Breaking News
-
സീറ്റിന്റെ മാനദണ്ഡം എന്താണ്? മിക്കവര്‍ക്കും അറിയാവുന്ന ഉത്തരം നേതാവിന്റെ ഭാര്യയായതിനാല്‍ എന്നായിരുന്നു ; തന്നേക്കാള്‍ മുകളിലേക്ക് വളരാന്‍ ചില്ലകളെ അനുവദിക്കില്ല ; രൂക്ഷമായ വിമര്‍ശനവുമായി യൂത്ത്കോണ്‍ഗ്രസ് വനിതാനേതാവ്
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചൂടുപിടിച്ച് നടക്കുമ്പോള്‍ സീനിയര്‍ നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത്കോണ്‍ഗ്രസ് നേതാവ്. സീറ്റ് നല്കുന്ന മാനദണ്ഡം എന്താണെന്ന ചോദ്യത്തിന് മുതിര്‍ന്ന നേതാവിന്റെ ഭാര്യ എന്നതാണെന്നും നൂറ് ശതമാനം അര്‍ഹത ഉണ്ടായിരുന്ന സീറ്റില്‍ ആരുടെയൊക്കെയോ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി മാറ്റി നിര്‍ത്തപ്പെട്ടു എന്നുമാണ് വിമര്‍ശനം. സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി തന്നെ മാറ്റിനിര്‍ത്തിയെന്നാണ് അഭിന കുന്നോത്തിന്റെ വിമര്‍ശനം. സ്വന്തമെന്ന് കരുതിയവരും കൂടെ കൂട്ടിയവരും ഈ ചതിയില്‍ പങ്കാളികളായിരുന്നു എന്നും വിമര്‍ശിച്ചു. തന്നേക്കാള്‍ മേലെ വളരുന്ന ചില്ലകള്‍ വെട്ടുന്ന ബാലുശ്ശേരിയിലെ ‘മുതിര്‍ന്ന’ നേതാക്കള്‍ക്കും ഈ പ്രഹസനത്തിന് കൂട്ട് നിന്ന ജില്ലാ നേതൃത്വത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് അഭിനന്ദയുടെ കുറിപ്പ്. കുറിപ്പിന്റെ പൂര്‍ണരൂപം… കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള പലരുടെയും ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം നല്കേണ്ടിയിരിക്കുന്നു. ഇനി വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തില്ല.100% അര്‍ഹത ഉണ്ടായിരുന്ന സീറ്റില്‍ ആരുടെയൊക്കെയോ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു. സ്വന്തമെന്ന് കരുതിയവരും കൂടെ കൂട്ടിയവരും…
Read More » -
സെലിബ്രറ്റി ആയതുകൊണ്ട് പ്രത്യേകത ഇല്ലെന്ന് വി.എം.വിനുവിനോട് കോടതി ; വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടോ എന്നുപോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നില്‍ക്കുന്നതെന്നും കോടതിയുടെ ചോദ്യം ; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി
കോഴിക്കോട് : കോര്പറേഷന് യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വി.എം.വിനുവിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. വി.എം.വിനുവിന്റെ പേര് വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നില്ല. ഹര്‍ജി തള്ളിയതോടെ വിനുവിന് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ല. സെലിബ്രറ്റി ആയത്കൊണ്ട് പ്രത്യേകത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്നുപോലെയെന്നും വ്യക്തമാക്കി. വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടോ ഇല്ലയോ എന്നുപോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നില്‍ക്കുന്നതെന്നും കോടതി ചോദിച്ചു. വൈഷ്ണയുടെ കേസ് വ്യത്യസ്തമാണെന്നും കോടതി പറഞ്ഞു. പ്രാഥമിക ലിസ്റ്റില്‍ പേരുണ്ടായിരുന്നു അവസാന നിമിഷമാണ് പേര് വെട്ടിയത്, അതുകൊണ്ടാണ് കോടതി ഇടപെട്ടത്. ഇവിടെ സ്ഥിതി വേറെയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഹര്‍ജി തള്ളിയ കോടതി വിധി മാനിക്കുന്നുവെന്ന് വി.എം.വിനു. പലവട്ടം വോട്ട് ചെയ്ത വ്യക്തി എന്ന നിലയില്‍ പട്ടികയില്‍ പേര് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. താന്‍ യുഡിഎഫിന്റെ ഭാഗമായി തുടര്‍ന്നും ഉണ്ടാകും. പ്രചാരണത്തിന് ഇറങ്ങണമോ എന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും വിനു പറഞ്ഞു.
Read More » -
വിവാദനായകന്‍ ജെഫ്രി എപ്സ്റ്റീന്റെ ഫയലുകള്‍ പുറത്തുവിടുന്നത് എന്നാണെന്ന് ചോദിച്ചു ; മാധ്യമപ്രവര്‍ത്തകയെ ‘പന്നി’ എന്ന് വിളിച്ച് അപമാനിച്ചു ഡൊണാള്‍ഡ്ട്രംപ് ; സാമൂഹ്യമാധ്യമങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റിനെ പന്നിയാക്കി ട്രോളോട് ട്രോള്‍
ന്യൂയോര്‍ക്ക്: മാധ്യമപ്രവര്‍ത്തകരെ എല്ലാക്കാലത്തും ശത്രുക്കളായി കരുതുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ വിവാദം സൃഷ്ടിക്കുന്നു. കഴിഞ്ഞദിവസം തന്നെ കണ്ട മാധ്യമപ്രവര്‍ത്തകയെ ‘പന്നി’ എന്ന് വിളിച്ച് അപമാനിച്ചു. ജെഫ്രി എപ്സ്റ്റീന്റെ ഫയലുകള്‍ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു ട്രംപിനെ ചൊടിപ്പിച്ചത്. ഈ വിളിക്ക് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റിനെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളര്‍മാര്‍ ഇട്ടു കുടയുകയാണ്. ട്രംപിന്റെ മുഖം പന്നിമുഖവുമായി ചിത്രീകരിച്ചാണ് മിക്ക മീമുകളും. വനിതാ റിപ്പോര്‍ട്ടര്‍മാരെ ലക്ഷ്യം വച്ചാണ് അദ്ദേഹം ഒരു സ്ത്രീയെ ‘പന്നി’ എന്ന് വിളിച്ച് അപമാനിച്ചത്. ആദ്യ സംഭാഷണത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്, സ്ത്രീകളോടും മാധ്യമങ്ങളോടും അമേരിക്കന്‍ പ്രസിഡന്റിന്റെ അനാദരവുള്ള പെരുമാറ്റത്തിന് ആളുകള്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. അസ്വസ്ഥമായ സംഭാഷണത്തിന് കാരണമായത് ട്രംപ് മാസങ്ങളായി ഒഴിവാക്കാന്‍ ശ്രമിക്കുന്ന ഒരു വിഷയമാണ്, ജെഫ്രി എപ്സ്റ്റീന്റെ ഫയലുകളുടെ പ്രകാശനവും അവയില്‍ ആരുടെ പേരാണുള്ളത് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും. കഴിഞ്ഞ വെള്ളിയാഴ്ച എയര്‍ഫോഴ്സ് വണ്ണില്‍ വെച്ചാണ് ആദ്യ സംഭാഷണം നടന്നത്. ട്രംപ് ഒരു ക്യാമറയ്ക്ക് പിന്നില്‍…
Read More » -
വിസയുടെ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്കില്ല, സിറിയയില്‍ സ്വവര്‍ഗ്ഗപ്രണയം അനുവദനീയമല്ല ; ഇന്ത്യയില്‍ പഠിക്കാന്‍ വന്ന 29 കാരന് ഡേറ്റിംഗ് ആപ്പിലൂടെ പ്രണയത്തിലായ ഇന്ത്യാക്കാരനൊപ്പം രണ്ടുവര്‍ഷമായി ഗുജറാത്തില്‍ ; രണ്ടുപേര്‍ക്കും എയ്ഡ്സ്
രാജ്കോട്ട്: സ്വവര്‍ണ്ണപ്രണയിക്കൊപ്പം അനധികൃതമായി ഇന്ത്യയില്‍ കഴിഞ്ഞു വരികയാ യിരുന്ന സിറിയക്കാരനെ ഗുജറാത്തില്‍ നിന്നും പോലീസ് പിടികൂടി. ഗുജറാത്തിലെ ദ്വാരക ജില്ലയിലെ ദേവഭൂമി നഗരത്തിലെ കംഭാലിയയില്‍ നിന്നും തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. വിസാ കാലാവധികഴിഞ്ഞ് രണ്ടുവര്‍ഷമായി മറ്റൊരാള്‍ക്കൊപ്പം അനധികൃതമായി താമസി ച്ചു വരികയായിരുന്നു ഇയാള്‍. സ്വന്തം നാട്ടില്‍ സ്വവര്‍ഗ്ഗപ്രണയം അനുവദനീയമല്ലാ ത്തിനാ ലാണ് ഇന്ത്യയില്‍ കൂട്ടുകാരനൊപ്പം കഴിയുന്നതെന്നും വിട്ടുപിരിയാന്‍ വയ്യെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. വിസാ കാലാവധി പൂര്‍ത്തിയായപ്പോള്‍ സിറിയയിലേക്ക് മടങ്ങുന്നതിന് പകരം കംഭാലിയയി ലേക്ക പോയതിന് കാരണം ഡേറ്റിംഗ് ആപ്പില്‍ കണ്ടെത്തിയ ഒരാളുമായുള്ള പ്രണയമായി രുന്നു. കംഭാലിയയില്‍ സ്കൂള്‍ നടത്തുന്ന ഇയാളുമായി ഓണ്‍ലൈന്‍ വഴി പ്രണയത്തിലായി. പിന്നീട് സിറിയക്കാരന് സ്കൂളിലെ ക്ലറിക്കല്‍ ജോലിയും താമസിക്കാനുള്ള സൗകര്യവും നല്കി. ഇയാള്‍ നല്കിയ യുഎന്‍എച്ച്സിആര്‍ റഫ്യൂജി കാര്‍ഡ് അധികൃതര്‍ പരിശോധിച്ചു വരികയാണ്. ഇന്ത്യയില്‍ പ്രണയിയെ കണ്ടെത്തയതും സിറിയയില്‍ സ്വവര്‍ഗ്ഗപ്രണയം അനുവദനീയമല്ലാത്തതിനാലുമാണ് ഇയാള്‍ സിറിയയിലേക്ക് മടങ്ങാതിരുന്നതെന്ന് പോലീസ് കണ്ടെത്തി. വൈദ്യ പരിശോധനയില്‍ ഇയാള്‍ക്ക് എച്ച്ഐവി കണ്ടെത്തിയിട്ടുണ്ട്.…
Read More » -
ഇന്ത്യന്‍ ഫുട്ബോള്‍ അധികൃതര്‍ ഇത് കാണുന്നുണ്ടോ? വെറും ഒന്നരലക്ഷം പേര് മാത്രമുള്ള കുറാക്കാവോ ചരിത്രമെഴുതി ; 2026 ഫിഫ ലോകകപ്പില്‍ സ്ഥാനം നേടി കരീബിയന്‍ ടീം ; കരുത്തരായ ജമൈക്കയെ ഗോളടിക്കാന്‍ വിട്ടില്ല
കിംഗ്സ്റ്റണ്‍: കരുത്തരായ ജമൈക്കയെ ഗോളടിക്കാന വിടാതെ പിടിച്ചുനിര്‍ത്തി കരീബിയന്‍ രാജ്യം കുറാക്കാവോ എഴുതിയത് പുതിയ ചരിത്രം. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്ബോളിലേക്ക് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി കുറാക്കാവോ ലോകറെക്കോഡ് ഇട്ടു. വെറും ഒന്നരലക്ഷം പേര് മാത്രമുള്ള ദ്വീപ് രാജ്യം അമേരിക്ക, മെക്സിക്കോ, കാനഡ ലോകകപ്പിന്റെ ഭാഗമാകും. ലോകകപ്പിനെത്തുന്ന ഏറ്റവും കുഞ്ഞന്‍ രാജ്യമെന്ന റെക്കോഡ് ഇതോടെ ഐസ്ലാന്റില് നിന്നും കുറാക്കാവോ ഏറ്റെടുത്തു. 2018 ല്‍ ആയിരുന്നു ജനസംഖ്യയില്‍ മൂന്നരലക്ഷം പേര് മാത്രമുള്ള ഐസ് ലാന്റ് ലോകകപ്പില്‍ കളിച്ചത്. കുറാക്കോവയ്ക്ക് പുറമേ ഈ മേഖലയില്‍ നിന്നും പാനമയും ഹെയ്തിയും ലോകകപ്പില്‍ പ്രവേശിച്ചു. കോണ്‍കാകാഫ് യോഗ്യതാ കാമ്പെയ്നിന്റെ ആവേശകരമായ ഫൈനലില്‍ 156,000 ജനസംഖ്യയുള്ള കുറാക്കാവോ, കിംഗ്സ്റ്റണില്‍ ജമൈക്കയ്ക്കെതിരെ 0-0 സമനിലയില്‍ പിരിയുകയായിരുന്നു. നെതര്‍ലണ്ടിന്റെ വിഖ്യാതപരിശീലകന്‍ ഡിക്ക് അഡ്വാക്കേറ്റിന്റെ കീഴിലായിരുന്നു കുറാക്കാവോ നേട്ടമുണ്ടാക്കിയത്. പക്ഷേ നിര്‍ണ്ണായക മത്സരം ടീം കളിക്കുമ്പോള്‍ ആശാന് നാട്ടിലായിരുന്നു. കുടുംബപരമായ ആവശ്യത്തിനായി നാട്ടിലേക്ക് കോച്ച് മടങ്ങിയിരുന്നു. ഗ്രൂപ്പ് ബിയില്‍…
Read More » -
ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്തിയാല്‍ കര്‍ശന നടപടി ; 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ; സൈബര്‍ ആ ക്രമണം നടത്തുന്നവര്‍ക്കെതിരെയും നടപടി
തിരുവനന്തപുരം: ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍. പല ജില്ലകളില്‍നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും വളരെ പ്രാധാന്യമുള്ള ചുമതല നിര്‍വഹിക്കുന്ന ബിഎല്‍ഒമാരെ തടസപ്പെടുത്തിയാല്‍ ഭാരതീയ ന്യായ് സംഹിതയുടെ 121-ാം വകുപ്പ് പ്രകാരം കേസെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.നന്നായി പ്രവര്‍ത്തിക്കുന്ന ബിഎല്‍ഒമാര്‍ക്കെതിരെ വ്യാജവാര്‍ത്തകളും സമൂഹമാധ്യമ പ്രചാരണവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. കമ്മിഷനെ സംബന്ധിച്ച്, ബിഎല്‍ഒ എന്നത് ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൂത്ത് ലെവല്‍ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത് ഇവരാണ്. ബിഎല്‍ഒമാര്‍ക്ക് മേലുള്ള എല്ലാ ഉത്തരവാദിത്വവും തിരഞ്ഞെടുപ്പ് കമ്മിഷന് മാത്രമായിരിക്കും. അവരുടെ പ്രവര്‍ത്തനഫലമായാണ് സംസ്ഥാനത്തെ എസ്ഐആര്‍ നടപടികള്‍ നല്ലൊരു ശതമാനം പൂര്‍ത്തിയാക്കാനായതെന്നും ഖേല്‍ക്കര്‍ പറഞ്ഞു. കണ്ണൂരിലെ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ കമ്മീഷന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. എല്ലാ സഹായവും…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം പൊതു അവധി ; തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഡിസംബര്‍ 9ന് ;തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ 11ന് അവധി ; നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: രണ്ടു ഘട്ടങ്ങളിലായി തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ രണ്ടു ദിവസം പൊതു അവധി നല്കാന് തീരുമാനം. വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്കി. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9,11 തീയതികളില്‍ അതത് ജില്ലകളില്‍ പൊതു അവധിയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നാണ് നിര്‍ദ്ദേശം. ഡിസംബര്‍ 9ന് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് അവധി. ഇതോടൊപ്പം സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷന് മറ്റ് ഇതര വിഭാഗം ജീവനക്കാര്‍ക്കും കൂടി പൊതുഅവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കില്‍ അവര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നല്‍കുന്നതിന് തൊഴില്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെയും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക്…
Read More » -
കോണ്‍ഗ്രസിനും തരൂരിനുമെതിരെ ജോണ്‍ ബ്രിട്ടാസ് ; അലറിക്കൂവിയവര്‍ എന്തേ മിണ്ടാത്തതെന്ന് ചോദ്യം
തിരുവനന്തപുരം: കോണ്‍ഗ്രസിനും ശശി തരൂര്‍ എംപിക്കുമെതിരെ വിമര്‍ശനവുമായി രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ തരൂര്‍ പുകഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് ബ്രിട്ടാസ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. അര്‍ബന്‍ നക്സലുകളും മാവോയിസ്റ്റ് ശക്തികളും 10-15 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസിനുള്ളില്‍ കയറിക്കൂടി കോണ്‍ഗ്രസിനെ മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോണ്‍ഗ്രസ് ആക്കി മാറ്റിയെന്ന മോദിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു ബ്രിട്ടാസിന്റെ ചോദ്യങ്ങള്‍. മോദിയുടെ പ്രസംഗത്തെ ഉദാത്തം എന്നാണ് ശശി തരൂര്‍ വിശേഷിപ്പിച്ചത്. മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോണ്‍ഗ്രസ് സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ദേശീയ താല്‍പ്പര്യം ഉപേക്ഷിച്ചിരിക്കുകയാണെന്നും ഇന്നത്തെ ഈ മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോണ്‍ഗ്രസ് രാജ്യത്തിന്റെ ഐക്യത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു. തരൂരിന് നിലപാടുകള്‍ സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസിന്, പ്രത്യേകിച്ച് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക്, ഇക്കാര്യത്തില്‍ എന്തു പറയാനാണുണ്ടെന്ന് അറിയാന്‍ താല്പര്യമുണ്ടെന്നും ബ്രിട്ടാസ് ഫേയ്സ്ബുക്കില്‍ കുറിച്ചു. പിഎംശ്രീ ഒപ്പുവച്ചപ്പോള്‍ ഡീല്‍… ഡീല്‍… എന്ന് അലറിക്കൂവിയ ഇവര്‍ എന്തേ മിണ്ടാത്തതെന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്.
Read More »

