Lead News

  • പരവൂർ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങിയ അ‍ഞ്ച് വിദ്യാർഥികൾ തിരയിൽപ്പെട്ടു!! രണ്ടു പ്ലസ് വൺ വിദ്യാർഥികളെ കാണാതായി, മൂന്നുപേരെ രക്ഷപ്പെ‌ടുത്തി, തിരച്ചിൽ തുടരുന്നു

    പരവൂർ: കൊല്ലത്ത് പൊഴിക്കര കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ തിരയിൽപ്പെട്ട് കാണാതായി. ഇന്ന് ഉച്ചക്ക് 2.30ഓടെയാണ് അപകടം ഉണ്ടായത്. പൊഴിക്കര മേജർ ദേവി ക്ഷേത്രത്തിനു സമീപമാണ് അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങിയത്. ഇതിനിടെ അഞ്ച് പേരും വലിയ തിരമാലയിൽപ്പെടുകയായിരുന്നു. ഉടൻ സമീപമുണ്ടായിരുന്ന നാട്ടുകാർ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പ്ലസ് വൺ വിദ്യാർഥികളായ കണ്ണൻ, ബിപിൻ എന്നിവരെയാണ് കാണാതായത്. ഇവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

    Read More »
  • അലപ്പുഴയിൽ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത് രണ്ടുവർഷം, കുട്ടിയെ പീഡിപ്പിച്ചവരിൽ പിതാവിന്റെ സഹോ​ദരി ഭർത്താവും മകനും മറ്റൊരു ബന്ധുവും!!പോക്സോ കേസിൽ മൂന്നുപേർ അറസ്റ്റിൽ, പീഡനവിവരം പുറംലോകമറിഞ്ഞത് കുട്ടി സുഹൃത്തിനോട് തുറന്നു പറഞ്ഞതിലൂടെ

    ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന പോക്സോ കേസ്. 14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. പിതാവും പിതാവിന്റെ സഹോദരി ഭർത്താവും മകനും മറ്റൊരു ബന്ധുവും ചേർന്ന് കുട്ടിയെ പീഡിപ്പിച്ചത് രണ്ടുവർഷത്തോളം. ബന്ധുവായ സുഹൃത്തിനോട് കുട്ടി ഇക്കാര്യം തുറന്ന് പറഞ്ഞതോടെയാണ് പിതാവിന്റെ ക്രൂരത പുറത്താകുന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം പീഡനത്തിന് ഇരയായ കുട്ടിക്ക് കൗൺസിലിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

    Read More »
  • കയ്യിൽ കരുതിയെ പാമ്പിനെ വന്ദേഭാരതിലെ ശുചിമുറിയിൽ തുറന്നുവിട്ടു, യുവാവ് പിടിയിൽ

    മുംബൈ: കയ്യിൽ കരുതിയ പാമ്പിനെ വന്ദേഭാരത് എക്‌സ്പ്രസിനുള്ളിൽ തുറന്നുവിട്ട യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയെ ആണ് സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്തത്. മുംബൈ-സോലാപുർ വന്ദേ ഭാരത് എക്‌സ്പ്രസിൽ (ട്രെയിൻ നമ്പർ 22225) കഴിഞ്ഞ ഡിസംബർ 27-നായിരുന്നു സംഭവം. സി-16 കോച്ചിലെ ശുചിമുറിയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടത്. പിന്നാലെ റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. ട്രെയിൻ സോലാപുറിലെത്തിയതിന് പിന്നാലെ പാമ്പിനെ പിടികൂടി. ആർപിഎഫ് നടത്തിയ വിശദമായ അന്വേഷത്തിന് പിന്നാലെയാണ് ജഗനെ പിടികൂടിയത്. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ സിസിടിവി ദൃശ്യങ്ങളും പോലീസിന് സഹായകമായി. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

    Read More »
  • സ്വന്തം പണം ഉപയോഗിച്ചാല്‍ എന്തിനു പിഴ? ബാങ്കുകളുടെ മിനിമം ബാലന്‍സ് കൊള്ളയ്ക്ക് എതിരായ പോരാട്ടത്തിനു പിന്നിലെ മലയാളി ഇതാ; സേവിംഗ് അക്കൗണ്ടിന് നല്‍കുന്ന പലിശ തുച്ഛം, പിഴയോ ഞെട്ടും; 500 രൂപ വേതനക്കാരിയുടെ അക്കൗണ്ടില്‍ നിന്ന് കൊണ്ടുപോയത് 440 രൂപ

    ബംഗളുരു: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിനു പിഴയീടാക്കുന്ന പരിപാടി രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നിര്‍ത്തിയതിനു പിന്നില്‍ മലയാളിയുടെ നീക്കം. ബംഗളുരുവില്‍ ബിസിനസ് നടത്തുന്ന തിരുവനന്തപുരം വലിയശാല സ്വദേശി പരമേശ്വരന്‍ കൃഷ്ണയ്യരാണ് പാര്‍ലമെന്റ് സമിതിയെ സമീപിച്ചു പിഴയൊഴിവാക്കാനുള്ള നിര്‍ദേശം നേടിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 4817 കോടിയോളമാണ് ബാങ്കുകള്‍ പിഴയായി ഈടാക്കിയത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുമ്പോഴാണ് ആകെയുള്ള പണവും മിനിമം ബാലന്‍സിന്റെ പേരില്‍ ബാങ്കുകള്‍ പിടുങ്ങിയത്. ബംഗളുരുവില്‍ മുളകൊണ്ടുള്ള വീട്ടുപകരണങ്ങള്‍ നിര്‍മിക്കുന്ന ‘ബാംബൂപെക്കര്‍’ എന്ന സംരംഭമാണു പരമേശ്വരന്‍ നടത്തുന്നത്. ജീവനക്കാര്‍ അക്കൗണ്ടിലേക്കു പണം ഇടേണ്ടന്ന് ആവശ്യപ്പെട്ടതോടെയാണു സര്‍ക്കാരിനു കത്തയച്ചത്. പരമേശ്വരന്‍ കൃഷ്ണയ്യര് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും കത്തെഴുതിയെങ്കിലും ലോക്‌സഭാ സ്പീക്കര്‍ക്കു നല്‍കിയ കത്തില്‍ തന്നെ പാര്‍ലമെന്റ് പെറ്റീഷന്‍സ് കമ്മിറ്റി തീരുമാനമെടുത്തു. മിനിമം ബാലന്‍സില്ലാത്തതില്‍ പിഴ ഈടാക്കരുതെന്ന പാര്‍ലമെന്ററി പെറ്റീഷന്‍സ് കമ്മിറ്റിയുടെ ശിപാര്‍ശ വന്നതോടെ ആറു ബാങ്കുകള്‍ പിന്‍മാറി. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് 2024-25 ല്‍ പൊതുമേഖലാ സ്വകാര്യ മേഖലാ ബാങ്കുകള്‍ പിഴയായി…

    Read More »
  • ‘ആണവപദ്ധതി പിന്‍വലിക്കണം, ഹമാസിനും ഹിസ്ബുള്ളയ്ക്കുമുള്ള സഹായം നിര്‍ത്തണം, ജനങ്ങളോടു മാന്യമായി പെരുമാറണം’; യുദ്ധം ഒഴിവാക്കാന്‍ ഇറാനു മുന്നില്‍ നിരവധി നിബന്ധനകള്‍; ഭരണമാറ്റമാണ് നല്ലതെന്ന് ആവര്‍ത്തിച്ച് ട്രംപ്; സൈനിക നീക്കം ത്വരിതഗതിയില്‍

    വാഷിംഗ്ടണ്‍: ഇറാനില്‍ ഭരണമാറ്റമുണ്ടാകുന്നതാണു നല്ലതെന്നും ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യയില്‍ ഉടനടി ‘അതിശക്തമായ അധികാര’ പ്രയോഗമുണ്ടാകുമെന്നും ട്രംപ്. മേഖലയിലേക്കു രണ്ടാമത്തെ വിമാന വാഹിനിക്കപ്പല്‍ അയയ്ക്കാന്‍ നിര്‍ദേശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ടെഹ്റാന്റെ ദീര്‍ഘകാല ആണവ തര്‍ക്കത്തില്‍ നയതന്ത്രം പുനരുജ്ജീവിപ്പിക്കാന്‍ വാഷിംഗ്ടണും ടെഹ്റാനും ശ്രമിക്കുന്നതിനിടയിലാണ് ട്രംപിന്റെ സൈനിക നീക്കങ്ങളും കടുത്ത പ്രസ്താവനകളും വരുന്നത്. യുഎസ് ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ചൊവ്വാഴ്ച ജനീവയില്‍ ഇറാനുമായി ചര്‍ച്ച നടത്തുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമാന്‍ പ്രതിനിധികള്‍ ഇതില്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കും. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നീക്കത്തിന്റെ ഭാഗമായി വിറ്റ്കോഫും കുഷ്നറും ചൊവ്വാഴ്ച ജനീവയില്‍ വെച്ച് റഷ്യന്‍, ഉക്രേനിയന്‍ ഉദ്യോഗസ്ഥരെയും കാണും. ഇറാനില്‍ ഭരണമാറ്റം വേണോ എന്ന ചോദ്യത്തിന്, ‘അതാണ് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം എന്ന് തോന്നുന്നു’ എന്നാണ് ട്രംപ് മറുപടി നല്‍കിയത്. ഇറാനില്‍ ആര് അധികാരമേല്‍ക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചെങ്കിലും ‘അവിടെ അതിന് പ്രാപ്തിയുള്ള ആളുകളുണ്ട്’ എന്ന് അദ്ദേഹം…

    Read More »
  • ‘ആര്‍ക്കാണ് അതിനു ധൈര്യം?’ താരിഖിനെ മെരുക്കാന്‍ അശ്വിന്റെ തന്ത്രം; ഇന്ത്യന്‍ ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ക്ക് തലവേദനയായി വലങ്കയ്യന്‍ ഓഫ് സ്പിന്നര്‍

    ന്യൂഡല്‍ഹി: സ്പിന്നര്‍ ഉസ്മാന്‍ താരിഖ് പന്തെറിഞ്ഞു തുടങ്ങിയപ്പോള്‍ മുതല്‍ വിവാദമാണ്. എന്നാല്‍, പാകിസ്താന്‍ ഇന്ത്യക്കെതിരേ സൂക്ഷിച്ച ‘ട്രംപ് കാര്‍ഡ്’ ആണ് താരിഖ് എന്നത് കളി വിദഗ്ധന്‍മാര്‍ക്കു നല്‍കുന്ന തലവേദന ചെറുതല്ല. വലങ്കയ്യന്‍ ഓഫ് സ്പിന്നറായ താരം ഇന്ത്യന്‍ നിരയിലൈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പ്രശ്‌നക്കാരനാകുമെന്നാണ് വിലയിരുത്തല്‍. ഓഫ് സ്പിന്നിനെതിരെ ഇടങ്കയ്യന്‍ ബാറ്റര്‍ക്ക് കളിക്കാന്‍ പ്രയാസമായിരിക്കും. ഇടംകയ്യന്‍ ബാറ്റര്‍ക്ക് പന്ത് പുറത്തേക്ക് വരുന്നതിനാല്‍ എഡ്ജായി ക്യാച്ചാകാന്‍ സാധ്യതയുണ്ട്. അതെല്ലാം കൊണ്ടുതന്നെ ഇന്ത്യപാക് മത്സരത്തിന് മുന്നോടിയായി ചര്‍ച്ചയാകുന്നതും ഉസ്മാന്‍ താരിഖിന്റെ ബോളിങ് ആക്ഷനാണ്. ഓടിയെത്തി ഒന്നു നിന്ന ശേഷം പന്ത് റിലീസ് ചെയ്യുന്ന ഉസ്മാന്റെ രീതിക്കെതിരെ പല ക്രിക്കറ്റ് വിദഗ്ധരും ആരാധകരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. അതേസമയം, ഞായറാഴ്ചയിലെ മത്സരത്തില്‍ ഉസ്മാന്റെ പന്തിനെ നേരിടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ഒരു തന്ത്രം മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ മുന്നോട്ട് വെയ്ക്കുന്നു. ഉസ്മാന്റെ ആക്ഷന്‍ അയാള്‍ക്കെതിരെ തന്നെ പ്രയോഗിക്കാം എന്നാണ് അശ്വിന്‍ പറയുന്നത്. പന്ത് എപ്പോഴാണ് റിലീസ് ചെയ്യുന്നത്…

    Read More »
  • ‘എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്‌സ്, അത്ഭുതകരമായ ശരീരം’; എപ്‌സ്റ്റീന്‍ ഫയലില്‍ കുരുങ്ങി ലോകത്തെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ ഡിപി വേള്‍ഡ് തലവന്‍; കസേരയും തെറിച്ചു

    ദുബായ്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ചിത്രവും ഇടപാടുകളും പുറത്തുവന്നതോടെ ലോകത്തിലെ ഏറ്റവും വലിയ തുറമുഖ കമ്പനികളില്‍ ഒന്നായ ഡി.പി വേള്‍ഡ് തലവന്റെ കസേര തെറിച്ചു. ദുബായ്യെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ് ആക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെമിനെയാണ് പുറത്താക്കിയത്. ജെഫ്രി എപ്സ്റ്റീനൊപ്പം സുല്‍ത്താന്‍ സുലായെം വീട്ടിലെ അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുന്നതിന്റെയും മറ്റും ചിത്രങ്ങളാണ് പുറത്തുവന്നത്. എപ്സ്റ്റീന്‍ രേഖകളില്‍ ഇദ്ദേഹത്തിന്റെ പേര് 9400 തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എപ്സ്റ്റീനുമായുള്ള ഇമെയില്‍ സംഭാഷണങ്ങളില്‍ ദുബായ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥിനിയുമായുള്ള ലൈംഗികബന്ധത്തിന്റെ വര്‍ണനകള്‍ വരെയുണ്ട്. ‘എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്‌സ്, അത്ഭുതകരമായ ശരീരം’ എന്നാണ് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം ഇതേപ്പറ്റി എപ്സ്റ്റീനോട് പറയുന്നത്. ഇത്തരത്തില്‍ വ്യക്തിപരവും ഔദ്യോഗികവും ആയ ഒട്ടേറെക്കാര്യങ്ങള്‍ ഇദ്ദേഹം ജെഫ്രി എപ്സ്റ്റീനുമായി പങ്കുവച്ചിട്ടുണ്ടെന്നും രേഖകള്‍ സൂചിപ്പിക്കുന്നു. ഒരുദശകത്തിനിടെ നൂറുകണക്കിന് ഇമെയിലുകളാണ് ഇരുവരും പരസ്പരം അയച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സുല്‍ത്താന്‍…

    Read More »
  • ക്യാപ്റ്റൻ കുപ്പായം ധോണി സ്വയം അഴിച്ചുവെച്ചതല്ല, ഊരി വെപ്പിച്ചത്!! ‘മാറിക്കൊടുക്കാനുള്ള ശരിയായ സമയമായെന്ന് കരുതുന്നതായി ഞങ്ങൾ മഹിയോട് പറഞ്ഞു… നല്ല തീരുമാനം, നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് പറയൂ… ധോനി!! മാറിത്തരാൻ തയ്യാറാണെന്ന് എഴുതി നൽകാൻ എംഎസ്‌കെ മഹിയോട് പറഞ്ഞു, ശരി അങ്ങനെ ചെയ്യാമെന്ന് ധോനി പറഞ്ഞു’

    മുംബൈ: കഴിഞ്ഞ വർഷം രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റി ശുഭ്മാൻ ഗില്ലിനെ തൽസ്ഥാനത്ത് അവരോധിച്ച നടപടി ഇന്ത്യൻ ക്രിക്കറ്റിൽ ചർച്ചയായ ഒന്നായിരുന്നു. എന്നാൽ അതേ പ്രവർത്തി മുൻപും ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തൽ. 2017-ൽ എം.എസ് ധോനിയിൽ നിന്ന് വിരാട് കോലിയിലേക്കുള്ള ക്യാപ്റ്റൻസി മാറ്റത്തിന്റെ കാണാപ്പുറ വിവരങ്ങളാണ് മറനീക്കി പുറത്തുവരുന്നത്. 2014-ൽ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയാണ് അപ്രതീക്ഷിതമായി ധോനി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. പിന്നാലെ ബിസിസിഐ കോലിയെ ടെസ്റ്റ് ക്യാപ്റ്റനാക്കി. പിന്നീട് 2017-ലാണ് ധോനിയിൽ നിന്ന് നിശ്ചിത ഓവർ ക്യാപ്റ്റൻ സ്ഥാനംകൂടി കോലിയിലേക്കെത്തുന്നത്. ധോനി ഈ തീരുമാനം സ്വയം എടുക്കുകയായിരുന്നു എന്നാണ് അന്ന് പ്രചരിച്ച റിപ്പോർട്ടുകൾ. എന്നാൽ അത് അങ്ങനെയായിരുന്നില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ധോണിയെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ബിസിസിഐ നിർബന്ധിക്കുകയായിരുന്നുവെന്നും സ്ഥാനമൊഴിയുകയാണെന്ന് വ്യക്തമാക്കി ഒരു ഇ മെയിൽ അയക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ. 2017-ൽ മുൻ ബിസിസിഐ സെലക്ഷൻ പാനൽ അംഗം ജതിൻ പരഞ്ജ്പെയും അന്നത്തെ ചീഫ്…

    Read More »
  • മത്സരം മഴ കൊണ്ടുപോകുമോ? ഇന്ത്യാ- പാക് മത്സരത്തിന് വെല്ലുവിളിയുമായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം… മഴയ്ക്കുള്ള സാധ്യത 50-70% വരെ, ഞായറാഴ്ച പുലർച്ചെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ, 30-31 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം… ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നൽ- കാലാവസ്ഥാ പ്രവചനം

    ന്യൂഡൽഹി: പാക്കിസ്ഥാന്റെ ഭീഷണിക്കും ഏറെ ദിവസത്തെ അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ആരാധകർ കാത്തിരുന്ന ഇന്ത്യാ- പാക് മത്സരം നാളെയാണ്. ട്ക ളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴു മുതലാണ് മത്സരം. എന്നാൽ ആരാധകരെ നിരാശരാക്കുന്ന റിപ്പോർട്ടുകളാണ് കൊളംബോയിൽനിന്നു ഇപ്പോൾ വരുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു ഭീഷണിയായേക്കുമെന്നാണ് വിവരം. ഒരു പക്ഷെ മത്സരം വെട്ടിക്കുറയ്ക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരുമെന്നാണ് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത്. പ്രേമദാസ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന കൊളംബോയിലെ ഖേത്താരാമയിൽ ഞായറാഴ്ച വൈകിട്ട് മഴ പെയ്യാനുള്ള സാധ്യത 50-70 ശതമാനം വരെയാണ്. അതുപോലെ ഞായറാഴ്ച പുലർച്ചെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും. വെയിലുറയ്ക്കുന്നതോടെ 30-31 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനം. നാളെ രാത്രി ഏഴു മണിക്കാണ് മത്സരം. ഈ സമയത്ത് അതിശക്തമായ ഇടിമിന്നലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പ്രതീക്ഷിക്കുന്നത്. ഇതു ടോസ് വൈകിപ്പിക്കാനോ ഓവർ വെട്ടിച്ചുരുക്കാനോ കാരണമായേക്കാം. രാത്രി എട്ടിന്…

    Read More »
  • ‘പത്തുമാസം മാത്രമേ ഭൂമിയിൽ ജീവിക്കാൻ കഴിഞ്ഞുള്ളുവെങ്കിലും ലോകത്തെ കൺനിറയെ കാണാൻ പോലും നിനക്ക് കഴിഞ്ഞില്ലങ്കിലും മകളേ നീ ഞങ്ങളുടെയെല്ലാം മനസിലെ തിളങ്ങുന്ന നക്ഷത്രമായി എന്നും ജീവിക്കും, കുഞ്ഞുങ്ങൾ ദൈവത്തിന്റേതാണെങ്കിൽ ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പേരായിരിക്കും അലിൻഷെറിൻ എബ്രഹാമെന്നത്…വിട പ്രിയപ്പെട്ട മകളേ’…നൊമ്പരക്കുറിപ്പുമായി രമേശ്‌ ചെന്നിത്തല.

    വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആലിൻ ഷെറിൻ എന്ന പത്തനംതിട്ട സ്വദേശിയായ പിഞ്ചുകുഞ്ഞ് അവയവദാനത്തിലൂടെ നാലു പേർക്കാണ് പുതുജീവൻ നൽകുന്നത്. കുഞ്ഞിന്റെ മരണത്തിൻ്റെ വേദനയിലും ധൈര്യം വീണ്ടെടുത്ത് അവയവദാനത്തിന് മുന്നോട്ടുവന്ന മാതാപിതാക്കൾക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ, ആരോഗ്യമന്ത്രി വീണ ജോർജ് ഉൾപ്പെടെ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ആലിൻ ഷെറിനെകുറിച്ച് നൊമ്പരപ്പെടുത്തുന്ന ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തല. വേദനയും വിസ്‌മയവുമായി മാറിക്കൊണ്ടാണ് പത്തു മാസം മാത്രം പ്രായമുള്ള അലിൻ നമ്മളെയെല്ലാം വിട്ടുപോകുന്നതെന്നും ഞങ്ങളുടെയെല്ലാം മനസിലെ തിളങ്ങുന്ന നക്ഷത്രമായി നീ എന്നും ജീവിക്കുമെന്നും അദ്ദേഹം കുറിക്കുന്നു. രമേശ് ചെന്നിത്തല പങ്കുവെച്ച് ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ..; കുഞ്ഞുങ്ങൾ ദൈവത്തിന്റേതാണെങ്കിൽ ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പേരായിരിക്കും അലിൻഷെറിൻ എബ്രഹാമെന്നത്. നിറഞ്ഞ വേദനയും അതോടൊപ്പം ഒരു വിസ്മയവുമായിമാറിക്കൊണ്ടാണ് പത്തുമാസം മാത്രം പ്രായമുള്ള അലിൻ നമ്മളെയെല്ലാം വിട്ടുപോകുന്നത്. റോഡപകടത്തെത്തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലിൻഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മതാപിതാക്കളായ അരുൺ…

    Read More »
Back to top button
error: