ബെംഗളൂരു: മലയാളി കുടുംബം ബെംഗളൂരുവിൽ തീകൊളുത്തി ആത്മഹത്യചെയ്തു.
പാലക്കാട് സ്വദേശി സന്തോഷ് കുമാറും കുടുംബവുമാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം ജീവനൊടുക്കിയതെന്നാണ് സൂചന.
എച്ച്.എസ്.ആർ ലേ ഔട്ടിലാണ് സംഭവം. താമസിച്ചിരുന്ന വാടകകെട്ടിടത്തിലാണ് ഇവരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോൺട്രാക്ട് വർക്കുകൾ ചെയ്തിരുന്ന സന്തോഷിന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു എന്നാണ് വിവരം.
വെള്ളിയാഴ്ച രാവിലേയാണ് ഇവരെ പൊള്ളലേറ്റ് മരിച്ച നിലയിൽ സമീപവാസികൾ കണ്ടെത്തിയത്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.