Feature

  • മകളുടെ വിവാഹം നടത്താൻ സ്വരൂപിച്ച പണം കൊണ്ട് അഞ്ച് നിർധന കുടുംബങ്ങൾക്ക് വീട് പണിതു നൽകിയ സുന്ദരൻ മേസ്ത്രി

    പത്തു വർഷം മുമ്പ് പ്ലാസ്റ്റിക് കൂരയിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന പായം വട്ട്യറയിലെ മറിയാമ്മയ്ക്ക് സുന്ദരൻ മേസ്ത്രി കോൺക്രീറ്റ് വീടൊന്നു നിർമിച്ചു നൽകി.അന്ന് ഒറ്റമുറി വീട്ടിലായിരുന്നു മേസ്ത്രിയും മക്കളും കഴിഞ്ഞിരുന്നത്.കഠിനാദ്ധ്വാനി ആയിരുന്നു മേസ്ത്രി.പൊരിവെയിലത്ത് പണിയെടുത്തു കിട്ടിയ തുട്ടുകളൊന്നും വഴിപിഴച്ചു നശിപ്പിച്ചില്ല.പിന്നീട് മേസ്ത്രിയും നല്ലൊരു വീടുവച്ചു.മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചു. ബംഗളൂരുവിൽനിന്ന്‌ ഉന്നതപഠനം കഴിഞ്ഞെത്തിയ മകൾ രണ്ടുവർഷം ജോലി ചെയ്തശേഷം മതി കല്യാണമെന്ന് തീരുമാനമെടുത്തതോടെ അച്ഛനും സമ്മതിച്ചു.ഒപ്പം ആ അച്ഛൻ മറ്റൊരു കാര്യം കൂടി ചെയ്തു.മകളുടെ വിവാഹം നടത്താൻ സ്വരൂപിച്ച പണം കൊണ്ട് അഞ്ച് വീടുകൾ പണിയുക.റിയൽ എസ്റ്റേറ്റ് ബിസിനസിന് വേണ്ടിയായിരുന്നില്ല അത് – പാവങ്ങൾക്ക് വേണ്ടിയായിരുന്നു.ഈ തിരുവോണത്തിന് മേസ്ത്രിയും കുടുംബവും അഞ്ച് നിർധനരായ കുടുംബങ്ങൾക്ക് ഈ‌ വീടുകൾ കൈമാറും.   കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം കാണാൻ മാത്രം വിധിക്കപ്പെട്ട അഞ്ചുകുടുംബങ്ങളാണ് ഈ പുണ്യത്തിന്റെ തണലറിയുന്നത്. 750 ചതുരശ്ര അടിയിൽ ഒരേ ഘടനയിൽ പണിത അഞ്ച് കോൺക്രീറ്റ് വീടുകളാണ് അഞ്ച് കുടുംബങ്ങൾക്ക് ലഭിക്കുന്നത്.രണ്ട് കിടപ്പുമുറികൾ, അടുക്കള, വരാന്ത, പിൻവശത്ത് ഷീറ്റ് മേഞ്ഞ…

    Read More »
  • നിങ്ങളുടെ പേരിൽ എത്ര സിംകാർഡ് ഉണ്ടെന്ന് പരിശോധിക്കാം; ബ്ലോക്ക് ആക്കാം

    ഡിജിറ്റൽ ഇടപാടുകള്‍ വര്‍ധിച്ചു വരുന്ന ഈ കാലത്ത്  പണം തട്ടിയെടുക്കാന്‍ പുതുവഴികള്‍ തേടുകയാണ് തട്ടിപ്പുകാര്‍.അതിനാല്‍ ഏറെ ജാഗ്രത വേണ്ട കാലമാണിത്. ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് ഉപയോക്താവ് അറിയാതെ തട്ടിപ്പുകാര്‍ സിം കാര്‍ഡുകള്‍ സ്വന്തമാക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവിലെ നിയമം അനുസരിച്ച്‌ ഒരു ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ ഒരാള്‍ക്ക് ഒന്‍പത് സിം കാര്‍ഡ് വരെ എടുക്കാം. വലിയ കുടുംബങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ വ്യവസ്ഥ കൊണ്ടുവന്നത്. എന്നാല്‍ ഇത് തട്ടിപ്പിനുള്ള അവസരമാക്കി മാറ്റുന്നവരും ചുറ്റിലുമുണ്ട്. ഇത്തരം ദുരുപയോഗം തടയുന്നതിന് സർക്കാർ സംവിധാനം ഒരുക്കിയിട്ടുണ്ട്. tafcop.dgtelecom.gov.in (Sanchar Sathi)ല്‍ ലോഗിന്‍ ചെയ്ത് ഒരാളുടെ പേരില്‍ എത്ര സിം കാര്‍ഡ് ഉണ്ടെന്ന് പരിശോധിക്കാവുന്നതാണ്. മോഷണം പോയ, നഷ്ടപ്പെട്ട് പോയ മൊബൈല്‍ ഫോണിലെ സിം ബ്ലോക്ക് ചെയ്യുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.

    Read More »
  • ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ വാഹനം തനിയെ ഓഫാകുന്ന ഡ്രൈവര്‍ ഡ്രൗസിനസ് ഡിറ്റക്ഷന്‍ സിസ്റ്റം പരിചയപ്പെടുത്തി മലയാളി പ്ലസ്ടു വിദ്യാര്‍ഥി

    തിരുവനന്തപുരം: ഡ്രൈവർ ഉറങ്ങിപ്പോയാൽ വാഹനം തനിയെ ഓഫാകുന്ന ഡ്രൈവർ ഡ്രൗസിനസ് ഡിറ്റക്ഷൻ സിസ്റ്റം പരിചയപ്പെടുത്തി പ്ലസ്ടു വിദ്യാർഥി. ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർഥിയായ എ.കെ ആദിത്യനാണ് ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്ന എക്സിബിഷനിൽ മോഡൽ അവതരിപ്പിച്ചത്. ഡ്രൈവറുടെ കണ്ണുകൾ ലക്ഷ്യമാക്കി സെൻസ് ചെയ്യുന്ന ക്യാമറകൾ നിശ്ചിത സെക്കൻഡുകൾ പിന്നിട്ടാൽ വാഹനം തനിയെ ഓഫ് ആകും. പൈതൺ സോഫ്റ്റുവെയർ ഉപയോഗിച്ചാണ് സംവിധാനത്തിന്റെ പ്രവർത്തനം. വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതാണ് സംവിധാനമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മന്ത്രി വി ശിവൻകുട്ടിയുടെ കുറിപ്പ് ഫ്രീഡം ഫെസ്റ്റിൽ ശ്രദ്ധേയമായി ആദിത്യൻ അവതരിപ്പിച്ച ഡ്രൈവർ ഡ്രൗസിനസ് ഡിറ്റക്ഷൻ സിസ്റ്റം. ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്ന എക്സിബിഷനിൽ ശ്രദ്ധേയമായി ഡ്രൈവർ ഡ്രൗസിനസ് ഡിറ്റക്ഷൻ സിസ്റ്റം. ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ ആദിത്യൻ എ. കെ.യാണ് മോഡൽ അവതരിപ്പിച്ചത്. ദൂരയാത്രകളിൽ ഡ്രൈവർ മയങ്ങിപ്പോയി ഉണ്ടായ ഒട്ടനേകം ദുരന്തങ്ങൾ നമുക്ക്…

    Read More »
  • ലക്ഷാധിപതിയായി ബംഗാളിലേക്ക് പറന്ന് ബിർഷു; സഹായമൊരുക്കി തമ്പാനൂർ പോലീസ്

    തിരുവനന്തപുരം:ജോലി ചെയ്തു കുടുംബം പുലർത്താൻ കേരളത്തിൽ എത്തിയ പശ്ചിമ ബംഗാൾ സ്വദേശി ബിർഷു റാബ ലോട്ടറി അടിച്ച തുകയുമായി വിമാനത്തിൽ നാട്ടിൽ പറന്നിറങ്ങി. സിനിമയിലെ ഹീറോയെ പോലെ നാട്ടിൽ പറന്നിറങ്ങാൻ ബിർഷു റാബയെ സഹായിച്ചത് തമ്പാനൂർ പോലീസാണ്. കുറച്ച് ദിവസം മുൻപ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ ബിർഷു റാബയ്ക്ക് ലഭിച്ചിരുന്നു. കോടിപതിയായതോടെ സുരക്ഷ തേടി തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ബിർഷു റാബ എത്തിയത് അന്ന് വാർത്തയായിരുന്നു. ഇതോടെ ഇദ്ദേഹത്തിന്റെ സംരക്ഷണം പൊലീസ് ഏറ്റെടുത്തു. ലൂലുമാളിലെ ഫെഡറൽ ബാങ്ക് ശാഖയിൽ നിന്ന് പൊലീസ് ഇടപെട്ട് അക്കൗണ്ട് എടുത്ത് നൽകി.  കഴിഞ്ഞ ദിവസം ലോട്ടറി അടിച്ച തുകയിൽ നികുതി പണം കുറവ് ചെയ്തുള്ള 66 ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തി. തുടർന്ന് പൊലീസ് ഇടപെട്ട് വിമാനത്തിൽ നാട്ടിലേക്ക് അയക്കുകയായിരുന്നു. സുരക്ഷിതമായി നാട്ടിലെത്തിയെന്നും ബന്ധുക്കൾക്ക് ഒപ്പം സുഖമായി ഇരിക്കുന്നതായും ബിർഷു റാബ പൊലീസിനെ  അറിയിച്ചു. തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ…

    Read More »
  • അണഞ്ഞു പോകരുത് ഈ പൈതൃകം; തുയിലുണർത്തു പാട്ടു കലാകാരനും ഇവിടെ ജീവിക്കണം

    ചിങ്ങമാസ രാത്രികളിലാണ്‌ പാണൻ തുയിലുണർത്തുപാട്ടുമായി വീടുതോറും കയറിയിറങ്ങുന്നത്‌. ഓലക്കുടയും പിടിച്ച്‌ പാട്ടി (പാണത്തി)യോടൊപ്പം വരുന്ന പാണൻ തുടികൊട്ടി പാടി ഉറക്കമുണർത്തുന്നു. ഉറക്കമുണരാനുളള അപേക്ഷ തന്നെയാണ്‌ പാട്ടിലെ വിഷയം. മറ്റുകഥയൊന്നുമില്ല പാട്ടിൽ.വിഷ്‌ണു ഒരിക്കൽ മോഹാലസ്യത്തിൽപ്പെട്ടുവെന്നും അന്ന്‌ പാണനും പാട്ടിയുംകൂടി അദ്ദേഹത്തെ ഉണർത്തിയെന്നുമാണ് കഥ.ചിലയിടത്ത്‌ വിഷ്‌ണുവിനു പകരം ശിവനാണ്‌ ഉറക്കമുണർത്തപ്പെടുന്നത്‌. അരിയും നെല്ലും മുണ്ടും പഴവുമൊക്കെ വീട്ടുകാർ പാണന് വേണ്ടി കരുതിവച്ചിട്ടുണ്ടാവും. മലബാറിൽ മലയർ എന്ന സമുദായത്തിന്റെ ഓണേശ്വരൻ അഥവാ ഓണപ്പൊട്ടനും സമാനമായ ഒരനുഷ്‌ഠാനമാണ്‌.കുരുത്തോല തൂക്കിയ ഓലക്കുട പിടിച്ച്‌ വീടുകൾ തോറും കയറിയിറങ്ങുന്ന ഓണപ്പൊട്ടൻ അരിയും നെല്ലുമൊക്കെ തന്റെ ഓഹരിയായി സ്വീകരിക്കുന്നു. ഓണം ഐശ്വര്യത്തിന്റെ ആഘോഷമാണ്. സമൃദ്ധിയുടെ പര്യായമായ ചിങ്ങമാസത്തിലേക്കുള്ള കാൽവെപ്പ്. പുതുവർഷത്തിലെ പ്രതീക്ഷയും. ഇക്കാരണത്താലെല്ലാം മലയാളികളുടെ മഹോത്സവമായി മാറിയ ഓണത്തിന്റെ പൗരാണികകാലത്തെയാണ് തുയിലുണർത്തു പാട്ടിലൂടെ ഓർമ്മിപ്പിക്കുന്നത്. ഓരോ പ്രദേശത്തുള്ളവരും താന്താങ്ങളുടെ ആചാരങ്ങൾ കലാപരതയോടെ അനുഷ്‌ഠിച്ചപ്പോഴാണ് അവ കാലക്രമേണ അനുഷ്‌ഠാന കലകളായി രൂപപ്പെട്ടത്. വള്ളുവനാടൻ പ്രദേശങ്ങളിലും വടക്കൻ കേരളത്തിലുമാണ്, തുയിലുണർത്തു പാട്ട് ഉൾപ്പെടെയുള്ള നാടൻ…

    Read More »
  • വിലകൂടിയ ഫോൺ വാങ്ങിയിട്ട് കാര്യമില്ല,ചാർജ്ജറും നല്ലതാകണം; സ്മാർട്ട് ഫോണുകൾ പൊട്ടിത്തെറിക്കുന്നതിന് പിന്നിൽ

    സ്മാർട്ട് ഫോൺ പൊട്ടിത്തെറിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം കേടായ ബാറ്ററിയാണ്. മൊബൈല്‍ ഫോണുകളിലും സ്മാര്‍ട്ട്‌ഫോണുകളിലും ലിയോണ്‍ ബാറ്ററികളാണ് ഉണ്ടാകാറുള്ളത്.ഇവ കെമിക്കലി ബാലന്‍സ്ഡ് ആയി തുടരേണ്ടതുണ്ട്. രാസവസ്തുക്കള്‍ അമിതമായ ചൂടുമായി  സമ്പര്‍ക്കം പുലര്‍ത്തുകയോ അതല്ലെങ്കില്‍ അവയുടെ കേസിങ്ങിന് കേടുപാടുകള്‍ വരികയോ ചെയ്താല്‍ അവ പൊട്ടിത്തെറിക്കാം. ബാറ്ററികള്‍ അമിതമായി ചൂടാകുന്നത് വലിയ അപകടമുണ്ടാക്കും.വളരെ ചൂടുള്ള അന്തരീക്ഷ ഊഷ്മാവില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുകയോ രാത്രി മുഴുവന്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കുകയോ ചെയ്താല്‍ ഇത്തരത്തില്‍ ഫോണ്‍ ബാറ്ററി ചൂടാകും.ഏതെങ്കിലുമൊക്കെ ചാര്‍ജര്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതാണ്  സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണം.കമ്പനി നിര്‍ദേശിക്കുന്നതല്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിച്ച് ഫോണ്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. ഫോണിന്റെ ബാറ്ററി അത് ഡിസൈന്‍ ചെയ്തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കറന്റോ വോള്‍ട്ടേജോ ഉപയോഗിച്ച് ചാര്‍ജ് ചെയ്താല്‍ ബാറ്ററി വേഗത്തിൽ നശിക്കുകയും ചെയ്യും. വീടുകളിലും മറ്റും സ്ഥിരമായി കണ്ടുവരുന്ന ഒരു കാര്യമാണ് ഫോണ്‍ ചാര്‍ജ് കുത്തിയിട്ട ശേഷവും ഫോണ്‍ ഉപയോഗിക്കുന്നത്.ദീര്‍ഘനേരം കോള്‍ ചെയ്യുന്നതും…

    Read More »
  • വാഹനങ്ങള്‍ തീപിടിക്കാനുള്ള കാരണങ്ങള്‍, തീ പിടിച്ചാല്‍ എന്തു ചെയ്യണം ?

    പലപ്പോഴും ഷോര്‍ട് സര്‍ക്യൂട്ടാണ് ചെറിയ സ്പാര്‍ക്കുകള്‍ക്കും തീ പിടിത്തത്തിനും കാരണമാകാറുള്ളത്. എന്നാല്‍ ഈ തീ ആളിപ്പടരാന്‍ കാരണം അശ്രദ്ധയാണ്. വാഹനങ്ങളില്‍ എക്‌സ്ട്രാ ഫിറ്റിങ് നടത്തുമ്ബോള്‍ വയറുകള്‍ മുറിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ഒക്കെ ചെയ്യാറുണ്ട്. രണ്ട് വയറുകള്‍ തമ്മില്‍ വേണ്ട വിധം ചേരാതെ വരുന്നതും ഗുണമേന്മയിലുള്ള വ്യത്യാസവും ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇടയാകുന്നു. കുറഞ്ഞ വിലയില്‍ ബേസ് മോഡല്‍ വാഹനം വാങ്ങി ഗുണമേന്മയും വിലയും കുറഞ്ഞ പവര്‍ വിന്‍ഡോ, ഓഡിയോ സിസ്റ്റം, ഫോഗ് ലാമ്ബുകള്‍ തുടങ്ങിയ ഘടിപ്പിച്ച്‌ ഉയര്‍ന്ന വേരിയന്റുകള്‍ ആക്കാനുള്ള നടപടികള്‍ വലിയ അബദ്ധം തന്നെയാണ്.കൃത്യമായ ഇടവേളകളില്‍ വാഹനം സര്‍വീസ് ചെയ്യാതിരിക്കുന്നതും വലിയ അപകടം വരുത്തി വയ്ക്കുന്നു. വാഹനം വാങ്ങുമ്ബോള്‍ കമ്ബനി നല്‍കുന്ന സുരക്ഷയും വാറന്റിയുമെല്ലാം കമ്ബനിയില്‍നിന്ന് വാഹനം എങ്ങനെ ഇറക്കുന്നോ അതിനുമാത്രമേ ഉണ്ടാകൂ. ഷോറൂമുകളില്‍നിന്നു ഘടിപ്പിക്കുന്ന അക്‌സസറികള്‍ക്കു പോലും ഈ പരിരക്ഷയില്ല. അതുകൊണ്ട് ഉയര്‍ന്ന സൗകര്യങ്ങള്‍ വേണ്ടവര്‍ ആ സൗകര്യമുള്ള വേരിയന്റുകള്‍തന്നെ വാങ്ങുന്നതാണ് അഭികാമ്യം. തെറ്റായ വയറിങ് ഷോര്‍ട് സര്‍ക്യൂട്ടിന് കാരണമായേക്കാം, ഇത്…

    Read More »
  • പച്ചക്കറികൾക്ക് തീവില; അടുക്കളത്തോട്ടം നിത്യജീവിതത്തിന്റെ ഭാഗമാക്കാം

    നിത്യജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്‍ക്കുള്ളത്.ആഹാരത്തിന്റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കാനും രുചിക്കും പച്ചക്കറികള്‍ അത്യന്താപേക്ഷിതമാണ്.,പ്രായപൂര്‍ത്തിയായ ഒരാള്‍ പ്രതിദിനം 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ എന്നിങ്ങനെ കഴിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്വന്തം ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികൾ ലഭ്യമായ ശുദ്ധജലം, അടുക്കളയിലെയോ കുളിമുറിയില്‍ നിന്നോ ഉള്ള പാഴ്ജലം എന്നിവ ഉപയോഗിച്ച് നമ്മുടെ അടുക്കളത്തോട്ടത്തില്‍ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ.വീടിനു പിന്നിലോ മുന്നിലോ ഉള്ള ചെറിയ സ്ഥലം തന്നെ ഇതിന് ധാരാളം.ഇതിനു സൗകര്യമില്ലാത്തവർക്ക് ടെറസ്സിലുമാകാം.നമുക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാക്കുവാനും,ഉപയോഗിക്കാത്ത ജലം കെട്ടിക്കിടക്കുന്നത് തടയാനും പരിസര മലിനീകരണം ഒഴിവാക്കാനും കീടങ്ങളെ നിയന്ത്രിക്കാനുമൊക്കെ ഇതുവഴി സാധിക്കുന്നു.അതിലുപരി ഇതുവഴി ലഭിക്കുന്ന മാനസിക സന്തോഷം പറഞ്ഞറിയിക്കാത്തതാണ്. ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് നാം എത്തണമെങ്കിൽ എല്ലാവരും ചെറിയ രീതിയിലെങ്കിലും മണ്ണിലോ ടെറസിലോ അടുക്കളത്തോട്ടം ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.സവാള, ഉരുളക്കിഴങ്ങ് തുടങ്ങി കേരളത്തില്‍ വളര്‍ത്താന്‍ ബുദ്ധിമുട്ടുള്ളവ(ഇന്ന് ഇതും കേരളത്തിൽ പലയിടത്തും കൃഷി ചെയ്യുന്നുണ്ട്) ഒഴിവാക്കി ബാക്കി പച്ചക്കറികളും പഴങ്ങളും ഇലക്കറികളുമെല്ലാം നമുക്ക് ടെറസ്സിലോ വീട്ടുമുറ്റത്തോ തന്നെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂ.തൊടിയിലാണ് കൃഷിത്തോട്ടം…

    Read More »
  • ഗ്രാമത്തിന്റെ അടയാളമായ ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ; തൊഴിലാളികൾക്കും ചിലത് പറയാനുണ്ട്

    നമ്മുടെ നാട്ടിലെ ഏതൊരു മുക്കിലും മൂലയിലും ചെന്നാലും ആദ്യം കാണുന്നത് ഓട്ടോറിക്ഷ സ്റ്റാൻഡുകളായിരിക്കും.തൊട്ടടുത്ത് ഒന്നോരണ്ടോ ബദാം മരവും തഴച്ചു വളർന്നു നിൽപ്പുണ്ടാവും.ഓരോ ഗ്രാമത്തിന്റെയും അടയാളമാണത്.അതെ നാട്ടുകാരുടെ ജീവിതസ്പന്ദനങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്നവരാണ് ഓട്ടോറിക്ഷ തൊഴിലാളികൾ.പക്ഷെ നമ്മുടെ അടക്കം പറച്ചിലിൽ പിടിച്ചുപറിക്കാരായി മാത്രം ചിത്രീകരിക്കപ്പെടാറുള്ള ഒരു കൂട്ടരും ഇവർ തന്നെയാണ്. രാവന്തിയോളം പാതയോരത്ത് വെയിൽ കൊണ്ട് കിടന്ന് ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവന്റെ അതിജീവനശ്രമങ്ങളെയാണ് നമ്മൾ പലപ്പോഴും പിടിച്ചു പറിക്കാറായി ചിത്രീകരിക്കുന്നത്.ഓലയ്ക്കും, ഷീ ടാക്‌സിക്കും, മേരുവിനും ഉബറിനുമെല്ലാം മുൻപ് നമുക്കാകെയുണ്ടായിരുന്ന ആശ്രയമായിരുന്നു ഓട്ടോറിക്ഷകൾ.ഇന്നും ഗ്രാമങ്ങളുടെ യാത്രയെ സാധ്യമാക്കുന്നതിൽ ഓട്ടോറിക്ഷകളോളം പങ്ക് മറ്റൊരു വാഹനത്തിനും അവകാശപ്പെടാൻ കഴിയില്ല. ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങൾ ‍ വളർച്ചയുടെ പാതയിലേക്ക് സഞ്ചരിച്ചത് ഓട്ടോറിക്ഷകൾ പോലെയുള്ള ചെറുവാഹനങ്ങളിൽ‍ കയറിയായിരുന്നു. . ദക്ഷിണേഷ്യയിലെമ്പാടും നമ്മളിന്നു കാണുന്ന ഓട്ടോറിക്ഷകളുടെ ഡിസൈൻ വരുന്നത് 1957ൽ‍ പുറത്തിറങ്ങിയ ദെയ്ഹാട്‌സു മിഡിജെറ്റ് എന്ന ത്രീ വീലർ മിനി ട്രക്കിൽ‍ നിന്നാണെന്നു പറയാം.ഇതിനു മുൻപ് സൈക്കിൾ റിക്ഷകളായിരുന്നു ‍ നിരത്തുകളിലുണ്ടായിരുന്നത്.എന്തായാലും…

    Read More »
  • വല്ലപ്പോഴുമെങ്കിലും പാദരക്ഷകൾ ഉപേക്ഷിക്കുക;നല്ല ആരോഗ്യത്തിന് നഗ്നപാദരായി നടക്കുക

    നിങ്ങളുടെ പൂർവ്വികർ പാദരക്ഷകൾ ധരിച്ച് നിങ്ങൾ കണ്ടിട്ടുണ്ടോ?  ഭൂമിയോട് ചേർന്ന് നിൽക്കുന്നതിന്റെ ഗുണം മനസ്സിലാക്കാൻ നമ്മുടെ പൂർവികർക്ക് കഴിഞ്ഞിരുന്നു എന്നതായിരുന്നു അതിന്റെ കാരണം.അവരിലേറെയും തൊണ്ണൂറു വയസ്സുവരെയും ഒരസുഖവുമില്ലാതെ ജീവിക്കുകയും ചെയ്തിരുന്നു.   സ്വാഭാവിക ചുറ്റുപാടുകളിൽ നഗ്നപാദനായി നടക്കുന്നത് നിങ്ങളെ ഭൂമിയുമായി നേരിട്ട്  സമ്പർക്കം പുലർത്തുന്നതിന് സഹായിക്കുന്നു. ഇത് ഭൂമിയിലെ ഇലക്‌ട്രോണുകളെ നിങ്ങളുടെ ശരീരത്തിലേക്ക് മാറ്റുകയും രോഗങ്ങളിൽ നിന്നും നിങ്ങളെ വിടുവിക്കുകയും ചെയ്യും.  വീക്കം, സമ്മർദ്ദം, വേദന എന്നിവ തൻമൂലം കുറയുന്നു.മെച്ചപ്പെട്ട രക്തചംക്രമണം, മാനസികാവസ്ഥ, ഉറക്കം എന്നിവ ഇതിൽ ഉൾപ്പെടുന്നു. നഗ്നപാദനായി നടക്കുന്നത് ശക്തി വർദ്ധിപ്പിക്കുകയും ശരീരത്തിന്റെ സന്തുലിതാവസ്ഥയും ഭാവവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.   ഭൂമിയുടെ ഉപരിതലവുമായുള്ള ചർമ്മ സമ്പർക്കം ഭൂമിയിൽ നിന്ന് മനുഷ്യ ശരീരത്തിലേക്ക് ഇലക്ട്രോണുകളുടെ വ്യാപനം സുഗമമാക്കുന്നു. ഈ ഇലക്ട്രോണുകൾ പ്രത്യേക അക്യുപങ്ചർ പോയിന്റുകളിലൂടെയും  ചർമ്മത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്നു.നമ്മുടെ ശരീരത്തിലെ ആന്റിഓക്‌സിഡന്റുകൾ ഇലക്‌ട്രോണുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും ശാരീരികാസ്വസ്ഥതകളെ ചെറുക്കാനും സഹായിക്കുന്നു. പാദരക്ഷകൾ ഉപയോഗിച്ച് ശീലിച്ചവർ പുതിയ പരിതസ്ഥിതിയുമായി പൊരുത്തപ്പെടാൻ നിങ്ങളുടെ കാലുകൾക്കും കണങ്കാലിനും മതിയായ സമയം നൽകണം. എല്ലാ…

    Read More »
Back to top button
error: