Culture
-
ദഹനപ്രശ്നങ്ങൾ പ്രശ്‌നമാണ്.. എന്നാൽ ഇനിയില്ല.
മനുഷ്യനു മനസ്സിലാകുന്ന ഒരേ ഒരു ഭാഷ ഭക്ഷണമാണന്നും, ഒരാളുടെ മനസ്സിലേക്കാണന്നും പണ്ട് കാലം തൊട്ടേ നമ്മള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്. നമ്മുടെ ഭക്ഷണ സംസ്കാരം അനുദിനം മാറുന്നു. നമ്മുടെ അനുദിന ജീവിതത്തെ അത് വല്ലാതെ ബാധിക്കുന്നു. അതില്‍ ഒന്നാമതാണ് ദഹന പ്രശ്നം. എന്തു ഭക്ഷണം കഴിച്ചാലും ഉടൻ വയറിനു പ്രശ്നമുണ്ടാകുക, അൽപം ഭക്ഷണം കഴിക്കുമ്പോഴേ വയർ നിറഞ്ഞതായി തോന്നുക, വയർ എരിച്ചിൽ, വേദന…ഇങ്ങനെ ദഹനസംബന്ധിയായ പ്രശ്നങ്ങളിൽപെട്ട് നട്ടംതിരിയുകയാണ് നമ്മളിൽ പലരും. ആരോഗ്യകരമായ ദഹനം വ്യായാമത്തിൽ നിന്നും ലഭ്യമാണ്. ആരോഗ്യകരമായ ദഹനത്തെ സഹായിക്കുന്നതിന് വ്യായാമത്തിന്റെ ഗുണങ്ങൾ നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നടത്തം, ഓട്ടം, യോഗ തുടങ്ങിയ വ്യായാമങ്ങൾ ഇന്നത്തെ ജീവിതത്തിന് അനിവാര്യമാണ്. ഇതിന് പരിഹാരമായി പതിവായി മരുന്നുകൾ കഴിക്കുന്നത് മറ്റ് സങ്കീർണതകൾക്ക് കാരണമാവുകയും ചെയ്യും. ജീവിതശൈലികൊണ്ടു തന്നെ ദഹനം സുഗമമാക്കുകയാണ് ഉചിതം. ദഹനത്തിന്റെ ആരോഗ്യത്തിന് ധാരാളം വെള്ളം കുടിക്കുന്നത് പ്രധാനമാണ്. കാരണം, പോഷകങ്ങൾ ആഗിരണം ചെയ്യാനും ദഹനവ്യവസ്ഥയിലൂടെ ഭക്ഷണവും മാലിന്യങ്ങളും നീക്കാനും ജലാംശം ഉറപ്പാക്കാനും…
Read More » -
ഏഷ്യാനെറ്റിൽ മെഗാ സ്റ്റേജ് ഇവന്റ് ” ഹാപ്പി വാലൻന്റൈൻസ് ഡേയിൽ
ജനപ്രിയ താരങ്ങൾ അണിനിരക്കുന്ന സ്പെഷ്യൽ മെഗാ സ്റ്റേജ് ഷോ ” ഹാപ്പി വാലൻന്റൈൻസ് ഡേ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഈ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്‌തചലച്ചിത്രതാരം നിഖില വിമലാണ്. ടെലിവിഷൻ താരങ്ങളായ നിഖിൽ – ശ്രീതു , ദീപൻ – അശ്വതി , അപ്പാണി ശരത് – അമൃത , നലീഫ്- മനീഷ , ജോൺ – ധന്യ മേരി തുടങ്ങിയവരുടെ ഡാൻസുകളും നിത്യ മാമ്മൻ , അനിത എന്നിവരുടെ സംഗീതവിരുന്നും പ്രഭ ശങ്കർ , സിനി വര്ഗീസ് , അൻഷിദ , രഞ്ജിത്ത് രാജ് , രേഷ്മ എസ് നായർ , അപർണ തുടങ്ങിയവർ അണിനിരന്ന കോമഡി സ്‌കിറ്റുകൾ കൊണ്ടും ഈ ഇവന്റ് സമ്പന്നമായിരുന്നു . ബിഗ് ബോസ് ഫെയിം അനൂപും കൂടെവിടെ ഫെയിം അൻഷിതയുമാണ് അവതാരകരായി എത്തിയത് . ” ഹാപ്പി വാലൻന്റൈൻസ് ഡേ ഇവന്റ് ഏഷ്യാനെറ്റിൽ ഫെബ്രുവരി 13 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ സംപ്രേക്ഷണം…
Read More » -
നായ വളർത്തൽ, അറിഞ്ഞിരിക്കേണ്ടത്
പലവിധ ആവശ്യങ്ങൾക്കായി നായ്ക്കളെ വീട്ടിൽ വളർത്തുന്നവരാണ് നാം.ഓമനമൃഗമെന്ന രീതിയിലും കാവലിനും വേട്ടയ്ക്ക് സഹായത്തിനുമെല്ലാം നായ്ക്കളെ വളർത്തുന്നവരുണ്ട്.എന്നാൽ ഇവയെ വളർത്തുന്നവർ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അധികമാർക്കും അറിയുകയുമില്ല എന്നതാണ് വാസ്തവം.വർഷാവർഷം പ്രതിരോധ കുത്തിവെപ്പ് നടത്തി വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രവും ഇതിനുപുറമെ അതത് പഞ്ചായത്തുകളിൽനിന്ന് ലഭിച്ച ലൈസൻസും ഏതൊരു വളർത്തുനായയ്ക്കും വേണമെന്നാണ് നിയമം.എന്നാൽ ഇത് പാലിക്കുന്നവർ വിരളമാണ്.കാരണം മുകളിൽ പറഞ്ഞതു തന്നെ.കൂടുതൽ പേർക്കും ഇതേപ്പറ്റി അറിവില്ലെന്നതാണ് വസ്തുത. വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സിന് അപേക്ഷ നല്‍കണം.ഇതിന് ഉടമസ്ഥര്‍ നിശ്ചിത ഫോറത്തില്‍ പഞ്ചായത്ത്/ നഗരസഭയില്‍ അപേക്ഷ സമര്‍പ്പിക്കണം.ഒരു വര്‍ഷത്തിനുള്ളില്‍ പേ വിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ് എടുത്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം.അല്ലാത്തപക്ഷം കെ.എം ആക്‌ട് പ്രകാരമുള്ള പിഴ നൽകേണ്ടി വരും. 1998-ലെ പഞ്ചായത്തീരാജ് നിയമ പ്രകാരം നായ്ക്കളെ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാണ്.ഈ നിബന്ധന നായ്ക്കളെ വളർത്തുന്നവർ പാലിക്കുന്നുണ്ടോ എന്ന് പഞ്ചായത്ത് പരിശോധിക്കണം.ലൈസൻസ് എടുക്കാത്തവർക്ക് 500 രൂപ പിഴയീടാക്കണമെന്നും നിയമമുണ്ട്. പിന്നെയും ലൈസൻസ് എടുത്തില്ലെങ്കിൽ ദിവസം അമ്പതുരൂപ വീതം പിഴയീടാക്കാം. ലൈസൻസിന്…
Read More » -
മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒരു സാംസ്കാരിക വായന, ഡോ. എൻ പി ചന്ദ്രശേഖരന്റെ പുസ്തകപ്രകാശനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചപ്പോൾ
മാധ്യമരംഗത്ത് സവിശേഷമുദ്ര പതിച്ച എന്റെ സഖാവും സുഹൃത്തുമാണ് എൻ പി ചന്ദ്രശേഖരൻ. വിദ്യാർഥിപ്രസ്ഥാന കാലത്ത് ഞങ്ങൾക്കെല്ലാം പ്രചോദനമായിരുന്നു, അതിമനോഹരമായി മുദ്രാവാക്യങ്ങളും ഏറ്റവും കാവ്യാത്മകമായി ലേഖനങ്ങളും എഴുതുന്ന ചന്ദ്രശേഖരൻ. അത്രയ്ക്ക് അനുഭവിപ്പിക്കുന്ന ഗദ്യമെഴുതുന്ന, വാക്കിന്റെ സൗന്ദര്യശാസ്ത്രം ഇത്രമാത്രം കയ്യിലുള്ള അധികംപേരില്ല. മാധ്യമ റിപ്പോർട്ടിങ്ങിനെപ്പോലും അത്രയ്ക്കും കലാചാരുതയുള്ളതാക്കുന്ന ആ വൈഭവം ഒരുകാലത്തെ കലോത്സവ റിപ്പോർട്ടിങ്ങുകളിൽ കണ്ടിട്ടുണ്ട്. ചന്ദ്രശേഖരൻ ഗവേഷണഭാഗമായെഴുതിയ പുസ്തകം പ്രകാശനംചെയ്യാൻ അവസരം ലഭിച്ചു. റെയ്മണ്ട് വില്യംസിന്റെയും ടെറി ഈഗിൾട്ടന്റെയും സ്റ്റുവർട്ട് ഹാളിന്റെയും പാത പിന്തുടർന്നുകൊണ്ടുള്ള വായനയാണ് ഈ പുസ്തകം. എക്കാലത്തും സമൂഹത്തിന്റെ പൊതുമണ്ഡലസൃഷ്ടിയിൽ വലിയ പങ്കു വഹിക്കുന്നവയാണ് ആനുകാലികങ്ങൾ . പൊതുബോധസൃഷ്ടിയിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് രാക്ഷസീയമായ രീതിയിൽ മാറിയിരിക്കുന്ന, ആസുരമായ സാധ്യതകൾ ഈ രംഗത്ത് ഉണ്ടായിവന്നിരിക്കുന്ന കാലത്ത്, രാഷ്ട്രീയനിലപാടുള്ള ഒരാൾ എങ്ങനെ കാര്യങ്ങളെ മനസ്സിലാക്കുകയും വിമർശാത്മകമായി വിലയിരുത്തുകയും ചെയ്യണം എന്നതിന്റെ വലിയ സൂചനകൾ നൽകുന്നതാണ് പുസ്തകം. നമ്മുടെ വിമോചനപോരാട്ടത്തിന്റെ പ്രത്യേകഘട്ടത്തിൽ, ദേശീയ സമരങ്ങളിൽനിന്നും ഊർജ്ജമുൾക്കൊണ്ടുകൊണ്ട് ആരംഭിച്ച പ്രസ്ഥാനമാണ് മാതൃഭൂമി. കേരളത്തിന്റെ…
Read More » -
നമുക്ക് പാർക്കാൻ’ മുന്തിരിത്തോപ്പുകൾ നിർമ്മിച്ചിട്ട് മുപ്പത്തഞ്ച് വർഷങ്ങൾ
“നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടത്തിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം” കെ.കെ.സുധാകരൻ രചിച്ച നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം എന്ന നോവലിനെ ആസ്പദമാക്കി പി. പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. 1986 നവംബർ 27 നായിരുന്നു ഇതിന്റെ റിലീസിംഗ്. മോഹൻലാലും ശാരിയും ചേർന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ പത്മരാജന്റെ മറ്റെല്ലാ സിനിമകളെയും പോലെ പ്രണയത്തിനു തന്നെയാണ് പ്രധാന്യം നൽകിയിരിക്കുന്നത് ബൈബിളിലെ ഉത്തമഗീതത്തിലുള്ള ശലോമോന്റെ ഗീതങ്ങളാണ് പ്രധാനമായും നായകന്റെയും നായികയുടെയും പ്രണയസംഭാഷണങ്ങൾ. ശലോമോന്റെ സോംങ് ഓഫ് സോംങ്സിൽ പറയുന്നതുപോലെ, നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം..അതികാലത്ത് എഴുന്നേറ്റ് മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. സോളമൻ: അതിന്റെ അടുത്ത ലൈൻ എന്താണെന്ന് സോഫിക്കറിയാമോ? സോഫി:ങുങ്ങും.. സോളമൻ:ഊം.. അല്ലേൽ വേണ്ട. സോഫി:പറയൂ.. സോളമൻ:പോയി ബൈബിൾ…
Read More » -
മലയാളികളെ ഏറെ ചിരിപ്പിച്ച വെട്ടൂർ പുരുഷൻ എന്ന കുറിയ മനുഷ്യൻ ഓർമ്മയായിട്ട് ഇന്നേക്ക് 4 വർഷം
മൈസൂരിലെ പ്രീമിയർ സ്റ്റുഡിയോയിൽ വെട്ടൂർ പുരുഷൻ എന്ന ഒന്നരയടി ഉയരമുള്ള വർക്കലക്കാരൻ ഭാഗ്യം പരീക്ഷിക്കാൻ എത്തുമ്പോൾ അവിടെ ഉമ്മറും വിൻസെന്റും ആലുമൂടനും സംവിധായകൻ ക്രോസ്സ്ബെൽറ്റ് മാണിയുമെല്ലാം ഉണ്ടായിരുന്നു. കൂട്ടത്തിൽ സംവിധായകൻ ജോഷിയും. മണി, പുരുഷനോട് ഒരു രംഗം അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു. പുരുഷൻ ആലുമൂടനെ വിളിച്ച് അരികത്തു നിർത്തി.എന്നിട്ട് മധുരമായ സ്വരത്തിൽ പറഞ്ഞു:”പ്രാണപ്രിയേ …” എന്ന്. അതുകേട്ട് ആലുമൂടൻ ആലിംഗനത്തിനു മുതിരുമ്പോൾ പുരുഷൻ ആലുമൂടന്റെ കാല് വാരി താഴെയിടുന്നു.പുരുഷൻ എന്ന കുറിയ ശരീരമുള്ള ഒരു വലിയ കലാകാരന്റെ ജനനമായിരുന്നു അത്.പുതിയ നടീനടന്മാരെ തേടിയുള്ള ആ ചിത്രമായിരുന്നു 1974-ൽ പുറത്തിറങ്ങിയ ‘നടീനടന്മാരെ ആവശ്യമുണ്ട്’ എന്ന സിനിമ. വെട്ടൂർ പുരുഷൻ എന്ന ചെറിയ പേരുപോലെ തന്നെ കുറിയ ശരീരമുള്ള ആ മനുഷ്യൻ ഒരു കാലത്ത് മലയാളസിനിമയിലെ അൽപ്പം വലിപ്പമുള്ള ആളുതന്നെയായിരുന്നുവെങ്കിലും പിന്നീട് ആരും തിരിച്ചറിയാതെ പോയി.വെട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർകൂടിയായിരുന്ന പുരുഷൻ ശിവഗിരി മിഷൻ ആശുപത്രി അക്കൗണ്ടന്റും ദുബായിലെ ഒരു ഹോട്ടലിൽ ക്ലീനറായും…
Read More »