ഹിന്ദു വിശ്വാസങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച എം.എല്‍.എ ദീപാവലി ദിനത്തില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനെയും ചോദ്യം ചെയ്തു.
‘ലക്ഷ്മീ ദേവിയെ ആരാധിച്ചാല്‍ മാത്രമാണ് സമ്ബത്ത് ലഭിക്കുന്നതെങ്കില്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ കോടീശ്വരന്മാര്‍ ഉണ്ടാകുമായിരുന്നില്ല. മുസ്‌ലിംകള്‍ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നില്ല, അവരില്‍ പണക്കാരില്ലേ? മുസ്‌ലിങ്ങള്‍ സരസ്വതി ദേവിയെ ആരാധിക്കുന്നില്ല. മുസ്‌ലിങ്ങള്‍ക്കിടയില്‍ പണ്ഡിതന്മാരില്ലേ? അവര്‍ ഐ.എ.എസും ഐ.പി.എസും ആകുന്നില്ലേ? എം.എല്‍.എ ചോദിച്ചു.
നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ അത് ദേവതയാണ്, ഇല്ലെങ്കില്‍ അത് വെറും ശിലാവിഗ്രഹമാണ്, ദൈവങ്ങളിലും ദേവതകളിലും വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് നമ്മെ മാത്രം ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. ശാസ്ത്രീയ അടിത്തറയില്‍ ചിന്തിക്കണം. നിങ്ങള്‍ ദേവീ ദേവന്മാരില്‍ വിശ്വസിക്കുന്നത് നിര്‍ത്തിയാല്‍ നിങ്ങളുടെ ബൗദ്ധിക ശേഷി വര്‍ധിക്കും’.
‘ബജ്‌റംഗബലി ശക്തിയുള്ളതും ശക്തി നല്‍കുന്നതുമാണെന്ന് വിശ്വസിക്കപ്പെടുന്നു. മുസ്‌ലിങ്ങളോ ക്രിസ്ത്യാനികളോ ബജ്‌റംഗബലിയെ ആരാധിക്കുന്നില്ല. അവര്‍ ശക്തരല്ലേ? നിങ്ങള്‍ വിശ്വസിക്കുന്നത് നിര്‍ത്തുന്ന ദിവസം ഇതെല്ലാം അവസാനിക്കും’ പാസ്വാന്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ എം.എല്‍.എയ്‌ക്കെതിരെ ബിജെപിക്കിടയില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഭഗല്‍പൂരിലെ ഷെര്‍മാരി ബസാറില്‍ പാസ്വാനെതിരെ പ്രതിഷേധം നടക്കുകയും കോലം കത്തിക്കുകയും ചെയ്തു.