Lead News
-
‘തുടക്കമിട്ടത് അമേരിക്ക, വില നല്‍കുന്നത് ഞങ്ങള്‍’; ഇറാന്‍ യുദ്ധത്തില്‍ ട്രംപിനെതിരേ അതൃപ്തി പരസ്യമാക്കി ഗള്‍ഫ് രാജ്യങ്ങള്‍; ബിസിനസ് നിശ്ചലം; എണ്ണ വ്യാപാരത്തിലൂടെ ഉള്ള പണമൊഴുക്കും നിന്നു; അമേരിക്ക സംരക്ഷിക്കുമെന്ന വിശ്വാസവും പോയി
ദുബായ്: ഇറാനിലെ യുദ്ധത്തിന് അമേരിക്കയാണു തുടക്കമിട്ടതെങ്കിലും അതിന്റെ വില നല്‍കേണ്ടി വരുന്നത് എണ്ണ ഉത്പാദിപ്പിക്കുന്ന തങ്ങളെന്നു വിമര്‍ശനവുമായി ഗള്‍ഫ് രാജ്യങ്ങള്‍. ഇറാന്‍ തുടര്‍ച്ചയായി ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നതും ഇവര്‍ക്കു സംരക്ഷണം നല്‍കുമെന്നു പറയുന്ന അമേരിക്കയും തമ്മിലുളള ബന്ധത്തിലെ അസ്വസ്ഥതയാണിതു ചൂണ്ടിക്കാട്ടുന്നത്. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ ഗള്‍ഫ് അറബ് തലസ്ഥാനങ്ങളില്‍ അണിയറയില്‍ അമര്‍ഷം വര്‍ധിക്കുകയാണ്. വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, തുറമുഖങ്ങള്‍, സൈനിക-എണ്ണ കേന്ദ്രങ്ങള്‍ എന്നിവ ഇറാന്റെ ആക്രമണത്തിന് ഇരയാകുന്നതിലൂടെ സാമ്പത്തികമായും സൈനികമായും വലിയ വില നല്‍കുകയാണെന്ന് ഗള്‍ഫ് രാജ്യങ്ങളിലെ മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘ഇത് ഞങ്ങളുടെ യുദ്ധമല്ല. ഞങ്ങള്‍ക്ക് ഈ സംഘര്‍ഷം താല്പര്യമില്ലായിരുന്നു. എന്നിട്ടും ഞങ്ങളുടെ സുരക്ഷയും സമ്പദ്വ്യവസ്ഥയും കൊണ്ട് ഞങ്ങള്‍ ഇതിന്റെ വില നല്‍കുകയാണ്’- എമിറേറ്റ്‌സ് പോളിസി സെന്റര്‍ പ്രസിഡന്റ് എബ്തസാം അല്‍-കെത്ബി പറഞ്ഞു. അതിനര്‍ത്ഥം ഇറാന്‍ ‘നിരപരാധി’ എന്നല്ല. തങ്ങളുടെ പ്രദേശമോ വ്യോമപാതയോ യുദ്ധത്തിനായി ഉപയോഗിക്കാന്‍ വാഷിംഗ്ടണിനെ അനുവദിക്കില്ലെന്ന് ഗള്‍ഫ് ഗവണ്‍മെന്റുകള്‍ ടെഹ്റാന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പുകള്‍ക്കിടയിലും…
Read More » -
നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചത് 31 പേർ… എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം അടുത്ത യോഗത്തിൽ!! പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർഥികൾ, സിറ്റിങ് എംഎൽഎമാർ വീണ്ടും അങ്കത്തിന്
ന്യൂഡൽഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 31 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് കോൺഗ്രസ് അംഗീകാരം ലഭിച്ചതായി സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി. പാലക്കാട്, തൃപ്പൂണിത്തുറ സിറ്റിങ് മണ്ഡലങ്ങൾ ഒഴികെ എല്ലാ സിറ്റിങ് എംഎൽഎമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും മത്സരിക്കാനില്ലെന്ന് അറിയിച്ച കെ .ബാബുവിനെയും (തൃപ്പൂണിത്തുറ) ഒഴിവാക്കി. അതേസമയം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം അടുത്ത യോഗത്തിലേ ഉണ്ടാവൂ. അദ്ദേഹത്തിനെതിരായ കേസിന്റെ വിശദാംശങ്ങൾ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നാണ് റിപ്പോർട്ട്. അതേസമയം തൃപ്പൂണിത്തുറ സിറ്റിങ് എംഎൽഎ കെ. ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ച് സ്വയം മാറിനിന്നതാണ്. ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതോടെയാണ് പാലക്കാട് പുതിയ സ്ഥാനാർഥിയെ പരിഗണിക്കുന്നത്. രാഷ്ട്രീയ സാഹചര്യം നോക്കി ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് ഉടൻ പുറത്തിറക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചാലുടൻ ആദ്യ പട്ടിക പുറത്തിറക്കാനാണ്…
Read More » -
രാഹുൽ മാങ്കൂട്ടത്തിൽ രണ്ടു ഫോണുകളുടേയും പാസ്‍വേഡ് കൈമാറണ്ട!! മൂന്നാം ബലാത്സംഗ കേസിൽ പുതിയ നടപടി, തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവിന് ഹൈക്കോടതിയിൽ സ്റ്റേ
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പുതിയ നടപടി. പോലീസ് കസ്റ്റഡിയിലെടുത്ത രാഹുലിന്റെ ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറാനുള്ള തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് ഫോണുകളുടെയും പാസ്‍വേഡ് കൈമാറണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. അതേസമയം, ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിനു ശേഷവും പാലക്കാട് എത്തിയ രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെ രാഹുലിനൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തു. ഇതിനിടെ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആവുമോ എന്ന ചോദ്യത്തിന് പാർട്ടിയാണ് തീരുമാനിക്കേണ്ടത് എന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കും ഇല്ലെങ്കിൽ മത്സരിക്കില്ല എന്നുമായിരുന്നു രാഹുലിന്റെ മറുപടി. പാർട്ടിക്കാർ സ്വതന്ത്രനായി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും രാഹുൽ പ്രതികരിച്ചു.
Read More » -
മണ്ഡലകാലത്ത് മാളികപ്പുറം മേൽശാന്തിയുടെ മാത്രം നിക്ഷേപം 46. 51 ലക്ഷം, തൂപ്പുകാർ മുതൽ സ്ഥിരം ജോലിക്കാർക്കുവരെ ലക്ഷങ്ങളുടെ നിക്ഷേപം!! 1,667 ഇടപാടുകളിലൂടെ എസ്ബിഐ സന്നിധാനം ബ്രാഞ്ചിലെ നിക്ഷേപം എട്ട് കോടിയിലേറെ രൂപ, ധനലക്ഷ്മി ബാങ്കിൽ 942 ഇടപാടുകളിലൂടെ11.5 കോടിയോളം രൂപയുടെ നിക്ഷേപം
കൊച്ചി: ശബരിമല സന്നിധാനത്തെ ബാങ്കുകളിലേക്ക് കഴിഞ്ഞ മണ്ഡലകാലത്ത് അസാധാരണമായ രീതിയിൽ പണം നിക്ഷേപിക്കപ്പെട്ടതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, സന്നിധാനത്തെ എസ്ബിഐ ശാഖയിൽ എട്ട് കോടിയിലധികം രൂപയുടെയും ധനലക്ഷ്മി ബാങ്കിൽ 11 കോടിയിലധികം രൂപയുടെയും നിക്ഷേപം നടന്നിട്ടുണ്ട്. ഇതിൽ മാളികപ്പുറം മേൽശാന്തി മാത്രം കഴിഞ്ഞ മണ്ഡലകാലത്ത് 46.51 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായാണ് പുറത്തുവരുന്ന പ്രധാന വിവരം. ശബരിമലയിലെ ദിവസ വേതനക്കാർ മുതൽ സ്ഥിര ജീവനക്കാർ വരെ നടത്തിയ സാമ്പത്തിക തിരിമറിയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ജീവനക്കാർ വൻതുക ബാങ്കുകളിൽ നിക്ഷേപിച്ചതായി സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ 487 സാമ്പത്തിക ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. മണ്ഡലം മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളിൽ വലിയ തോതിൽ നിക്ഷേപം നടന്നത്. നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വൻ തുക…
Read More » -
ഇറാനും അമേരിക്കയും തൊടുക്കുന്ന റോക്കെറ്റൊക്കെ എന്ത്? അതിലും വേഗത്തിലാ വിമാന ടിക്കറ്റ് നിരക്കിന്റെ കുതിപ്പ്!! യുഎഇയിൽ നിന്ന് കേരളത്തിലെത്താൻ എയർഇന്ത്യയ്ക്ക് 45,000, ഇൻഡിഗോയ്ക്കായാൽ അരലക്ഷത്തിനടുത്ത്, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് റാസൽഖൈമയിൽ നിന്ന് കുറഞ്ഞ ടിക്കറ്റ് നിരക്ക് 50,000 ത്തിന് മുകളിൽ മാത്രം
ദുബായ്: യുദ്ധകാലത്തെ പ്രത്യേക സർവീസ് വിമാനക്കമ്പനികൾക്ക് ചാകരക്കാലം. യുദ്ധം തുടങ്ങിയതോടെ ഈടാക്കുന്നത് സാധാരണയേക്കാൾ മൂന്നിരട്ടി തുക. അവധിക്കാലത്ത് പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് സാധാരണയായി വിമാനക്കമ്പനികൾ ഈടാക്കുന്നത് താങ്ങാൻ കഴിയാത്ത നിരക്കാണെങ്കിലും അതുക്കും മേലെയാണ് പശ്ചിമേഷ്യയിൽ യുദ്ധകാലത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടിയത്. എല്ലാ കാലത്തും വിമാനടിക്കറ്റ് നിരക്ക് സങ്കീർണമായൊരു പ്രശ്‌നം തന്നെയാണ്. നിലവിൽ പതിവ് സർവീസുകളില്ല. ഇത്തിഹാദ്, ഇൻഡിഗോ, എമിറേറ്റ്‌സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ, എയർഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനങ്ങൾ കേരളത്തിലേക്കും തിരിച്ചും പ്രത്യേക സർവീസ് നടത്തുന്നുണ്ട്. പ്രത്യേക സർവ്വീസിൽ ഇപ്പോൾ യുഎഇയിൽ നിന്ന് കേരളത്തിലെത്താൻ 40,000 രൂപയാണ് ശരാശരി നിരക്ക്. എന്നാൽ എമിറേറ്റ്‌സിൽ 2500 ദിർഹം, എയർഇന്ത്യ എക്‌സ്പ്രസിൽ 1800 ദിർഹം, ഇൻഡിഗോ 1900 എന്നിങ്ങനെയാണ് ശരാശരി നിരക്ക് വരുന്നത്. ജനുവരിയിലെ തണുപ്പ് കഴിഞ്ഞാൽ പൊതുവെ ടിക്കറ്റ് നിരക്ക് കുറഞ്ഞുവരികയാണ് പതിവ്. ആ കണക്കുകൂട്ടലിൽ ഓഫ് സീസണിൽ അവധി തെരഞ്ഞെടുത്ത് നാട്ടിൽ പോകുന്ന സാധാരണക്കാർക്ക് കിട്ടിയ അപ്രതീക്ഷിത തിരിച്ചടിയാണ്…
Read More » -
യുഎസ്- ഇസ്രായേൽ സഖ്യത്തിന് സഹായഹസ്തവുമായി യുക്രെയ്ൻ; ഇറാനെ പ്രതിരോധിക്കാനുള്ള തന്ത്രവുമായി ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ഡ്രോൺ വിദഗ്ധരെ അയച്ച് സെലെൻസ്‌കി
കീവ്: ഇറാനിൽ നിന്ന് വിക്ഷേപിക്കപ്പെടുന്ന ഡ്രോണുകളെ പ്രതിരോധിക്കാൻ ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സ്വന്തം സൈനിക വിദഗ്ധസംഘത്തെ അയച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറയുന്നതനുസരിച്ച്, ജോർദാനിലെ യുഎസിന്റെ സൈനിക സാന്നിധ്യം സംരക്ഷിക്കാൻ ഞങ്ങൾ രംഗത്തിറങ്ങുകയാണ്. ആക്രമണ ഡ്രോണുകളെ നേരിടുന്നതിൽ ലോകത്തിലെ ഏറ്റവും വലിയ അനുഭവം യുക്രെയ്‌നിനുണ്ടെന്നും ഒരു വീഡിയോ പ്രസംഗത്തിൽ സെലെൻസ്‌കി പറഞ്ഞു – അയൽക്കാരന് നേരെ റഷ്യ നടത്തിയ നാല് വർഷത്തിലേറെയായുള്ള ആക്രമണങ്ങളിൽ നേടിയെടുത്ത വൈദഗ്ധ്യത്തെക്കുറിച്ചുള്ള പരാമർശമാണിത്. കനത്ത നാശനഷ്ടങ്ങൾക്ക് ഡ്രോണുകളുടെ ഭീഷണി നേരിടാൻ യുഎസും മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും 10 രാജ്യങ്ങളും സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുക്രെയ്ൻ പറയുന്നു. യുക്രെയ്‌നിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളും ദേശീയ സുരക്ഷാ, പ്രതിരോധ കൗൺസിലിന്റെ സെക്രട്ടറിയുമായ റസ്റ്റം ഉമെറോവ്, സൈനിക, രഹസ്യാന്വേഷണ, പ്രതിരോധ ഉദ്യോഗസ്ഥരോടൊപ്പം ‘കോൺക്രീറ്റ് കരാറുകൾ‘ തയ്യാറാക്കുന്നതിനായി ഗൾഫിലേക്ക് പോകുകയാണെന്ന് സെലെൻസ്‌കി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ‘ആക്രമണ ഡ്രോണുകളെ നേരിടുന്നതിൽ ലോകത്തിലെ…
Read More » -
ഖമനേയി കൊല്ലപ്പെട്ടതോടെ പുതിയ സുപ്രിം ലീഡർ മൊജ്തബ ഖമനേയിക്ക് ചുറ്റും സുരക്ഷാ വലയം, എലിറ്റ് ഭീകരവിരുദ്ധ സേനയെ വിന്യസിച്ചതായി റിപ്പോർട്ട്
ടെഹ്റാൻ: ഇറാന്റെ പുതിയ സുപ്രിം ലീഡറായി പ്രഖ്യാപിക്കപ്പെട്ട മൊജ്തബ ഖമനേയിയുടെ സുരക്ഷയ്ക്കായി എലിറ്റ് ഭീകരവിരുദ്ധ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. പിതാവും മുൻ സുപ്രീം ലീഡറുമായ അയത്തൊല്ല അലി ഖമനേയി അമേരിക്ക–ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയതായാണ് വിവരം. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക നടപടിക്കിടെയാണ് ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിൽ അലി ഖമെനെയിയും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. അതേ ആക്രമണത്തിൽ മൊജ്തബ ഖമനേയിക്കും പരുക്കേറ്റതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് ഇറാനിലെ മുതിർന്ന നേതാക്കൾ നിഷേധിക്കുകയും അദ്ദേഹം “സുരക്ഷിതനും ആരോഗ്യവാനുമാണ്” എന്ന് വ്യക്തമാക്കുകയും ചെയ്തു. അതേസമയം പുതിയ സുപ്രീം ലീഡറായി പ്രഖ്യാപിക്കപ്പെട്ട ശേഷം മൊജ്തബ ഇതുവരെ പൊതുജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. രാജ്യത്തെ അഭിസംബോധന ചെയ്തിട്ടില്ലെന്നും ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. മാർച്ച് 8ന് ഇറാനിലെ അസംബ്ലി ഓഫ് എക്സ്പർട്സ് അദ്ദേഹത്തെ രാജ്യത്തിന്റെ മൂന്നാമത്തെ സുപ്രീം ലീഡറായി തെരഞ്ഞെടുക്കുകയായിരുന്നു. അമേരിക്കൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം…
Read More »


