NEWS
കൂൺ കറിയിൽ നിന്നും ഭക്ഷ്യവിഷബാധ; ആറു പേർ ആശുപത്രിയിൽ

തിരുവനന്തപുരം: വിഷക്കൂൺ കഴിച്ച് അവശനിലയിൽ ആറു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ നഗരൂർ സ്വദേശികളായ ശബരി (15), അമൃത (20), കിരൺ (20), ഷിബു (44), ഷാജിദ (43), ഗോപി (80) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉച്ചഭക്ഷണത്തോടൊപ്പം കഴിച്ച കൂൺ കറിയിൽ നിന്നാണ് ഇവർക്ക് വിഷബാധയേറ്റത്.
വൈകുന്നേരത്തോടെ വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായതിനെ തുടർന്ന് ഇവരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.






