Movie
-
കാക്കിയിട്ട് ടോവിനോയുടെ കുറ്റാന്വേഷണം! ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ന്റെ ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി. ആക്ഷൻ പശ്ചാത്തലത്തിൽ ഇറങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ് ഇതെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. ടൊവിനോ തോമസിന്റെ മറ്റൊരു മികച്ച കഥാപാത്രം ആകും ഇതെന്നാണ് വിലയിരുത്തലുകൾ. ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ് ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. വമ്പൻ…
Read More » -
ഷാരൂഖൻ്റെയോ വിജയിയുടെയോ പടമല്ല, ഒന്നാമൻ! ആഗോളതലത്തിൽ ആദ്യദിനം പണംവാരിയ ഇന്ത്യൻ സിനിമകൾ
ഇന്ത്യൻ സിനിമാ ചരിത്രം മാറ്റിക്കുറിച്ചു കൊണ്ട് വിജയ് ചിത്രം ‘ലിയോ’ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതുവരെ കാണാത്ത പ്രീ-സെയിൽ ബിസിനസിലൂടെ തന്നെ കോടികൾ നേടിയ ലിയോ സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആണ്. ഈ അവസരത്തൽ ഒന്നാം ദിവസം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തുവരുന്നത്. പ്രിവ്യു ഷോകൾ ഉൾപ്പടെ ഉള്ള കണക്കാണിത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം, ആഗോളതലത്തിൽ ഒന്നാമത് ഉള്ളത് പ്രഭാസ്- രാമൗലി കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ബാഹുബലി 2 ആണ്. 201 കോടിയാണ് ലോകമെമ്പാടുമായി ചിത്രം ആദ്യദിനം നേടിയത്. രണ്ടാം സ്ഥാനത്ത് ആർആർആറും മൂന്നാം സ്ഥാനത്ത് കെജിഎഫ് 2വും ആണ്. പട്ടികയിലെ സിനിമകൾ 1) ബാഹുബലി 2 – 201 കോടി 2) ആർആർആർ – 190 കോടി 3)കെജിഎഫ് ചാപ്റ്റർ2 – 162 കോടി 4) ലിയോ ~ 148 കോടിr* 5) ജവാൻ – 128…
Read More » -
ആദ്യദിനം 148.5 കൊടിയിലേറെ കളക്ഷനുമായി ‘ലിയോ,’ കേരളത്തിൽ 12കോടി; ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ പുതു ചരിത്രം
ചരിത്രങ്ങൾ ആദ്യ ദിനം തന്നെ തിരുത്തിക്കുറിച്ചു മുന്നേറുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ‘ലിയോ’. ഇന്ത്യയിൽ ഈ വർഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെ ഓപ്പണിങ് റെക്കോർഡുകൾ ഭേദിച്ച് പുതുചരിത്രം തീർത്തിരിക്കുന്നു ‘ലിയോ’. 148.5 കൊടിയില്പരം രൂപയാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ. നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് പുറത്തുവിട്ട രേഖകൾ പ്രകാരം നൂറ്റി നാല്പത്തി എട്ടു കോടിയും കടന്നു പുതിയ റെക്കോർഡിലേക്ക് കുതിച്ച ലിയോ ഇന്ത്യൻ സിനിമയിൽ പുതിയ അദ്ധ്യായം കുറിക്കുകയാണ്. കേരളത്തിൽ ആദ്യ ദിനം 12 കോടിയിൽപരം ഗ്രോസ് കളക്ഷൻ നേടി. മറ്റു സിനിമകൾ കേരളത്തിൽ നേടിയ കളക്ഷൻ റെക്കോർഡുകൾ കോടികൾ വ്യത്യാസത്തിൽ തകർത്തെറിഞ്ഞ് മുൻനിരയിലെത്തി. 7.25 കോടി നേടിയ കെ ജി എഫ്, 6.76കോടി നേടിയ ഒടിയൻ, വിജയുടെ തന്നെ 6.6 കോടി നേടിയ ബീസ്റ്റ് സിനിമകളുടെ റെക്കോർഡുകൾ ആണ് പഴങ്കഥ ആയത്. തമിഴ് നാട്ടിൽ നിന്ന് 35 കോടിയാണ് ചിത്രം…
Read More » -
കേരളത്തിൽ 655 സ്ക്രീനുകളിലായി 313 ലേറ്റ് നൈറ്റ് ഷോകള്‍ അടക്കം 3700 പ്രദര്‍ശനങ്ങൾ; ‘ലിയോ’ റിലീസ് ദിനത്തില്‍ കേരളത്തില്‍നിന്ന് വാരിയത്
ഏത് ഭാഷാ താരങ്ങളെ എടുത്താലും കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരില്‍ പ്രധാനിയാണ് വിജയ്. കേരളത്തില്‍ ഏറ്റവുമധികം ഇനിഷ്യല്‍ ലഭിക്കുന്ന താരങ്ങളില്‍ സ്വാഭാവികമായും വിജയ് ഉണ്ട്. വിജയിയുടെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പുമായി എത്തിയ ലിയോ അഡ്വാന്‍സ് റിസര്‍വേഷനിലൂടെത്തന്നെ കേരളത്തില്‍ മികച്ച ഓപണിംഗ് ഉറപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ കേരളത്തിലെ ആദ്യദിന നേട്ടം സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. 313 ലേറ്റ് നൈറ്റ് ഷോകള്‍ അടക്കം 3700 പ്രദര്‍ശനങ്ങളാണ് റിലീസ് ദിനത്തില്‍ ചിത്രത്തിന് കേരളത്തില്‍ ലഭിച്ചത്. 655 സ്ക്രീനുകളിലായിരുന്നു കേരളത്തിലെ റിലീസ്. 3700 ഷോകളില്‍ നിന്ന് 12 കോടിയാണ് ചിത്രം ഗ്രോസ് നേടിയിരിക്കുന്നത്. കേരളത്തിലെ ഓപണിംഗ് കളക്ഷനില്‍ ഇതുവരെ മുന്നിലുണ്ടായിരുന്ന ചിത്രങ്ങളെ കോടികളുടെ വ്യത്യാസത്തിലാണ് ലിയോ പിന്നിലാക്കിയിരിക്കുന്നത്. കെജിഎഫ് 2 (7.25 കോടി), ഒടിയന്‍ (6.76 കോടി), വിജയിയുടെ തന്നെ ബീസ്റ്റ് (6.6 കോടി) എന്നീ ചിത്രങ്ങളെയാണ് ലിയോ ആദ്യദിന കളക്ഷനില്‍ കേരളത്തില്‍ പിന്നിലാക്കിയിരിക്കുന്നത്. അതേസമയം തമിഴ്നാട്ടില്‍ 35 കോടിയാണ് ചിത്രം ആദ്യദിനം നേടിയിരിക്കുന്നത്. ആഗോള…
Read More » -
‘ആര്‍ഡിഎക്സി’ന് ശേഷം ഷെയ്ന്‍ നിഗം കാക്കിയണിഞ്ഞ് സണ്ണി വെയ്‍നിനൊപ്പം; ‘വേല’ നവംബർ 10ന് തിയറ്ററുകളിൽ
ഷെയിൻ നിഗവും സണ്ണി വെയ്‌നും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനത്തിലൂടെ തിയേറ്ററിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ എത്തുന്ന ചിത്രമാണ് വേല. ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. ചിത്രത്തിന്റെ തിരക്കഥ എം സജാസ് ആണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം കേരളത്തിൽ നവംബർ 10ന് തിയറ്ററുകളിലേക്കെത്തുന്നു. ആർഡിഎക്സിന്റെ വൻ വിജയത്തിന് ശേഷം സംഗീത സംവിധായകൻ സാം സി എസ് ഒരുക്കുന്ന മനോഹര ഗാനങ്ങളും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനും പാതകൾ എന്ന ലിറിക് വിഡിയോയ്ക്കും ഗംഭീര പ്രേക്ഷകാഭിപ്രായങ്ങൾ ലഭിച്ചിരുന്നു. ഒപ്പം യുട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ എത്തുകയും ചെയ്തു. പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷെയിൻ നിഗം ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയും മല്ലികാർജുനൻ എന്ന പോലീസ് കഥാപാത്രത്തെ സണ്ണി വെയ്‌നും അവതരിപ്പിക്കുന്നു. സിദ്ധാർഥ് ഭരതൻ ചിത്രത്തിൽ മറ്റൊരു…
Read More » -
ലിയോയിൽ വിജയ്ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര ? നായികയേക്കാള്‍ പ്രതിഫലം വില്ലനോ ? ‘ലിയോ’യിലെ ആറ് പ്രധാന താരങ്ങളുടെ പ്രതിഫലം
തമിഴ് സിനിമാപ്രേമികൾ മാത്രമല്ല, കോളിവുഡ് വ്യവസായം തന്നെ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് ഒരു വിജയ് കഥാപാത്രം വരുമോ എന്ന പ്രേക്ഷപ്രതീക്ഷയിൽ ഊന്നിയാണ് ചിത്രത്തിൻറെ യുഎസ്പി രൂപപ്പെട്ടത്. ചിത്രത്തിൻറെ പ്രീ റിലീസ് ഹൈപ്പ് എത്രത്തോളമെന്നതിൻറെ തെളിവായിരുന്നു ലഭിച്ച അഡ്വാൻസ് ബുക്കിംഗ്. കേരളത്തിൽ അഡ്വാൻസ് ബുക്കിംഗിലൂടെത്തന്നെ ഓപണിംഗ് കളക്ഷൻ റെക്കോർഡ് തകർത്ത ചിത്രം റിലീസ് ദിന ആഗോള ഗ്രോസിലും ചരിത്രമാണ് സൃഷ്ടിച്ചത്. ലഭ്യമായ കണക്കുകൾ അനുസരിച്ച് ആദ്യദിനം ചിത്രത്തിൻറെ ആകെ നേട്ടം 140 കോടിയാണ്. കോളിവുഡ് സിനിമകളുടെ ചരിത്രത്തിലെ ഒന്നാം നമ്പർ ഓപണിംഗ് ആണ് ഇത്. എന്നാൽ ബിഗ് ബജറ്റിൽ ഒരുങ്ങിയ, അതുപോലെതന്നെ പ്രീ റിലീസ് ബിസിനസ് ലഭിച്ച, ഓപണിംഗിൽ റെക്കോർഡ് ഇട്ട ഒരു ചിത്രത്തിലെ താരങ്ങൾക്ക് ലഭിച്ച പ്രതിഫലം എത്രയാവും? അതിൻറെ കണക്കുകളാണ് ചുവടെ. നായക കഥാപാത്രത്തെ അവതരിപ്പിച്ച വിജയ്ക്ക് നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ നൽകുന്നത് 120 കോടിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ…
Read More » -
വിജയും ലോകേഷും മാത്രമല്ല ലിയോയുടെ വിജയത്തിന് കാരണം; പൊളപ്പന്‍ വിഎഫ്എക്സും!
ലിയോ കണ്ടിറങ്ങിയവരുടെ മനസില്‍ തങ്ങിനില്‍ക്കുന്ന ഒന്നായിരിക്കും നാടിനെ വിറപ്പിക്കാനെത്തിയ ഹൈന(കഴുതപ്പുലി). ട്രെയ്‌ലര്‍ വന്നപ്പോഴും ഹൈനയുടെ സീനുകള്‍ അമ്പരപ്പിച്ചിരുന്നു. ആക്രമണകാരിയായ മൃഗം മാത്രമല്ല ഹൈനയെന്ന് സിനിമ കണ്ടവര്‍ക്കറിയാം. സിനിമ കാണാത്തവര്‍ ട്രെയ്‌ലറിലെങ്കിലും ഹൈനയെ കണ്ടിട്ടുണ്ടാവും. വിഎഫ്എക്സ് ഉപയോഗിച്ച് ചെയ്‌തെടുക്കുന്ന മൃഗങ്ങളെ സിനിമയില്‍ ഉപയോഗിക്കുമ്പോള്‍ അത് ഒറിജിനലാണെന്ന് ഫീല്‍ ചെയ്യിപ്പിക്കുക ചെറിയ കാര്യമല്ല. അവിടെയാണ് ലിയോയിലെ വിഎഫ്എക്സ് വര്‍ക്കുകള്‍ മികച്ചുനില്‍ക്കുന്നത്. ലിയോയില്‍ വിഎഫ്എക്സ് ചെയ്തിരിക്കുന്നത് MPC ഫിലിംസാണ്. ഈ ടീം ചില്ലറക്കാരല്ല. ദി ലയണ്‍ കിംഗ്, ജംഗിള്‍ ബുക്ക്, ഹാരി പോട്ടര്‍, ലൈഫ് ഓഫ് പൈ, ബാറ്റ്മാന്‍, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്, ഗോഡ്‌സില്ല, ട്രാന്‍സ്ഫോര്‍മേഴ്‌സ് തുടങ്ങി ലോകത്തെ വിസ്മയിപ്പിച്ച ഒട്ടേറെ സിനിമകളുടെ വിഎഫ്എക്സ് ചെയ്ത ടീമാണ് MPC ഫിലിംസ്. ഏറ്റവും കൂടുതല്‍ അനിമേഷനും വിഎഫ്എക്‌സും ആവശ്യമുള്ള ഡിസ്നി ഫാന്റസി ചിത്രങ്ങളും ഇവര്‍ ചെയ്തിട്ടുണ്ട്. ഗെയിം ഓഫ് ത്രോണ്‍സ് പോലെയുള്ള വമ്പന്‍ സീരീസുകളുടെ പിന്നിലും ഈ ടീമുണ്ട്. ഈ സിനിമകളും സീരീസുമെല്ലാം വിഎഫ്എക്‌സിന്റെ അനന്തസാധ്യതകളിലൂടെ പ്രേക്ഷകരെ…
Read More » -
പടത്തലവനും സംഘവും ഒടിടിയിലേക്ക് ? ‘കണ്ണൂർ സ്ക്വാഡ്’ എവിടെ കാണാം ?
വലിയ പ്രൊമോഷനോ ഹൈപ്പോ ഒന്നുമില്ലാതെ വന്ന് തിയറ്ററിൽ ആരവം സൃഷ്ടിച്ച ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടിയുടെ മറ്റൊരു നവാഗത ചിത്രം കൂടിയായ കണ്ണൂർ സ്ക്വാഡ് സംവിധാനം ചെയ്തത് റോബി വർഗീസ് രാജ് ആയിരുന്നു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജോർജ് മാർട്ടിൻ ആയി മലയാളത്തിന്റെ മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, അതദ്ദേഹത്തിന്റെ കരിയറിൽ എടുത്തു കാട്ടാവുന്ന മറ്റൊരു പൊലീസ് കഥാപാത്രം ആയി മാറി. സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് മുപ്പത്തി അഞ്ച് ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഈ അവസരത്തിൽ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. ഒടിടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം ഈ മാസം അവസാനത്തോടെ കണ്ണൂർ സ്ക്വാഡ് ഒടിടിയിൽ എത്തും. ഇവരുടെ കണക്ക് പ്രകാരം ഒക്ടോബര്‍ 28. ഇതനുസരിച്ചാണെങ്കിൽ നാലാഴ്ചത്തെ എക്‌സ്‌ക്ലൂസീവ് തിയറ്റർ റൺ പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക് എത്തുന്നത് എന്ന് വ്യക്തം. അതേസമയം, ഏത് പ്ലാറ്റ്ഫോമിൽ ആകും സ്ട്രീമിംഗ് നടക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നേരത്തെ, ചിത്രത്തിന്റെ സ്ട്രീമിംഗ്…
Read More » -
ലിയോയുടെ വരവിലും കോട്ട കാത്ത് ‘കണ്ണൂര്‍ സ്ക്വാഡ്’; ഈ വാരാന്ത്യം കൂടുതല്‍ തിയറ്ററുകളിലേക്ക്
മലയാളത്തിലെ സമീപകാല റിലീസുകളിൽ ജനപ്രീതിയിൽ മുന്നിലെത്തിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. സെപ്റ്റംബർ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോകൾ മുതൽ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുക്കുന്നതിൽ വിജയിച്ചിരുന്നു. മികച്ച ഓപണിംഗ് നേടി ബോക്സ് ഓഫീസിൽ യാത്ര ആരംഭിച്ച ചിത്രം ആഗോള ബോക്സ് ഓഫീസിൽ 75 കോടി പിന്നിട്ടുകഴിഞ്ഞു. നിലവിൽ നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. അതേസമയം തമിഴിൽ നിന്ന് ബ്രഹ്മാണ്ഡ ചിത്രം ലിയോ എത്തുന്നത് കണ്ണൂർ സ്ക്വാഡ് കളക്ഷനെ ബാധിക്കുമോ എന്ന് സിനിമാപ്രേമികൾക്കിടയിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ സ്ക്രീൻ കൌണ്ടിൻറെ കാര്യത്തിൽ നാലാം വാരവും ചിത്രത്തിന് മോശമല്ലാത്ത നിലയുണ്ട്. നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ കേരളത്തിൽ മമ്മൂട്ടി ചിത്രത്തിന് 130 ൽ അധികം സ്ക്രീനുകളിൽ പ്രദർശനമുണ്ട്. പൂജ അവധിദിനങ്ങൾ ലക്ഷ്യമാക്കി ഈ വാരാന്ത്യത്തിൽ കൂടുതൽ സ്ക്രീനുകളിലേക്കും ചിത്രം എത്തും. അതേസമയം ലിയോയ്ക്ക് കേരളത്തിൽ ലഭിച്ചിരിക്കുന്നത് റെക്കോർഡ് റിലീസ് ആണ്. മറ്റൊരു സിനിമയ്ക്കും ഇന്നുവരെ ലഭിക്കാത്ത തരത്തിൽ 655 സ്ക്രീനുകളിലാണ് കേരളത്തിൽ ചിത്രം…
Read More » -
ആരാധകരിൽ ആവേശമായി ആളി പടർന്ന് കാർത്തിയുടെ ‘ജപ്പാൻ’ ടീസർ, ചിത്രം ദീപാവലിക്ക് എത്തും
നടൻ കാർത്തിയുടെ 25-മത്തെ സിനിമയായ ജപ്പാൻ്റെ പുതിയ ടീസർ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് പുറത്ത് വിട്ടു. ആരാണ് ജപ്പാൻ എന്ന ചോദ്യവുമായി നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചു കൊണ്ട് എത്തി വൈറലായ ടീസറിന് പിറകെ എത്തിയ പുതിയ ടീസർ ഒരു ദിവസം തികയും മുമ്പേ യൂ ട്യൂബിൽ രണ്ടര മില്യൺ കാഴ്ചക്കാരെ നേടി ജൈത്ര യാത്ര തുടരുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ജപ്പാൻ്റെ മലയാളം ടീസറും അണിയറക്കാർ പുറത്തു വിട്ടു. “ജപ്പാൻ- ദൈവത്തിൻ്റെ അതിശയ സൃഷ്ടികളിൽ അവനൊരു ഹീറോയാണ് . എന്നാൽ നിയമത്തിന് മുന്നിൽ കുറ്റവാളിയും. നാലു സംസ്ഥാനങ്ങളിലെ പോലീസും അന്വേഷിക്കുന്ന പെരും കള്ളൻ. തനിക്കു നേരെ എത്ര വെടിയുണ്ടകൾ ഉതിർത്താലും തന്നെ കീഴ്പ്പെടുത്താൻ ആവില്ല എന്ന് വെല്ലു വിളിക്കുന്ന ജപ്പാൻ. നിയമ പാലകരും ജപ്പാനും തമ്മിലുള്ള സംഘർഷ ഭരിതമായ കടുത്ത പോരാട്ടത്തിലൂടെയാണ് സിനിമയുടെ കഥ മുന്നേറുന്നത് എന്ന് ടിസർ വ്യക്തമാക്കുന്നു…
Read More »