Movie
-
‘സാന്ദ്ര തോമസിന് കുശുമ്പും നിരാശയും, നിവിന്റെ പേര് ഞാന്‍ പറഞ്ഞിട്ടില്ല, നടന്റെ പേരു പറഞ്ഞാല്‍ ഫാന്‍സ് ആക്രമിക്കും’; വിവാദങ്ങള്‍ക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍; ‘മറ്റുള്ളവര്‍ നടന്റെ പേരു പറയുന്നതില്‍ ഒന്നും ചെയ്യാനില്ല’
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന ആരോപണത്തില്‍ ആദ്യ വിശദീകരണവുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. താന്‍ വിമര്‍ശനം ഉന്നയിച്ച നടന്‍ നിവിന്‍ പോളിയാണെന്ന് പറഞ്ഞിട്ടില്ല. മറ്റുളളവര്‍ നിവിന്റെ പേര് പറയുന്നതില്‍ തനിക്കൊന്നും പറയാനില്ലെന്ന് നിവിന്‍ പോളിയുടെ പേര് മുന്‍നിര്‍ത്തിയുളള ചര്‍ച്ചകള്‍ക്ക് ലിസ്റ്റിന്‍ മറുപടി നല്‍കി. നടന്റെ പേര് പറഞ്ഞാല്‍ ഫാന്‍സ് ആക്രമിക്കും. നിര്‍മാതാവിന് ഫാന്‍സില്ല, പാന്‍സേയുള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് ആ നടനും ടീമിലുള്ളവര്‍ക്കും അറിയാം. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സംഘടനയെ സമീപിക്കാനാണ് ലിസ്റ്റിന്റെ തീരുമാനം. അതേസമയം വട്ടിപ്പലിശയ്ക്ക് പണമെടുത്ത് മറിക്കുന്ന ആളാണെന്ന നിര്‍മാതാവ് സാന്ദ്ര തോമസിന്റെ ആരോപണം ലിസ്റ്റിന്‍ തള്ളിക്കളഞ്ഞു. സാന്ദ്രയ്ക്ക് കുശുമ്പും നിരാശയുമാണ്. മിണ്ടാതിരിക്കുന്നത് സ്ത്രീയെന്ന പരിഗണനയിലാണെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. ലിസ്റ്റിനെതിരെ സാന്ദ്ര തോമസ് മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന് ആരോപിച്ച നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ വീണ്ടും കടന്നാക്രമിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിന്‍ നടത്തിയ ഭീഷണിപ്രസംഗം ഗൂഢാലോചനയുടെ…
Read More » -
ഹൈബ്രിഡ് ത്രീഡി ചിത്രം ‘ലൗലി’ മെയ് 16ന് തിയേറ്ററുകളിൽ
ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി’ മെയ് 16ന് തിയേറ്ററുകളിൽ. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഈച്ചയാണ് മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം പുറത്തിറങ്ങുന്നത്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. ‘ടമാർ പഠാർ’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പാട്ടുകളും ട്രെയിലറും വൈറലായിരുന്നു. സെമി ഫാൻറസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിൻറെയും നേനി എൻറർടെയ്ൻമെൻറ്സിൻറേയും ബാനറിൽ ശരണ്യയും ഡോ. അമർ രാമചന്ദ്രനും ചേർന്നാണ്. മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയൻ, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയും ബിജിബാലും സംഗീത…
Read More » -
‘പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’- കമെന്റ്!! ‘നീ ആരെടാ… പല്ലിക്കുമുണ്ടെടാ അന്തസ്’, ചുട്ടമറുപടിയുമായി രേണു സുധി
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ വീണ്ടും ബോഡി ഷെയ്മിംഗ്, രേണു പങ്കുവച്ച പുതിയൊരു വീഡിയോയ്ക്ക് അധിക്ഷേപ കമെന്റുകൾ പ്രവഹിക്കുന്നത്. അതേസമയം ഈ കമെന്റുകൾക്കുള്ള ചുട്ട മറുപടിയും രേണു കൊടുക്കുന്നുണ്ട് കമന്റുകളും ശ്രദ്ധ നേടുന്നത്. ഫോട്ടോഷൂട്ടിനായി ഒരുങ്ങുന്ന രേണുവാണ് വീഡിയോയിലുള്ളത്. പതിവ് പോലെ രേണുവിന് പിന്തുണയറിയിച്ചും മേക്കോവറിന് കയ്യടിച്ചും നിരവധി പേർ എത്തിയിട്ടുണ്ട്. എന്നാൽ ചിലരാകട്ടെ രേണുവിനെ വളരെ മോശമായ രീതിയിൽ അധിക്ഷേപിക്കുകയും ബോഡി ഷെയ്മിംഗ് നടത്തുകയും ചെയ്യുന്നുണ്ട്. ‘പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’ എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് രേണു നൽകിയ മറുപടി നീ ആരാടാ പല്ലിക്കും ഉണ്ടെടാ അന്തസ് എന്നായിരുന്നു. രേണുവിനെ പിന്തുണച്ചും ആളുകൾ എത്തുന്നുണ്ട്. അവരും ഇയാൾക്ക് മറുപടി നൽകുന്നുണ്ട്. ‘എല്ലാർക്കും അവരുടേതായ ഭംഗി ഉണ്ട്. അഭിനയം കൊള്ളില്ലേൽ പറയണം ആ ഡ്രസ്സ് കൊള്ളില്ലേൽ പറയാം എന്തിനാ ബോഡി ഷെയിം ചെയ്യുന്നത് നമ്മൾ ആരും എല്ലാം തികഞ്ഞവർ അല്ല’, എന്നായിരുന്നു ഒരു…
Read More » -
ശ്രീ ഗോകുലം ഗോപാലൻ- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു, വരുന്നത് ഒരു മെഗാ മാസ്സ് എന്റെർറ്റൈനെർ സിനിമ
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ – മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി ശ്രീ ഗോകുലം ഗോപാലൻ. വമ്പൻ ക്യാൻവാസിൽ ആണ് ചിത്രം ഒരുങ്ങുന്നത്. മാർക്കോ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രമാണിത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഈ ചിത്രം ഗോകുലം മൂവീസ് ഒരുക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു മെഗാ മാസ്സ് എന്റെർറ്റൈനെർ ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങൾ, അണിയറ പ്രവർത്തകർ എന്നിവരുടെ പേരുവിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്ത് വിടും. ഒട്ടേറെ പ്രശസ്തരായ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുക എന്നാണ് സൂചന. കോ പ്രൊഡ്യൂസർസ്- വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി
Read More » -
കേരളത്തിലും സൂപ്പർ വിജയവുമായി ശശികുമാർ- സിമ്രാൻ ചിത്രം “ടൂറിസ്റ്റ് ഫാമിലി”
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത “ടൂറിസ്റ്റ് ഫാമിലി” എന്ന തമിഴ് ചിത്രം സൂപ്പർ വിജയത്തിലേക്ക്. കേരളത്തിലും ഗംഭീര പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസ് കളക്ഷനും നേടുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എൻ്റർടൈയ്ൻമെൻ്റ് ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘ആവേശം’ എന്ന മലയാള ചിത്രത്തിലെ ബിബിമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ മിഥുൻ ജയ് ശങ്കറും ടൂറിസ്റ്റ് ഫാമിലിയിലെ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ശശികുമാറിനും സിമ്രാനുമൊപ്പം മികച്ച പ്രകടനമാണ് മിഥുനും കാഴ്ച്ചവെച്ചിരിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. എസ് ഭാസ്കർ, രമേഷ് തിലക്, ഭഗവതി പെരുമാൾ, ഇളങ്കോ കുമാരവേൽ, ശ്രീജ രവി, യോഗലക്ഷ്മി, അബിഷൻ ജിവിന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സംവിധായകൻ അബിഷൻ…
Read More » -
ആദ്യ 3 ദിനംകൊണ്ട് 82 കോടിയും കടന്ന് “ഹിറ്റ് 3”; മെഗാവിജയം തുടർന്ന് നാനി ചിത്രം
തെലുങ്ക് സൂപ്പർതാരം നാനി നായകനായ ‘ഹിറ്റ് 3’ യുടെ മെഗാ വിജയം തുടരുന്നു. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 82 കോടിക്ക് മുകളിലാണ്. ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ നൂറു കോടി ക്ലബിലേക്കാണ് ചിത്രം കുതിക്കുന്നത്. ആദ്യ ദിനം 43 കോടി നേടിയ ചിത്രം രണ്ടാം ദിനം 19 കോടിയും മൂന്നാം ദിനം 20 കോടിയുമാണ് നേടിയത്. കേരളത്തിലും മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. മൂന്നാം ദിനം രണ്ടാം ദിനത്തേക്കാൾ കൂടുതൽ ആഗോള ഗ്രോസ് നേടിയ ചിത്രം നാലാം ദിനമായ ഞായറാഴ്ച അതിലും കൂടുതൽ ഗ്രോസ് നേടുമെന്നും…
Read More » -
കാണികള്‍ തിയേറ്റര്‍ വിടുന്നോ? ഒന്നിച്ചു കാണാനുള്ള ചെലവുകൂടി; അവധിക്കാലത്തും ആളിടിക്കുന്നില്ല; നാലുമാസത്തിനിടെ ഇറങ്ങിയത് 69 സിനിമകള്‍; അറുപതും പൊട്ടി! വരുമാനം പങ്കിടാന്‍ താരങ്ങള്‍ക്കും വിമുഖത; ഒടിടിക്കു പിന്നാലെ ജനം; സിനിമയില്‍ സമാനതകളില്ലാത്ത പ്രതിസന്ധി
കൊച്ചി: സൂപ്പര്‍ താരങ്ങളുടെ പ്രതിഫലത്തെ തുടര്‍ന്നു ബജറ്റ് കുത്തനെ ഉയര്‍ന്നുതും ഒടിടി ‘ശീല’വും മലയാള സിനിമയുടെ നടുവൊടിക്കുന്നെന്നു റിപ്പോര്‍ട്ട്. ഈവര്‍ഷം എഴുപതിലേറെ സിനിമകളാണു റിലീസ് ചെയ്തതെങ്കിലും എംപുരാന്‍ പോലുള്ള അപൂര്‍വം ചിത്രങ്ങളാണു വിജയം കൊയ്തത്. അതും വമ്പിച്ച പ്രൊമോഷനും വിവാദങ്ങളും സഹായിച്ചതുകൊണ്ടുമാത്രം. ആദ്യ പത്തു ദിവസങ്ങളൊഴിച്ചാല്‍ എംപുരാനുപോലും തിയേറ്ററില്‍ കാര്യമായി ആളുണ്ടായില്ലെന്നാണു റിപ്പോര്‍ട്ട്. ആദ്യകാലത്ത് വന്‍ തുക കൊടുത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമകള്‍ വാങ്ങിയിരുന്നു. ഇതു മുന്നില്‍കണ്ട് നിരവധിപ്പേര്‍ സിനിമയെടുക്കാന്‍ മുന്നോട്ടുവന്നു. തിയേറ്ററില്‍ വിജയിച്ചില്ലെങ്കിലും ഒടിടി റൈറ്റുകൊണ്ടു കൈപൊള്ളാതെ നില്‍ക്കാം എന്നതായിരുന്നു ഗുണം. എന്നാല്‍, വരുമാനം പങ്കിടുന്ന നിലയിലേക്കു വന്നതോടെ നിര്‍മാതാക്കള്‍ക്കും നില്‍ക്കക്കള്ളിയില്ലാതായി. ഒടിടിയില്‍ വിജയിച്ചാല്‍ ഒരു പങ്കു നല്‍കും. ഇല്ലെങ്കില്‍ ഉള്ളതിന്റെ പാതി! മുമ്പ് 35 കോടിക്കുവരെ വമ്പന്‍ താരങ്ങളുടെ സിനിമകള്‍ വിറ്റുപോയിരുന്നെങ്കില്‍ ഹോട്ട് സ്റ്റാര്‍ പോലുള്ള കമ്പനികള്‍ സൂക്ഷിച്ചാണു സിനിമയെടുക്കുന്ന്. 170 കോടി ബജറ്റില്‍ പുറത്തിറങ്ങിയ എംപുരാനുപോലും ഒടിടിയില്‍നിന്നു ലഭിച്ചത് 30 കോടിയില്‍ താഴെ. ഒടിടി മോഡലിനോട് താത്പര്യമില്ല…
Read More » -
‘ഇടുക്കിയില്‍ നിന്നല്ലേ? അപ്പോള്‍ ‘ഇടുക്കി ഗോള്‍ഡും കിട്ടുമല്ലോ’; കഥ കേള്‍ക്കാന്‍ മൂഡ് വരണേല്‍ നാട്ടില്‍ പോയി കുറച്ച് ഇടുക്കി ഗോള്‍ഡുമായി വാ; അപ്പോള്‍ ഇരിക്കാം! വൈറലായി സംവിധായകന്റെ ചോദ്യം
ചെറുതോണി: സാംസ്‌കാരിക വകുപ്പ് ഇടുക്കി ജില്ലാ കോര്‍ഡിനേറ്ററും സംഗീത നാടക അക്കാദമി കേന്ദ്ര കലാസമിതി സെക്രട്ടറിയുമായ സൂര്യലാല്‍ സിനിമ കഥ പറയാന്‍ പോയപ്പോള്‍ താന്‍ അനുഭവിച്ച ദുരാവസ്ഥയെ പറ്റി എഴുതിയ കുറിപ്പ് സൈബറിടത്ത് വൈറല്‍. കൊച്ചിയില്‍ ഒരു സംവിധായകന്റെ അടുത്ത് കഥ പറയാന്‍ പോയപ്പോള്‍ ഇടുക്കിയില്‍ നിന്നാണെങ്കില്‍ ഇടുക്കി ഗോള്‍ഡ് കിട്ടുമോ എന്ന് ചോദിച്ചെന്നും, ഇല്ലെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ നാട്ടില്‍ പോയി കുറച്ച് ഇടുക്കി ഗോള്‍ഡുമായി വാ നമ്മുക്ക് വിശദമായി ഇരിക്കാം എന്ന് സംവിധായകന്‍ പറഞ്ഞെന്നും കുറിപ്പിലുണ്ട്. കുറിപ്പ് ഒരു കഞ്ചാവ് കഥ.. (ഇത് ഞങ്ങളുടെ അനുഭവ കഥ) കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്…ഞാനും ബിബിന്‍ ജോയിയും സിനിമ ഭ്രാന്ത് തലയ്ക്ക് പിടിച്ച് കൊച്ചിയിലും തിരുവനന്തപുരത്തുമായി തെണ്ടി തിരിയുന്ന സമയം..ഞങ്ങളുടെ കയ്യില്‍ രണ്ട് മൂന്ന് സിനിമാക്കഥകളുമുണ്ട്. ഏതെങ്കിലും ഡയറക്ടറെ കണ്ട് കഥ പറഞ്ഞ് സിനിമയില്‍ കയറി കൂടുകയാണ് ലക്ഷ്യം..ഒരു പ്രശസ്ത ക്യാമറാമാന്റെ നമ്പര്‍ തപ്പിയെടുത്ത് ബിബിന്‍ ജോയി അദ്ദേഹവുമായി സൗഹൃദം…
Read More » -
ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ തമിഴ് താരം കതിരും
ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ തമിഴ് നടൻ കതിർ. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദുൽഖറിന്റെ കരിയറിലെ നാല്പതാം ചിത്രമായ “ഐ ആം ഗെയിം” ന്റെ ചിത്രീകരണം ഇന്ന് തിരുവനന്തപുരത്ത് ആരംഭിച്ചു. പതിനാലോളം തമിഴ് ചിത്രങ്ങളിലും ഒരു വെബ് സീരീസിലും വേഷമിട്ടിട്ടുള്ള കതിരിന്റെ ശ്രദ്ധേയമായ വേഷങ്ങൾ വിക്രം വേദ, പരിയേറും പെരുമാൾ, ബിഗിൽ എന്നീ ചിത്രങ്ങളിലേതാണ്. ആമസോൺ പ്രൈം വെബ് സീരിസ് ആയ സുഴലിലെ നായക വേഷത്തിലൂടെയും കതിർ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയിട്ടുണ്ട്. ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ എന്നിവർ…
Read More » -
‘ഹൃദയപൂർവ്വം’ ലൊക്കേഷനിൽ ‘തുടരും’ സിനിമയുടെ വിജയാഘോഷം
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയുടെ വിജയാഘോഷം ഹൃദയപൂർവ്വം ലൊക്കേഷനിൽ നടത്തി. ചിത്രം ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന അവസരത്തിൽ മോഹൻലാലിൻ്റെ സാന്നിദ്ധ്യത്തിൽ സക്സസ് സെലിബ്രേഷൻ നടത്തുവാൻ ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറർ ആസന്റ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. മോഹൻലാൽ അഭിനയിക്കുന്ന സത്യൻ അന്തിക്കാടിൻ്റെ ഹൃദയപൂർവ്വം സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു തുടരും സിനിമയുടെ വിജയാഘോഷം നടത്തിയത്. ഹൃദയപൂർവ്വം സിനിമയുടെ കൊച്ചി ഷെഡ്യൂൾ ആരംഭിച്ചത് ട്രാവൻകൂർ ഹോട്ടലിൽ ആയിരുന്നു. ഇവിടെ പ്രസിഡൻ്റ് ഷിബിൻ, സെക്രട്ടറി ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. നിർമാതാവ് എം. രഞ്ജിത്തും ചടങ്ങിൽ പങ്കെടുത്തു. “ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇങ്ങനെയൊരു ചടങ്ങ് നടത്തുന്ന കാര്യം താനറിഞ്ഞതെന്ന് രഞ്ജിത്ത് പിന്നീട് ചടങ്ങിൽ പറഞ്ഞു. തുടർന്ന് രഞ്ജിത്ത് തന്നെ സംവിധായകൻ തരുൺ മൂർത്തിയേയും തിരക്കഥകൃത്ത് കെ.ആർ. സുനിലിനേയും വിളിച്ച് വിവരം അറിയിച്ചു. ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാടും പങ്കാളിയായി. മോഹൻലാൽ,…
Read More »