Culture

  • കലയുടെ മാരിവില്ലൊരുക്കി ‘വേൾഡ് ഓഫ് വിമൻ 2022’ മാർച്ച് 8 മുതൽ

    സർഗ്ഗാത്മകത മാരിവില്ലൊരുക്കുന്ന ‘വേൾഡ് ഓഫ് വിമെൻ 2022’-ന് ലോകവനിതാദിനത്തിൽ കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ അരങ്ങുണരും. പ്രമുഖനർത്തകി ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യത്തോടെ തുടങ്ങുന്ന ഒരാഴ്ചത്തെ കലയുടെ പെൺപൊലിമ ഒരുക്കുന്നത് സംസ്ഥാനസർക്കാർ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ ടാൻജിബിൾ ആൻഡ് ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജി(NCTICH)ന്റെ സഹകരണത്തോടെയാണ്. കലോത്സവം ഡിജിപി ഡോ. ബി. സന്ധ്യ ഉദ്ഘാടനം ചെയ്യും. നാട്ടുവൈദ്യവിദുഷി പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ മുഖ്യാതിഥിയാകും. വൈക്കം വിജയ ലക്ഷ്മിയും അഖില ആനന്ദും ഇഷാൻ ദേവും ഒരുക്കുന്ന സംഗീതനിശയോടെ ആദ്യദിനത്തിനു തിരശീല വീഴും. എല്ലാ ദിവസവും വൈകിട്ട് 7 മുതലാണു പരിപാടി. മേളയിലെ പങ്കാളിത്തയിനമായ ത്രിദിന ഒഡീസി ശില്പശാലയ്ക്കും ആദ്യദിനം തുടക്കമാകും. ശില്പശാല നയിക്കുന്ന അട്ടാഷി മിശ്രയ്ക്കൊപ്പം ഇതിലെ പങ്കാളികൾക്കും കലാവിരുതു പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. താത്പര്യമുള്ളവർക്ക് 9288001155, 9288001198 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. നാടകാഭിനേത്രി ശൈലജ പി. അമ്പുവും സംഘവും അവതരിപ്പിക്കുന്ന നവോത്ഥാനഗാനങ്ങളും നാടൻ‌പാട്ടുകളും ഭാവ്‌ന ദീക്ഷിതും സംഘവും അവതരിപ്പിക്കുന്ന…

    Read More »
  • റോസ് ഗോള്‍ഡ് സാരിയിൽ തിളങ്ങി സംയുക്ത മേനോന്‍

    സിനിമയിലും ഫാഷൻ രംഗത്തും ഒരുപോലെ ആരാധകർ ഇഷ്ടപെടുന്ന തരമാണ് സംയുക്ത മേനോൻ. 2016 ൽ പുറത്ത് വന്ന പോപ്‌കോൺ എന്ന ചിത്രത്തിലൂടെയാണ് തരത്തിന്റെ അരങ്ങേറ്റം. ശേഷം ലില്ലി എന്ന ചിത്രത്തിലൂടെ താരം പ്രേക്ഷക ശ്രദ്ധ നേടി.   മലയാളത്തിനു പുറമെ മറ്റ് ഭാഷകളിലും സംയുക്ത തന്റെ മികവ് തെളിയിച്ചു. ഫാഷൻ രംഗത്തും അവർക്ക് ആരാധകർ ഏറെയാണ്. തരത്തിന്റെ ലളിതവും വൈവിധ്യവുമായ ഫാഷൻ ശേഖരങ്ങളാണ് അവരെ പ്രേക്ഷക പ്രിയ തരമാക്കുന്നത്. സംയുക്ത തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി പുറത്ത് വിട്ട ചിത്രങ്ങളാണ്‌ ആരാധകരുടെ മനം കവരുന്നത്. പിങ്ക്, റോസ് ഗോൾഡ് കോമ്പിനേഷൻ നിറത്തിൽ സിമ്പിൾ എംബ്രോയ്‌ഡ്‌റി സാരിയാണ് സംയുക്തയുടെ പുത്തൻ വിശേഷം. സാരിയോടൊപ്പമുള്ള ഹെവി ഓർണമെന്റുസും ഫാഷൻ പ്രേമികളുടെ മനം കവരുന്നു.

