Movie
-
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസർ ആയി എത്തുന്ന ഈ തനിനിറം ജനുവരി പതിനാറിന്.
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി , കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ,ഈ തനിനിറം എന്ന ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു. ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹൻ നിർമ്മിച്ച് രെതീഷ്നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജനവരി പതിനാറിന് പ്രദർശനത്തിനെ ത്തുന്നു. മഹാരാജാ ടാക്കീസ്, അഡ്വ.ലഷ്മണൻ ലേഡീസ് ഒൺലി , എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹനൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. കെ. മധു ഹരികുമാർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന രതീഷ് നെടുമങ്ങാട് , ഗുഡ് ബാഡ് അഗ്ളി, ഡയൽ 100 എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഈ തനിനിറം എന്ന ചിത്രം ഒരുക്കുന്നത്. പതിവായി ക്യാമ്പ് വിത്ത് സ്ട്രെയിഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നു വരുന്ന ഒരു റിസോർട്ടിൽ ഒരു ക്യാമ്പിൽ പങ്കെട്ടുക്കാനായി നാടിൻ്റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാർ ഇല്ലിക്കൽ ഹോളിഡേയ്സ് എന്ന റിസോർട്ടിൽ ഒത്തുചേരുന്നു. ഇവിടുത്തെ പ്രോഗാമുകൾ നടക്കുന്നതിനിടയി ലാണ് ഒരു പെൺകുട്ടിക്ക് ദാരുണമായ ഒരു ദുരന്തം…
Read More » -
ടോട്ടൽ ചിരി മയം! നാദിർഷ – വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ‘മാജിക് മഷ്റൂംസ്’ പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്, ചിത്രം ജനുവരി 23-ന് തിയേറ്ററുകളിൽ
പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റൂംസിന്റെ രസികൻ ടീസർ പുറത്ത്. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് ടീസർ സൂചന നൽകുന്നുണ്ട്. ചിത്രം ജനുവരി 23-ന് തിയേറ്ററുകളിൽ എത്തും. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിൻറെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ. സിനിമയുടെ ത്രീഡി ക്യാരിക്കേച്ചർ മോഡലിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്,, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്,…
Read More » -
പ്രവചനാതീതമായ മുഖഭാവങ്ങള്‍; ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ‘ആശ’യുടെ സെക്കൻഡ് ലുക്ക് പുറത്ത്
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യുടെ സെക്കൻഡ് ലുക്ക് പുറത്ത്. പ്രവചനാതീതമായ മുഖഭാവങ്ങളുമായാണ് ഉർവശിയേയും ജോജുവിനേയും പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. കഥാപാത്രങ്ങളുടെ അവിസ്മരണീയമായ പ്രകടനങ്ങളായിരിക്കും പ്രേക്ഷകർക്ക് ‘ആശ’യിലൂടെ അവതരിപ്പിക്കുന്നതെന്ന് പോസ്റ്റർ സൂചന നൽകുന്നുണ്ട്. അങ്ങേയറ്റം സങ്കീർണ്ണവും പ്രവചനാതീതവുമായ കഥാപാത്രമായാണ് ചിത്രത്തിൽ ഉർവശി എത്തുന്നത്. പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ഉർവശിയുടെ തീക്ഷ്ണമായ നോട്ടം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ജോജു ജോർജും മുൻപെങ്ങും കാണാത്ത വിധത്തിലുള്ള വേറിട്ടൊരു ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ‘പണി’ ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊന്മാന്, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തുന്ന ചിത്രമാണ് ‘ആശ’. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ…
Read More » -
അല്ലു അർജുൻ – ത്രിവിക്രം കൂട്ടുകെട്ടിൽ 1000 കോടിയുടെ പുരാണ വിസ്മയം വരുന്നു ; ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിക്കാൻ ഐക്കൺ സ്റ്റാർ
തെന്നിന്ത്യൻ സിനിമാ ലോകത്തെ വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകൾ സമ്മാനിച്ച ഐക്കൺ സ്റ്റാർ അല്ലു അർജുനും ശ്രദ്ധേയ സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. ഇത്തവണ ഒരു പുരാണ ഇതിഹാസവുമായാണ് ഈ ഹിറ്റ് ജോഡി എത്തുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റെന്ന് കണക്കാക്കാവുന്ന 1000 കോടിയിലാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ‘ജുലായി’, ‘സൺ ഓഫ് സത്യമൂർത്തി’, ‘അല വൈകുണ്ഡപുരമുലു’ എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം അല്ലു അർജുനും ത്രിവിക്രമും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഇവരുടെ മുൻ ചിത്രമായ ‘അല വൈകുണ്ഠപുരമുലു’ ദക്ഷിണേന്ത്യയിൽ ഒട്ടേറെ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ പുതിയ പ്രോജക്റ്റ് ഒരു പാൻ-ഇന്ത്യൻ ചിത്രമെന്നതിലുപരി ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ള ദൃശ്യവിസ്മയമായിരിക്കും എന്നാണ് സൂചന. ഇന്ത്യൻ പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ശക്തമായ കഥാപരിസരവും അത്യാധുനിക വിഷ്വൽ ഇഫക്റ്റുകളും അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളുമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത് 2027 ഫെബ്രുവരിയിൽ ആയിരിക്കും. അല്ലു അർജുന് വേണ്ടി ത്രിവിക്രം…
Read More » -
കേസ് ഫയലുകള്‍ക്ക് നടുവിൽ എസ്.ഐ വിജയ്; ഷെയ്ൻ നിഗം പോലീസ് വേഷത്തിലെത്തുന്ന ‘ദൃഢം’ സെക്കൻഡ് ലുക്ക് പുറത്ത്
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പോലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ‘കൊറോണ പേപ്പേഴ്സി’നും ‘വേല’യ്ക്കും ശേഷം വീണ്ടും ശക്തനായ ഒരു പോലീസ് കഥാപാത്രമായാണ് ഷെയ്ൻ എത്തുന്നതെന്നാണ് പോസ്റ്റർ സൂചന നൽകുന്നത്. എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷെയിൻ അവതരിപ്പിക്കുന്നത്. പോലീസ് ഫയലുകള്‍ക്ക് നടുവിൽ ഒരു കേസിന്റെ ഫയലുമായി നിൽക്കുന്ന ഷെയ്ൻ ആണ് പോസ്റ്ററിലുള്ളത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്നാണ് ലഭിക്കുന്ന സൂചനകള്‍. #ACopWithEverythingToProve എന്ന ഹാഷ്ടാഗോടുകൂടിയാണ് ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ പോസ്റ്ററും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്. ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു…
Read More » -
ഭഭബയ്ക്കു ശേഷം മറ്റൊരു ഭ യുള്ള ചിത്രമെത്തുന്നു; മോഹന്‍ലാലിന്റെ വൃഷഭ;ആരാധകര്‍ ആവേശത്തില്‍; വൃഷഭ വൃഥാവിലാവില്ലെന്ന് മോഹന്ലാാല് ഫാന്‍സ്; അവധിക്കാലം ആഘോഷമാക്കും
തൃശൂര്‍: സമ്മിശ്ര പ്രതികരണങ്ങളുമായി ഭഭബ കേരളത്തില്‍ പ്രദര്‍ശനം തുടരുമ്പോള്‍ പേരില്‍ ഭ യുള്ള മറ്റൊരു ചിത്രം നാളെയെത്തുന്നു. മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വൃഷഭ നാളെ ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യും. ഭഭബയില്‍ മോഹന്‍ലാല്‍ അതിഥി താരമായിരുന്നെങ്കില്‍ ബ്രഹ്മാണ്ഡ ചിത്രമായ വൃഷഭയില്‍ മുഴുനീള കഥാപാത്രമാണ്. വിവിധ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നതിനാല്‍ മലയാളക്കര മാത്രമല്ല ഇന്ത്യയൊട്ടാകെ മോഹന്‍ലാലിന്റെ വൃഷഭയ്ക്കായി കാത്തിരിക്കുകയാണ്. ആരാധകരെ ആവേശത്തിലാഴ്ത്താന്‍ വേണ്ടതെല്ലാം കോര്‍ത്തിണക്കിയ മാസ് ആക്ഷന്‍ ചിത്രമാണെന്ന സൂചനയാണ് ട്രെയ്ലറുകള് തന്നത്. അതുകൊണ്ടുതന്നെ തീയറ്റുകള്‍ അവധിക്കാലത്ത് പൂരപ്പറമ്പുകള്‍ പോലെ ആര്‍ത്തലയ്ക്കുമെന്നാണ് ആരാധകരുടെ പ്രവചനം. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പാന്‍-ഇന്ത്യന്‍ ബിഗ് ബജറ്റ് ആക്ഷന്‍ ഡ്രാമയായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മോഹന്‍ലാലിന്റെ മാസ്സ് പ്രകടനം വലിയ ക്യാന്‍വാസില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍. ഒരു അച്ഛന് – മകന് ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. ചരിത്രവും വര്‍ത്തമാനകാലവും ഇഴചേര്‍ന്നുപോകുന്ന…
Read More » -
എട്ട് സൂപ്പര്‍ ഹിറ്റുകള്‍; ഏഴ് ഹിറ്റുകള്‍; നഷ്ടം 360 കോടി; മലയാള സിനിമയുടെ കണക്കുകള്‍ പുറത്ത്; ലോക നമ്പര്‍ വണ്‍; ഹിറ്റുകളുടെ പട്ടികയില്‍ ദിലീപ് ചിത്രവും
കൊച്ചി: 2025ലെ വിജയ ചിത്രങ്ങളുടെ കണക്ക് പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. 8 സൂപ്പര്‍ ഹിറ്റുകളും 7 ഹിറ്റുകളും അടക്കം 15 സിനിമകളാണ് ബോക്സോഫീസില്‍ തിളങ്ങിയത്. നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമായത് 360 കോടിയെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്ത് വിട്ട കണക്കില്‍ പറയുന്നു. ലോക, തുടരും, എമ്പുരാന്, ഡിയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂര്‍വം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, രേഖ എന്നീ സിനിമകളാണ് 8 സൂപ്പര്‍ ഹിറ്റുകള്‍. കളങ്കാവല്‍, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിന്‍സ് ആന്‍ഡ് ഫാമിലി, പൊന്മാന്, പടക്കളം, ബ്രോമന്‍സ് എന്നിവയാണ് ഈ വര്‍ഷത്തെ 7 ഹിറ്റുകള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ വര്‍ഷം കൂടിയാണ് 2025. കലക്ഷനില്‍ ഒന്നാമത് കല്യാണി പ്രിയദര്ശന് ചിത്രം ലോകയാണ്. തുടരും, എമ്പുരാന്, ഹൃദയപൂര്‍വം എന്നീ ചിത്രങ്ങളുടെ വിജയത്തോടെ മോഹന്‍ലാലാണ് ബോക്സോഫീസ് താരം. അതേ സമയം ഈ വര്‍ഷം റിലീസായത് 184 മലയാള ചിത്രങ്ങളെന്നും അതില്‍ വിജയിച്ചത് 10 ചിത്രങ്ങളെന്നും…
Read More » -
പുസ്തകമെഴുത്തിന് വനിതകൾ വെല്ലുവിളി നേരിടേണ്ടി വരുന്നു: ഇന്ദു മേനോൻ; സൂര്യ വിനീഷിൻ്റെ മനസ്സ് പൂക്കുന്ന നേരം പ്രകാശനം ചെയ്തു
കോഴിക്കോട്: നവാഗത എഴുത്തുകാരി സൂര്യ വിനീഷിന്റെ മനസ് പൂക്കുന്ന നേരം പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി ഇന്ദു മേനോന് യുവ എഴുത്തുകാരിയായ ജിന്‍ഷാ ഗംഗയ്ക്ക് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. പുസ്തകമെഴുത്തിലേക്ക് ഒരു വനിതയുടെ പ്രവേശനത്തിന് എക്കാലത്തും വെല്ലുവിളിനേരിടണ്ടി വരുന്നുവെന്ന് ഇന്ദുമേനോൻ ചടങ്ങിൽ പറഞ്ഞു. അടുപ്പും അലക്കും മറ്റു ഉത്തരവാദിത്വങ്ങളും ഒരു സ്ത്രീയെ എഴുത്തിൻ്റെ ലോകത്തേക്ക് ചുവടുവെയ്ക്കുന്നതിൽ പ്രയാസം സൃഷ്ടിക്കുകയാണ്. പുരുഷന് അവിടെയും പ്രതിസന്ധിയും പരിമിതികളുമില്ല. സ്ത്രീ എഴുത്തിലേക്ക് പ്രവേശിക്കുകയെന്നത് പോരാട്ടത്തിലേക്കുള്ള ചുവടുവെയ്പ്പാണന്നും അവർ അഭിപ്രായപ്പെട്ടു. മുന്‍ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസറും കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്സിറ്റിയിലെ എഞ്ചിനിയറിംഗ് ഫാക്കല്‍റ്റിയുമായ ഡോ. ഇസ്മെയില്‍ മരിതേരി പുസ്തക പരിചയം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് ഇപി മുഹമ്മദ് അധ്യക്ഷനായ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരായ വിനേഷ് കുമാര്‍ ആശംസ പ്രസംഗം നടത്തി. സൂര്യ വിനീഷ് മറുപടി പ്രസംഗം നടത്തി. മാധ്യമ പ്രവർത്തക ഫസ്നഫാത്തിമ സ്വാഗതവും പ്രസ്ക്ലബ്ബ് സെക്രട്ടറി പി.കെ…
Read More » -
‘ഒരു പെൺകുട്ടിയെ റിക്രൂട്ട് ചെയ്താ നിനക്കെത്ര കിട്ടും!” ചർച്ചകൾക്ക് തുടക്കമിട്ട് ‘ഹാൽ’ ട്രെയിലർ , ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ചിത്രം തിയേറ്ററുകളിൽ
റിലീസിന് മുമ്പ് തന്നെ ഏറെ സംസാര വിഷയമായി മാറിയ ഷെയ്ൻ നിഗം ചിത്രം ‘ഹാൽ’ ട്രെയിലർ പുറത്തിറങ്ങി. പ്രണയ ചിത്രമാണെങ്കിലും മലയാളത്തിൽ ഇതുവരെ സംസാരിക്കാത്ത രീതിയിലുള്ള ഏറെ വ്യത്യസ്തമായൊരു പ്രമേയവുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. യുഎ 16+ സെൻസർ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. വീരയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന സിനിമയിലെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശവുമായി സെൻസർ ബോർഡ് എത്തിയതോടെയാണ് ചിത്രം അടുത്തിടെ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നത്. ക്രിസ്ത്യൻ, മുസ്ലിം പ്രണയവും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) റിക്രൂട്ടിംഗും, മുസ്ലിം വിരുദ്ധതയും മറ്റുമൊക്കെ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ട്രെയിലർ ഒട്ടേറെ ചർച്ചകൾക്ക് തുടക്കമിടുമെന്നുറപ്പാണ്. ഒരു റാപ്പറായാണ് ഷെയ്ൻ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉൾപ്പെടെ 16 ഇടങ്ങളാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സെൻസർബോർഡ് മുമ്പ് നിർദ്ദേശിച്ചിരുന്നു. സെൻസർ ബോർഡിന്റെ ഈ നീക്കത്തിനെതിരെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹാലിന്…
Read More » -
ജീത്തു ജോസഫിൻ്റെ വലതു വശത്തെ കള്ളൻ ജനുവരി മുപ്പതിന് പ്രൊമോ വീഡിയോയിലൂടെ പ്രഖ്യാപനം. ജോസഫിന്റെ
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും, ജോജു ജോർജും ആദ്യമായി നേർക്കുനേർ,വരുന്ന പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ജനുവരി മുപ്പതിന് അനൗൺസ് ചെയ്യുകയാണ് ഈ പ്രൊമോ വീഡിയോയിലൂടെ ചെയ്തിരിക്കുക്കു ന്നത്. ഇരുട്ടിൽ അരണ്ട വെളിച്ചത്തിൽ ഒരു മേശയുടെ രണ്ട് അഗ്രങ്ങളിലിരിക്കുന്ന താണ് ഇരുവരുടേയും ലുക്ക്. ഇവർ രണ്ടു പേരുടേയും പൂർണ്ണമായ ലുക്ക് ആദ്യമായി വരുന്നതും ഈ വീഡിയോയിലൂടെയാണ്. ഇരുവരും ഒന്നിച്ചുള്ള ഒരു പോസ്റ്റർ ഇതിനു മുമ്പ് പുറത്തുവിട്ടിരുന്നുവെ ങ്കിലും പാതി മറഞ്ഞ മുഖത്തോടെയായിരുന്നു ആ പോസ്റ്ററും. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് ടൈം സ്റ്റോറീസ് ,സിനി ഹോളിക്സ് എന്നിവരുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കെറ്റിനാ ജീത്തു ,മിഥുൻ ഏബ്രഹാം എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് . കോ-പ്രൊഡ്യൂസേഴ്സ് -ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ. ബിജു മേനോനും, ജോജു ജോർജും , അഭിനയത്തിൻ്റെ മാറ്റുരക്കുന്ന ഈ…
Read More »