Breaking News

  • ശബരിമല സ്വര്‍ണക്കൊള്ളക്കേസ് ; സ്വര്‍ണപ്പാളികളുടെ സാമ്പിളുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും ; സാമ്പിള്‍ ശേഖരിച്ചത് പത്തുമണിക്കൂറിലേറെ സമയമെടുത്ത് ; വാസുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കും

      തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച സ്വര്‍ണപ്പാളികളുടെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്കായി എസ്‌ഐടി ഇന്ന് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സന്നിധാനത്തെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കി സാമ്പിളുകള്‍ ശേഖരിച്ചത്. കട്ടിളപ്പാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വര്‍ണം പൂശിയ പാളികളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. സോപാനത്തെ പാളികള്‍ തിരികെ സ്ഥാപിച്ചു. ഏകദേശം പത്ത് മണിക്കൂറോളമാണ് പരിശോധന നടത്തിയത്. കാലപ്പഴക്കം പരിശോധിക്കുന്നത് പാളികള്‍ വ്യാജമാണോ എന്ന് അറിയുന്നതില്‍ നിര്‍ണായകമാണ്. അതേസമയം, കേസില്‍ റിമാന്‍ഡിലുള്ള മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിനെ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി എസ്‌ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും.

    Read More »
  • ആനന്ദ് തമ്പിയുടെ മരണം ; വീട്ടുകാരുടേയും കൂട്ടുകാരുടേയും മൊഴിയെടുത്തു ; ആനന്ദിന് മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നെന്ന് കുടുംബം ; ബിസിനസ് മതി രാഷ്ട്രീയം വേണ്ടെന്ന് ആനന്ദിനോടു പറഞ്ഞതായി വീട്ടുകാര്‍

      തിരുവനന്തപുരം : ബിജെപി സംസ്ഥാന നേതൃത്വത്തേയും ആര്‍.എസ്.എസിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആനന്ദ് തമ്പിയുടെ മരണം സംബന്ധിച്ച് പോലീസ് ആനന്ദിന്റെ വീട്ടുകാരുടേയും കൂട്ടുകാരുടേയും മൊഴിയെടുത്തു. ആനന്ദിന് മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ വീട്ടുകാര്‍ക്ക് രാഷ്ട്രീയത്തേക്കാള്‍ ആനന്ദ് ബിസിനസ നോക്കി നടത്തുന്നതായിരുന്നു താത്പര്യമെന്നും മൊഴിയില്‍ പറയുന്നു. ആനന്ദ് തമ്പിയുടെ മരണത്തില്‍ അച്ഛന്‍, ഭാര്യാപിതാവ്, സുഹൃത്ത് രാജേഷ് എന്നിവരുടെ മൊഴിയാണ് പോലീസ്് രേഖപ്പെടുത്തിയത്. ആനന്ദിന് തൃക്കണ്ണാപുരം വാര്‍ഡില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി.എന്നാല്‍ മത്സരിക്കുന്നതില്‍ കുടുംബത്തിന് താത്പര്യമുണ്ടായിരുന്നില്ല. ബിസിസസ് നോക്കിനടത്താനാണ് കുടുംബം ആവശ്യപ്പെട്ടത്. അതേസമയം മത്സരിക്കാനുള്ള താല്‍പര്യം പാര്‍ട്ടി നേതാക്കളോട് പറഞ്ഞതായി അറിയില്ലെന്നാണ് സുഹൃത്തിന്റെ മൊഴി. കമ്മിറ്റിയില്‍ പങ്കെടുത്തപ്പോഴും ഇക്കാര്യം ആനന്ദ് പറഞ്ഞിരുന്നില്ലെന്നും മൊഴിയുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഭാര്യയുടെ മൊഴി എടുക്കാന്‍ കഴിഞ്ഞിട്ടില്ല.  

    Read More »
  • ‘എന്റെ കഥാപാത്രം മനോഹരമായത് മഞ്ജു വാര്യര്‍ എന്ന അഭിനേത്രി എതിരേ നിന്നതുകൊണ്ടുമാത്രം’; ഭാര്യയുടെ മരണത്തിനുശേഷം ഞാന്‍ അനുഭവിക്കുന്ന ഏകാന്തതകൂടിയാണ് ആ കഥാപാത്രം: മമ്മൂട്ടി സംശയിച്ചിട്ടും രഞ്ജിത്ത് ആണ് എന്നിലേക്ക് എത്തിച്ചത്: ‘ആരോ’ എന്ന ഹ്രസ്വചിത്രത്തെക്കുറിച്ച് ശ്യാമപ്രസാദ്

    കൊച്ചി: ഭാര്യയുടെ മരണത്തിനുശേഷം തന്റെ ജീവിതത്തിലുണ്ടായ തീവ്രമായ ഏകാന്തതയാണു ‘ആരോ’ എന്ന സിനിമയെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളാന്‍ സഹായിച്ചതെന്നു സംവിധായകന്‍ ശ്യാമപ്രസാദ്. മമ്മൂട്ടി കമ്പനി നിര്‍മിച്ചു രഞ്ജിത്ത് സംവിധാനം ചെയ്തു ശ്യാമപ്രസാദും മഞ്ജു വാര്യരും മുഖ്യ വേഷത്തില്‍ അഭിനയിച്ച ‘ആരോ’ എന്ന ഹ്രസ്വചിത്രം വ്യാപകമായി സ്വീകരിക്കപ്പെട്ടതിനുശേഷം നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അടുത്ത കാലത്തായി ഏറ്റവും തീവ്രമായിട്ടുള്ള ഏകാന്തത അനുഭവിച്ചിട്ടുള്ള ആളാണ് ഞാന്‍. രണ്ടുവര്‍ഷം മുന്‍പാണ് എന്റെ പത്‌നി വിട പറഞ്ഞത്. ‘ബീയിംഗ് എലോണ്‍’ എന്നൊരു അവസ്ഥയെ എനിക്ക് ഏറ്റവും നന്നായി മനസിലാക്കാനാകും . ആ അനുഭവങ്ങളെക്കൂടിയാണ് ആരോയിലെ അഭിനയവേളയില്‍ ഞാന്‍ ഊര്‍ജ്ജമാക്കിയത്. ഒരു പക്ഷെ അങ്ങിനെ സ്വന്ത അനുഭവങ്ങളില്‍ നിന്നല്ലെങ്കില്‍ പോലും ഒരു കലാകാരന് പരകീയമായ അനുഭാവങ്ങളെ സഹഭാവത്തോടെ ഉള്‍ക്കൊള്ളാന്‍ സാധിക്കും, സാധിക്കണം എന്നാണ് എന്റെ വിശ്വാസം. അതാണ് അഭിനേതാവിന്റെ കല’യെന്നു ശ്യാമപ്രസാദ് മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘മഞ്ജുവാര്യര്‍ തനിക്കെതിരേ നിന്നതുകൊണ്ടാണു തന്റെ കഥാപാത്രവും മനോഹരമായത്. ‘മഞ്ജു വാര്യര്‍…

    Read More »
  • ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ നബിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി; വിവരങ്ങള്‍ വീണ്ടെടുത്തു; രേഖകളില്ലാതെ താമസിച്ചതിന് ഡല്‍ഹിയില്‍ 172 പേര്‍ക്കെതിരേ കേസ്; തലസ്ഥാനം അരിച്ചുപെറുക്കി അന്വേഷണ ഏജന്‍സികള്‍

    ന്യൂഡല്‍ഹി: ചെങ്കോട്ട ചാവേർ സ്ഫോടനം നടത്തിയ ഉമർ നബിയുടെ ഒരു മൊബൈൽഫോൺ അന്വേഷണസംഘം കണ്ടെത്തി. ആകെ രണ്ട് മൊബൈൽഫോൺ ഇയാളുടെ പേരിലുണ്ടെന്നാണ് നിഗമനം. കശ്മീർ താഴ്‌വരയിലെ ഒരു നദിയിൽനിന്നാണ് മൊബൈൽഫോൺ വീണ്ടെടുത്തത്. കഴിഞ്ഞമാസം അവസാനം ഉമർ നബി വീട്ടിലെത്തിയിരുന്നു. ചെങ്കോട്ട സ്ഫോടനത്തിന് ദിവസങ്ങൾക്ക് മുൻപുള്ള ഈ സന്ദർശനത്തിൽ ഉമർ നബി മൊബൈൽഫോൺ സഹോദരന് നൽകി.   സ്ഫോടനത്തിനുശേഷം ഉമറിന്റെ സഹോദരങ്ങളായ സഹൂർ ഇല്ലാഹി, ആഷിഖ് ഹുസൈൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇല്ലാഹിയാണു മൊബൈൽ ഉപേക്ഷിച്ച നദിയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടയാണു വിവരങ്ങൾ വീണ്ടെടുത്തത്. ഈ മൊബൈൽഫോണിലെ വിഡിയോയാണ് ഇന്നലെ പുറത്തുവന്നത്. അതിനിടെ, ED അറസ്റ്റ് ചെയ്ത അൽ ഫലാഹ് സർവകലാശാല ചെയർമാൻ  ജാവേദ് അഹമ്മദ് സിദ്ധിക്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.   അതേസമയം ഡല്‍ഹിയില്‍ രേഖകളില്ലാതെ താമസിച്ചതിന് 175 പേര്‍ക്കെതിരെ പൊലീസ് കേസ്. ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ അനധികൃത താമസക്കാരെ കണ്ടെത്താന്‍ ഡല്‍ഹിയില്‍…

    Read More »
  • ചൈന തള്ളിയ 12 മണിക്കൂര്‍ ജോലി ഇന്ത്യയില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി; ആഴ്ചയില്‍ 72 മണിക്കൂര്‍; പ്രധാനമന്ത്രി 100 മണിക്കൂര്‍ ജോലി ചെയ്യുന്നെന്ന് ന്യായീകരണം; സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം

    ന്യൂഡല്‍ഹി: ഇന്ത്യയിലെ യുവതലമുറ രാജ്യത്തിനായി ആഴ്ചയില്‍ 72 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫോസിസ് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തി. തൊഴില്‍ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ചൈനയടക്കം നിരോധിച്ച 9-9-6 മണിക്കൂര്‍ ജോലിയെന്ന മോഡല്‍ ഇന്ത്യയില്‍ നടപ്പാക്കണമെന്ന ആവശ്യത്തിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കഠിനാധ്വാനത്തിനായി ചൈനീസ് കമ്പനികള്‍ മുന്‍പ് പിന്തുടര്‍ന്നിരുന്ന ‘9-9-6’ തൊഴില്‍ സംസ്‌കാരമാണ് മൂര്‍ത്തി വന്‍ സംഭവമായി ഉയര്‍ത്തിക്കാട്ടിയത്. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യുന്ന രീതിയാണ് ‘9-9-6’ എന്ന് അറിയപ്പെടുന്നത്. അതായത് 72 മണിക്കൂര്‍ ജോലി തന്നെ. റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മൂര്‍ത്തി ഈ ചൈനീസ് മോഡല്‍ ഇന്ത്യയിലെ യുവജനങ്ങള്‍ അനുകരിക്കണമെന്ന് ആവശ്യപ്പെട്ടത്. രാജ്യത്തിന് വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അതിന് യുവജനങ്ങളുടെ കഠിനാധ്വാനം അനിവാര്യമാണെന്നുമാണ് 79-കാരനായ നാരായണ മൂര്‍ത്തി പറയുന്നത്. ആദ്യം നിങ്ങള്‍ ഒരുജീവിതം ഉണ്ടാക്കൂ, എന്നിട്ട് വര്‍ക്ക്-ലൈഫ് ബാലന്‍സിനെക്കുറിച്ച് ചിന്തിക്കുക എന്നാണ് അദ്ദേഹത്തിന്റെ…

    Read More »
  • ക്രിപ്‌റ്റോ കറന്‍സിയില്‍ കൂട്ടത്തകര്‍ച്ച; ആറാഴ്ചയ്ക്കിടെ നഷ്ടമായത് ശതകോടികള്‍; വ്യാപക വിറ്റഴിക്കലുമായി നിക്ഷേപകര്‍; ബിറ്റ്‌കോയിനും ഇടിഞ്ഞു; കമ്പനി പൂട്ടിക്കെട്ടി

    ബീജിംഗ്: ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോകറന്‍സികള്‍ നേരിടുന്നത് സമാനതകളില്ലാത്ത തകര്‍ച്ച. പ്രമുഖ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ മൂല്യം ഒരുമാസത്തിനിടെ 25-30 ശതമാനത്തിനടുത്താണ് ഇടിഞ്ഞത്. 1,26,000 ഡോളര്‍ വരെ ഉയര്‍ന്ന ബിറ്റ്കോയിന്‍ വില നിലവില്‍ 91,040 ഡോളറിലാണ്. നിക്ഷേപകരുടെ ക്രിപ്റ്റോ മൂല്യത്തില്‍ കഴിഞ്ഞ ആറാഴ്ച്ചയ്ക്കിടെ 1.2 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ക്രിപ്റ്റോകറന്‍സികളിലെല്ലാം വീഴ്ച്ച പ്രകടമാണെങ്കിലും സ്ഥിതിഗതികള്‍ ഇത്രത്തോളം രൂക്ഷമാക്കിയത് ബിറ്റ്കോയിന്റെ ഇടിവാണ്. ഇപ്പോഴത്തേത് സമ്പൂര്‍ണ വീഴ്ച്ചയല്ലെന്നും വിപണിയില്‍ തിരുത്തലാണ് നടക്കുന്നതെന്നാണ് ക്രിപ്റ്റോ വിദഗ്ധരുടെ വാദം. എന്നാല്‍ ക്രിപ്റ്റോ കറന്‍സികള്‍ അസ്ഥിരമാണെന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിതെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്. തകര്‍ച്ച നീണ്ടുനില്‍ക്കുമെന്ന ഭയത്തില്‍ വന്‍കിട നിക്ഷേപകരില്‍ പലരും ക്രിപ്റ്റോ നിക്ഷേപം വിറ്റഴിക്കുന്നുണ്ട്. ഇതും വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിച്ചിട്ടുണ്ട്. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച് ദീര്‍ഘകാല നിക്ഷേപകരില്‍ പലരും അനിശ്ചിതത്വം മുന്നില്‍ കണ്ട് ലാഭമെടുക്കലിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇത് വീഴ്ച്ചയുടെ ആഴം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 30 ദിവസത്തിനിടെ ദീര്‍ഘകാല നിക്ഷേപകര്‍ 8,15,000 ബിറ്റ്കോയിനാണ് വിറ്റഴിച്ചത്. 2024 ജനുവരിക്ക്…

    Read More »
  • ജെയ്‌ഷെ ഭീകരാക്രമണ ഭീഷണി; ജമ്മു കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം; പുല്‍വാമയ്ക്കും ചെങ്കോട്ടയ്ക്കും സമാനമായ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സംശയമുള്ള വാഹനങ്ങള്‍ പരിശോധിക്കുന്നു

    ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ ജയ്ഷെ മുഹമ്മദ്‌ ആക്രമണത്തിന്  പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് ജമ്മു കശ്മീരിൽ വ്യാപക ജാഗ്രതാ നിർദേശം നൽകി. പുൽവാമയിലും ചെങ്കോട്ടയിലും ഉപയോഗിച്ചതിന് സമാനമായി വാഹനത്തിൽ  ഐഇഡി ഘടിപ്പിച്ചുള്ള ആക്രമണം ഉണ്ടായേക്കും എന്നാണ് റിപ്പോർട്ട്.   പൊലീസിനും സിവിൽ ഭരണകൂടത്തിനും കേന്ദ്ര ഇന്റലിജൻസ് ജാഗ്രതാ നിർദേശം നൽകി. തെക്കൻ കശ്മീർ മേഖലയിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്. സംശയമുള്ള വാഹനങ്ങളെ അതീവ ശ്രദ്ധയോടെ പരിശോധിക്കാൻ നിർദേശം നൽകി. സുരക്ഷാ സേനകളുടെ വാഹനവ്യൂഹങ്ങൾ കടന്നുപോകുമ്പോൾ പഴുതടച്ചുള്ള സുരക്ഷ ഒരുക്കാനും നിർദേശമുണ്ട്.   ഡല്‍ഹിയിലുണ്ടാക്കിയത് പോലെയുള്ള ആക്രമണത്തിനുള്ള സാധ്യതയും ഇന്‍റലിജന്‍സ് തള്ളുന്നില്ല. ജമ്മു, രാജസ്ഥാന്‍, ഡല്‍ഹി, അയോധ്യ, ഗുജറാത്ത് എന്നിവിടങ്ങളില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ ഭീകരസംഘടനകള്‍ ആക്രമണത്തിന്  ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്‍റെ അനുബന്ധമായാണ് നിലവിലെ മുന്നറിയിപ്പ്.   അടിയന്തരവും പഴുതടച്ചതുമായ ജാഗ്രതയും സുരക്ഷാമുന്നൊരുക്കങ്ങളുമാണ് വേണ്ടതെന്നും പരിചിതമല്ലാത്ത വാഹനങ്ങളോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനങ്ങളോ കണ്ടെത്തിയാല്‍ അതീവ ജാഗ്രത വേണമെന്നും…

    Read More »
  • വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനല്‍കില്ല; കുറ്റവാളി കൈമാറ്റ കരാര്‍ പാലിക്കില്ല; അപേക്ഷ തള്ളാനുള്ള വ്യവസ്ഥ ഉപയോഗിക്കും; സൗഹൃദത്തെ ബാധിക്കുമെന്ന് ബംഗ്ലാദേശിന്റെ മുന്നറിയിപ്പ്

    ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കപ്പെട്ട ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനല്‍കില്ല. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളി കൈമാറ്റ കരാര്‍ ഉണ്ടെങ്കിലും അപേക്ഷ തള്ളാനും വ്യവസ്ഥകളുണ്ട്. ഇതോടെ ഇന്ത്യ ബംഗ്ലദേശ് ബന്ധം കൂടുതല്‍ മോശമായേക്കും. 2013 ല്‍ ഇന്ത്യയും ബംഗ്ലദേശും ഒപ്പുവച്ച കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം ഒരു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെ പരസ്പരം കൈമാറണം എന്നാണ് വ്യവസ്ഥ. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേസുകള്‍ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും മനുഷ്യാവകാശ ലംഘനങ്ങള്‍ അടക്കം തെളിഞ്ഞാല്‍ ഈ ഇളവ് ബാധകമല്ല. ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിക്കാന്‍ കാരണമായ പ്രധാന കുറ്റം മനുഷ്യാവകാശ ലംഘനമാണ്. കരാര്‍ പ്രകാരം ഹസീനയെ ഇന്ത്യ കൈമാറണം എന്നാണ് ബംഗ്ലദേശ് ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം സൗഹൃദത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നു സദുദ്ദേശത്തോടെ അല്ലാത്ത കേസുകളില്‍ കൈമാറ്റ അപേക്ഷ നിരസിക്കാം എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരിക്കും ഇന്ത്യ പ്രതികരിക്കുക. ബംഗ്ലദേശ് ജനതയുടെ താല്‍പര്യത്തിനാണ് പ്രഥമപരിഗണനയെന്നും സമാധാനം, ജനാധിപത്യം, സ്ഥിരത എന്നി…

    Read More »
  • എട്ടുമാസം ഗര്‍ഭിണി; കാര്‍ ഇടിച്ചു തെറിപ്പിച്ചു; ഇന്ത്യക്കാരിക്ക് സിഡ്‌നിയില്‍ ദാരുണാന്ത്യം

    സിഡ്‌നിയിൽ നടന്ന വാഹനാപകടത്തിൽ ഇന്ത്യൻ വംശജയായ സാമൻവിത ധരേശ്വറും അവരുടെ ഗർഭസ്ഥ ശിശുവും മരിച്ചു. എട്ട് മാസം ഗർഭിണിയായിരുന്ന സാമൻവിത ഭർത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം ഹോൺസ്ബിയിലൂടെ നടന്നുപോകുമ്പോഴാണ് അപകടമുണ്ടായത്. സമന്വിതയ്ക്കും കുടുംബത്തിനും റോഡിന് കുറുകെ കടക്കുന്നതിനായി ഒരു കാർ ഡ്രൈവർ വാഹനം നിർത്തിക്കൊടുത്തു. എന്നാൽ ഇത് ശ്രദ്ധിക്കാതെ പാഞ്ഞെത്തിയ ആഡംബരക്കാർ യുവതിയെ പിന്നിൽ നിന്നും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 19 വയസ്സുകാരനായ ആരോൺ പാപ്പസോഗ്ലുവിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടകരമായ ഡ്രൈവിങ്, മരണത്തിന് കാരണമാകുന്ന അപകടം, അനാസ്ഥയോടെ വാഹനമോടിക്കുക, ഭ്രൂണത്തെ നഷ്ടപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐടി സിസ്റ്റം അനലിസ്റ്റായി ജോലി ചെയ്തിരുന്ന സാമൻവിത ധരേശ്വറും കുടുംബവും കഴിഞ്ഞ വർഷമാണ് സിഡ്‌നിയിലെ നോർത്ത് വെസ്റ്റിലുള്ള ഗ്രാന്റം ഫാമിൽ ഭൂമി വാങ്ങിയത്. രണ്ട് മാസം മുൻപ്, സെപ്റ്റംബർ എട്ടിന്, ദമ്പതികൾ ബ്ലാക്ക് ടൗൺ സിറ്റി കൗൺസിലിൽ രണ്ട് നില താമസത്തിനായി കെട്ടിട വികസന അപേക്ഷ സമർപ്പിച്ചതായും രേഖകൾ വ്യക്തമാക്കുന്നു.

    Read More »
  • ഇന്ത്യ-ബംഗ്ലാദേശ് വനിത ക്രിക്കറ്റ് പരമ്പര മാറ്റി ; രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലമെന്ന് സൂചന ; ഷെയ്ഖ് ഹസീന കേസ് പ്രധാന കാരണം 

      ന്യൂഡല്‍ഹി: അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈറ്റ്-ബോള്‍ ഹോം പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) മാറ്റിവച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണമാണ് പരന്പര മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരമ്പര പുനക്രമീകരിക്കുമെന്ന് സ്ഥിരീകരിച്ചുകൊണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് (ബിസിബി) ബിസിസിഐയില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. മാറ്റിവയ്ക്കലിന്റെ കാരണം ഇരു ബോര്‍ഡുകളും പരസ്യമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഷെയ്ഖ് ഹസീനയുടെ ശിക്ഷയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ കാലാവസ്ഥയാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ധാക്ക ട്രൈബ്യൂണല്‍ അടുത്തിടെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഉഭയകക്ഷി ബന്ധങ്ങളില്‍ സംഘര്‍ഷം രൂക്ഷമാക്കിയ വിധിയാണിത്. ബംഗ്ലാദേശ് വിട്ട് ഇന്ത്യയില്‍ പ്രവാസിയായി കഴിയുന്ന ഹസീനയെ കൈമാറണമെന്ന് ധാക്കയിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    Read More »
Back to top button
error: