Feature

  • ടേപ്പ് വേം സാന്നിധ്യം; പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കരുത്

    പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കണമെന്നാണ് പറയാറുള്ളതെങ്കിലും ഇന്നിന്റെ ലോകത്ത് അങ്ങനെ ചെയ്താൽ നമ്മൾ ആയുസ്സെത്താതെ ചത്തു പോകുകയേ ഉള്ളൂ.അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പച്ചക്കറികളിലധികവും മാരക കീടനാശിനികൾ അടിച്ച് വരുന്നവയാണ്.എന്നാൽ അതല്ലാതെ തന്നെ വേറെയും ചില കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. ചില പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് അനാരോഗ്യകരമാണ്. കാബേജ് വേവിക്കാതെ കഴിച്ചാല്‍ അവയിലുള്ള ടേപ്പ് വേമുകളും(വിര) അവയുടെ മുട്ടയും നമ്മള്‍ അകത്താക്കും. ഇത് ദഹനപ്രശ്‌നങ്ങളടക്കം പല അസ്വസ്ഥതകളുമുണ്ടാക്കും. ഇതുപോലെതന്നെയാണ് കാപ്‌സിക്കവും. കാപ്‌സിക്കം മുറിച്ച്‌ അവയുടെ ഞെട്ടും വിത്തുകളും നീക്കം ചെയ്തശേഷം വേവിച്ചുവേണം കഴിക്കാന്‍. ഇതിലും ടേപ്പ് വേമിന്റെ മുട്ടകള്‍ ഉണ്ടായേക്കാം. ടേപ്പ് വേം സാന്നിധ്യം ഉണ്ടായേക്കാവുന്നതിനാല്‍ വേവിക്കാതെ കഴിക്കരുതെന്ന് പറയുന്ന മറ്റൊരു പച്ചക്കറിയാണ് വഴുതനങ്ങ. വഴുതനങ്ങാക്കുരുവില്‍ ധാരാളം ടേപ്പ് വേമുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവ വേവിച്ച്‌ മാത്രമേ കഴിക്കാവൂ. മറ്റൊന്ന് ചേമ്ബിലയാണ്. ഇവയില്‍ ഓക്‌സലേറ്റ് അഥവാ ഓക്‌സാലിക് ആസിഡിന്റെ അളവ് കൂടുതലായതിനാല്‍ തൊണ്ടയ്ക്കും മറ്റും അസ്വസ്ഥത ഉണ്ടായേക്കാം. അതുകൊണ്ട് ചൂടുവെള്ളത്തിലിട്ട് കഴുകിയ ശേഷം മാത്രമേ…

    Read More »
  • ഉപ്പിലിട്ടതല്ല, ‌പൂർണ്ണമായും ഉപ്പിൽ നിർമ്മിച്ചൊരു പള്ളി! കൊളംബിയയിൽ ഭൂമിക്കടിയിലെ സാൾട്ട് കത്തീഡ്രലിനെ കുറിച്ച് അറിയാം

    വാസ്തുവിദ്യയുടെ വിസ്മയകരമായ കാഴ്ചകൾ സമ്മാനിക്കുന്നതും കാലം എത്ര പിന്നിട്ടാലും അത്ഭുതം നിറയ്ക്കുന്നതുമായ നിരവധി നിർമ്മിതികൾ നമ്മുടെ ലോകത്തുണ്ട്. അക്കൂട്ടത്തിൽ സന്ദർശകരിൽ കൗതുകവും വിസ്മയവും ഒരുപോലെ ജനിപ്പിക്കുന്ന കാഴ്ചയാണ് കൊളംബിയയിലെ സാൾട്ട് കത്തീഡ്രൽ (salt cathedral). സാൾട്ട് കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത് ഭൂമിക്കടിയിൽ 600 അടി താഴ്ചയിലാണ്. ഒരു ഉപ്പു ഖനിയാണ് ദിനംപ്രതി ആയിരക്കണക്കിനാളുകൾ എത്തുന്ന ഒരു ആരാധനാലയം ആയി മാറിയത് എന്നത് ഏറെ അമ്പരപ്പിക്കുന്ന കാര്യമാണ്. രണ്ട് നൂറ്റാണ്ടുകൾക്കുമുമ്പ് ദശലക്ഷക്കണക്കിന് ടൺ പാറ ഉപ്പ് വേർതിരിച്ചെടുത്തതിനു ശേഷം ഖനിത്തൊഴിലാളികൾ ഉപേക്ഷിച്ച ഗുഹകളിലും തുരങ്കങ്ങളിലും നിർമ്മിച്ച കത്തീഡ്രൽ ഒരു വാസ്തുവിദ്യാ വിസ്മയം കൂടിയാണ്. ഖനിത്തൊഴിലാളികൾ ഗുഹകൾക്കുള്ളിൽ നിർമ്മിച്ച ഒരു ചെറിയ കൂടാരത്തിൽ നിന്നാണ് സാൾട്ട് കത്തീഡ്രൽ പിറവികൊണ്ടത്. എല്ലാദിവസവും ജോലി തുടങ്ങുന്നതിനു മുൻപായി വിഷവാതകങ്ങൾ, സ്ഫോടനങ്ങൾ, മറ്റ് അപകടങ്ങൾ എന്നിവയിൽ നിന്ന് തങ്ങളെ സംരക്ഷിക്കാൻ ജപമാലയുടെ കന്യകയോട് പ്രാർത്ഥിക്കുന്നത് തൊഴിലാളികളുടെ പതിവായിരുന്നു. 1930 -കളിലാണ് തങ്ങളുടെ പ്രാർത്ഥനകൾക്കായി ഇത്തരത്തിൽ ഒരു ചെറിയ കൂടാരം…

    Read More »
  • വാഴക്കൃഷി: വെല്ലുവിളികളും പരിഹാരങ്ങളും

    ശ്രദ്ധാപൂർവം പരിപാലിച്ചാൽ വാഴക്കൃഷി ഏറെ ലാഭകരമാണ്. കീടബാധ സമയത്തു തിരിച്ചറിയുകയും ജൈവീക പ്രതിരോധ മാർഗങ്ങൾ അവലംബിക്കുകയും ചെയ്യുന്നതിലൂടെ ഹ്രസ്വകാലം കൊണ്ട് വൻ ആദായം നേടാൻ വാഴക്കൃഷിയിലൂടെ കഴിയും. ജൈവീക കീടരോഗ നിയന്ത്രണം —————————————————  1. വേരുതുരപ്പന്‍ നിമാവിരകള്‍ ————————————————- മണ്ണിലുണ്ടാകുന്ന ഈ സൂക്ഷ്മ ജീവികള്‍ വാഴയുടെ വേരുകളുടെയും മാണത്തിന്റെയും ഉള്ളിലിരുന്ന് അവയെ തിന്നു നശിപ്പിക്കുന്നു. അതുമൂലം പോഷകമൂലകങ്ങള്‍ ആഗിരണം ചെയ്യപ്പെടാതെ കരുത്തില്ലാതെ വളരുന്നതിനും, ഇലകളുടെ എണ്ണം കുറയുന്നതിനും ഇടയാകുന്നു. രോഗലക്ഷണങ്ങള്‍ ——————————– ഇലകളുടെ എണ്ണത്തിലും വലിപ്പത്തിലും ഗണ്യമായ കുറവുണ്ടാകുന്നു. ഇലകള്‍ മഞ്ഞളിച്ചും ഇലകളുടെ അരികുകളില്‍ നിന്ന് ഉള്ളിലേയ്ക്ക് പടര്‍ന്നും കാണാം. വാഴകള്‍ കുലയ്ക്കാന്‍ താമസിക്കുന്നു. ചെറിയ കാറ്റില്‍ പോലും വാഴകള്‍ ഒടിഞ്ഞു വീഴുന്നു. നിയന്ത്രണ മാര്‍ഗങ്ങള്‍ ———————————— • നിമവിരകള്‍ ബാധിച്ച തോട്ടത്തില്‍ നിന്നും വിത്തുകള്‍ എടുക്കാതിരിക്കുക.  • നടാന്‍ തയ്യാറാക്കിയ കുഴി ഒന്നിന് 1 കി.ഗ്രാം /500 ഗ്രാം ശുദ്ധമായ വേപ്പിന്‍ പിണ്ണാക്ക് തുടക്കത്തില്‍ തന്നെ ഇട്ടുകൊടുക്കുക.  • പല…

    Read More »
  • അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയതിന്റെ ചരിത്രം ഇങ്ങനെയാണ്

    പണ്ട് കര്‍ക്കടകമാസത്തിലെ തിരുവോണം തൊട്ട് ചിങ്ങമാസത്തിലെ തിരുവോണം വരെയായിരുന്നു ഓണം ആഘോഷിച്ചു വന്നത്. ഈ 28 ദിവസവും വിവിധ വലിപ്പത്തിലുള്ള പൂക്കളങ്ങളിട്ട് കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ നിര്‍മ്മിച്ച്‌ പൂജിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍ നടത്തിയിരുന്നത്. പില്‍ക്കാലത്ത് ആചാരങ്ങള്‍ അതേപ്പടി തുടര്‍ന്നെങ്കിലും ഉത്സവം ചിങ്ങമാസത്തിലെ അത്തം തൊട്ട് 10 ദിവസമായി കുറഞ്ഞു. അങ്ങനെയാണ് അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയതെന്നാണ് ചരിത്രം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനമെന്നാണ് കരുതപ്പെടുന്നത്. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരിത്താൻ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നത് എന്നും ഐതിഹ്യമുണ്ട്. പൊതുവേ പ്രാദേശിക അടിസ്ഥാനത്തില്‍ അത്തപ്പൂ ഇടുന്നതില്‍ വ്യത്യാസം കണ്ടുവരുന്നുണ്ട്.ചിങ്ങമാസത്തിലെ അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്ബപ്പൂവ് മാത്രമാണ് അലങ്കരിക്കുക. ഈ നാളുകളില്‍ ശേഷമാണ് വിവിധതരം പൂക്കള്‍ ഉപയോഗിച്ച്‌ അത്തപ്പൂക്കളം ഒരുക്കുന്നത്. അത്തനാളില്‍ ഒരു നിര പൂ മാത്രമേ പൂക്കളത്തിന് പാടുള്ളൂ. കൂടാതെ ഈ…

    Read More »
  • ലഡാക്കിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളും  കാർഗിലിലെ യുദ്ധസ്മാരകവും !

    ഭൂമിശാസ്ത്രപരമായും സാംസ്കാരിക‌പരമായും ലഡാക്ക് ഇന്ത്യയിലെ മ‌റ്റ് പ്രദേശങ്ങളില്‍ നിന്ന് ഏറെ വേറിട്ട് നി‌ല്‍ക്കുന്ന ഒരു പ്രദേശമാണ്. ചുരങ്ങളുടെ നാട് എന്നാണ് ലഡാ‌ക്ക് എ‌ന്ന വാക്കിന്റെ അര്‍ത്ഥം. ഹിമാലപര്‍വതത്തി‌‌ന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് ട്രെക്കിംഗ് പ്രിയരുടെ പറുദീസയാണ്. ലേയാണ് ലഡാക്കിലെ ഏറ്റവും വലിയ ടൗണ്‍. സമുദ്രനിരപ്പിന് 3500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലേയിലെ തദ്ദേശിയരിൽ ബഹുഭൂരിപക്ഷവും മഹായാനബുദ്ധിസ്റ്റുകളാണ്.അപൂ‌ര്‍വവും വിചിത്രവുമായ നിരവധി ജീ‌വജാലങ്ങളുടെ ആ‌വാസ‌കേന്ദ്രമാണ് ലഡാക്ക്. മലയാടുകള്‍, ടിബറ്റ‌ന്‍ കട്ടുകഴുതകള്‍, ടിബറ്റന്‍ മാനുകള്‍, മര്‍മോത്തുകള്‍ അങ്ങനെ വിവിധ തരത്തിലുള്ള ജീ‌വികളെ സഞ്ചാരികള്‍ക്ക് കാണാനാകും. ഭഗ്യമുണ്ടെങ്കില്‍ ഹിമപുലികളെയും കാണാം.ആളുകള്‍ പോറ്റുന്ന യാക്കുകളാണ് ലഡാ‌ക്കിലെ മറ്റൊരു കാഴ്ച. സഞ്ചാരികള്‍ക്ക് വേണമെങ്കില്‍ യാക്കിന്റെ പുറത്ത് കയറി സഞ്ചരിക്കാനുള്ള അ‌വസരവുമുണ്ട്. ലേയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ ലഡാക്കില്‍ നിരവധി സ്ഥലങ്ങളുണ്ട്. സഞ്ചാരികളുടെ താല്‍പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കും അനുസരിച്ച് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര നടത്താം. ലേയ്ക്ക് സമീപത്തുള്ള ബുദ്ധവിഹാരങ്ങള്‍ മുതല്‍ അഞ്ച് ദിവസം ട്രെക്കിംഗ് ചെയ്ത് എത്തിച്ചേരാവുന്ന അല്‍ചി, പന്ത്രണ്ട് ദിവസം തുടര്‍ച്ചയായി…

    Read More »
  • കാറ്റിലാടുന്ന ചെണ്ടുമല്ലി പൂക്കള്‍; സുന്ദരമായ ഓണ കാഴ്ചയുമായി ജയപ്രീതയുടെ മട്ടുപ്പാവ്

    പാലക്കാട് ഇടക്കുറുശ്ശി തോട്ടിങ്ങല്‍ വീട്ടില്‍ ജയപ്രീത തീര്‍ച്ചയായും കുടുംബിനികള്‍ക്ക് അനുകരിക്കാവുന്ന മാതൃകയാണ്‌.മട്ടുപ്പാവില്‍ സമ്മിശ്ര കൃഷിത്തോട്ടം ഒരുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ജയപ്രീതയെ തേടി കലാംസ് വേള്‍ഡ് റെക്കോര്‍ഡ് ആണ് ഇത്തവണ  എത്തിയിരിക്കുന്നത്. ജയപ്രീതയുടെ വീടിന്റെ ടെറസിലേക്ക് കയറിച്ചെന്നാൽ ചെണ്ടുമല്ലി കൃഷിയും പഴചെടികളും പച്ചക്കറികളുടെയുമൊക്കെ ഹൃദയഹാരിയായ കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുക.ടൈലറിംഗും കേക്ക് നിര്‍മ്മാണവും നടത്തുന്നതോടൊപ്പം സമയം ഒട്ടും പാഴാക്കാതെ കുറഞ്ഞ സ്ഥലത്ത് മട്ടുപ്പാവില്‍ ഒരു സമ്മിശ്ര കൃഷിത്തോട്ടം ഒരുക്കിയ ജയപ്രീത തീര്‍ച്ചയായും കുടുംബിനികള്‍ക്ക് അനുകരിക്കാവുന്ന മാതൃകയാണ്‌. മട്ടുപ്പാവിലെ സമ്മിശ്ര ജൈവകൃഷി രീതികള്‍ പരിഗണിച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സും ഇപ്പോള്‍ കലാം പുരസ്‌ക്കാരവും ലഭിച്ചത്. നാട്ടിലെ നിരവധി സംഘടനകളും കൂട്ടായ്മകളും ജയപ്രീതയെ ആദരിക്കുകയുണ്ടായി.എല്ലാക്കാലത്തും ജയപ്രീതയുടെ മട്ടുപ്പാവില്‍ ഒരു ചെറുവസന്തം വിടര്‍ന്നു നില്‍ക്കുന്നെങ്കിലും, ചിങ്ങത്തിലെ  കാറ്റിലാടുന്ന മഞ്ഞയും വെള്ള നിറത്തിലുമുള്ള ചെണ്ടുമല്ലി പൂക്കള്‍ സുന്ദരമായ ഓണ കാഴ്ചയുമാകുകയാണ്. നമ്മുടെ സ്ഥലപരിമിതിക്ക് ഉള്ളില്‍ നിന്നു കൊണ്ട് തന്നെ സുരക്ഷിതവും തീര്‍ത്തും ജൈവ…

    Read More »
  • തുമ്പപ്പൂവിന്റെ ഔഷധഗുണങ്ങൾ

    ഓണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒന്നാണ് തുമ്പച്ചെടിയും പൂവും. ഓണപ്പൂക്കളം തീര്‍ക്കാനും ഇതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കും തുമ്പപ്പൂവില്ലാതെ പറ്റില്ലെന്നതാണ് വാസ്തവം. എന്നാൽ തൊടിയിലെങ്ങും ചെറിയ വെള്ളപ്പൂക്കളുമായി നില്‍ക്കുന്ന തുമ്പ ആരോഗ്യ കാര്യങ്ങളില്‍ ഏറെ മുന്‍പന്തിയിലാണെന്നറിയാമോ?  പല അസുഖങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ഇത്. തുമ്പയുടെ ഇലയും തണ്ടും പൂവുമെല്ലാം തന്നെ ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്നവയാണ്. ഇതിലെ ഇലികളിലെ ഗ്ലൂക്കസൈഡ് ആണ് ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നത്. പൂവില്‍ ആല്‍ക്കലോയ്ഡും അടങ്ങിയിട്ടുണ്ട്. വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് തുമ്പ. ഇത് വയറ്റിലെ വിര ശല്യം അകറ്റുവാന്‍ ഏറെ നല്ലതാണ്. തുമ്പപ്പൂ ഒരു പിടി പറിച്ചെടുത്ത് വെള്ളത്തുണിയില്‍ കിഴി കെട്ടുക. ഇത് പാലിലിട്ടു പാല്‍ തിളപ്പിച്ച് ഈ പാല്‍ കുട്ടികള്‍ക്കു നല്‍കാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ കുടിയ്ക്കുന്നത് കുട്ടികളിലെ വിര ശല്യം ഒഴിവാക്കാന്‍ നല്ലതാണ്. വയറുവേദനയ്ക്കും നല്ലൊരു മരുന്നാണ് ഇത്. തുമ്പപ്പൂ പാലില്‍ അരച്ചു കഴിച്ചാലും മതി. അല്ലെങ്കില്‍ തുമ്പയിലയുടെ നീരു പാലില്‍ ചേര്‍ത്തു കുടിയ്ക്കാം. തുമ്പയുടെ ഇലയും…

    Read More »
  • നല്ല നാടൻ രുചിയിൽ ഇത്രയധികം വെറൈറ്റി വിഭവങ്ങൾ; ഇത് കേരളത്തിന്റെ സ്വന്തം ഊട്ടുപുരകൾ !

    ദൂരെയെവിടെയെങ്കിലും പോയിട്ടോ, അല്ലെങ്കിൽ എയർപോർട്ടിലോ മറ്റോ പോയി പാതിരാത്രിയിൽ വണ്ടിയോടിച്ചു തിരിച്ചു വരുമ്പോഴോ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി അംഗവൈകല്യം സംഭവിച്ച നാലു കസേരയും മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടവുമായി വഴിയോരത്ത് കാണുന്ന തട്ടുകടയ്ക്കു മുൻപിൽ വണ്ടി നിർത്തി എന്നെങ്കിലും ഒരു ചായ കുടിച്ചിട്ടുണ്ടോ.. ? ഇല്ലെങ്കിൽ  മനക്കണക്കുകളെല്ലാം മാറ്റിവെച്ച് ഒരിക്കലെങ്കിലും തട്ടുകടയിലെ ഭക്ഷണം കഴിക്കണം സർ.അടിച്ചു പതപ്പിച്ചു കിട്ടുന്ന വഴിയോരത്തെ ചായ കുടിക്കുമ്പോ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ…എന്റെ സാറേ ലോകത്ത് വേറൊരിടത്തു ചെന്നാലും ഇത്രയും ടേസ്റ്റുള്ള ചായ കിട്ടില്ല! പേരെഴുതി ഒരു ബോർഡ് പോലും വെക്കാത്ത ഇത്തരം തട്ടുകടകളാണ് ഇന്നത്തെ കേരളത്തിന്റെ രാത്രി ജീവിതം നിയന്ത്രിക്കുന്നതെന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. ഒരുപക്ഷെ ഹോട്ടലുകളെക്കാൾ കൂടുതൽ വഴിയോര ഭക്ഷണ ശാലകളായ തട്ടുകടകളും മറ്റും ഏറ്റവും കൂടുതലുള്ള(നഗരങ്ങളിലെ കാര്യമല്ല) ഒരു സംസ്‌ഥാനം കേരളമായിരിക്കും.തെരുവോരങ്ങളെ പൂരപ്പറമ്പുകളാക്കി രാത്രി ജീവിതത്തിന്റെ സുഖത്തിലേക്കും അതിജീവനത്തിന്റെ നുറുങ്ങുവെട്ടത്തിലേക്കും കടന്നു വന്നവയാണ് തട്ടുകടകൾ.കട്ടൻ ചായ മുതല്‍ ചിക്കന്‍ ബിരിയാണിയും കുഴിമന്തിയും വരെ…

    Read More »
  • വൈറ്റമിനുകളുടെ കലവറ; ചാമ്പയ്ക്ക വൈൻ ഉണ്ടാക്കുന്ന വിധം

    മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്ന ചൊല്ല് ഏറ്റവും ചേരുന്ന ഒന്നാണ് ചാമ്പയ്ക്കയുടെ കാര്യത്തിൽ. 70% വെള്ളം അടങ്ങിയിരിക്കുന്ന ഈ കുഞ്ഞൻ പഴത്തിൽ കാൽസ്യം, വൈറ്റമിൻ എ, സി, ഇ, ഡി–6, ഡി–3, കെ ഇത്രയുമുണ്ട്.ഒപ്പം മൂന്നുശതമാനം നാരുകളും. പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ‍ സമ്പുഷ്ടം. മെലിയാനായി പരിശ്രമിക്കുന്നവർക്കു ഡയറ്റിൽ ചാമ്പയ്ക്ക ഉറപ്പായും ഉൾപ്പെടുത്താം.ജാമിനും വൈനിനും അച്ചാറിടാനുമൊക്കെ ചാമ്പയ്ക്ക ബെസ്റ്റ് തന്നെ.ചാമ്പയ്ക്ക വൈൻ ഉണ്ടാക്കുന്ന വിധം ചേരുവകൾ 1. ചുവപ്പ് നിറമുള്ള ചാമ്പക്ക – 1 കിലോ 2. പഞ്ചസാര – 1 കിലോ 3. യീസ്റ്റ് – 1 ടീസ്പൂൺ 4. ഗോതമ്പു മണി – 1 ടീസ്പൂൺ ചാമ്പക്ക നന്നായി കഴുകി വൃത്തിയാക്കി വെള്ളമയമില്ലാതെ തുടച്ചു വയ്ക്കണം. കഴുകി ഉണക്കി വൃത്തിയാക്കിയ ഭരണി യില്‍ ഏറ്റവും അടിയിൽ കുറച്ചു പഞ്ചസാര തൂവിയതിനു ശേഷം മുകളിൽ കുറച്ചു ചാമ്പക്ക വിതറുക. അതിനു മുകളിൽ വീണ്ടും പഞ്ചസാര വിതറുക. അങ്ങനെ തീരുന്നതു വരെ പഞ്ചസാരയും ചാമ്പക്കയും…

    Read More »
  • പഴനിയുടെ വഴികളെല്ലാം മുരുകന്റെ സന്നിധിയിലേക്ക്

    വിദൂരത്ത് നിന്നും ആകാശം തൊട്ടുനിൽക്കുന്ന പഴനിമല കാഴ്ചകളിലേക്ക് തെളിഞ്ഞുവന്നു. കൂറ്റൻപാറയുടെ നെറുകയിലാണ് മുരുകന്റെ ക്ഷേത്രം. വഴികളിൽ തിരക്കായി. ടൂറിസ്റ്റുകളും തീർത്ഥാടകരും ചേർന്ന് പഴനിയുടെ വഴികളെല്ലാം ഭക്തിയുടെ രസത്തിൽ ആറാടിക്കുന്നുണ്ട്. അതിരാവിലെ തന്നെ ആവി പറത്തുന്ന പാതയോരത്തെ തട്ടുകടകളിൽ നിന്നും വടയും നെയ്ദോശയും ഇഡ്ഡലിയും പൂരിയുമെല്ലാം റെഡി. ചൂടോടെ അപ്പപ്പോൾ തന്നെ ഇതെല്ലാം വിറ്റഴിയുന്നു. തിരക്കുകൾ കൂടുന്നതനുസരിച്ച് കടകളും പാതയോരങ്ങളിലേക്ക് വിപുലപ്പെടുകയായി. കാഷായ വസ്ത്രം ധരിച്ചും കറുപ്പുടുത്തും പഴനിയുടെ തെരുവെല്ലാം ആളുകളെ കൊണ്ടു നിറയുന്നു. രാവിലെ തന്നെ സഞ്ചാരികളെ കാത്ത് കുതിരവണ്ടികൾ ഓരോന്നായി മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചാരം നടത്തുന്നു. പൂവിൽപ്പനക്കാരും അതിരാവിലെ നിരത്തുകളിലുണ്ട്. പഴനി ഒരു ടൗൺഷിപ്പാണ്.കാലാകാലങ്ങളായി വളർന്ന് വലിയ ജനസഞ്ചയത്തിന്റെ വിലാസമായും ജീവിതമായും പഴനി ആകെ മാറുകയാണ്. ദൂരെ നിന്നും ഇവിടെ രാവിലെ എത്തിച്ചേരുന്നവർക്കായി ഫ്രഷാവാൻ മാത്രം മുറികൾ കിട്ടും. രണ്ടുമണിക്കൂറിന് നാനൂറ് രൂപയൊക്കെയാണ് ഈടാക്കുക. ഒരോ സീസണിലും തുകയും മാറി മാറി വരും. ഇതൊന്നും നോക്കാതെ ഈ സൗകര്യങ്ങൾ മാത്രമാണ്…

    Read More »
Back to top button
error: