ന്യൂഡല്‍ഹി: യഥാര്‍ത്ഥ രാമായണ കഥയിലെ രാമന് ഇപ്പോഴുള്ളത് പോലെ ദൈവമായിരുന്നില്ലെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.
രാമന് ഒരു രാജാവായിരുന്നുവെന്നും, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ ദൈവമാക്കിയതെന്നും കട്ജു പറയുന്നു. വാല്മീകിയും, തുളസീദാസും എഴുതിയ രാമായണത്തെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
സംസ്കൃതത്തില്‍ വാല്മീകി എഴുതിയത് യഥാര്‍ത്ഥ രാമായണമാണെന്നും, അതില്‍ രാമന് ഒരു മഹാരാജാവ് മാത്രമായിരുന്നുവെന്നും കട്ജു ചൂണ്ടിക്കാട്ടുന്നു. രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം, അവധി ഭാഷയില്‍ തുളസീദാസ് എഴുതിയ രാമായണത്തില്‍ ആണ് രാമന് ദൈവമായതെന്നും അദ്ദേഹം പായുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കട്ജുവിന്റെ നിരീക്ഷണം.