    Read More »
  • മെർലിൻ മൺറോയെ പോലെ മഡോണ

    ‘പ്രേമം’ എന്ന അൽഫോൻസ് പുത്രൻ സിനിമയിലൂടെ സെലിൻ എന്ന കഥപാത്രത്തെ അവതരിപ്പിച്ച് പ്രേഷക ശ്രദ്ധ നേടിയ തരമാണ് മഡോണ സെബാസ്റ്റ്യൻ. പിന്നീട് ഇബ്‌ലീസ്, കിങ് ലയർ,  എന്നിങ്ങനെ വിവിധ ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. മഡോണയുടെ മേക്കർ ഓവറുകളും ശ്രദ്ധേയമാണ്. മലയാളം കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.   ഇപ്പോൾ മഡോണയുടെ ഒരു വിന്റേജ് ഹോളിവുഡ് സ്റ്റൈൽ മെയ്ക്ക് ഓവറാണ് ഫാഷൻ ലോകത്തെ ചർച്ച. ലോക സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപെട്ട, ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്ന ഔദ്രെ ഹെപ്ബൺ, മെർലിൻ മണ്രോ സ്റ്റൈലിലാണ് താരം പങ്കുവെച്ച പുതിയ ചിത്രം. ഇതിനു മുൻപ് പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.   ‘ടൈംലസ്നെസ്’ എന്ന ക്യാപ്ഷനിലാണ് മഡോണ തന്റെ ചിത്രങ്ങൾ പുറത്ത് വീട്ടിരിക്കുന്നത്. വിന്റേജ് ഫാഷനും, സിനിമയും ഇഷ്ടപെടുന്നവർക്ക് തീർച്ചയായും മഡോണയുടെ പുതിയ രൂപമാറ്റം തീർച്ചയായും ഇഷ്ടപെടും.    

    Read More »
  • ഇനി മാസ്ക് വെച്ച ബുദ്ധിമുട്ടേണ്ട. പുതിയ പ്രതിവിധി ഇതാ

    കോവിഡ് മൂലം നമ്മളൊക്കെ മാസ്ക് വെച്ച് വലഞ്ഞു.  അതിനു പ്രതിവിധിയായി. മാസ്കിനു പകരം ഒരു പുതിയ രീതി. ഉപഭോക്താക്കളുടെ മൂക്കില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് ‘നാസോ 95’ എന്ന എയര്‍ പ്യൂരിഫയറിന് രൂപം നല്‍കിയിട്ടുള്ളത്.     മാസ്ക് ഉപയോഗിക്കുമ്പോഴുള്ള അസ്വസ്ഥതകളില്‍ നിന്നും ഇത് രക്ഷ നല്‍കുമെന്നും മൂക്കിലൂടെ ഓരോ പ്രാവശ്യം ശ്വാസമെടുക്കുമ്പോഴും സ്വയം ശുദ്ധീകരിക്കുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം. മാസ്‌കുകളേക്കാള്‍ കൂടുതല്‍ കാര്യക്ഷമതയും സുരക്ഷയും ഇവയ്‌ക്കാണെന്ന് ലാബുകള്‍ പരിശോധിച്ച്‌ സാക്ഷ്യപ്പെടുത്തിയതായി കമ്പനി അവകാശപ്പെടുന്നു. മൂക്കിന്റെ വലിപ്പമനുസരിച്ച്‌ പല അളവിലും ഇവ ലഭ്യമാണെന്നും നാനോക്ലീന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാങ്ങാമെന്നും അധികൃതര്‍ അറിയിച്ചു     ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ നാനോക്ലീന്‍ ഗ്ലോബലാണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ബാക്ടീരിയ, വൈറല്‍ അണുബാധ, പൂമ്ബൊടി, വായു മലിനീകരണം എന്നിവയില്‍ നിന്നും ‘നാസോ 95’ രക്ഷ നല്‍കുമെന്ന് അധികൃതര്‍ പറയുന്നു. മൂക്കിന്റെ ഇരുഭാഗത്തും ഒട്ടിച്ചു വയ്ക്കാവുന്ന നേരിയ തുണിത്തരങ്ങളാണ് ഇതില്‍ ഫില്‍ട്ടറായി പ്രവര്‍ത്തിക്കുന്നത്.

    Read More »
  • രണ്ടായിരത്തിലധികം വരുന്ന ഈ അമൂല്യ വസ്തു ശേഖരിക്കാന്‍ കാട് കയറുന്നവരുടെ കഥ

    മണക്കയം ആദിവാസികോളനയിലെ  സംഘം മീനമാസമാകാന്‍ കാത്തിരിക്കും. പൊന്നമ്പൂവ് ശേഖിക്കാൻ.  2 മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് യാത്ര. 20 മുതല്‍ നൂറ് കിലോ വരെ പൊന്നാമ്പൂവ് ശേഖരിച്ച്‌ മടങ്ങും. ആദിവാസി കളുടെ പ്രധാന വരുമാന സ്രോതസാണ് പൊന്നാമ്പൂവ്. അവര്‍ ശേഖരിക്കുന്ന വനവിഭവങ്ങളില്‍ പ്രധാനം.   പശ്ചിമഘട്ട വനങ്ങളിലെ കാട്ടുജാതി മരത്തിലാണ് പൊന്നാമ്പൂവ് ഉണ്ടാകുന്നത്. മിരിസ്റ്റിക്ക മലബാറിക്ക എന്നാണ് ശാസ്ത്രീയ നാമം.മുളപൊട്ടി വളര്‍ന്ന് ഇരുപത് വര്‍ഷത്തിന് ശേഷമാണ് കായ്ക്കുന്നത്. ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിക്കാറുണ്ട്. വസ്ത്രങ്ങള്‍ക്ക് നിറംനല്‍കാനും പെയിന്റ് തയാറാക്കാനും ഇവ ചേര്‍ക്കാറുണ്ടെന്ന് ആദിവാസികള്‍ പറയുന്നു. ജാതിക്കയിലെ ജാതിപത്രി പോലെയാണ് പൊന്നാമ്പൂവിന്റെ ഘടന. ഉണക്കിയെടുത്തതിന് ശേഷം വിത്ത് കാട്ടില്‍ത്തന്നെ ആദിവാസികള്‍ ഉപേക്ഷിക്കും ന്നാല്‍ ഇപ്പോള്‍ മുന്‍ വര്‍ഷങ്ങളിലെപ്പോലെ ലഭിക്കുന്നില്ല. കാലാവസ്ഥമാറിയതുകൊണ്ട് ചിലതൊക്കെ നേരത്തെ പൂക്കും. ഗിരിജന്‍ സൊസൈറ്റികളും മലഞ്ചരക്ക് വ്യാപാരികളുമാണ് ആദിവാസികളില്‍ നിന്ന് പൊന്നാമ്പൂവ് വാങ്ങുന്നത്. ഉത്തരേന്ത്യക്കാര്‍ കിലോയ്ക്ക് രണ്ടായിരത്തിലധികം രൂപ കൊടുത്താണ് മൊത്തവ്യാപാരികളില്‍ നിന്ന് വാങ്ങുന്നത്. പക്ഷേ ആദിവാസികള്‍ക്ക് കിലോയ്ക്ക് 200 മുതല്‍ 750…

    Read More »
  • വരന് മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ വധു ബോധം കെട്ടു വീണു

    കല്യാണ മണ്ഡപത്തില്‍ നിന്നും വരന് മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ വധു ബോധം കെട്ടു വീണു. ഉത്തര്‍പ്രദേശ് ഇറ്റാവ ജില്ലയിലെ ഭര്‍ത്തനയിലാണ് സംഭവം. ഒടുവില്‍ യുവതി കല്ല്യാണത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. കല്യാണ ദിവസം വരന്‍ തലമുടിയില്‍ അമിതമായി ശ്രദ്ധിക്കുകയും പരമ്പരാഗത രീതിയിലുള്ള തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നത് കണ്ടതും സംശയം വര്‍ധിപ്പിച്ചു. അങ്ങനെയാണ് രഹസ്യം കണ്ടുപിടിച്ചത്. ഇതോടെ വരന്‍ വിഗ്ഗ് വച്ചതറിഞ്ഞ് യുവതി മണ്ഡപത്തില്‍ തല കറങ്ങി വീഴുകയായിരുന്നു. ബോധം വന്നപ്പോള്‍ വിവാഹത്തിന് സമ്മതമല്ലെന്ന് വധു അറിയിക്കുകയും ചെയ്തു. ബീഹാറിലും അടുത്തിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തനിക്കും ബന്ധുക്കള്‍ക്കും ഭക്ഷണം വിളമ്ബാന്‍ വൈകിയതില്‍ പ്രതിഷേധിച്ച്‌ വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയിരുന്നു. ബീഹാറിലെ പൂര്‍ണിയയില്‍ ആയിരുന്നു സംഭവം.

    Read More »
  • ഏഷ്യാനെറ്റിൽ “സൂപ്പർ ചലഞ്ച് “

    പൂർണമായും ടർഫിൽ അരങ്ങേറിയ ഔട്ട്ഡോർ ഗെയിം ഷോ ” സൂപ്പർ ചലഞ്ച് ” ,ഞാറാഴ്ച വൈകുന്നേരം 4.30 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.   മലയാള ചലച്ചിത്രരംഗത്തെയും ടെലിവിഷനിലെയും  പ്രിയതാരങ്ങൾ രണ്ടു ടീമുകളായി തിരിഞ്ഞു ഏറ്റുമുട്ടുന്നു. എഴുപുന്ന ബൈജുവും അബു സലീമും ടീമുകളുടെ ക്യാപ്റ്റന്മാരായി എത്തുന്നു.ശരണ്യ  ആനന്ദ് (  , കെ കെ മേനോൻ , സ്മിത ,  ബിജു കുട്ടൻ , മണിക്കുട്ടൻ , ധന്യ മേരി വര്ഗീസ് , ദേവി ചന്ദന , വീണ നായർ , റോൻസൺ  , തങ്കച്ചൻ , അഖിൽ , രേഷ്മ നായർ , അശ്വതി , നൂബിൻ ജോണി , അവന്തിക തുടങ്ങിയവർ ടീമുകളിലായി മത്സരിക്കാനെത്തുന്നു . പ്രജോദ് കലാഭവനും മീരയുമാണ് അവതാരകനായി എത്തുന്നുന്നത് .   കൂടാതെ ജനപ്രിയതാരങ്ങൾക്കൊപ്പം കോമഡി സ്റ്റേഴ്സിലെ താരങ്ങളും അവതരിപ്പിക്കുന്ന കോമഡി സ്കിറ്റുകളും ചടുല ഡാൻസ് നമ്പറുകളുമായി കുടുംബവിളക്ക് ഫെയിം ശരണ്യ ആനന്ദ് അവതരിപ്പിക്കുന്ന ന്യർത്തവും…

    Read More »
  • വൈഷ്ണവം സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്ക്

      പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ആദ്യത്തെ വൈഷ്ണവം സാഹിത്യ പുരസ്കാരം പ്രശസ്ത നിരൂപകയായ ഡോ. എം. ലീലാവതിക്ക് നല്കാൻ തീരുമാനിച്ചു. 1,11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം കവിയുടെ ജന്മദിനമായ ജൂൺ 2-ന് സമർപ്പിക്കുന്നു. ആർ. രാമചന്ദ്രൻ നായർ, ഡോ. ജോർജ് ഓണക്കൂർ, പ്രഭാവർമ്മ എന്നിവരടങ്ങിയ ജൂറി ഏകകണ്ഠമായാണ് പുരസ്കാരത്തിന് ലീലാവതി ടീച്ചറെ തെരഞ്ഞെടുത്തത്. മലയാളകവിതയിലെ മാറിവരുന്ന ഭാവുകത്വങ്ങളെ കണ്ടെത്തുകയും ചരിത്രത്തിൽ അടയാളപ്പെടുത്തുകയും വരാനിരിക്കുന്ന പ്രവണതകളെ പ്രവചന സ്വഭാവത്തോടെ മുൻകൂർ കണ്ടറിഞ്ഞ് അനുവാചക സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നതിൽ അനിതരസാധാരണമായ വൈഭവം പ്രകടിപ്പിച്ചിട്ടുള്ള നിരൂപകയാണ് ഡോ. എം. ലീലാവതി എന്ന് ജൂറി അഭിപ്രായപ്പെട്ടു.

    Read More »
  • റവ. എം.സി. ജോൺ ശതാബ്ദി നിറവിൽ; സി.എം.എസ്. കോളജിന്റെ ആദ്യ മലയാളി വൈദിക പ്രിന്‍സിപ്പല്‍

    കോട്ടയം: സി.എം.എസ്. കോളേജിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ പ്രിന്‍സിപ്പല്‍ റവ. എം.സി. ജോണ്‍ ശതാബ്ദി നിറവില്‍. പാശ്ചാത്യമിഷനറിമാര്‍ക്കു ശേഷം സി.എം.എസ്. കോളജിന്റെ പ്രിന്‍സിപ്പലാകുന്ന ആദ്യ മലയാളി വൈദികനാണ് എം.സി. ജോണച്ചന്‍. 1923 ഫെബ്രുവരി 24ന് നെടുങ്ങാടപ്പള്ളി മുല്ലപ്പള്ളില്‍ കുടുംബത്തില്‍ ജനിച്ച ജോണച്ചന്‍ ചങ്ങനാശേരി എസ്.ബി. കോളേജ്, അലഹബാദ് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് ഉന്നതബിരുദങ്ങള്‍ കരസ്ഥമാക്കിയശേഷം പെരുമ്പാവൂര്‍, ശ്രീലങ്കയിലെ ജാഫ്ന എന്നിവിടങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു.1955ല്‍ സി.എം.എസ്. കോളേജ് ബോട്ടണി അധ്യാപകനായി സേവനമാരംഭിച്ച അദ്ദേഹം, ഇംഗ്ലണ്ടില്‍ ഉപരിപഠനത്തിനു ശേഷം 1967ലാണ് പൗരോഹിത്യത്തിലേക്കു കടക്കുന്നത്. അധ്യാപനത്തോടൊപ്പം കോളേജ് ചാപ്ലൈന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1975 മുതല്‍ കോളജ് ബര്‍സാറായി പ്രവര്‍ത്തിച്ച അദ്ദേഹം പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ ഡോ. ജോര്‍ജ് എം. തോമസില്‍നിന്ന് 1977ല്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഏറ്റെടുത്തു. വിദേശസഹായത്തോടെ പുതിയ കെട്ടിടങ്ങള്‍ കാമ്പസില്‍ പടുത്തുയര്‍ത്താന്‍ അച്ചന്‍ നേതൃത്വം നല്‍കി. കോളേജിലെ സ്ഥാപക പ്രിന്‍സിപ്പലിന്റെ സ്മരണാര്‍ത്ഥം ബഞ്ചമിന്‍ ബെയ്ലി വാര്‍ഷിക പ്രഭാഷണ പരമ്പര ആരംഭിച്ചത് അച്ചന്‍ പ്രിന്‍സിപ്പലായിരുന്ന…

    Read More »
  • മൂന്നു സഹോദരന്മാര്‍ ഒരേസമയം തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ചു; കാരണം അമ്മായിമ്മയുടെ പരാതിയില്ല, അയല്‍വാസിയുടെ കരുണ; വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ !

    അള്‍ജീരിയ: ഒരേസമയം മൂന്നു സഹോദരന്മാര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ച വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. സംഭവം നടന്നത് അള്‍ജീരിയയിലാണെന്ന് അവിടുത്തെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭാര്യമാര്‍ തങ്ങളുടെ പ്രായമായ അമ്മയെ പരിചരിക്കാത്തതാണ് വിവാഹമോചനത്തിന് കാരണം. എന്നാല്‍ അമ്മയുടെ പരാതിയില്‍ അല്ല ഇവര്‍ ഭാര്യമാരെ ഉപേക്ഷിച്ചത്. ഇവരോട് അമ്മ ഒരു പരാതിയും പറഞ്ഞിരുന്നുമില്ല. എന്നാല്‍ ഒരുദിവസം മൂന്ന് സഹോദരങ്ങളും ജോലി കഴിഞ്ഞ് തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഇവരുടെ പ്രായമായ അമ്മയെ അയല്‍വാസി കുളിപ്പിക്കുന്നതാണ് കണ്ടത്. തങ്ങളുടെ മൂന്നുപേരുടെയും ഭാര്യമാര്‍ വീട്ടിലുണ്ടായിട്ടും അവര്‍ അമ്മയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതില്‍ ദേഷ്യം തോന്നിയ സഹോദരങ്ങള്‍ ഭാര്യമാരുമായുള്ള ബന്ധം വേര്‍പെടുത്തുകയായിരുന്നു. പ്രായമായ മാതാവിന് ഒരു മകള്‍ കൂടിയുണ്ട്. ഈ യുവതി ആഴ്ചയില്‍ രണ്ട് തവണയെങ്കിലും വീട്ടിലെത്തി അമ്മയെ കാണുകയും പരിചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിയുടെ ഭര്‍ത്താവിന് ക്യാന്‍സര്‍ ബാധിച്ചതിനാല്‍ അടുത്തിടെയായി ഇവര്‍ക്ക് അമ്മയെ പരിചരിക്കാന്‍ സ്വന്തം വീട്ടിലെത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ അമ്മയെ…

    Read More »
Back to top button
error: