Feature

  • പൂ കൃഷിയിൽ നൂറുമേനി വിളവുമായി തിരുവാർപ്പിലെ തൊഴിലുറപ്പ് തൊഴിലാളികൾ

    കോട്ടയം: ഈ ഓണക്കാലത്ത് തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പൂക്കളങ്ങൾ സ്വന്തം പൂക്കളാൽ വട്ടമിടും. ഓണത്തിന് ആവശ്യമായ പൂക്കൾ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഓണത്തിന് ഒരു കുട്ട പൂവ് എന്ന പദ്ധതിയിൽ നൂറുമേനി വിളവാണ് തൊഴിലുറപ്പ് പ്രവർത്തകർ നേടിയിരിക്കുന്നത്. മൂന്നുമാസം മുൻപ് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ 20 സെന്റ് തരിശുഭൂമിയിലാണ് കൃഷിയിറക്കിയത്. കുമ്മായമിട്ട് മണ്ണിന്റെ പുളിപ്പ് മാറ്റി എല്ലുപൊടിയും ചാണകപ്പൊടിയും ചേർത്ത് നിലമൊരുക്കിയാണ് തരിശുഭൂമിയിൽ കൃഷിയാരംഭിച്ചത്. ഒരുമാസം പ്രായമുള്ള ബന്ദി തൈകൾ തിരുവാർപ്പ് കൃഷി ഓഫീസിൽ നിന്നും ലഭിച്ചു. ഓറഞ്ചും, മഞ്ഞയും നിറത്തിലുള്ള രണ്ടായിരത്തോളം ബന്ദിതൈകളാണ് വിളവെടുപ്പിന് തയ്യാറായി നിൽക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളായ പത്ത് പേർ ചേർന്നാണ് കൃഷി ഇറക്കിയത്. കഴിഞ്ഞ വർഷം 10 സെന്റ് സ്ഥലത്ത് ആയിരം തൈകൾ നട്ടാണ് കൃഷി തുടങ്ങിയത്. ആദ്യ സംരംഭത്തിൽ നൂറുമേനി വിളവ് നേടിയതാണ് രണ്ടാമതും കൃഷി ഇറക്കാൻ കാരണമായത്. അടുത്ത വർഷം മുല്ല കൃഷി കൂടി ആരംഭിക്കണമെന്ന ആലോചനയിലാണ് ഇവർ.

    Read More »
  • കൃഷി വകുപ്പിന്റെ ‘ഒരു കോടി ഫലവൃക്ഷ വ്യാപന പദ്ധതി’ യുടെ ഭാഗമായി എലിക്കുളം കൃഷി ഭവന്റെ നേതൃത്വത്തിൽ ടിഷ്യൂകൾച്ചർ വാഴവിത്തുകൾ വിതരണം ചെയ്തു

    കോട്ടയം: കൃഷി വകുപ്പിന്റെ ‘ഒരു കോടി ഫലവൃക്ഷ വ്യാപന പദ്ധതി’ യുടെ ഭാഗമായി എലിക്കുളം കൃഷി ഭവന്റെ നേതൃത്വത്തിൽ ടിഷ്യൂകൾച്ചർ നേന്ത്ര വാഴവിത്തുകൾ വിതരണം ചെയ്തു. കൃഷിഭവനിൽ വച്ച് നടന്ന വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ കെ. പ്രവീൺ പദ്ധതി വിശദീകരണം നടത്തി. പദ്ധതിയുടെ ആദ്യ ഘട്ടമായി 1700 തൈകളാണ് വിതരണം ചെയ്തത്. ഒരു തൈക്ക് അഞ്ചു രൂപ നിരക്കിലാണ് നൽകിയത്. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, കെ.ജെ.ജെയ്നമ്മ, കാർഷിക വികസന സമിതിയംഗം കെ.സി. സോണി എന്നിവർ പങ്കെടുത്തു.

