Lead News

  • വാടാനപ്പള്ളി കിറ്റ് വിവാദം- ഓർഡർ നൽകിയ ആളെ പ്രതിയാക്കി കേസെടുക്കാൻ കോടതി അനുമതി, കിറ്റിനു പുറമേ സാരിയും പണവും വിതരണം ചെയ്യുന്നുണ്ട്- ടി എൻ പ്രതാപൻ

    തൃശൂർ: വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ ഓഡർ നൽകിയയാളെ പ്രതിയാക്കി കേസെടുക്കാൻ കോടതിയുടെ അനുമതി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയാണ് പോലീസിന് അനുമതി നൽകിയത്. അതേസമയം കിറ്റ് വിവാദത്തിൽ പ്രതികരണവുമായി അല്പസമയം മുൻപ് ടി എൻ പ്രതാപനും രംഗത്തെത്തി. കൊച്ചിയിലുള്ള പിആർ ഏജൻസിയാണ് കിറ്റിന് പിന്നിൽ പ്രവർത്തിച്ചതെന്നും കിറ്റിന് പുറമേ സാരി, പണം എന്നിവയും വിതരണം ചെയ്യുന്നുണ്ടെന്നും ടിഎൻ പ്രതാപൻ ആരോപിച്ചു. സാരി വിതരണത്തിന് പേരുകൾ ചോദിച്ച് വോയിസ് മെസേജുകൾ വിവിധ ബിജെപി ഗ്രൂപ്പുകളിൽ വന്നിട്ടുണ്ട്. ഉത്തരേന്ത്യയിൽ കാണുന്നത് ഇവിടെ കാണുമ്പോൾ ഞെട്ടിപ്പോകുന്നുവെന്നും കിറ്റിന് പിറകിലുള്ള ആളുകളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരു വിഭാഗം ഒബ്‌സർവർമാരും പോലീസും ബിജെപിയെ സഹായിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷൻ നീതിപൂർവും നിഷ്പക്ഷവുമാകണം. ബിജെപിയെ സഹായിക്കാൻ ശ്രമിച്ചാൽ ചെറുത്തുതോൽപ്പിക്കും. സ്വന്തം ലക്ഷ്യം തകർന്ന് തരിപ്പണമാകുകയും നാട്ടിൽ ജനങ്ങളുടെ മുന്നിൽ അപഹാസ്യരാവുകയും ചെയ്തതിലുള്ള പ്രതികരണമാണ് എൻഡിഎ സ്ഥാനാർത്ഥിയുടേത്. തട്ടിപ്പുകൾ പുറത്തുവന്നപ്പോഴുള്ള ജാള്യതയാണ് അനീഷ്‌കുമാറിന്റെ വാക്കുകളിൽ ഉള്ളതെന്നും ടി എൻ…

    Read More »
  • പ്രതാപൻ രാവിലെ കോൺഗ്രസും വൈകിട്ട് ബിജെപിയും!! ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പ്രതാപൻ ബിജെപിയുമായി കോടികളുടെ ഡീലുണ്ടാക്കി, എട്ടുകോടി രൂപയാണ് കൈപ്പറ്റിയത്- എൽഡിഎഫ് നടത്തിയ വാർത്താസമ്മേളനത്തിൽ ഗുരുതര ആരോപണങ്ങളുയർത്തി കോൺ​ഗ്രസ് നേതാവ്

    തൃശ്ശൂർ: മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപിനെതിരേ ഗുരുതര ആരോപണവുമായി നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ. ഫിറോസ് രം​ഗത്ത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പ്രതാപൻ ബിജെപിയുമായി കോടികളുടെ ഡീലുണ്ടാക്കിയെന്നും പി കെ ഫിറോസ് ആരോപിച്ചു. അന്ന് എട്ടുകോടി രൂപ വാങ്ങി ബിജെപിക്ക് വോട്ടുമറിച്ചെന്നും പ്രതാപൻ രാവിലെ കോൺഗ്രസും വൈകിട്ട് ബിജെപിയുമാണെന്നും ഫിറോസ് പറഞ്ഞു. സിപിഎമ്മിന്റെ തൃശ്ശൂർ ജില്ലാക്കമ്മിറ്റി ഓഫീസിൽ എൽഡിഎഫ് നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടാണ് പികെ ഫിറോസ് സ്വന്തം പാർട്ടി സ്ഥാനാർഥിയായ പ്രതാപിനെതിരേ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ‘ബിജെപി കിറ്റ് വിതരണം ചെയ്തല്ലോ. അവിടേക്ക് ടി.എൻ. പ്രതാപൻ ഓടിയെത്തുന്നു. പോലീസുമായി കയർക്കുന്നു. ബിജെപിക്കെതിരേ വലിയ പ്രക്ഷോഭത്തിന് കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നു. നിങ്ങൾ ഇന്നലെയാണ് അത് അറിഞ്ഞത്. പക്ഷേ ഞങ്ങൾ മൂന്നുദിവസം മുൻപേ അത് അറിഞ്ഞു, ആ പ്ലാൻ ചെയ്യുന്ന പരിപാടി. ബിജെപിയുടെ പ്രധാനപ്പെട്ട…

    Read More »
  • എട്ടുവർഷം മുമ്പ് അയൽവാസി നല്കിയ അലമാരയുടെ തുറക്കാനാവാതിരുന്ന ‌ഡ്രോ അഴിച്ചെടുത്തപ്പോൾ ഏഴുപവൻ സ്വർണ്ണവും ഏഴായിരത്തോളം രൂപയും! തിരികെ ഉടമയെ ഏൽപിച്ച് മാതൃകയായി വെള്ളയാംകുടി സ്വദേശി

    Read More »
  • ബിൻ ലാദനെ തകർക്കുന്നതിനിടെ അമേരിക്ക സ്വീകരിച്ച തന്ത്രം പുറത്തെടുത്ത് ട്രംപ്!! ശത്രുവിന്റെ കൈകളിൽ രഹസ്യങ്ങൾ എത്താതിരിക്കാൻ യുഎസ് സൈന്യം തകർത്തത് 100 മില്യൺ ഡോളർ വിലവരുന്ന സ്വന്തം വിമാനങ്ങൾ… അമേരിക്ക നശിപ്പിച്ചത് എംസി-130ജെ കമാൻഡോ II വേരിയന്റ്, ബോയിംഗ് എംഎച്ച്-6 ലിറ്റിൽ ബേർഡ്‌സ്?- വീഡിയോ

    ടെഹ്റാൻ: ഇറാൻ ജീവനോടെ പിടികൂടണമെന്നാവശ്യപ്പെട്ട് വല വിരിച്ച രണ്ട് വ്യോമസേനാംഗങ്ങളെ രക്ഷപ്പെടുത്താൻ അമേരിക്കയ്ക്ക് സ്വന്തം ഹൈടെക് സൈനിക വിമാനങ്ങൾ തന്നെ ബലികഴിക്കേണ്ടി വന്നതായി റിപ്പോർട്ട്. ഇറാനിയൻ സേന എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ വിമാനം വീഴ്ത്തിയതിനെ തുടർന്ന് ഇറാനിൽ കുടുങ്ങിയ വ്യോമസേനാംഗങ്ങളെ രക്ഷപ്പെടുത്താൻ നടത്തിയ അതീവ അപകട സാധ്യതയുള്ള ദൗത്യത്തിനിടെ സ്വന്തം ഹൈടെക് സൈനിക വിമാനങ്ങൾ തന്നെ നശിപ്പിക്കേണ്ടി വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, മരുഭൂമിയിലെ താത്കാലിക എയർസ്ട്രിപ്പിൽ പ്രത്യേക ഓപ്പറേഷൻസ് ഗതാഗത വിമാനങ്ങൾ ഇറക്കി അമേരിക്കൻ സേന രണ്ടാമത്തെ പൈലറ്റിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ലാൻഡിംഗിന് പിന്നാലെ സാങ്കേതിക തകരാറോ, മണൽമണ്ണിൽ കുടുങ്ങലോ കാരണം ഈ വിമാനങ്ങളിൽ കുറഞ്ഞത് ഒന്ന്, ഒരുപക്ഷേ രണ്ട്, ലാൻഡിംഗിന് ശേഷം ഉപയോഗശൂന്യമായി‌‌. ഇതോടെ ദൗത്യം കൂടുതൽ സങ്കീർണ്ണമായി. ഇതിനിടെ ഇറാന്റെ സൈന്യം അടുത്തെത്തിയതോടെ, രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ യുഎസ് സൈന്യത്തിന് കൂടുതൽ വിമാനങ്ങൾ ഇറക്കേണ്ടിവന്നു. അതേസമയം അപകടം കാരണം ഉപേക്ഷിക്കാൻ നിർബന്ധിതരായ രണ്ട്…

    Read More »
  • ‘സംഭവ സമയം കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം; അതിക്രമത്തിന് പിന്നാലെ സ്ഥലത്തുനിന്നും പോയ നടിയെ ഫോണിൽ വിളിക്കാൻ നിരന്തര ശ്രമം നടത്തി’- കൊച്ചി സിറ്റി പോലീസ് കമ്മിഷണർ

    കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വീണ്ടും ആവശ്യപ്പെടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷമാവും കസ്റ്റഡിയിൽ ആവശ്യപ്പെടുക. അതിജീവിതയുടെ പേര് പരസ്യപ്പെടുത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ അറിയിച്ചു. ‘കാരവാനിൽ രഞ്ജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് തെളിവായിട്ടുള്ളത്. വേറെ ആരെങ്കിലുമുണ്ടെന്ന് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയാൽ ഭാവിയിൽ നടപടി സ്വീകരിക്കും. ചിലരെ ചോദ്യംചെയ്തിട്ടുണ്ട്. ആഭ്യന്തര പരാതി സമിതിയുടെ മുന്നിൽ പരാതി നൽകിയോയെന്ന് അറിയില്ല. സെറ്റിലുള്ളവർക്ക് സംഭവം അറിയാം.’ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു. മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഞായറാഴ്ച തെളിവെടുപ്പ് പൂർത്തിയാക്കി. രഞ്ജിത്തിന്റെ സംവിധാനത്തിൽ പരാതിക്കാരി ഭാഗമായ ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന ആസ്പിൻവാളിലും അതിക്രമം നടന്നെന്ന് പറയപ്പെടുന്ന കാരവാനിലും തെളിവെടുപ്പ് നടത്തി. പ്രതിയുടെ ശാരീരികബുദ്ധിമുട്ടുകളും തിരഞ്ഞെടുപ്പിന്റെ തിരക്കും പരിഗണിച്ച് ഞായറാഴ്ച തന്നെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടുനൽകി. കേസ് നല്ല രീതിയിൽ മുന്നോട്ടുപോകുന്നുവെന്നാണ് പോലീസ് പറയുന്നത്. സംവിധായകൻ…

    Read More »
  • ‘ഹോർമുസ് തുറക്കാൻ ചൊവ്വാഴ്ച രാത്രി 8 മണിവരെ സമയം തരുന്നു; തുറന്നില്ലെങ്കിൽ ഇറാന് കാണേണ്ടിവരിക യുഎസിന്റെ ഇതുവരെ കാണാത്ത മുഖം‘- കനത്ത മുന്നറിയിപ്പുമായി ട്രംപ്

    വാഷിങ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് ഉടൻ തുറന്നുകൊടുക്കാത്ത പക്ഷം സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം സമാധാനകരാറിലെത്തിയില്ലെങ്കിൽ ഇറാനെ വ്യാപകമായി ആക്രമിക്കുമെന്ന് അദ്ദേഹം അന്ത്യശാസനം നൽകി. സ്വകാര്യ സാമൂഹികമാധ്യമമായ “ട്രൂത്ത് സോഷ്യൽ” വഴിയാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളെ “പവർ പ്ലാന്റ് ഡേ”, “ബ്രിഡ്ജ് ഡേ” എന്നിങ്ങനെ വിശേഷിപ്പിച്ച അദ്ദേഹം, അത്തരം ആക്രമണങ്ങൾ നടന്നാൽ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമിക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും പറഞ്ഞു. ഇതിനിടെ, സാധാരണ ജനങ്ങൾക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകൾ ട്രംപ് തള്ളിക്കളഞ്ഞു. ഭരണകൂടത്തിനെതിരെ നിലകൊള്ളുന്ന ഇറാൻ ജനത ഇത്തരം നടപടികൾക്ക് പിന്തുണ നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ, സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കൻ പൈലറ്റിനെ ഇറാൻ മണ്ണിൽനിന്ന് രക്ഷപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ട്രംപിന്റെ ഭീഷണിക്കെതിരെ…

    Read More »
  • അൻവറിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചാൽ വലിയൊരു സമ്മാനം ബേപ്പൂരിനെ കാത്തിരിക്കുന്നു…വി ഡി സതീശൻ

    തിരുവനന്തപുരം: പി.വി. അൻവറിനെ ബേപ്പൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചാൽ വലിയൊരു ‘സമ്മാനം’ കാത്തിരിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അരീക്കാട് നടന്ന യുഡിഎഫ് പൊതുയോഗത്തിലാണ് അൻവറിനെ പരോക്ഷമായി മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്ന രീതിയിലുള്ള സൂചന പ്രതിപക്ഷനേതാവ് നൽകിയത്. ‘ബേപ്പൂരിലെ സുൽത്താനായി നമ്മുടെ പി വി അൻവർ നിയമസഭയിലേക്ക് വരും. വെറും എംഎൽഎ ആയിട്ടായിരിക്കില്ല അദ്ദേഹം എത്തുക. ബേപ്പൂരിന് പ്രത്യേക പരിഗണന ലഭിക്കും. നല്ല ഭൂരിപക്ഷത്തിൽ ജയിപ്പിക്കണം. അൻവറിനെ ജയിപ്പിച്ചാൽ ബേപ്പൂരിന് ഒരു സമ്മാനം ഉണ്ടാകും. ഇനി വിശ്രമം ഇല്ലാതെ പ്രവർത്തിക്കുകയാണ്’ വി ഡി സതീശൻ പി വി അൻവറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ വെളിപ്പെടുത്തി. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾക്ക് തിരശീലയിട്ടുള്ള കലാശക്കൊട്ട് നാളെയാണ്. ആ സമയം കൊണ്ട് അവസാനവട്ട ഓട്ടപ്രദക്ഷിണം കൂടി പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാനാർഥികൾ. ചുരുക്കം ദിവസങ്ങൾ മാത്രമേ പ്രചാരണത്തിന് ലഭിച്ചുള്ളൂവെങ്കിലും റോഡ് ഷോകളും കൺവെൻഷനുകളും പര്യടനങ്ങളും അടക്കം വിവിധതരം പ്രചാരണങ്ങൾ മുന്നണികൾ പൂർത്തിയാക്കി. പരസ്യ പ്രചരണം അവസാന…

    Read More »
  • 45 ദിവസത്തെ വെടിനിർത്തൽ പരി​ഗണനയിൽ; യുഎസും ഇറാനും ചർച്ചകളിലെന്ന് റിപ്പോർട്ട്

    വാഷിങ്ടൺ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധത്തിന് ഇടവേളയൊരുക്കാൻ സാധ്യതയുള്ള 45 ദിവസത്തെ വെടിനിർത്തൽ കരാറിനായുള്ള ചർച്ചകൾ ശക്തമാകുന്നു. യുഎസിനും ഇറാനുമൊപ്പം മധ്യസ്ഥരാജ്യങ്ങളും ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്‌സിയോസ് ആണ് യുഎസ്,ഇസ്രയേൽ എന്നിവിടങ്ങളിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തുവിട്ടത്. രണ്ടുഘട്ടങ്ങളിലായി നടപ്പാക്കാവുന്ന ഒരു കരാറാണ് ഇപ്പോൾ പരിഗണനയിൽ ഉള്ളത്. ആദ്യഘട്ടത്തിൽ താത്കാലിക വെടിനിർത്തൽ നടപ്പാക്കി യുദ്ധം നിർത്തുന്നതിനുള്ള അടിസ്ഥാന ധാരണയിലെത്തുകയാണ് ലക്ഷ്യം. തുടർന്ന് രണ്ടാംഘട്ടത്തിൽ സമഗ്രമായ സമാധാനകരാർ രൂപപ്പെടുത്തും. ആവശ്യമായാൽ വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. ചർച്ചകളിൽ പാക്കിസ്ഥാൻ, ഈജിപ്ത്, ടർക്കി എന്നീ രാജ്യങ്ങൾ മധ്യസ്ഥരായി പ്രവർത്തിക്കുന്നുവെന്നാണ് സൂചന. കൂടാതെ, ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അഘ്‌രാചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കൽ, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവ പരിഹരിക്കൽ രണ്ടാംഘട്ടത്തിലേ സാധ്യമാകൂവെന്നാണ് മധ്യസ്ഥരുടെ വിലയിരുത്തൽ. അതേസമയം, ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമയപരിധിക്കകം കരാറിലെത്താനുള്ള സാധ്യത…

    Read More »
  • പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97% പൂർത്തിയാക്കി!! ലൈഫ് പദ്ധതി വഴി അഞ്ച് ലക്ഷം വീടുകൾ, മത്സ്യത്തൊഴിലാളികൾക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും, 4,006 കുടുംബങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു, 4,56,689 കുടുംബങ്ങൾക്ക് പട്ടയം… പത്തുവർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി

    കണ്ണൂർ: എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ 2021-ലെ പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാരിന്റെ പത്താം വർഷത്തിൽ എൽഡിഎഫ് മുന്നണി എന്ന നിലയിലാണ് ഈ റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ രണ്ടുഘട്ടങ്ങളിലായി നൽകിയ വാഗ്ദാനങ്ങളുടെ പുരോഗതി മുഖ്യമന്ത്രി വിശദീകരിച്ചു. 2021-ൽ പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോർട്ട് അനുസരിച്ച് 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കി. 2021-ലെ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കി. ബാക്കിയുള്ളവ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ സർക്കാരിന്റെ പ്രധാന നേട്ടമായി ലൈഫ് പദ്ധതി വഴി അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷം ഗുണഭോക്താക്കൾക്ക് നൽകിയ കാര്യം മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും കൈമാറി. ഭൂമിയുടെ പട്ടയം ലഭിക്കാത്ത 4,56,689 കുടുംബങ്ങൾക്ക്…

    Read More »
  • ട്രംപ് ഭീഷണി മുഴക്കി മണിക്കൂറുകൾക്കുള്ളിൽ ടെഹ്റാനിൽ പലയിടത്തും വ്യോമാക്രമണം; 18 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്, മരണസംഖ്യ ഉയരും? ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ക്യാമ്പസും ഗ്യാസ് പ്ലാന്റും തകർന്നു, തകർന്നത് ബാലിസ്റ്റിക് മിസൈൽ പദ്ധതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള സർവകലാശാല

    ടെഹ്‌റാൻ: ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാൻ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന എസ്ലാംഷാർ സമീപത്തെ ഒരു കെട്ടിടത്തിൽ വ്യോമാക്രമണം. തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ വ്യോമാക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ആക്രമിക്കാൻ ഈ കെട്ടിടം ലക്ഷ്യമാക്കിയതിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. ഇറാൻ സർക്കാരിനോട് അടുപ്പമുള്ള ഫാർസ് ന്യൂസ് ഏജൻസിയും നൂർ ന്യൂസും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ഇറാനോട് ട്രംപ് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ആക്രമണം നടന്നത്. പുലർച്ചെ ടെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിക്ക് നേരെയും വ്യോമാക്രമണങ്ങൾ ഉണ്ടായി. ടെഹ്‌റാനിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ക്യാമ്പസിനും സമീപ പ്രദേശങ്ങൾക്കും നേരെയുമാണ് വ്യോമാക്രമണമുണ്ടായത്. സർവകലാശാലയ്ക്കു സമീപമുള്ള പ്രകൃതി വാതക വിതരണ കേന്ദ്രം കേടുപാടുകൾക്ക് ഇരയായതായി ഇറാൻ മാധ്യമങ്ങൾ അറിയിച്ചു.…

    Read More »
Back to top button
error: