Lead News

  • ഇറാനെതിരെ സൈനിക നടപടി ആലോചിച്ച് ട്രംപ്; നേതാക്കളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ‘പരിമിത’ ആക്രമണം; വ്യോമാക്രമണം കൊണ്ടു ഫലമില്ല, ഖമേനിക്ക് നിയന്ത്രണം നഷ്ടമായി; വധിച്ചാലും പകരം ആളുവരുമെന്ന് ഇസ്രയേല്‍; പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുറുകുന്നു

    ന്യൂയോര്‍ക്ക്: സമ്പൂര്‍ണ ആക്രമണത്തിനു പകരം ഇറാനിലെ പ്രതിഷേധക്കാര്‍ക്കെതിരേ തിരിയുന്ന സൈന്യത്തിനും ഉദ്യോഗസ്ഥര്‍ക്കുമെതിരേ പരിമിത ആക്രമണങ്ങള്‍ അമേരിക്ക ആലോചിക്കുന്നെന്നു റിപ്പോര്‍ട്ട്. അതേസമയം, വ്യോമാക്രമണം കൊണ്ടുമാത്രം ഖമേനി ഭരണകൂടത്തെ താഴെയിറക്കാന്‍ കഴിയില്ലെന്ന് ഇസ്രയേല്‍, അറബ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം ആദ്യം നടന്ന രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍, ഇറാനില്‍ ഒരു ‘ഭരണകൂട മാറ്റത്തിന്’ ട്രംപ് സാഹചര്യമൊരുക്കാന്‍ ആഗ്രഹിക്കുന്നതായി ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമങ്ങള്‍ക്ക് ഉത്തരവാദികളെന്ന് വാഷിംഗ്ടണ്‍ കരുതുന്ന കമാന്‍ഡര്‍മാരെയും സ്ഥാപനങ്ങളെയും ആക്രമിക്കാനാണ് അദ്ദേഹം ആലോചിക്കുന്നത്. ഇത് സര്‍ക്കാര്‍-സുരക്ഷാ കെട്ടിടങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രതിഷേധക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് അവര്‍ കരുതുന്നു. എന്നിരുന്നാലും, സൈനിക നീക്കം വേണോ എന്ന കാര്യത്തില്‍ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ല. മിഡില്‍ ഈസ്റ്റിലെ യുഎസ് സഖ്യകക്ഷികളിലേക്ക് എത്താന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ ആണവ സമ്പുഷ്ടീകരണ പദ്ധതികള്‍ എന്നിവ ലക്ഷ്യമിട്ടുള്ള വലിയൊരു ആക്രമണവും ട്രംപിന്റെ…

    Read More »
  • ‘ഒരാള്‍ എങ്ങനെ ഇരിക്കണം എന്നത് അയാളുടെ ഇഷ്ടം; അമ്മയുടെ കാഴ്ചപ്പാടിലെ ഫെമിനസം തെറ്റ്’; നടി ആനിയും മകനും തമ്മിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ആഴത്തില്‍ ചിന്തിച്ചല്ല ഒരോന്നു പറയുന്നതെന്ന് ആനി

    കൊച്ചി: ബോഡി ഷെയിമിംഗിനെയും ഫെമിനസത്തെക്കുറിച്ചുമുള്ള നടി ആനിയുടെയും മകന്‍ റുഷിന്റെയും സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഈ രണ്ടു വിഷയങ്ങളെക്കുറിച്ചുമുള്ള മകന്റെ ചോദ്യങ്ങള്‍ക്ക് ആനിയുടെ മറുപടിയാണ് ചര്‍ച്ചയാകുന്നത്. ആനിയെ റോസ്റ്റ് ചെയ്തുള്ള ഇന്‍ഫ്‌ലുവന്‍സേഴ്‌സിന്റെ വിഡിയോ കാണിച്ച ശേഷമാണ് റുഷിന്‍ ഈ വിഷയത്തില്‍ സംസാരിച്ചത്. ആരെയും അധിക്ഷേപിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരാള്‍ ക്ഷീണിച്ചോ എന്ന് ചോദിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും ആനി പറഞ്ഞു. എന്നാല്‍ ഒരാള്‍ എങ്ങനെ ഇരിക്കണം എന്നത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും ആ പ്രയോഗം തെറ്റാണെന്നും പറഞ്ഞ് റുഷിന്‍ അമ്മയെ തിരുത്തുകയായിരുന്നു. ഫെമിനിസത്തെ പറ്റിയുള്ള അഭിപ്രായവും മകന്‍ അമ്മയോട് ചോദിച്ചു. ‘ഞാന്‍ സിനിമയില്‍ വന്ന കാലത്ത് സെലിബ്രിറ്റി സ്റ്റാറ്റസിനെക്കുറിച്ചും ഒരുങ്ങി നടക്കുന്നതിനെക്കുറിച്ചുമാണ് ചിന്തിച്ചിരുന്നത്. കോളജില്‍ പഠിക്കുന്ന കാലത്താണ് സിനിമയില്‍ വരുന്നത്, അപ്പോള്‍ കിട്ടുന്നൊരു ഫെയിം ഉണ്ട്, എപ്പോഴും ഒരുങ്ങി നടക്കണം എന്നൊക്കെയാണ് ആ സമയത്ത് ചിന്തിക്കുന്നത്. ഏതൊരു പെണ്‍കുട്ടിയും ചിന്തിക്കുന്നതുപോലെ തന്നെയേ ഞാനും ചിന്തിക്കൂ, അല്ലാതെ അതിന്റെ ആഴത്തിലേക്കൊന്നും പോയിട്ടില്ല. ആ…

    Read More »
  • മദ്യം വേണോ? പണം സ്വീകരിക്കില്ല; 15 മുതല്‍ ഗൂഗിള്‍ പേയും എടിഎം കാര്‍ഡും വേണം; എതിര്‍പ്പുമായി ജീവനക്കാരുടെ സംഘടനകള്‍

    തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പ്പന യുപിഐ, കാര്‍ഡ് പേയ്‌മെന്റ് വഴി ആക്കാന്‍ ബവ്‌കോ. ഫെബ്രുവരി 15 മുതല്‍ പണം സ്വീകരിക്കില്ല. ഇത് ഡിജിറ്റലൈസേഷന്‍ നടപടികളുടെ ഭാഗമാണെന്ന് ബവ്‌കോ വിശദീകരിക്കുന്നു. കറന്‍സി കൈമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും, കൃത്യമായ ഇടപാട് രേഖകള്‍ ഉറപ്പാക്കാനും, സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. എന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍, നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങള്‍, കാര്‍ഡ്/യുപിഐ പേയ്‌മെന്റുകളോട് പരിചയമില്ലാത്ത ഉപഭോക്താക്കള്‍ എന്നിവ മൂലം കൗണ്ടറുകളില്‍ തര്‍ക്കസാധ്യത വര്‍ധിക്കുമെന്നാണ് ജീവനക്കാരുടെ ആശങ്ക.  

    Read More »
  • ‘പ്രവർത്തിക്കാൻ കുറച്ചുകൂടി ഇടം വേണം, അത് കേരളത്തിലായാൽ അത്രയും നല്ലത്’!! പറയാനുണ്ടായിരുന്നത് മൂന്നാളും ഒരുമിച്ചിരുന്ന് നല്ല രീതിയിൽ പറഞ്ഞുകഴിഞ്ഞു, കേരളത്തിൽ പ്രചാരണത്തിനിറങ്ങും- തരൂർ

    ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലാണെന്ന വാർത്തകൾക്കിടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും ശശി തരൂർ എംപി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ ഖാർഗെയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച രണ്ടുമണിക്കൂറോളം നീണ്ടുവെന്നാണ് വിവരം. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം പ്രതികരിച്ചു. തനിക്കു പ്രവർത്തിക്കാൻ കുറച്ചുകൂടി ഇടം വേണം, അത് കേരളത്തിലായാൽ അത്രയും നല്ലത് എന്ന നിലപാട് തരൂർ കൂടിക്കാഴ്ചയിൽ പങ്കുവെച്ചുവെന്നാണ് വിവരം. പറയാനുള്ളത് രണ്ടുഭാഗത്തും പറഞ്ഞുകഴിഞ്ഞു. ഒരുമിച്ച് മുന്നോട്ടുപോകും. പറയാനുണ്ടായിരുന്നത് മൂന്നാളും ഒരുമിച്ചിരുന്ന് നല്ല രീതിയിൽ പറഞ്ഞുകഴിഞ്ഞി. കേരളത്തിൽ പ്രചാരണത്തിനിറങ്ങും, തരൂർ മാധ്യമങ്ങളോടു പ്രതികരിച്ചു. രാവിലെ 11 മണിയോടെ ലോക്‌സഭയിലെത്തിയ തരൂർ അൽപസമയത്തിനകം സഭയിൽനിന്നിറങ്ങി. കോഴിക്കോട് എംപി എം.കെ. രാഘവനുമായി അദ്ദേഹത്തിന്റെ സീറ്റിലെത്തി അൽപനേരം സംസാരിച്ചശേഷമായിരുന്നു ഇത്. തുടർന്ന് മല്ലികാർജുൻ ഖാർഗെയുടെ മുറിയിലേക്ക് പോയി. അവിടെ രാഹുൽ ഗാന്ധിയുമുണ്ടായിരുന്നു. പതിനൊന്നേകാലോടെയാണ് ചർച്ച ആരംഭിച്ചത്. ചർച്ച രണ്ടുമണിക്കൂറോളം നീണ്ടു. അതേസമയം എഐസിസി ജനറൽ സെക്രട്ടറി കെ.സി.…

    Read More »
  • കമ്മീഷണർ അനുമതി കൊടുത്തു: വടക്കാഞ്ചേരി സ്റ്റേഷനിലെ പോലീസുകാർ ടൂർ പോയി : മൂന്നാർ ട്രിപ്പിൽ ത്രില്ലുമായി പോലീസുകാർ 

      തൃശൂർ: ക്രമസമാധാന പാലനത്തിന്റെയും കേസന്വേഷണങ്ങളുടെയും നിരന്തരമായ വിശ്രമമില്ലാത്ത ജോലിത്തിരക്കിനിടയിൽ ടൂർ പോകാൻ കമ്മീഷണർ അനുമതി കൊടുത്തതോടെ മൂന്നാറിൽ കറങ്ങിയടിച്ച് മടങ്ങിയെത്തിയതിന്റെ ത്രില്ലിലാണ് വടക്കാഞ്ചേരി സ്റ്റേഷനിലെ പോലീസുകാർ. കർത്തവ്യ നിർവഹണത്തിന്റെ തിക്കിനും തിരക്കിനുമിടയിൽ ഒരു മാനസിക ഉല്ലാസം തേടി വിനോദയാത്ര പോകാൻ അനുവദിക്കായി അപേക്ഷ നൽകുമ്പോൾ ആശങ്ക പോലീസുകാർക്ക് ഉണ്ടായിരുന്നു. ദൈനം ദിന ഡ്യൂട്ടിയിലെ മാനസിക സമർദ്ദം കുറയ്ക്കുന്നതിനായി പല വഴികളും ആലോചിക്കുന്നതിനിടയിലാണ് കൂട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും വിനോദയാത്രയുടെ ഫോട്ടോ ആസ്വദിച്ച് കാണുന്ന സേനാംഗത്തെ മറ്റുള്ളവർ ശ്രദ്ധിച്ചത്. ഇത്തരത്തിലുള്ള പല യാത്രകൾക്കും തിരക്കിട്ട ഡ്യൂട്ടി തടസ്സമായി നിൽക്കുമ്പോൾ നഷ്ടപെടുന്നത് പലരുമൊത്തുള്ള ആസ്വാദനവും ജീവിതത്തിലെ പല നല്ല നിമിഷങ്ങളും ആണെന്ന് പോലീസുകാർ പരസ്പരം പറഞ്ഞു.. സേനാംഗങ്ങൾക്കിടയിൽ ഈ വിഷയം വീണ്ടും ചർച്ചയായപ്പോഴാണ് എന്തുകൊണ്ട് നമുക്ക് സ്റ്റേഷനിൽ നിന്നൊരു യാത്ര തരപ്പെടുത്തിക്കൂടാ എന്നൊരു ആശയം പോലീസുകാർക്കിടയിൽ ഉണ്ടായത്. ആശയം സ്റ്റേഷനിലെ ഇൻസ്പെക്ടർ വി.എസ് മുരളീധരനുമുന്നിൽ സബ് ഇൻസ്പെക്ടർമാരായ ഹരിഹരസൂനുവും ബദറുദ്ധീനും അവതരിപ്പിച്ചു. അസിസ്റ്റൻറ് കമ്മീഷണർ…

    Read More »
  • സിനിമാ സംഗീതങ്ങൾ അവസാനിക്കുന്നുവോ: ഗായകൻ ജി വേണുഗോപാലിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് ഗൗരവതരം: ഗായകൻ അരിജിത് സിങ്ങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്നു എന്ന പ്രസ്താവനയിൽ പ്രതികരണം

        തിരുവനന്തപുരം : ഇന്ത്യൻ സിനിമ സംഗീതത്തെക്കുറിച്ച് ഗായകൻ ജി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ച, പലതലങ്ങളിൽ തൊടുന്ന കുറിപ്പ് സിനിമാ സംഗീതങ്ങൾ അസ്തമിക്കുന്നുവോ എന്ന ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നു. ഗായകൻ അരിജിത് സിങ്ങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്നു എന്ന പ്രഖ്യാപനത്തോടുള്ള പ്രതികരണമായാണ് വേണുഗോപാൽ എഫ് ബി പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമ സംഗീതത്തിൽ പ്രത്യേകിച്ച് ബോളിവുഡ് സിനിമ സംഗീതത്തിൽ നിലനിൽക്കുന്ന രീതികളും ചിട്ടകളും ചട്ടങ്ങളും നിയന്ത്രണങ്ങളും അപ്രമാദിത്വങ്ങളും വേണുഗോപാൽ തുറന്നടിച്ചിട്ടുണ്ട്. ഗായകർക്ക് വേണ്ടത്ര പ്രതിഫലം കിട്ടാത്ത സ്ഥിതി വരെ ബോളിവുഡിൽ ഉണ്ടെന്ന് വേണുഗോപാൽ സൂചിപ്പിക്കുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ കൊണ്ടാകാം അരിജിത് സിങ്ങ് സിനിമ പിന്നണി ഗാനരംഗം വിടാൻ തീരുമാനിച്ചത് എന്നും വേണുഗോപാൽ സംശയം പ്രകടിപ്പിക്കുന്നു. ഈയൊരു ട്രെൻഡ് മലയാള സിനിമയിലേക്ക് എത്തുന്നുണ്ടെന്നും സിനിമാ സംഗീതത്തേക്കാൾ സമാന്തര സംഗീതം കേരളത്തിലും പ്രചാരം നേടിക്കഴിഞ്ഞെന്നും പല മ്യൂസിക് ബാന്റുകൾക്കും കേരളത്തിൽ പ്രചാരം വർദ്ധിച്ചത് ഇതുകൊണ്ടാണെന്നും വേണുഗോപാൽ വിലയിരുത്തുന്നു.സിനിമാ സംഗീതത്തിൻ്റെ അസ്തമയവും സമാന്തര പോപ്പുലർ സംഗീതത്തിൻ്റെ…

    Read More »
  • എന്നാലും എന്റെ പാക്കിസ്ഥാനേ… കളിച്ചില്ലെങ്കിൽ ബം​ഗ്ലാദേശിനെ കളത്തിലിറക്കും, ഐസിസിയുടെ ഒറ്റ വെല്ലുവിളി… പിന്തുണയുമില്ല, കറുത്തബാഡ്ജും വേണ്ട… ദേണ്ടേ കൂടുംകുടുക്കയുമെടുത്ത് കൊളംബോയിലേക്ക് വിമാനം കയറാൻ ടിക്കറ്റെടുത്ത് പാക്കിസ്ഥാൻ

    ടി20 ലോകകപ്പ് ബഹിഷ്‌കരണത്തിൽ നിന്ന് പതിയെ പിൻവാങ്ങി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കില്ലെന്ന് പ്രഖ്യാപിച്ച ബംഗ്ലാദേശിനെ ഐസിസി ടൂർണമെൻറിൽ നിന്ന് പുറത്താക്കിയതിനെ തുടർന്നാണ് പാക്കിസ്ഥാൻ ബഹിഷ്‌കരണ ഭീഷണി മുഴക്കിയത്. ബംഗ്ലാദേശിന് പിന്തുണ നൽകുക എന്നതായിരുന്നു ബഹിഷ്കരണ ഭീഷണിയിലൂടെയുള്ള പാക് നീക്കം. ലോകകപ്പ് പൂർണ്ണമായി ബഹിഷ്കരിച്ചില്ലെങ്കിലും ഇന്ത്യയുമായുള്ള മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നും ഇന്ത്യയ്ക്കെതിരെ മത്സരത്തിനിറങ്ങിയാൽ കറുത്ത ആം ബാൻഡ് ധരിക്കുമെന്നുമെല്ലാമായിരുന്നു പാക്കിസ്ഥാന്റെ ആ ഭീഷണി. എന്നാൽ പാക്കിസ്ഥാനില്ലെങ്കിൽ ബം​ഗ്ലാദേശിനെ കളത്തിലിറക്കുമെന്ന ഐസിസിയുടെ ഒറ്റ ഭീഷണിയിൽ പാക്കിസ്ഥാൻ കൊളംബോയ്ക്ക് വിമാനം കേറുന്നു. ഫെബ്രുവരി 7 ന് തു‌ടങ്ങുന്ന ലോകകപ്പിൽ പങ്കെടുക്കാനായി പാക് ടീം കൊളംബോയിലേക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്‌തെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ ലാഹോറിൽ നടക്കുന്ന ടി 20 പരമ്പരയ്‌ക്കായി പാക്കിസ്ഥാനിലെത്തിയ ഓസ്ട്രേലിയയ്ക്കൊപ്പമാണ് പാക് ടീം ശ്രീലങ്കയിലേക്ക് വിമാനം കയറുന്നത്. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലോകകപ്പ് ബഹിഷ്‌കരണ…

    Read More »
  • കെഎം ഷാജി ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?- ജസ്റ്റിസ് ബി.വി. നാഗരത്ന, തെരഞ്ഞെടുപ്പ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല- അഭിഷാകൻ, വയസ് 54 അല്ലേ ആയുള്ളു, ഇനിയും മത്സരിക്കാമല്ലോ… ജസ്റ്റിസ്!! കെഎം ഷാജിയെ വെട്ടാനുള്ള നികേഷ് കുമാറിന്റെ നീക്കം അമ്പേ പാളി, ഷാജിക്കു മത്സരിക്കാം, ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ളത്, അന്നേ വിഷയം രാഷ്ട്രപതിക്കു വിടേണ്ടതായിരുന്നു- സുപ്രിം കോടതി

    ന്യൂഡൽഹി: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്ക് വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യത ഇല്ലെന്ന് സുപ്രീം കോടതി. 2016-ലെ അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ കെഎം ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ‌ 2016-ലെ നിയമസഭാ തെരഞ്ഞടുപ്പിൽ മതസ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്തെന്നും മറ്റുമായിരുന്നു ഷാജിക്കെതിരെ എതിർ സ്ഥാനാർഥിയായിരുന്ന നികേഷ് കുമാർ കേസിൽ ഉന്നയിച്ച പ്രധാനാരോപണം. തുടർന്ന് കേസ് പരിഗണിച്ച ഹൈക്കോടതി കെ.എം. ഷാജിയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ജനപ്രാതിനിധ്യ നിയമത്തിലെ 8 (A) വകുപ്പ് പ്രകാരം അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് രാഷ്‌ട്രപതി ആണെന്ന് ഷാജിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ സുപ്രിം കോ‌‌ടതിയിൽ വാദിച്ചു. ഇതോടെ ഹൈക്കോടതി ഇക്കാര്യത്തിൽ അധികാര പരിധി മറികടന്നുവന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും, ഉജ്ജ്വൽ ഭുയാനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ…

    Read More »
  • 12-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ പ്രഖ്യാപനം, മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം, സര്‍ക്കാര്‍- പെന്‍ഷന്‍ ജീവനക്കാരുടെ അവശേഷിക്കുന്ന ഡിഎ, ഡിആര്‍ ഗ‍ഡുക്കള്‍ പൂര്‍ണ്ണമായും നല്‍കും, ആദ്യ ഗഡു ഡിഎ ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെ

    തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പൊതുമേഖല സ്ഥാപനങ്ങളിലേയും ശമ്പള പരിഷ്‌കരിക്കുന്നതിനായി 12-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. ഈ കമ്മിഷൻ മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. അതുപോലെ ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തിന്‍റെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെയും നല്‍കും എന്നാണ് പ്രഖ്യാപനം. സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു. ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1 മുതല്‍ തുടങ്ങുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷനായി ലഭിക്കുമെന്ന് ഉറപ്പാക്കുകയും ഡിആർ അനുവദിക്കുന്ന പദ്ധതിയുമാണ് നടപ്പാക്കുക. അതുപോലെ നിലവിലെ എൻപിഎസിൽ…

    Read More »
  • വെനിസ്വേലൻ പ്രസിഡൻ്റ് മഡൂറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം, പെട്രോളൊഴിച്ച് ട്രംപിന്റെ കോലംകത്തിക്കുന്നതിനിടെ തീ ആളിപ്പടർന്ന് പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു ദാരുണാന്ത്യം

    നാഗപട്ടണം: വെനിസ്വേലൻ പ്രസിഡൻ്റായിരുന്ന നിക്കോളാസ് മഡൂറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം നേതാവ് മരിച്ചു. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ വേളാങ്കണ്ണിക്ക് സമീപം അകരഒരത്തൂരിലാണ് സംഭവം. സിഐടിയു പ്രവർത്തകനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കല്യാണ സുന്ദരം (45) ആണ് മരിച്ചത്. ട്രംപിൻ്റെ കോലത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതിനിടെ ഇദ്ദേഹത്തിൻ്റെ ശരീരത്തിലേക്ക് തീ ആളിപ്പടർന്നിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കല്യാണ സുന്ദരത്തെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തഞ്ചാവൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഈ മാസം പത്തിനായിരുന്നു നാഗപട്ടണം അകരഒരത്തൂരിലെ മാർക്കറ്റിന് സമീപം സമരം സംഘടിപ്പിച്ചത്.

    Read More »
Back to top button
error: