Movie
-
ധ്യാന്‍ നായകനാകുന്ന ത്രീഡി ചിത്രം 11:11 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ലോഞ്ച്
ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ത്രീഡി ചിത്രം 11:11 ന്റെ ആദ്യപോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജി എസ് വിജയന്‍ ജൂലായ് 11-ാം തീയതി പകല്‍11:11 ന് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ വെച്ച് ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഒപ്പം അതേ മുഹൂര്‍ത്തത്തില്‍ തന്നെ 1111 സിനിമാക്കാരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും പോസ്റ്റര്‍ ലോഞ്ച് ചെയ്യപ്പെട്ടു. ലോകസിനിമയില്‍ തന്നെ ഇത്തരത്തിലൊന്ന് ആദ്യമാണ്. പത്രസമ്മേളനത്തില്‍ ജി എസ് വിജയനു പുറമെ ചിത്രത്തിന്റെ സംവിധായകരായ മഹേഷ് കേശവ്, സജി എസ് മംഗലത്ത്, അഭിനേതാക്കളായ അരിസ്റ്റോ സുരേഷ്, കിടിലം ഫിറോസ്, സന്തോഷ് കുറുപ്പ്, രാജ്കുമാര്‍, പ്രതിഭാ പ്രതാപ് , ബിനുദേവ്, ബേബി അനുഗ്രഹ, ഛായാഗ്രാഹകന്‍ പ്രിജിത്ത് എസ് ബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനില്‍ മേടയില്‍, ത്രിഡി സ്റ്റീരിയോഗ്രഫി ജീമോന്‍ കെ പൈലി, ജയപ്രകാശ് സി ഓ, പിആര്‍ഓ അജയ് തുണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു. ‘ദി സ്പിരിച്ച്വല്‍ ഗൈഡന്‍സ് ‘ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹ്യൂമര്‍,…
Read More » -
ധ്യാന്‍ നായകനാകുന്ന ത്രീഡി ചിത്രം11:11 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ലോഞ്ച്…
ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ത്രീഡി ചിത്രം 11:11 ന്റെ ആദ്യപോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജി എസ് വിജയന്‍ ജൂലായ് 11-ാം തീയതി പകല്‍11:11 ന് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ വെച്ച് ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഒപ്പം അതേ മുഹൂര്‍ത്തത്തില്‍ തന്നെ 1111 സിനിമാക്കാരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും പോസ്റ്റര്‍ ലോഞ്ച് ചെയ്യപ്പെട്ടു. ലോകസിനിമയില്‍ തന്നെ ഇത്തരത്തിലൊന്ന് ആദ്യമാണ്. പത്രസമ്മേളനത്തില്‍ ജി എസ് വിജയനു പുറമെ ചിത്രത്തിന്റെ സംവിധായകരായ മഹേഷ് കേശവ്, സജി എസ് മംഗലത്ത്, അഭിനേതാക്കളായ അരിസ്റ്റോ സുരേഷ്, കിടിലം ഫിറോസ്, സന്തോഷ് കുറുപ്പ്, രാജ്കുമാര്‍, പ്രതിഭാ പ്രതാപ് , ബിനുദേവ്, ബേബി അനുഗ്രഹ, ഛായാഗ്രാഹകന്‍ പ്രിജിത്ത് എസ് ബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനില്‍ മേടയില്‍, ത്രിഡി സ്റ്റീരിയോഗ്രഫി ജീമോന്‍ കെ പൈലി, ജയപ്രകാശ് സി ഓ, പിആര്‍ഓ അജയ് തുണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു. ‘ദി സ്പിരിച്ച്വല്‍ ഗൈഡന്‍സ് ‘ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹ്യൂമര്‍,…
Read More » -
ക്രാഫ്റ്റ്സ്മാൻ ഷങ്കറിൻ്റെ ഇന്ത്യൻ 2, കളർ ജാസ്‌തി
സിനിമ സുനിൽ കെ. ചെറിയാൻ ഹൈപ്പിനോട് നീതി പുലർത്തിയ 3 മണിക്കൂർ. അഴിമതിക്കെതിരെ പോരാടുകയും പോരാടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ‘സേനാപതി’ എന്ന കഥാപാത്രം. സമൂഹത്തിൽ നടമാടുന്ന അനീതികൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ തുറന്നുകാണിക്കുന്ന 4 സുഹൃത്തുക്കളും ഇവർക്ക് നടുവിലേയ്ക്ക് എത്തുന്ന സേനാപതിയെന്ന സ്വാതന്ത്ര്യസമര പോരാളിയും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഇന്ത്യൻ 2 ൻ്റെ കഥ. ഇന്ത്യൻ, ജെന്റിൽമാൻ, മുതൽവൻ എന്നി സിനിമകളിലൂടെ പ്രേക്ഷകരിലേയ്ക്കിറങ്ങിച്ചെന്ന ക്രാഫ്റ്റ്സ്മാനായ ഷങ്കറിൻ്റെ മുൻ ചിത്രങ്ങളുടെ തുടർച്ചയാണ് ഇന്ത്യൻ 2. ചടുലമായ രീതിയിലാണ് അവതരണം. നായകന് കിട്ടാവുന്ന മികച്ച ഇൻട്രോ. എന്നാൽ സേനാപതിയുടെ പുതിയ അവതാരത്തെ വിശ്വസിപ്പിക്കാൻ സംവിധായകൻ ശങ്കറിന് കഴിഞ്ഞോ എന്ന് ചോദിക്കുമ്പോഴും സിനിമയെ സാങ്കേതിക കലാരൂപമായി കണ്ടാൽ മതിയെന്നാവും ഉത്തരം. ശ്രദ്ധേയമായി തോന്നിയത് സേനാപതിയെക്കൊണ്ട് മാത്രം ജയിംസ് ബോണ്ട് വൺമാൻ ഷോ കളിപ്പിക്കാതെ യുവതലമുറയ്ക്കും (സിദ്ധാർത്ഥ് ടീം) അവസരം കൊടുക്കുന്നു എന്നാണ്. മാത്രമല്ല യുവാക്കൾ അഴിമതിക്കെതിരെ പോരാടുന്നതാകട്ടെ സോഷ്യൽ മീഡിയ വഴിയും. രാജ്യം വിട്ട…
Read More » -
പകര്‍പ്പവകാശ നിയമങ്ങള്‍ ലംഘിച്ചു; ‘ഗുണ’യുടെ റി-റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
ചെന്നൈ: മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ ഏവരുടെയും മനസിലേക്ക് തിരിച്ചെത്തിയ ഗാനമായിരുന്നു ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം. 1991ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം ‘ഗുണ’യിലെ ഈ ഗാനം അങ്ങനെ വര്‍ഷങ്ങള്‍ക്കു ശേഷം തരംഗമായി മാറുകയും ചെയ്തു. ഇപ്പോള്‍ ഈ ചിത്രത്തിന്റെ റി-റിലീസ് തടഞ്ഞിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ഘനശ്യാം ഹേംദേവ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വേല്‍മുരുകന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി പിരമിഡ് ഓഡിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എവര്‍ഗ്രീന്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, പ്രസാദ് ഫിലിം ലബോറട്ടറീസ് എന്നിവര്‍ക്കും നോട്ടീസ് അയച്ചു. ഗുണ ചിത്രത്തിന്റെ പകര്‍പ്പവകാശം, വിതരണം, പ്രദര്‍ശനം എന്നിവ രത്‌നം എന്ന വ്യക്തിയ്ക്കാണ് ലഭിച്ചതെന്നും, പിന്നീട് രത്‌നത്തില്‍നിന്ന് താന്‍ ഇത് വാങ്ങിയിരുന്നുവെന്നുമാണ് ഘനശ്യാം ഹേംദേവ് കോടതിയെ അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ചിത്രം റിറീലീസിനൊരുങ്ങുന്നതറിഞ്ഞ് താന്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനെ സമീപിച്ചിരുന്നെന്നും എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെ ചിത്രം ജൂലൈ 5ന് റിലീസ് ചെയ്‌തെന്നും ഘനശ്യാം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതോടെ…
Read More » -
ദിലീപും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു: ഗോകുലം മൂവീസിൻ്റെ ‘ഭ.ഭ.ബ’ ജൂലൈ 14 ന് തുടങ്ങും
നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഭ.ഭ.ബ’ ജൂലെ 14ന് കോയമ്പത്തൂരിൽ ആരംഭിക്കുന്നു. ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ദിലീപും വിനീത് ശ്രീനിവാസനുമാണ്. വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ അണിയിച്ചൊരുക്കുന്ന ‘ഭ.ഭ.ബ’യിൽ ധ്യാൻ ശ്രീനിവാസൻ, സിദ്ധാർത് ഭരതൻ, ബാലുവർഗീസ്, ബൈജു സന്തോഷ്, അശോകൻ, സലിം കുമാർ, ജി. സുരേഷ് കുമാർ, ബിജു പപ്പൻ, ദേവൻ, വിജയ് മേനോൻ, നോബി, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണ,റെഡിൻ കിംഗ് സിലി ത്രമിഴ്) കോട്ടയം രമേഷ്, ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ , നൂറിൻ ഷെരീഫ്, ധനശ്രീ, ലങ്കാ ലഷ്മി എന്നിവർക്കൊപ്പം പ്രശസ്ത കോറിയോഗ്രാഫർ ശാന്തി കുമാറും ഈ ചിത്രത്തിൽ മുഖ്യമായ വേഷമണിയുന്നു. ചിത്രത്തിലെ കോറിയോ ഗ്രാഫി കൈകാര്യം ചെയ്യുന്നതും ശാന്തി കുമാറാണ്. ദമ്പതിമാരായ ഫാഹിം സഫറും- നടി നൂറിൻ ഷെരീഫുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനീത്…
Read More » -
സ്റ്റണ്ട് മാസ്റ്ററും നടനുമായ സാന്റോ കൃഷ്ണന്‍ ഓര്‍മയായിട്ട് 11 വര്‍ഷം
നടനും സ്റ്റണ്ട് മാസ്റ്ററുമായിരുന്ന സാന്റോ കൃഷ്ണന്റെ ഓര്‍മദിനമായിരുന്നു ഇക്കഴിഞ്ഞ ആറിന്. നെട്ടിയത്ത് കൃഷ്ണന്‍ നായര്‍ എന്ന സാന്റോ കൃഷ്ണന്‍ 1920 മേയ് 17 ാം തീയതി പാലക്കാട്ടെ ഒറ്റപ്പാലത്തുള്ള കണ്ണിയംപുറത്ത് ജനിച്ചു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മഹാത്മജി ഒറ്റപ്പാലത്ത് നടത്തിയ സന്ദര്‍ശനത്തില്‍ ആവേശം കൊണ്ട് അദ്ദേഹം ശീര്‍കാഴി സത്യഗ്രഹത്തിലും ഉപ്പുസത്യഗ്രഹത്തിലും പങ്കെടുത്തു. തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹത്തെ സ്‌കൂളില്‍ കയറ്റിയില്ല. തുടര്‍ന്ന് മദിരാശിലേക്ക് നാടുവിട്ട അദ്ദേഹം അവിടെ ഒരു ചായക്കടയില്‍ മൂന്നു വര്‍ഷത്തോളം ജോലി നോക്കി. അതോടൊപ്പം ബോഡി ബില്‍ഡിങ്ങ്, കളരിപ്പയറ്റ്, ഗുസ്തി, ചിലമ്പാട്ടം തുടങ്ങിയ അഭ്യസിച്ച അദ്ദേഹം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളും പഠിച്ചു. കമ്പരാമായണത്തെ ആധാരമാക്കി കമ്പര്‍ എന്ന തമിഴ് ചിത്രത്തില്‍ ഒരു ചെറു വേഷത്തില്‍ അദ്ദേഹം അഭിനയിച്ചു. തുടര്‍ന്ന് നിശബ്ദ സിനിമയായ ബാലി സുഗ്രീവനില്‍ അംഗദന്റെ വേഷം ചെയ്തു. 1941 ല്‍ പുതുക്കോട്ടയില്‍ നടന്ന ഒരു മത്സരത്തില്‍…
Read More » -
ജനപ്രിയ നടനെ ഒ.ടി.ടിയും കൈയൊഴിഞ്ഞോ? ‘എടുക്കാച്ചരക്കായി’ ദിലീപ് ചിത്രങ്ങള്‍
ഇപ്പോള്‍ മിക്കയാളുകളും സിനിമയടക്കമുള്ള വിനോദ ഉപാധികള്‍ കാണാന്‍ ഒടിടിയെയാണ് ആശ്രയിക്കുന്നത്. ഹിറ്റ് ചിത്രങ്ങള്‍ തീയേറ്ററില്‍ വന്ന് കുറച്ച് നാളുകള്‍ കൊണ്ട് തന്നെ ഒടിടിയിലെത്തുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ പല മലയാള ചലച്ചിത്രങ്ങളും വാങ്ങാന്‍ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മടിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത്തരത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ നടന്‍ ദിലീപിന്റെ ചില ചിത്രങ്ങള്‍ ഒരു ഒടിടി പ്ലാറ്റ്ഫോമും വാങ്ങിയില്ലെന്നാണ് വിവരം. ‘ദിലീപ് നായകനായെത്തിയ ‘പവി കെയര്‍ടേക്കര്‍’, ‘ബാന്ദ്ര’, ‘തങ്കമണി’ എന്നീ ചിത്രങ്ങളുടെ വിവരമൊന്നുമില്ല. ഏപ്രില്‍ 26നാണ് പവി കെയര്‍ ടേക്കര്‍ റിലീസായത്. മാര്‍ച്ചിലായിരുന്നു തങ്കമണി പുറത്തിറങ്ങിയത്. അതിലും എത്രയോ മാസങ്ങള്‍ക്ക് മുമ്പാണ് തമന്ന അഭിനയിച്ച ബാദ്ര റിലീസായത്. തീയേറ്ററില്‍ പരാജയപ്പെട്ട സിനിമകളാണ് ഇവ മൂന്നും. ഇതില്‍ ബാന്ദ്ര ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസാകുമെന്ന രീതിയില്‍ ഡിസംബറില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നെ അതിനെപ്പറ്റി വിവരമൊന്നുമില്ല. നിലവില്‍ ഈ ചിത്രങ്ങള്‍ ഒരു പ്ലാറ്റ്ഫോമിലും ലഭ്യമല്ല. അതേസമയം, ദിലീപിനെ തകര്‍ക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിനെതിരെയുള്ള കേസെന്ന്…
Read More » -
ഇത് മോഹൻലാലിൻ്റെ വർഷം: ബറോസ്, എമ്പുരാൻ,വൃഷഭ, L360, ഒടുവിലിതാ ‘ദേവദൂതൻ’ 4k റീ റിലീസ്
മോഹന്‍ലാലിൻ്റെ സംവിധാന അരങ്ങേറ്റ ചിത്രം ‘ബറോസ്’ ഈ വർഷം റിലീസ് ചെയ്യും. പ്രഖ്യാപന സമയം മുതല്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയ ‘ബറോസി’ലെ ടൈറ്റില്‍ കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്, 150 കോടിയിലേറെ ചെലവിൽ അണിയിച്ചൊരുക്കുന്ന ‘എമ്പുരാൻ’ ഈ വർഷം തന്നെ എത്തും. 2019ലെ ബ്ലോക്ക്ബസ്റ്ററായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാ’നിൽ മോഹൻലാൽ ഖുറേഷി അബ്‌റാം ആയി വീണ്ടുമെത്തും. അമേരിക്കയിലും യുകെയിലും ദുബായിയിലും ലെ, ലഡാക്ക് മലനിരകളിലുമായി ചിത്രീകരിക്കുന്ന ‘എമ്പുരാൻ’ മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കും എന്നാണ് പ്രതീക്ഷ. യുദ്ധരംഗങ്ങൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ടാങ്കുകൾ, ട്രക്കുകൾ, കോടികൾ വിലയുള്ള കാറുകൾ തുടങ്ങി അത്യപൂർവമായ പലതും നിറയുന്ന ഈ സിനിമയുടെ ലൊക്കേഷനുകൾ മുൻപൊരിക്കലും സിനിമാ ചിത്രീകരണം നടക്കാത്ത സ്ഥലങ്ങളാണ്. കഥയും തിരക്കഥയും മുരളി ഗോപി. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ എന്നിവരും ലൂസിഫറിലെ തങ്ങളുടെ തുടർ…
Read More » -
പ്രഭാസിന്റെ ചെലവില്‍ രാജശേഖറിന്റെ കലക്ക്! അഞ്ചു വര്‍ഷം മുന്‍പത്തെ ചിത്രം ഹൗസ്ഫുള്‍
ഹൈദരാബാദ്: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍,ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, പശുപതി തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രം വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രീ-ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ബുക്കിങ് ആരംഭിച്ചത് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി തിയറ്ററുകള്‍ ഹൗസ്ഫുള്ളായി. രണ്ട് ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതിനകം വിറ്റുപോയത്. അതിനിടെ കല്‍ക്കിയുടെ ബുക്കിങ് ആരവത്തിനിടയില്‍ മറ്റൊരു കല്‍ക്കിക്ക് കൂടി അതിന്റെ പ്രയോജനം ലഭിച്ചു. മുതിര്‍ന്ന തെലുങ്ക് നടന്‍ രാജശേഖറിന്റെ 2019ല്‍ റിലീസ് ചെയ്ത ചിത്രം കല്‍ക്കിക്കാണ് പലരും അബദ്ധത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് അമളി പറ്റിയത്. അതോടെ അഞ്ചു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ചില ഷോകള്‍ ഹൗസ്ഫുള്‍ ആവുകയായിരുന്നു.ബ്രമരംഭ കുക്കട്ട്പള്ളി എന്ന തിയറ്ററില്‍ രാജശേഖറിന്റെ കല്‍ക്കിയുടെ ആറ് ഷോകള്‍ക്ക് ഹൗസ്ഫുള്‍ ബുക്കിംഗ് ലഭിച്ചു.നിരവധി ആരാധകരാണ് തങ്ങള്‍ക്ക് കിട്ടിയ കല്‍ക്കി ടിക്കറ്റ്…
Read More » -
ബോക്‌സ് ഓഫീസ് ദുരന്തമായി ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’; 250 കോടിയുടെ ബാധ്യത വീട്ടാന്‍ നിര്‍മാതാവ് ഓഫീസ് വിറ്റു
സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്നായിരുന്നു ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’. അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ്, പൃഥ്വിരാജ് എന്നിവരായിരുന്നു മുഖ്യവേഷങ്ങളില്‍. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവായ വാഷു ഭഗ്‌നാനിയുടെ ഉടമസ്ഥതയിലുള്ള പൂജ എന്റര്‍ടെയ്ന്‍മെന്റ് ആയിരുന്നു. ചിത്രത്തിന്റെ വമ്പന്‍ പരാജയത്തോടെ നിര്‍മാതാവ് കടം വീട്ടാന്‍ തന്റെ ഓഫീസ് വിറ്റെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 350 കോടി രൂപയാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്റെ ബഡ്ജറ്റ്. ചിത്രം ബോക്‌സോഫീസില്‍ നിന്ന് നേടിയതാകട്ടെ വെറും 59.17 കോടി രൂപയും. ഏറ്റവും കൗതുകകരമായ കാര്യം എന്താണെന്നുവെച്ചാല്‍ ചിത്രത്തിലെ നായകന്മാരായ അക്ഷയ് കുമാറിന്റെയും ടൈഗര്‍ ഷ്‌റോഫിന്റെയും മാത്രം പ്രതിഫലത്തിന്റെ അത്രയുമില്ല ചിത്രം ആകെ കളക്റ്റ് ചെയ്തത് എന്നതാണ്. ചിത്രത്തിനായി അക്ഷയ് കുമാര്‍ 100 കോടിയും ടൈഗര്‍ ഷ്‌റോഫ് 40 കോടിയുമാണ് പ്രതിഫലം വാങ്ങിയത്. ചിത്രം കാരണം സംഭവിച്ച 250 കോടി രൂപയുടെ കടം വീട്ടാനായി വഷു ഭഗ്‌നാനി…
Read More »