LocalNEWS

തനിക്കെതിരെ കള്ളക്കേസ് എടുപ്പിച്ചത് മന്ത്രി വീണ ജോർജെന്ന് ക്രൈം നന്ദകുമാർ, പരാതിയിൽ പൊലീസ് കേസ് എടുത്തില്ല; ഒടുവിൽ കോടതി ഉത്തരവു പ്രകാരം മന്ത്രിക്കെതിരെ കേസ്

മന്ത്രി വീണാ ജോര്‍ജിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. ക്രൈം പത്രാധിപര്‍ ടി.പി.നന്ദകുമാർ നൽകിയ പരാതിയിലാണ് കേസ്. തനിക്കതിരെ കള്ളക്കേസ് എടുക്കാന്‍ വീണ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്‍റെ പരാതി.

പരാതിയില്‍ പൊലീസ് കേസെടുക്കാഞ്ഞതിനെ തുടര്‍ന്ന് നന്ദകുമാര്‍ എറണാകുളം എസിജെഎം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവു പ്രകാരമാണ് വീണാ ജോര്‍ജ് അടക്കം എട്ട് പേര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്. നേരത്തെ വീണ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

Signature-ad

സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ഈ കേസില്‍ നന്ദകുമാറിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു, വനിതാ മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് ജീവനക്കാരിയെ അധിക്ഷേപിച്ചു എന്നുമായിരുന്നു കേസ്. എറണാകുളം നോര്‍ത്ത് പൊലീസില്‍ ആണ് ജീവനക്കാരി പരാതി നല്‍കിയത്. നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ക്രൈം ഓണ്‍ലൈന്‍ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ് പരാതിക്കാരി.

Back to top button
error: