KeralaNEWS

ക്രൈം നന്ദകുമാറിന്റെ പരാതിയില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ കേസ്

കൊച്ചി: ക്രൈം വാരികയുടെ എഡിറ്റര്‍ ടി.പി.നന്ദകുമാറിന്റെ പരാതിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ കേസെടുത്തു. എറണാകുളം അഡി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം വീണാ ജോര്‍ജ് അടക്കം എട്ടു പേര്‍ക്കെതിരെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തത്.

തനിക്കെതിരേ കള്ളപ്പരാതി നല്‍കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ക്രൈം നന്ദകുമാറിന്റെ പരാതി. നേരത്തേ, വീണാ ജോര്‍ജിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനു നന്ദകുമാറിനെതിരേ പോലീസ് കേസെടുത്തിരുന്നു.

Signature-ad

 

 

 

Back to top button
error: