത്തിന് പിന്നിലെ വാസ്തവം എന്ന് രാഹുല്‍ പറയുന്നുണ്ട്.2017 ലെ ആ സംഭവത്തെക്കുറിച്ച് രാഹുല്‍ വിശദമാക്കുന്നത് ഇങ്ങനെ..’ അന്ന് ചിന്തയുടെ വീട്ടില്‍ ആരോ ചിന്തയുടെ പ്രൊപ്പോസല്‍ ഏതൊ ഒരു കമ്യൂണിറ്റി മാട്രിമോണിയില്‍ ഇട്ടിരുന്നു.ഞാന്‍ വളരെ രസമായി അതിനെ ട്രോള്‍ ചെയ്തതായിരുന്നു.പക്ഷേ അന്ന് ഈ ട്രോളിന്റെ ഭാഷ ആളുകള്‍ക്ക് അത്ര പരിചതമായിരുന്നില്ല. എന്റെ ലൈഫിലെ ആദ്യത്തെ സൈബര്‍ അറ്റാക്ക്…

    Read More »
Back to top button
error: