NEWS

ചാരപ്രവര്‍ത്തനം; ചൈനീസ് യുവതി ഡൽഹിയിൽ പിടിയിൽ

ന്യൂഡൽഹി :വടക്കന്‍ ഡല്‍ഹിയില്‍ വെച്ച്‌ പിടികൂടിയ ചൈനീസ് യുവതി ചാരപ്രവര്‍ത്തനം നടത്തിയിരുന്നതായി സൂചന.

ടിബറ്റന്‍ അഭയാര്‍ഥി സെറ്റില്‍മെന്റില്‍ ബുദ്ധ സന്യാസിനിയുടെ വേഷത്തിലാണ് യുവതി കഴിഞ്ഞിരുന്നത്.

ഇവര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.രേഖകളൊന്നും കൈവശമില്ലാതെ താമസിച്ച യുവതിയെ ഇന്നലെ വൈകുന്നേരമാണ് പിടികൂടിയത്.

Signature-ad

തിരിച്ചറിയല്‍ രേഖകളില്‍ ഡോല്‍മ ലാമ എന്നും കഠ്മണ്ഡുവിലെ വിലാസവുമാണു നല്‍കിയിരുന്നത്. എന്നാല്‍ അവരുടെ യഥാര്‍ഥ പേര് കയ് റുവോ എന്നാണെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.ഇവര്‍ ടിബറ്റന്‍ അഭയാര്‍ഥി കോളനിയായ മജ്‌നു കാ ടില്ലയിലാണ് താമസിച്ചിരുന്നത്.

 

 

ഇവര്‍ക്ക് ഇംഗ്ലീഷ്, മാന്‍ഡരിന്‍, നേപ്പാളി ഭാഷകള്‍ അറിയാം. ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്ലാണ് കേസ് അന്വേഷിക്കുന്നത്.

Back to top button
error: