Breaking News

  • ഡല്‍ഹി ആക്രമണത്തിന്റെ പ്ലാനില്‍ ഇസ്രായേലില്‍ ഹമാസ് നടത്തിയതിന് സമാനമായ ഡ്രോണ്‍ ആക്രമണവും ; വിവരമറിഞ്ഞത് സാങ്കേതികവിദഗ്ദ്ധന്‍ ഡാനിഷിനെ ഇന്നലെ പൊക്കിയപ്പോള്‍ ; ഭീകരരുടെ വൈറ്റ്‌കോളര്‍ മൊഡ്യൂള്‍ ഇട്ടത് വന്‍ പദ്ധതി

    ഡല്‍ഹി: ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരണമടഞ്ഞ തോടെ ചെങ്കോട്ട സ്‌ഫോടനത്തില്‍ മരണം 15 ആയി. ലുക്മാന്‍, വിനയ് പഥക് എന്നിവരാണ് മരിച്ചത്. സ്‌ഫോടനത്തിന് മുമ്പ്, ഡ്രോണുകള്‍ ഉപയോഗിച്ച് ഹമാസ് ഇസ്രായേലില്‍ നടത്തി യതിന് സമാനമായ ആക്രമണം ഭീകരര്‍ ആസൂത്രണം ചെയ്തിരുന്നു. ഡ്രോണുകള്‍ ആയുധ മാക്കുന്നതിനും ഉപയോഗിക്കുന്നതിനായി റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിനും പദ്ധതിയി ട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചാവേര്‍ ബോംബറായ ഉമര്‍ ഉന്‍ നബിക്കൊപ്പം പ്രവര്‍ത്തിച്ച രണ്ടാമത്തെ ഭീകരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എന്‍ഐഎ ആയുധധാരികളായ ഡ്രോണ്‍ ഭീഷണി കണ്ടെത്തിയത്. 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് സമാനമായ ഒരു ശ്രമം ഉണ്ടായേക്കാമായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞു. ചാവേര്‍ ബോംബറായ ഉമര്‍ ഉന്‍ നബിക്കൊപ്പം പ്രവര്‍ത്തിച്ച രണ്ടാമത്തെ ഭീകരവാദിയെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് ദേശീയ അന്വേഷണ ഏജന്‍സി ഈ ഭീഷണി കണ്ടെത്തിയത്. ഇന്നലെ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ ആദ്യ പ്രതിയായ അമീര്‍ റാഷിദ് അലി എന്ന…

    Read More »
  • ഡ്യൂട്ടിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു ; എസ്.ഐ.ആര്‍ ഡ്യൂട്ടി കാരണം ടെന്‍ഷനെന്ന് ബന്ധുക്കള്‍

    തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ എസ്‌ഐആര്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കല്ലറ ശിവകൃപയില്‍ ആര്‍. അനില്‍ (50) ആണ് കുഴഞ്ഞു വീണത്. വാമനപുരം നിയോജകമണ്ഡലം 44-ാം ബൂത്തിലെ ബിഎല്‍ഒ ആണ്. കുഴഞ്ഞുവീണ അനിലിനെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ശ്രീചിത്രയിലും പ്രവേശിപ്പിച്ചു. ബിഎല്‍ഒ ജോലിയുടെ ഭാഗമായി അനില്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നെന്ന് കുടുംബം പറഞ്ഞു.

    Read More »
  • ഡല്‍ഹിയിലേത് ചാവേര്‍ ആക്രമണം തന്നെ ; ആത്മഹത്യ ഇസ്ലാമില്‍ നിഷിദ്ധമായത്, തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയം, ഡല്‍ഹിയിലെ ചാവേര്‍ ആക്രമണത്തെ രക്തസാക്ഷിത്വമെന്ന വിശേഷിപ്പിച്ച് ഡല്‍ഹി ചാവേറിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

    ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ ചെങ്കോട്ടയ്ക്ക് സമീപമുള്ള സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവം ചാവേര്‍ ആക്രമണം ആണെന്നു സൂചന നല്‍കി ഡല്‍ഹി ബോംബറുടെ ഞെട്ടിക്കുന്ന വീഡിയോ. സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവരുമ്പോള്‍ അബദ്ധത്തില്‍ പൊട്ടിയ തായിരിക്കാമെന്ന നിഗമനത്തെ തള്ളുന്നതാണ് വീഡിയോ. ഡല്‍ഹി സ്‌ഫോടനത്തിന് ദിവസ ങ്ങള്‍ക്ക് മുമ്പ് തീവ്രവാദി നബി സ്വയം റെക്കോഡ് ചെയ്തതായിരിക്കാം വീഡിയോയെ ന്നുമാണ് കിട്ടുന്ന സൂചന. ആത്മഹത്യയെക്കുറിച്ചുള്ള ഇസ്‌ളാമിക സങ്കല്‍പ്പവും ചാവേര്‍ ആക്രമണ ത്തെ ന്യായീകരിച്ച് രക്തസാക്ഷിത്വമാണെന്നും പറയുന്ന വീഡിയോയാണ് പുറത്തുവന്നി ട്ടുള്ളത്. ആത്മഹത്യ ഇസ്‌ളാമില്‍ നിഷിദ്ധമായി കണക്കാക്കപ്പെടുമ്പോള്‍ ചാവേര്‍ ആക്രമണത്തെ ‘രക്തസാക്ഷിത്വം’ എന്നാണ് ന്യായീകരണം.”ചാവേര്‍ ആക്രമണം എന്നത് വളരെ തെറ്റിദ്ധരി ക്കപ്പെട്ട ആശയങ്ങളിലൊന്നാണ്. ഇത് ചാവേര്‍ ആക്രമണമല്ല ഒരു രക്തസാക്ഷിത്വം എന്നാണ് ഇസ്‌ളാമില്‍ അറിയപ്പെടുന്നത്. ഇതിനെതിരേ നിരവധി വൈരുദ്ധ്യ വാദങ്ങള്‍ ഉന്നയിക്കപ്പെ ട്ടിട്ടുണ്ട്. ഒരു പ്രത്യേക സ്ഥലത്തും സമയത്തും താന്‍ മരിക്കുമെന്ന് ഒരാള്‍ അനുമാനിക്കുന്ന തിനെയാണ് ‘രക്തസാക്ഷിത്വം’ എന്ന് വിശേഷിപ്പിക്കുന്നത്. ഒരാള്‍ എപ്പോള്‍ എവിടെ മരിക്കു മെന്ന് ആര്‍ക്കും…

    Read More »
  • മരക്കരിപ്പുക ശ്വസിച്ച് മൂന്നുപേര്‍ മരിച്ചു ; ദുരന്തം തണുപ്പകറ്റാന്‍ മരക്കരി കത്തിച്ചപ്പോള്‍ ; ഒരാള്‍ ആശുപത്രിയില്‍

    കര്‍ണാടക: മരക്കരി കത്തിച്ച പുക ശ്വസിച്ച് മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. അമന്‍ നഗര്‍ സ്വദേശികളായ റിഹാന്‍ (22), മൊഹീന്‍ (23), സര്‍ഫറാസ് (22) എന്നിവരാണ് മരിച്ചത്. തണുപ്പില്‍നിന്ന് രക്ഷനേടാനാണ് ഇവര്‍ മുറിയില്‍ മരക്കരി കത്തിച്ചത്. ഇതില്‍ നിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസി (19)നെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Read More »
  • സിപിഐഎമ്മിനെ വെട്ടിലാക്കി മണ്ണാര്‍ക്കാട് വിമതശല്യം ; നീക്കുപോക്കുണ്ടാക്കിയില്ലേല്‍ വിവരമറിയും ; മതേതര മുന്നണിയുണ്ടാക്കി മത്സരിക്കാന്‍ പാര്‍ട്ടിയിലെ ‘അസംതൃപ്തര്‍’ ; നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നീക്കം

    പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും പിന്നാലെ സിപിഎമ്മി ലും വിമതശല്യം. മണ്ണാര്‍ക്കാട് മേഖലയില്‍ പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തര്‍ പാര്‍ട്ടിക്കെതിരേ മ ത്സരിക്കാനിറങ്ങുന്നു. ഔദ്യോഗിക പക്ഷം അവഗണിക്കുന്നെന്ന് ആരോപിച്ച് ജനകീയ മതേ ത ര മുന്നണി എന്ന പേരില്‍ നഗരസഭയിലെ പത്തു വാര്‍ഡുകളില്‍ ഇവര്‍ മത്സരിക്കാനാണ് ഉദ്ദേ ശം. കുളര്‍മുണ്ട, ഉഭയമാര്‍ഗം, വടക്കുമണ്ണം, നടമാളിക, ആല്‍ത്തറ, വിനായക നഗര്‍, പാറപ്പുറം, കാഞ്ഞിരം, പെരിമ്പടാരി, നമ്പിയാംകുന്ന് വാര്‍ഡുകളില്‍ ഇവര്‍ മത്സരിക്കുമെന്നാണ് സൂചന. ബ്രാഞ്ച് സെക്രട്ടറിയായിരുന്നവരും പാര്‍ട്ടി അംഗത്വമുള്ളവരും ആണ് മതേതര മുന്നണിയി ലുള്ളത്. നീക്കുപോക്കുകളുണ്ടായില്ലെങ്കില്‍ മത്സരവുമായി മുന്നോട്ടുപോകാനാണ് മതേതര മുന്നണി പ്രവര്‍ത്തകരുടെ ഉദ്ദേശം. അച്ചടക്കനടപടിയെ ഭയക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. മണ്ണാര്‍ക്കാട് നഗരസഭയില്‍ നിലവില്‍ 30 സീറ്റുകളിലാണ് എല്‍ഡിഎഫ് ജനവിധി തേടുന്നത്. ഇതില്‍ മൂന്ന് സീറ്റ് സിപിഐക്കും ഒരു സീറ്റ് എന്‍സിപിക്കുമാണ്. ചൊവ്വാഴ്ച ഇടത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. പിന്നാലെ മതേതരമുന്നണിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. സിപിഐഎമ്മിന് വലിയ സ്വാധീനമുണ്ടെങ്കിലും ഔദ്യോഗികപക്ഷവും വിമതരും ശക്തമായ പോര് നിലനില്‍…

    Read More »
  • കാരാട്ട് ഫൈസല്‍ കളത്തിലിറങ്ങി ; ഇടത് സ്വതന്ത്രനായി മത്സരിക്കും ; പോരാട്ടം കൊടുവള്ളി നഗരസഭയിലെ 24-ാം വാര്‍ഡില്‍

    കോഴിക്കോട്: കാരാട്ട് ഫൈസല്‍ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങി. കഴിഞ്ഞ തവണ സ്വര്‍ണക്കടത്തിന്റെ പേരില്‍ നിഷേധിക്കപ്പെട്ട ഇടതു സീറ്റ് ഇത്തവണ കാരാട്ടിന് കിട്ടി. ഇടതു സ്ഥാനാര്‍ത്ഥിക്ക് ഒറ്റ വോട്ടുപോലും കൊടുക്കാതെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കാരാട്ട് ഫൈസല്‍ ഇത്തവണ ഇടത് സ്വതന്ത്രനായി മത്സരിക്കും. കൊടുവള്ളി നഗരസഭയിലെ 24-ാം വാര്‍ഡിലാണ് കാരാട്ട് ഫൈസല്‍ ഇക്കുറി ജനവിധി തേടുന്നത്. കഴിഞ്ഞ തവണ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ നിന്നാണ് കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. ഫൈസലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒറ്റ വോട്ടും കിട്ടിയിരുന്നില്ല. 2020 ല്‍ ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു. ഫൈസലിന് പകരം ഐഎന്‍എല്‍ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒ.പി. റഷീദാണ് പതിനഞ്ചാം ഡിവിഷനില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തവണ മല്‍സരിച്ചത്. ഫലം വന്നപ്പോള്‍ ഒരു വോട്ടുപോലും എല്‍ഡിഎഫ്…

    Read More »
  • റോഡ് യാത്രയില്‍ നാടുകാണാനിറങ്ങിയ ന്യൂസിലന്റുകാരിയോട് ബൈക്കില്‍പിന്നാലെ നടന്ന് ലൈംഗികത ചോദിച്ചു ; മുന്നില്‍ നിന്നും സ്വയംഭോഗവും ; എല്ലാം വീഡിയോയില്‍ പകര്‍ത്തി യുവതി ഇന്‍സ്റ്റയിലിട്ടു ; ലോകത്തിന് മുന്നില്‍ നാണംകെട്ട് ശ്രീലങ്ക…!

    ഓക്‌ലന്റ് : സോളോ ട്രാവലറായ വിദേശവനിതയ്ക്ക് മുന്നില്‍ ലൈംഗികത ആവശ്യപ്പെടു കയും സ്വയംഭോഗം ചെയ്യുകയും ചെയ്തുകാണിക്കുകയും ചെയ്ത യുവാവിനെ സാമൂഹ്യമാധ്യ മ ത്തിലൂടെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി ന്യൂസിലന്റ് യുവതി. ന്യൂസിലാന്‍ഡില്‍ നിന്നു ള്ള യുവതിയെ ശല്യം ചെയ്തത് ശ്രീലങ്കന്‍ പൗരനായിരുന്നു. യുവതി രംഗങ്ങള്‍ ക്യാമറ യില്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ നാണംകെട്ട് ശ്രീലങ്ക. യുവാവിനെ പിറ്റേന്ന് തന്നെ ലങ്കന്‍പോലീസ് കയ്യോടെ പൊക്കുകയും ചെയ്തു. തുക്-ടുക്കില്‍ ശ്രീലങ്കയിലുടനീളം റോഡ് യാത്ര നടത്തിയ യുവതിയെ തദ്ദേശീയ പുരുഷന്‍ ഉപദ്രവിക്കുകയും അസഭ്യം പറയുകയുമായിരുന്നു. സംഭവം അവര്‍ വിവരിക്കുന്ന വീഡിയോ പിന്നീട് വൈറലായി. യാത്രയുടെ നാലാം ദിവസമാണ് സ്‌കൂട്ടറില്‍ എത്തിയ ഒരാള്‍ അവളെ പിന്തുടരാന്‍ തുടങ്ങിയത്. വ്യാഴാഴ്ച അവര്‍ തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പോസ്റ്റ് ചെയ്ത വീഡി യോയില്‍ ഇയാള്‍ ലൈംഗിക ആവശ്യം ഉന്നയിക്കുന്നതും സ്വയംഭോഗം ചെയ്യുന്നതു മുണ്ട്. 23 വയസ്സുള്ള ആളെ പോലീസ് അറസ്റ്റ് ചെയ്തു. ”എന്റെ മുന്നില്‍ ഒരു പുരുഷന്‍ സ്‌കൂട്ടര്‍…

    Read More »
  • ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ 23 വരെ ; സ്‌കൂളുകള്‍ ജനുവരി അഞ്ചിന് തുറക്കും

    തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ. ഡിസംബര്‍ 23 ന് സ്‌കൂളുകളില്‍ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിട്ടു നല്‍കേണ്ടതിനാല്‍ പരീക്ഷ ഡിസംബര്‍ 15 മുതല്‍ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം.  

    Read More »
  • കേന്ദ്രസേന ഉടനെയെത്തും ; ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി ; വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണം

      പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍.വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ ഭക്തര്‍ വരണമെന്നും ഡിജിപി നിര്‍ദേശിച്ചു. സ്‌പോട്ട് ബുക്കിംഗ് നിയന്ത്രിച്ചിട്ടുണ്ട്. നവംബര്‍ 17 ന് ഒരു ലക്ഷത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ വന്നുവെന്നും ഡിജിപി പറഞ്ഞു. പെട്ടെന്ന് ജനത്തിരക്ക് വന്നതാണ് പ്രശ്നമായത്. 5000 ബസ് വന്നതായും വന്നവര്‍ക്ക് ദര്‍ശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു. സാധാരണ ആദ്യ ദിവസങ്ങളില്‍ ഇത്രയും തിരക്ക്‌വരാറില്ല. സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുതലാണ്. കേന്ദ്ര സേന വൈകാതെ എത്തുമെന്നും പത്തനംതിട്ട, കോട്ടയം ജില്ല ഇടത്താവളങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

    Read More »
  • 500-600 കോടി ചിത്രങ്ങള്‍ ആവേശം കൊള്ളിക്കുന്നില്ല ; കല്‍ക്കി, സ്പിരിറ്റ് സിനിമകളില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് ദീപികാ പദുക്കോണ്‍ ; പുതിയ എഴുത്തുകാരെയും സംവിധായകശരയും നിര്‍മ്മാതാക്കളെയും പിന്തുണയ്ക്കുകയാണ് ലക്ഷ്യം

    ദീപിക പദുക്കോണ്‍ സംഭവബഹുലമായ 2025 ആയിരുന്നു. വരാനിരിക്കുന്ന രണ്ട് പാന്‍-ഇന്ത്യ ചിത്രങ്ങളുടെ നായികയായി അവര്‍ വര്‍ഷം ആരംഭിച്ചു, അത് അതേ രീതിയില്‍ അവസാനിക്കുകയുമാണ്. എന്നാല്‍ പ്രസ്തുത സിനിമകള്‍ മാറിയിരിക്കുന്നു എന്ന് മാത്രം. സന്ദീപ് റെഡ്ഡി വംഗയുമായുള്ള അവരുടെ പൊതു അഭിപ്രായവ്യത്യാസവും അദ്ദേഹത്തിന്റെ സ്പിരിറ്റ് എന്ന സിനിമയില്‍ നിന്നുള്ള പിന്മാറ്റവും നാഗ് അശ്വിന്റെ കല്‍ക്കി 2898 എഡി സീക്വലില്‍ നിന്ന് നടിയെ നീക്കം ചെയ്തതുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. ഒരു പുതിയ അഭിമുഖത്തില്‍, വലിയ ബജറ്റ് സിനിമകള്‍ ഇനി തന്നെ ആവേശം കൊള്ളിക്കു ന്നില്ലെന്ന് ദീപിക പറഞ്ഞു, ഇപ്പോള്‍ അവര്‍ കഥപറച്ചിലിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ‘സത്യസന്ധമായി പറഞ്ഞാല്‍, എത്ര കൂടുതല്‍ പ്രശസ്തി, എത്ര കൂടുതല്‍ വിജയം, എത്ര കൂടുത ല്‍ പണം? ഈ ഘട്ടത്തില്‍, അത് ഇനി അതല്ല. 100 കോടി സിനിമകളെക്കുറിച്ചോ, 500-600 കോടി സിനിമകളെക്കുറിച്ചോ അല്ല. ഇപ്പോള്‍ വലിയ തോതിലുള്ള സിനിമകളേക്കാള്‍ കഥപറച്ചിലി ലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നടി പറഞ്ഞു. ഒരു…

    Read More »
Back to top button
error: