NEWS

ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു ,ഇന്ന് വോട്ടെടുപ്പ് 71 മണ്ഡലങ്ങളിൽ

കോവിഡ് പ്രോട്ടോകോൾ പാലിച്ചും ശക്തമായ സുരക്ഷാ സന്നാഹങ്ങളിക്കിടയിലും ബീഹാർ നിയമസഭയിലേക്ക് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു .243 അംഗ നിയമസഭയിൽ 122 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത് .

നിതീഷ് കുമാർ നയിക്കുന്ന എൻ ഡി എയും തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യവും തമ്മിലാണ് മത്സരം .ജെഡിയു -ബിജെപി കൂട്ടുകെട്ടാണ് എൻ ഡി എ യുടെ ഭാഗം .മഹാസഖ്യത്തിൽ ആർജെഡി – കോൺഗ്രസ് -ഇടതു സഖ്യമാണ് ഉള്ളത് .

2 .15 കോടി വോട്ടർമാർക്കാണ് ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്താൻ അവകാശമുള്ളത് .പലയിടത്തും വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയതായാണ് വാർത്ത .രണ്ടാം ഘട്ടം നവംബർ 3 നും മൂന്നാം ഘട്ടം നവംബർ 7 നും നടക്കും .വോട്ടെണ്ണൽ നവംബർ 10 ന് ആണ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button