    Read More »
  • നാല്‍പതുവയസ്സ് കഴിയുന്നതോടെ സ്ത്രീകൾക്ക് ലൈംഗിക താൽപര്യം വർധിക്കുമെന്നും പുരുഷൻമാർക്ക് കുറയുമെന്നും റിപ്പോർട്ട്

    നാല്പതുവയസ്സ് കഴിയുന്നതോടെ സ്ത്രീകൾക്ക് ലൈംഗിക താൽപര്യം വർധിക്കുമെന്ന് റിപ്പോർട്ട്.എന്നാൽ പുരുഷൻമാർക്ക് ഈ‌ പ്രായം ആകുന്നതോടെ ലൈംഗിക ബന്ധത്തിൽ താൽപ്പര്യം കുറയുകയും ഇത് വിവാഹമോചനത്തിനുൾപ്പടെ കാരണമാകുന്നതായും റിപ്പോർട്ടിൽ പറയുന്നു. നാല്‍പതുകളിലേക്ക് കടക്കുമ്ബോള്‍ വിവിധ സാഹചര്യങ്ങള്‍ മൂലം പുരുഷന് ലൈംഗിക ജീവിതത്തിലുള്ള സംതൃപ്തി കുറഞ്ഞേക്കാം. ഇതുതന്നെ നാല്‍പതുകളുടെ അവസാനത്തിലേക്കെത്തുമ്ബോള്‍ വീണ്ടും കുറയുന്നതായും കാണാം. ജീവിതശൈലീ രോഗങ്ങളുടെ കടന്നുവരവ് മിക്കവാറും പേരിലും ഈ ഘട്ടത്തിലാണുണ്ടാകാറ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ അവസ്ഥകള്‍, അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവയെല്ലാം ലൈംഗികജീവിതത്തെയും മോശമായി ബാധിക്കുന്നു. ഇരുപതുകളില്‍ സ്ത്രീയെ അപേക്ഷിച്ച്‌ ഏറ്റവുമധികം ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യം കാണിക്കുക പുരുഷനായിരിക്കും. സാമൂഹികമായ ഘടകങ്ങളും ഇതില്‍ പുരുഷനെ സ്വാധീനിക്കുന്നുണ്ട്. താല്‍പര്യം മാത്രമല്ല, ലൈംഗികതയുമായി ബന്ധപ്പെട്ട് പുരുഷൻ വലിയ തോതിലുള്ള ഉത്കണ്ഠ (ആംഗ്‌സൈറ്റി) നേരിടുന്നതും ഈ ഘട്ടത്തിലാണെന്ന് സെക്‌സ് എക്‌സ്പര്‍ട്ടുകള്‍ പറയുന്നു. സ്ത്രീകളുടെ കാര്യത്തിലേക്ക് വന്നാല്‍ പുരുഷന്മാരുടെ തോതിനെക്കാള്‍ താഴെയായിരിക്കും ഇവര്‍ക്ക് ഈ ഘട്ടത്തിലുള്ള ലൈംഗിക താല്‍പര്യം. ഇവിടെയും സാമൂഹികമായ ഘടകങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.…

    Read More »
  • ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതും വഴിപാട്; അറിയാം ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

    അപരിചിതരുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് വഴിപാടായുള്ള ഒരമ്പലം. കെട്ടുകഥയല്ലിത്. ഇന്തോനേഷ്യയിലെ സോളോയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്രാഗൻ റീജൻസിയിലെ ഒരു കുന്നിൻ മുകളിലുള്ള ജാവനീസ് ദേവാലയമാണ് വിചിത്രമായ ആചാരം ഇന്നും പിന്തുടരുന്നത്.  സോളോയിൽ നിന്ന് 28 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിലേക്ക് ഓരോ 35 ദിവസം കൂടുമ്പോഴും അതുവരെ കണ്ടിട്ടില്ലാത്തവരുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടാനായി ആയിരക്കണക്കിന് സ്ത്രീ പുരുഷന്മാരാണ് എത്തിച്ചേരുന്നത്. മൗണ്ട് കെമുകസ് അല്ലെങ്കിൽ ഗുനുങ് കെമുകസ് ( സെക്സ് മൗണ്ടൻ ) എന്ന മലയിലാണ് ക്ഷേത്രമുള്ളത്. പുണ്യസ്ഥലത്ത് വിവാഹേതര ലൈംഗികബന്ധം അവർക്ക് ഭാഗ്യം നൽകുമെന്ന് വിശ്വസിക്കുന്നു. ജാവനീസ് രാജാവിന്റെ മകനായ  പംഗേരൻ സമോദ്രോയുടെയും രണ്ടാനമ്മയായ നായി ഒൻട്രോവുലന്റെയും ദേവാലയമാണിത്. രാജകുമാരൻ പംഗേരൻ സമോദ്രോ തന്റെ രണ്ടാനമ്മയുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ടതോടെയാണ് ഈ ആചാരം ആരംഭിച്ചതെന്നാണ് ഐതിഹ്യം. ഈ സ്ഥലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഭാഗ്യം മാത്രമല്ല, സമ്പത്തും കൊണ്ടുവരുമെന്ന് തീർത്ഥാടകർ വിശ്വസിക്കുന്നു.ഈ ദേവാലയത്തിലേക്ക് കടക്കണമെങ്കിൽ 5,000 രൂപ ആണ് പ്രവേശന…

    Read More »
  • ലോക്കൽ ട്രെയിനിലെ നന്മകൾ

    എണീക്കുന്നത് ഒന്നാം സീറ്റുകാരനായാലും മൂന്നാം സീറ്റുകാരനായാലും ആദ്യം വന്നവന് സീറ്റ് നൽകുന്ന എവിടേയും എഴുതാത്ത സ്വയം ലിഖിത നന്മ !! ഇരിക്കുന്നവൻ ബാഗ് മടിയിൽ വച്ച് നിൽക്കുന്നവന്റെ ബാഗിന് സ്ഥലമൊരുക്കുന്ന സഹനത്തിന്റെ നന്മ !! വാതിൽക്കൽ ഏറ്റവും പുറകിൽ തൂങ്ങി നിൽക്കുന്നവനെ ഇടതുകൈ കൊണ്ട് താങ്ങി നിർത്തുന്ന പേരറിയാത്ത മനുഷ്യത്വത്തിന്റെ നന്മ !! വൃദ്ധർക്കും സ്ത്രീകൾക്കും സീറ്റൊഴിഞ്ഞു കൊടുക്കുന്ന അടയാളപ്പെടുത്താത്ത സഹജീവി സ്നേഹത്തിന്റെ നന്മ !! കോച്ചിനുള്ളിൽ വരുന്ന വിൽപ്പനക്കാരിൽ നിന്നും വേണ്ടെങ്കിലും എന്തെങ്കിലുമൊന്ന് വാങ്ങി സഹായിക്കുന്ന കരുണ വറ്റാത്ത നന്മ !! ഭിക്ഷക്കാർക്ക് നേരെ മുഖം തിരിക്കാതെ ഏത് തിരക്കിലും പോക്കറ്റിനുള്ളിലെ ചില്ലറതുട്ടുകൾ പരതുന്ന സ്നേഹം ചുരത്തുന്ന നന്മ !! മുംബൈയെ നന്മകളുടെ മഹാനഗരമാക്കിയത് കാഴ്ചയിൽ ക്രൂരരായ ഉരുക്ക് ഹൃദയമുള്ള ലോക്കൽ ട്രെയിനുകളാണ് !! :::::: രാജൻ കിണറിങ്കര

    Read More »
  • അരുമയോടെ ആര്യൻ! തെരുവുനായകൾക്ക് പരിശീലനം നൽകി ഇണക്കി അരുമയാക്കി മാറ്റാമെന്നതു സാക്ഷ്യപ്പെടുത്തലായി ‘ആര്യൻ’

    കോട്ടയം: തെരുവുനായകൾക്ക് പരിശീലനം നൽകി ഇണക്കി അരുമയാക്കി മാറ്റാമെന്നതു സാക്ഷ്യപ്പെടുത്തലായി ‘ആര്യൻ’. തെരുവുനായ നിയന്ത്രണം ലക്ഷ്യമിട്ടുള്ള എ.ബി.സി. സെന്റർ വിപുലീകരണ പദ്ധതികൾക്ക് രൂപം കൊടുക്കുന്നതിനായി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ യോഗത്തിലാണ് പരിശീലനം നേടിയ ആര്യൻ എന്നു പേരിട്ട തെരുവുനായയെ പരിചയപ്പെടുത്തിയത്. ‘നെയ്മർ’, ‘പുഴു’ തുടങ്ങിയ സിനിമകളിലടക്കം മൃഗപരിശീലനകനായ വൈക്കം സ്വദേശി ഉണ്ണിയാണ് ആര്യനെ തെരുവിൽ നിന്നു കണ്ടെത്തി പരിശീലിപ്പിച്ചത്. യോഗത്തിനെത്തിയ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ അടക്കമുള്ളവർ പേരു ചൊല്ലി വിളിച്ചപ്പോൾ ‘ആര്യൻ’ അവർക്കരുകിൽ അനുസരണേയാടെ വന്നുനിന്നു. യോഗപ്രതിനിധികൾക്കു മുന്നിൽ കൈകൂപ്പിയും കസേരയിൽ കയറിയിരുന്നതും പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നതും കൗതുകകാഴ്ചയായി.

    Read More »
  • മുടികൊഴിച്ചിൽ മാറ്റി കറുത്ത് ഇടതൂർന്ന മുടി സ്വന്തമാക്കാം

    കണങ്കാലിൽ മുട്ടുന്ന മുടി സ്ത്രീകളുടെ സ്വപ്നമാണ്. അല്പം ശ്രദ്ധിച്ചാൽ കറുത്ത് ഇടതൂർന്ന മുടി സ്വന്തമാക്കാം. മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാൻ കറിവേപ്പില ഇട്ട് കാച്ചിയ വെളിച്ചെണ്ണ വളരെ നല്ലതാണ്. അയ്യപ്പാ കേരതൈലം, പാമാന്തക തൈലം,നീലി നിര്‍ഗുണ്ട്യാദി വെളിച്ചെണ്ണ എന്നിവ താരന്‍റെ ശല്യം കുറയ്ക്കും. കയ്യോന്നിയിലയും നെല്ലിക്ക ചതച്ചതും ഇരട്ടി മധുരവും തേങ്ങാപ്പാലുമൊഴിച്ച് കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് മുടികൊഴിച്ചലകറ്റും. ചുവന്നുള്ളി അരിഞ്ഞത് വെളിച്ചെണ്ണയിൽ മൂപ്പിച്ച് തലയിൽ തേയ്ക്കുന്നത് മുടികൊഴിച്ചിൽ തടയും. എണ്ണ തലയിൽ നന്നായി തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനു ശേഷം താളിയോ വീര്യം കുറഞ്ഞ ഷാമ്പുവോ ഉപയോഗിച്ച് കഴുകി കളയാൻ മറക്കരുത്. തലയോട്ടിയിലെ എണ്ണമയം കൂടിയാൽ താരനും കൂടും. മുടി വളരാൻ ചില വഴികൾ……… ഹെന്നയിടുന്നത് മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. രണ്ട് മുട്ട, ഒരു ടീസ്പൂൺ ഉലുവാപ്പൊടി, മൈലാഞ്ചിപ്പൊടി, നാല് ടീസ്പൂൺ നാരങ്ങാനീര്, നാല് ടീസ്പൂൺ കാപ്പിപ്പൊടി എന്നിവ യോജിപ്പിച്ച് തേയില ഇട്ട് തിളപ്പിച്ച വെള്ളം ചേർത്ത് കുഴയ്ക്കുക. ഒരു…

    Read More »
  • പോസ്റ്റുമാനെ കാത്തിരുന്ന ഒരു ജനതയുടെ കഥ അഥവാ തപാലിന്റെ ചരിത്രം

    സ്മാർട്ട് ഫോണിന്റേയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും കാലത്ത് വിവരങ്ങൾ ലോകത്തെ ഏതു കോണിലേക്കും അയക്കാൻ നൊടിയിട മതിയെന്നായിട്ടുണ്ട്.ഇതോടെ പോസ്റ്റാഫീസ് മുഖേനയുള്ള വാർത്താ വിനിമയത്തിന്റെ പ്രാധാന്യം കുറഞ്ഞു പോയി.രണ്ടു പതിറ്റാണ്ട് മുൻപ് വരെ വിവരങ്ങൾ  ദൂരെയുള്ളവരെ അറിയിച്ചിരുന്നത് തപാൽ വഴിയായിരുന്നു. തപാലാഫീസുകൾ  നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നു അക്കാലത്ത്. കാർഡ്, ഇൻ ലാന്റ്, കവറുകൾ എന്നിവയിലൂടെ  തൻ്റെ മനസ്സിലെ വികാര വിചാരങ്ങൾ അല്പവും ചോരാതെ പ്രകടമാക്കാൻ കത്തെഴുത്തിലൂടെ സാധിക്കുമായിരുന്നു.കത്തെഴുതുക എന്നതു തന്നെ ഒരു കലയായിരുന്നു.നിനക്ക് അവിടെ സുഖമെന്നു വിശ്വസിക്കുന്നു. ഇവിടെയും അപ്രകാരമാണ്. ആ വാക്കുകളിലെ ആത്മാർത്ഥതയും സത്യസന്ധതയും നിഷ്കളങ്കതയും അത്ര നിസാരമല്ലായിരുന്നു.തന്നെക്കുറിച്ചുള്ള ക്ഷേമാന്വേഷണം കത്ത് വായിക്കുന്ന ആളിനുണ്ടാക്കുന്ന  പോസിറ്റീവ് എനർജിയും ചെറുതല്ലായിരുന്നു.എഴുതുന്ന ആളുടെ ഹൃദയത്തിൽ നിന്ന്  വന്നവയായിരുന്നു അതിലെ ഓരോ വരികളും. ഇന്നു വാട്സാപ്പിലോ , ഈ മെയിലോ, SMS ലോ വരുന്ന മെസ്സേജുകൾക്ക് അത്തരം മാനസിക സുഖo പ്രദാനം ചെയ്യുവാനുള്ള  കഴിവില്ല. അതൊരു സൃഷ്ടിയല്ല, അതിൽ ഹൃദയത്തിന്റെ ഭാവമില്ല. ഒരു സാങ്കേതിക വിദ്യയുടെ…

    Read More »
  • ലിസിയാമ്മയ്ക്ക് പുതുജീവൻ നൽകി കാക്കിയുടെ കരസ്പർശം; പോലീസ് സേനാംഗങ്ങളുടെ ഇത്തരം മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ എന്നും അഭിനന്ദനം അർഹിക്കുന്നതെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി

    കോട്ടയം: വാകത്താനം സ്വദേശിനിയായ വയോധികയ്ക്ക് പുതുജീവൻ നൽകിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ വാകത്താനം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ പായിപ്പാട് സ്വദേശി പ്രദീപ് കുമാർ സി.വി. കഴിഞ്ഞ ദിവസം വൈകിട്ട് 4:30 മണിയോടുകൂടി വാകത്താനം നെടുമറ്റം ഭാഗത്ത് പൊയ്കയിൽ വീട്ടിലെ വയോധികയുടെ കൊച്ചുമകന് പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തുന്നതിനായി വീട്ടിലെത്തിയതായിരുന്നു പ്രദീപ്കുമാർ. വീട്ടിൽ മുൻ 10-ആം വാർഡ് മെംബറായ 70 വയസ്സുള്ള ലിസ്സിയാമ്മ ജോസഫും കിടപ്പുരോഗിയായ ഭർത്താവും മാത്രമാണ് താമസിച്ചിരുന്നത്. വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന ലിസ്സിയാമ്മ ജോസഫിനോട് സംസാരിക്കുന്നതിനിടയിൽ വയോധികയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ഉദ്യോഗസ്ഥന് മനസ്സിലാവുകയും,ഉടൻ ഹോസ്പിറ്റലിൽ പോകാമെന്ന് വയോധികയോട് പറയുകയും, ഇതിനുവേണ്ടി വാഹനം അന്വേഷിച്ചപ്പോൾ കിട്ടാതിരുന്നതിനെ തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന വാഹനത്തിൽ നമുക്ക് പോകാം എന്ന് ഉദ്യോഗസ്ഥൻ പറയുകയും തുടർന്ന് ഉദ്യോഗസ്ഥൻ വന്ന ബൈക്ക് അവിടെ വച്ച് അവിടെ കിടന്നിരുന്ന കാറിന്റെ കീ മേടിച്ച് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും കാർ കുറച്ചുനാളായി ഉപയോഗിക്കാതിരുന്നതിനാൽ സ്റ്റാർട്ട് ആകാതിരിക്കുകയും തുടർന്ന് അല്പനേരം പണിപെട്ട് വാഹനം സ്റ്റാർട്ട്…

    Read More »
  • ആടുകളെ തെരഞ്ഞെടുക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

    നമ്മുടെ രാജ്യത്ത് ഉപജീവനമാര്‍ഗ്ഗമായി കന്നുകാലികളെ വളര്‍ത്തുന്നവര്‍ ഏറെയാണ്. കര്‍ഷകര്‍ക്ക് പുറമെ ഗ്രാമീണ ജനതയുടെ ഉപജീവനമാര്‍ഗം കൂടിയാണവ. ഇറച്ചിക്കും പാലിനുമായി വളര്‍ത്താൻ കന്നുകാലികള്‍ ഏറെയുണ്ടെങ്കിലും അവയില്‍ ആടുകള്‍ക്ക് പ്രിയം അല്‍പ്പം കൂടുതലാണ്. മറ്റു വളര്‍ത്തുമൃഗങ്ങളെ പോലെ തന്നെ ആടുവളര്‍ത്തലിനും ശാസ്ത്രീയ അവബോധമുണ്ടാകേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിലേക്ക് കടക്കും മുമ്ബ് കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ആടുവളര്‍ത്തലിനെ കുറിച്ചുള്ള ശാസ്ത്രീയ അവബോധമുണ്ടായിരിക്കണം. നല്ലയിനം ആടുകളെ തിരഞ്ഞെടുക്കുക എന്നതാണ് ഇതിലേക്കുള്ള ആദ്യ പടി. നമ്മുടെ കാലാവസ്ഥയും സാഹചര്യങ്ങളും കണക്കിലെടുത്ത് വേണം ഏതിനം ആടുകളെയാണ് വളര്‍ത്താനായി തിരഞ്ഞെടുക്കേണ്ടത് എന്ന് നിശ്ചയിക്കാൻ. സര്‍ക്കാര്‍ ഫാമുകളില്‍ നിന്നോ സ്വകാര്യ ഫാമുകളില്‍ നിന്നോ അതാത് പ്രദേശങ്ങളിലെ കര്‍ഷകരില്‍ നിന്നോ ആട്ടിൻകുട്ടികളെ തിരഞ്ഞെടുക്കാം. പൊതുവായ ആരോഗ്യലക്ഷണങ്ങള്‍, ഇനത്തിന്റെ ഗുണമേന്മ എന്നിവയോടൊപ്പം തന്നെ ഒരു പ്രസവത്തിലുണ്ടാകുന്ന കുട്ടികളുടെ എണ്ണം, പ്രസവങ്ങള്‍ക്കിടയിലുള്ള ദൈര്‍ഘ്യക്കുറവ്, ശരീര വളര്‍ച്ച നിരക്ക്, പാല്‍ ഉല്‍പാദനം എന്നിവ കൂടി കണക്കിലെടുത്തു വേണം ആടുകളെ തിരഞ്ഞെടുക്കാൻ. ആടുകളുടെ ഉല്‍പാദനം കണക്കിലെടുത്ത് അവയെ പാലുല്‍പ്പാദനത്തിനായി വളര്‍ത്തുന്നത്,…

    Read More »
Back to top button
error: