ഹൈദരാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി. നഡ്ഡയ്ക്ക് പ്രതീകാത്മക ശവകുടീരമൊരുക്കി തെലങ്കാനയില്‍ പ്രതിഷേധം.
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നല്‍ഗോണ്ട ജില്ലയിലെ മുനുഗോഡ് മണ്ഡലത്തിലാണ് സംഭവം നടന്നത്.
ചൗത്തുപ്പല് പ്രദേശത്തെ റോഡിലാണ് നഡ്ഡയുടെ ചിത്രം സ്ഥാപിച്ച കുടീരം കണ്ടെത്തിയത്. സമീപത്ത് ഫ്ലൂറൈഡ് മിറ്റിഗേഷന്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ എന്ന ബാനറും സ്ഥാപിച്ചിട്ടുണ്ട്.സംഭവം വിവാദമായതോടെ ഒടുവിൽ പോലീസെത്തി കുടീരം തകര്‍ത്ത് ബാനര്‍ നീക്കം ചെയ്തു.